lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Saturday, July 4, 2015

എമന്‍ തുളപുത്രന്‍

                                                                   
                                                                          ലൂസിഫര്‍
                                                                           04.07.2015

                   ഹൊ! ഇതുകൊണ്ടൊന്നും ഈ മഹാാാാന്റെ വിശേഷണം തീരൂല്ല കേട്ടാാാാ. ഇംഗ്രീസ് ഡിസ്ണറി തൊറന്നാല്‍ എന്തോരം വിശേഷണങ്ങളാണെന്നോാാ.... എടുത്തുനോക്ക്, അപ്പക്കാണാം. തുല്യപുത്രന്‍, ഒളിപുത്രന്‍, വെളിപുത്രന്‍, തൂണ്‍പുത്രന്‍ അങ്ങനെ നീണ്ടുനിവര്‍ന്നു പരന്നു പന്തലിച്ചു കെടക്കുവാന്നേ. ദൈവമേ..., അന്തിച്ചുപോകും!

                 ചില വൈകുന്നേരങ്ങളില്‍ നമ്മുടെ അതിഥിമുറിയില്‍ രാഷ്ട്രീയ ചര്‍ച്ചയില്‍ എവന്‍ ഭയങ്കരമാന ചര്‍ച്ചയോട് ചര്‍ച്ചയാന്നെ! കേട്ടുനോക്കണം. കണ്ണില്‍ കത്തുന്ന വിദ്വേഷത്തോടെ വായ്‌നാറ്റത്തോടൊപ്പം തുപ്പിത്തെറിപ്പിക്കുംമ്പോലെ എവന്‍ പുറത്തേക്കു ചാടിക്കുന്ന വാക്കുകള്‍ക്കൊള്ള ചീഞ്ഞ മുട്ടയുടെ നാറ്റം പെറ്റ തള്ളപോലും സഹിക്കൂല കേട്ടാ. സുഗന്ധപൂരിതമായിരുന്ന നമ്മുടെ സ്വീകരണമുറി നിമിഷനേരം കൊണ്ട് കമ്പോസ്റ്റ് കുഴിയോളമെത്തിക്കുന്ന എവന്റെ മാസ്മരികമായ ഒരിതുണ്ടല്ലോ.. ഓ അദ്തന്നെ.. ആ മറ്റേ കഴിവേ.. അത് മാന്ത്രികന്‍ മുതുകാടിന് പോലുമില്ല, കേട്ടാ....! തള്ളയാണെ അന്തിച്ച്‌പോവും!

                 ആള് നിഷ്പക്ഷനായ വായ്‌നാറിയാണെന്നാണ് എവന്‍ നാഴികക്ക് നാല്പതുവട്ടം എവന്‍ വിളിച്ചു പറഞ്ഞോണ്ടിരിക്കും കേട്ടാ. പക്ഷെ അച്ചാരം വാങ്ങി എവന്റെ ശത്രു പാര്‍ട്ടിയെ തെറിയോട് തെറിവിളിയാണെന്നാണ് എവന്‍ നമ്മളെ പഠിപ്പിക്കുന്ന നിഷ്പക്ഷമായ രാഷ്ട്രീയ നിരീക്ഷണം. ഒള്ളത് പറയണം കേട്ടാ.. കാര്യങ്ങള് ഇങ്ങനെയൊക്കെയാണ് കെടക്കുന്നതെങ്കിലും എവന്‍ നന്ദിയൊള്ളവനാണ് കേട്ടാ... ഉണ്ട ചോറിന് നന്ദികാട്ടുന്ന ആരീതി അനുകരണീയം തന്നെ കേട്ടാ... കണ്ട് പഠിക്കണം..!

                എടക്ക് എവന്റെ നിഷ്പക്ഷത തെളിയിക്കാനുള്ള പൊടിക്കൈയൊക്കെ നല്ല വശമുള്ള കുഞ്ഞിരാമനാണ് കേട്ടാ, എവന്‍! തൊടക്കത്തില്‍ എവന്റെ ഇഷ്ടക്കാര്‍ക്കിട്ടൊന്ന് താങ്ങും. നമ്മളപ്പൊപ്പറയും കണ്ട കണ്ടാ എവന്റെ നിഷ്പക്ഷത. ദൈവമേ.... ചങ്കിടിച്ചുപോവും!

                 പിന്നങ്ങോട്ട് എവന്റെ ശത്രുപാരടിയെ നാറ്റിക്കലാണ് കേട്ടാ.....! ദൈവമേ പെറ്റതള്ള സഹിക്കൂല!

                ദേ.... ഇന്നത്തെ പത്രം പോയി നോക്കണം കേട്ടാ... പണ്ടൊരു ശ്വാനന്‍ ശ്വാനവര്‍ഗ്ഗത്തിന്റെ വക്കാലത്തേറ്റെടുത്തത് പോലൊന്നമല്ല!  ഭാഷയുടെ സംസ്‌കൃതിയേക്കുറിച്ചും ദുരാചാരങ്ങളേക്കുറിച്ചും എന്തോരം വിജ്ഞാനങ്ങളാ ഭഗവാനേ... എവന്‍ തട്ടിവിട്ടിരിക്കുന്നത്. 

                 ഹൊ! ഇനി ആശങ്ക അല്പം പോലും വേണ്ട കേട്ടാ...  മലയവാള ഭാഷ ഇനി നിശിക്കൂല! രക്ഷപ്പെട്ടതുതന്നെ!

                പക്ഷേ, എവന്റെ ഭാഷേം ചര്‍ച്ചേം സാഹിത്യോമൊക്കെ കേട്ടാല് ദൈവത്തിനാണെ എവന്റെ പേരിലൊര് സോപ്പുണ്ടല്ല്... അതിട്ടുകുളിച്ചാലും നാറ്റം പോവൂല്ല, കേട്ടാാാാാ...

               പിന്നെ അകെയൊള്ളൊരു സമാധാനം ദൈവമുണ്ടല്ല് എന്നത് മാത്രമാണ്. എവനേപ്പോലുള്ളവരോട് ദൈവം ചോദിച്ചുകൊള്ളും!