lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Thursday, July 14, 2011

സമകാലീന ചിന്തകള്‍. (14.07.20011) മാധ്യമം സ്വാശ്രയം സമരം

സ്വാശ്രയത്തിന്റെ അഴിമതി അന്വേഷിച്ചിറങ്ങിയ മാധ്യമപ്രവര്‍ത്തകന് മാനേജ്‌മെന്റുവക കൃസ്തീയത്തല്ല്. പിടിച്ചുവാങ്ങിയ ക്യാമറയില്‍ നിന്നും റിക്കാര്‍ഡ് ചെയ്ത ടേപ്പ് മാറ്റി ക്യാമറ തിരിച്ചു നല്കി സത്യമാര്‍ഗ്ഗത്തിന് മാതൃകയും കാട്ടി മാനേജ്‌മെന്റ് കൃസ്തുമാര്‍ഗ്ഗേ സഞ്ചരിയ്ക്കുന്നു.

കൃസ്തുവേ നീ വീണ്ടും വീണ്ടും കുരിശില്‍ തറയ്ക്കപ്പെടുകയാണല്ലോ!

കൃസ്തുവേ, നിനക്കറിയാമല്ലോ ഒരാഴ്ചമുമ്പ് പാവം വിദ്യാര്‍ത്ഥികൊച്ചങ്ങള്‍ ഇതേ കാര്യം പറങ്ങുസമരം ചെയ്തപ്പോള്‍ ഇപ്പോള്‍ തല്ലുകൊണ്ടവരും തല്ലുകൊണ്ടവനനുഭാവം പ്രകടിപ്പിച്ച മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും ഈ പിള്ളേര്‍ അക്രമികളെന്ന് വായ്ത്താരിയിട്ടവരായിരുന്നു. ''കൊടുത്താല്‍ കൊല്ലത്തും കിട്ടും,'' എന്നാണല്ലോ പ്രമാണം.

''ഞങ്ങള്‍ നടത്തുന്നത് ജതകീയ സമരം. നിന്റേത് ജനവിരുദ്ധം.'' ഇതാണ് കര്‍ത്താവേ ഞങ്ങള്‍ കേരളീയരുടെ പുതിയ ആപ്തവാക്യം.

തല്ലുകൊണ്ട മാധ്യമക്കാരുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിയ്ക്കാത്ത രാഷ്ട്രീയക്കാരില്ല, പോലീസ് ഓഫീസറന്മാരില്ലാ ഇവന്മാര്‍ വല്ലതും വലിച്ചു പുറത്തിട്ടാലോ. മറച്ചുവയ്ക്കാനേറെയുള്ളപ്പോള്‍ നട്ടെല്ല് താനേവളയും. മുട്ടിന്മേലിഴയും.

''കര്‍ത്താവേ, നീയെന്റെ പാനപാത്രമായിരിയ്‌ക്കേണമേ. എന്റെ തെറ്റുകളെല്ലാം നീതന്നെ എറ്റുകൊള്ളേണമേ. എന്നെ സുഖിയ്ക്കാന്‍ വിടേണമേ.''

സമകാലീന തിന്തകള്‍. വീണ്ടുമൊരു ബോംബൈ സ്‌ഫോടനം

ഇന്ത്യന്‍ ജാഗ്രതയുടെ ആസനത്തില്‍ പൊട്ടിയ ബോംബുകളായിരുന്നു, ഇന്നലത്തെ (13.07.2011) മുംബൈ സ്‌ഫോടനങ്ങള്‍. ക്രൂശിതനായ കൃസ്തുവിന്റെ രൂപമാണ്, ഭാരതത്തിന്. യൂദാസ്സുകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്നു, ഒപ്പം തിരുമുറിവുകളുടേയും.


നിസ്സഹായരും, നിരാലംബരും നീഷ്‌കളങ്കരുമായ ജനങ്ങളെ വധിയ്ക്കുന്നതിലൂടെ ഭരണകൂടത്തിനെ ഭയപ്പെടുത്താമെന്നത് വെറും വ്യാമോഹമാണ്. ഭരണവും അധികാരവും മാത്രം മൂഖ്യ ലക്ഷ്യമായികാണുന്ന ഇന്ത്യന്‍ ഭരണകൂടത്തിന് ഇതും അധികാരത്തിലേയ്ക്കള്ള മാര്‍ഗ്ഗവും വളവുമായിമാറുകയേയുള്ളു. നേരക്കുനേര്‍ നിന്ന് പൊരുതുവാന്‍ ആശയപരമായും ആയുധപരമായും ദാരിദ്ര്യമനുഭവിയ്ക്കുന്ന ഭീരുവിന്റെ പ്രകടനമല്ലാതെ മറ്റെന്താണിത്തരം പ്രവൃത്തികള്‍. ആശയപരമായി പരസ്യപ്രചാരണവും ആശയയുദ്ധവും നടത്താന്‍ കഴിയാത്തവനും മതപരമായോ ജാതിപരമായോ മാത്രം പ്രതിനിധ്യമുള്ളവനും എല്ലാവിഭാഗം ജനങ്ങളേയും പ്രതിനിധാനം ചെയ്യുന്നില്ല. എന്നാല്‍ വിഭാഗിയതയെ പ്രതിനിധാനം ചെയ്യുന്നുതാനും.


ഒരു സമൂഹത്തെ മുഴുവന്‍ സംബോധനചെയ്യാന്‍ കഴിയാത്തവനേയും പ്രതിനിധാനം ചെയ്യാന്‍ കഴിയാത്തവനേയും സൂക്ഷിയ്ക്കണം. വാക്കുകളും പ്രവൃത്തികളും തമ്മിുല്‍ അസാധാരണമായ അകല്ച്ച വരുത്തിയ വൈരുദ്ധ്യം ജനങ്ങളിലുളവാക്കിയ അവിശ്വാസം അസാമാന്യമാണ്. ഇത് രാഷ്ട്രീയ കക്ഷികള്‍ തിരിച്ചറിയണം.