lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Friday, May 3, 2013

അരിയ്‌ക്കെന്താ വില?
അതിസമ്പന്നതയുടെ തേരോട്ടം നടക്കുന്ന ഈ കാലയളവില്‍ ഞാന്‍ ചില പ്രശ്‌നങ്ങള്‍ നിങ്ങളുടെ ചര്‍ച്ചയ്ക്കും
പ്രതികരണത്തിനും വേണ്ടി പല ഭാഗങ്ങളായി വയ്ക്കുന്നു.
ലൂസിഫര്‍
06.04.2013

                                          അതിസമ്പന്നതയുടെ തേരോട്ടം നടക്കുന്ന ഈ കാലയളവില്‍ പ്രസക്തമായ ഈ ചോദ്യം വര്‍ഷങ്ങള്‍ക്കുമുമ്പ് വിനോദയാത്ര എന്ന സിനിമയില്‍ മീരാജാസ്മിന്‍ ദിലിപിനോട് ചോദിച്ച ചോദ്യമാണ്. ഈ ചോദ്യത്തിലൂടെ സംവിധായകന്‍ യുവതലമുറയുടെ സമൂഹത്തിനോടും കുടുംബത്തോടുമുള്ള നിരുത്തരവാദപരമായ സമീപനത്തിനെതിരെ ഉയര്‍ത്തിയ ഉദ്ദേശിച്ച ഫലം കണ്ടുവോയെന്ന് ചോദിച്ചാലില്ല. അന്നുമുതലിന്നുവരെ നമ്മുടെ സമൂഹം ഈ ചോദ്യത്തിലന്തര്‍ലീനമായിരിയ്ക്കുന്ന ഗൗരവമേറിയ പ്രശ്‌നത്തെ അതര്‍ഹിയ്ക്കുന്ന ഗൗരവത്തിലെടുക്കാതെ അല്ലെങ്കില്‍ യുവതലമുറയ്ക്കുനേരേയുയര്‍ത്തിയ പരിഹാസമെന്ന നിലയില്‍പ്പോലും പരിഗണിയ്ക്കാതെ ആസ്വാദ്യമായൊരു തമാശയ്ക്കപ്പുറമൊരു ഗൗരവതരമായ പ്രാധാന്യം ആരും കൊടുത്തില്ല. സിനിമാപ്രവര്‍ത്തകരും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സിനിമാപ്പരസ്യത്തിലൂടെ ഈ ചോദ്യത്തെ തമാശവത്ക്കരിയ്ക്കുകയും അതിന്റെ ഗൗരവം സ്വയം നഷ്ടപ്പെടുത്തുകയും ചെയ്തത് അലസസഞ്ചാരികളായ നമ്മള്‍ മലയാളികളുടെ ചിന്താശൂന്യമായ വിരസവും അലസവുമായ ജീവിതശൈലിയുടെ പരിഛേദത്തിന്റെ പ്രകടനവുംകൂടിയായി പരിണമിച്ചു.
                                           അന്തസ്സിനേയും സംസ്‌കാരത്തേയും പുനര്‍നിര്‍വ്വചിച്ച് മ്ലേഛവും സംസ്‌കാരശൂന്യവുമായതെന്തും അന്തസ്സുറ്റതും സംസ്‌കാരസമ്പന്നവുമാണെന്ന് നമ്മെ ആവര്‍ത്തിച്ച് പഠിപ്പിയ്ക്കികയാണ് ഇപ്പോഴത്തെ കേന്ദ്ര-കേരള ഭരണകൂടങ്ങളെന്ന് തിരിച്ചറിയാനിനിയും നാം തയ്യാറായിട്ടില്ല.
                                         തികഞ്ഞ സാമൂഹികബോധത്തോടെ രാഷ്ട്രീയത്തെ വിലയിരുത്താനും ദേശീയബോത്തിലധിഷ്ഠിതമായി തീരുമാനമെടുക്കാനും കഴിയാതെ, താത്ക്കാലികമായി സൃഷ്ടിയ്ക്കപ്പെടുന്ന വിവാദങ്ങളില്‍ വശംവദരായി  പ്രശനങ്ങളുടെ നിജസ്ഥിതി യുക്തിബോധത്തോടെയും വിവേചനബുദ്ധിയോടേയും വിശകലനം ചെയ്യാതെ വികാരപരമായി തീരുമാനമെടുക്കുന്ന വിവേകശൂന്യമായൊരു തലമുറയെ വാര്‍ത്തെടുക്കണമെന്ന ആഗോള മുതലാളിത്തത്തിന്റെ ആഗ്രഹങ്ങളുടെ ഉദ്പന്നങ്ങളാണ് അരാഷ്ട്രീയവാദികളായ പുതിയ തലമുറയില്‍പ്പെട്ട തങ്ങളെന്ന് അവരവര്‍ തന്നെ തിരിച്ചറിയുന്ന കാലത്ത് മാത്രമേ ഇന്ത്യ പുരോഗമന സാമ്പത്തിക രാഷ്ട്രമായി വളര്‍ച്ച പ്രാപിയ്ക്കുകയുള്ളു.

No comments:

Post a Comment