lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Friday, May 3, 2013

കേരളാ വിഴുപ്പ്
(കഥ)
 ലൂസിഫര്‍

''പൂഞ്ഞാറുകാരാ... പൂഞ്ഞാറുകാരാ..''
''ങാ..ങാാ...കേട്ടുകേട്ട്''
''എന്നാലും ഞങ്ങയോടിതുവേണ്ടായിരുന്നു.''
''എന്നതാ?''
''അല്ല ഈ വിഴുപ്പിനെയെടുത്ത് ഞങ്ങടെ തോളില്‍ കേറ്റണ്ടായിരുന്നു. കഴുത്തില്‍ കാലിട്ട്കുരുക്കിയൊരിരിപ്പല്ലേ.., കടല്‍ക്കിഴവന്‍!''
''അതിപ്പോ...ഞങ്ങടെ തോളീന്നെടുത്ത് നിങ്ങടെ തോളിലോട്ട് വച്ചൂന്ന് കൂട്ടിയാ മതി.''
''എന്നാലും ഇതൊരു വല്ലാത്ത വയ്പ്പായിപ്പോയി, പൂഞ്ഞാറുകാരാ..''
''അല്ലേ.. അതിനിപ്പോ എന്തോണ്ടായീന്നാ..?''
''നിങ്ങയറിഞ്ഞില്ലേ? നമ്മുടെയൊരമ്മയേ.. ആ പേരില്‍ത്തന്നെ ഒരമ്മയില്ലേ....അമ്മമാരോടിങ്ങനെ പറയാമോ?''
''ഓാാ.. ഞങ്ങക്കിതിലൊരതിശയോം തോന്നണില്ല.''
''അതെന്താണങ്ങനെ..?''
''അപ്പോ സ്വന്തം മാതാവിനോട് പറയണ നിങ്ങ കേട്ടങ്കിലാ..! അത് കേക്കണം കേട്ടാ. അവരായതുകൊണ്ടാ ആത്മഹത്യ ചൊയ്യതിരുന്നത്.''
''അതെന്താടോ?''
''നേതാവിന്റെയമ്മയല്ലേ, ഉള്‍ക്കരുത്തുണ്ടാകും.''
''എന്നാലും ഒരമ്മയോടിങ്ങനെ.. കലിയടങ്ങാതെ വീണ്ടുംവീണ്ടും. മാതൃത്വത്തെ മാനിയ്ക്കണ്ടെ? പാര്‍ട്ടീന്ന് പോയെങ്കിലും പാര്‍ട്ടിക്കാരിപ്പഴും അവരെ അമ്മയായി തന്നെയാ കാണുന്നത്. എന്നിട്ടും..''
''അങ്ങേര്‍ക്കെന്തോന്ന് മാതൃത്വം? എന്തോന്നമ്മ? എല്ലാം പെണ്ണല്ലേന്നാ പുള്ളിയുടെ ചോദ്യം! പുള്ളിയാരാ പുള്ളി!...ഹ..ഹ്ഹ..ഹാ..ഹാാ!..ഹഹ്ഹാ..ഹാ..ഹാാ...!''
''ഓ..ഓാ.. അങ്ങനെ..!''
''ഓ.. തന്നെതന്നെ! മുരട്ടുകാള!''
''എങ്കിലും ഞങ്ങ തോളീക്കേറിയിരുന്നോണ്ടിങ്ങനെ വാ തുറന്നോണ്ടിരുന്നാലാാ..? വായ്‌നാറ്റംതന്നെ വായനാറ്റം..! കഷ്ടം! ഇയാള്‍ ജനിച്ചിട്ടിതേവരെ പല്ലുതേച്ചിട്ടില്ലെന്നേ തോന്നൂ..! ഹോ..!''
''ഷി..ഹ്ഹി..ഹീ..ഹീ..''
''സാംസ്‌കാരിക കേരളത്തിന്റെ തിരുമുറ്റത്ത് കയറി നിന്ന് സ്വന്തം കാലുവഴി തൂറിയൊലിപ്പിയ്ക്കയല്ലേ ഈ...പുന്നാരമോന്‍''
''അല്ലല്ലാ, പിച്ച ജോര്‍ജ്ജ്!''
''അമ്പലക്കാളയെന്ന പേരുമാറ്റിയോ?''
''പിന്നെ.. ദെവസോംദെവസോം പുതിപുതിയ പേരുകള് സ്മ്പാദിച്ചുകൂട്ടവല്ലേ ഞ്ങ്ങടയീ കൂറ്റന്‍.''
''മുതുകാള!''
''പണ്ട് വിത്തുകാളയായിരുന്നു. മിടുക്കന്മാരാരോ വൃഷണം ഛേദിച്ചുകളഞ്ഞു!''
''ഷണ്ഡന്‍..!!''
''പക്ഷേ, പുള്ളി സമ്മതിയ്ക്കുകേല കേട്ടാ. പുള്ളി പറേണത് പുള്ളിയിപ്പഴും വിത്തുകാളയെന്നാണ്.''
''ഷണ്ഡന്റെ വീരവാദം..!''
''കഴുത, കാമം കരഞ്ഞുതീര്‍ക്കണതാണ്! നിങ്ങയ്ക്ക് വേറെ ജോലിയില്ലേ..!!''
''ഹോ..നാണമില്ലാത്തവന്റേ ആസനത്തിലാല്മുളച്ചതുപോലെ തന്നെ?''
''ഓ..ഓ തന്നെതന്നെ!''
''പയങ്കരം തന്നെ!''
''പിന്നൊരു കാര്യമൊണ്ടു കേട്ടാ. നമ്മടെ നേതാവിനൊപ്പംനിയ്ക്കാനൊരാളേ ഇതുവരെ ജനിച്ചിട്ടൊള്ള് കേട്ടാ..''
''അതാരാ ആയൊരാള്‍?''
''നമ്മടെ സതീശന്‍ പണ്ഡിതനേ..?''
''ഓ,ഓാ..കററ്റ്! കററ്റ്!!!''
'എങ്കിലും, പൂഞ്ഞാറു രാജാവിന് പറ്റിയപറ്റുപോലായിപ്പോയില്ലേ...!!!''
''ദേവീ..ഞങ്ങേ കാത്തോണേ.....!!''
(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം. ആരുമായിട്ടെങ്കിലും സാദൃശ്യം തോന്നുകയോ താരതമ്യം ചെയ്യുയോ ചെയ്താലതിന് കഥാകൃത്ത്് ഉത്തരവാദിയായിരിയ്ക്കുകയില്ല.)

No comments:

Post a Comment