lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Monday, January 30, 2012

റിപബ്ലികദിനവും മഹാത്മാഗാന്ധി ചരമദിനവും (സമകാലീന ചിന്തകള്‍)

മാഹാത്മാഗാന്ധിയുടെ ചരമദിനം ഇത്തവണയും നിരാശപ്പെടുത്തി. ആഘോഷിയ്ക്കാന്‍ അവധിയും ബാറുമില്ലാതെന്താഘോഷം.

റിപബ്ലിക്ദിനം ആഘോഷത്തോടെ കടന്നുപോയി. നേരത്തെ തന്നെ അവധിയെക്കുറിച്ചറിയാമായിരുന്നതുകൊണ്ട് ആവശ്യമായ അസംസ്‌കൃത വസ്തുക്കളായ കോഴി മദ്യം തുടങ്ങിയ ആഘോഷം ഉഷാറാക്കാനുള്ള സംഗതികളെല്ലാം കാലേകൂട്ടിത്തന്നെ വാങ്ങിവച്ചു. അവധിദിവസം സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍ സമയ നഷ്ടമുണ്ടാകുകയും ആഘോഷത്തിന്റെ സമയദൈര്‍ഘ്യത്തില്‍ കുറവു സംഭവിയ്ക്കുകയും ചെയ്യും. ദീര്‍ഘമായാഘോഷിയ്ക്കാനായില്ലെങ്കില്‍ ആ ആഘോഷമൊരാഘോഷമാണോ!

ആഘോഷം ഞങ്ങള്‍ മലയാളികള്‍ക്ക് ചതുര്‍മുഖനാണ്. മദ്യം, മാംസം, മദിരാക്ഷി, യാത്ര ഇങ്ങനെ നാലു മുഖങ്ങള്‍. ഇതില്‍ ആഘോഷം യാത്രയോടുകൂടിയോ യാത്രയില്ലാതെയോ ആകാം. ആര്‍ക്കും തര്‍ക്കമോ പരിഭവമോ ഇല്ല. എല്ലാം അതിന്റെ രീതിയിലങ്ങുനടക്കുമെന്നവിശ്വാസം. വിശ്വാസം അതല്ലെ എല്ലാം.

ഞങ്ങള്‍ മലയാളികള്‍ക്കൊരുഗുണമുണ്ട്. ആഘോഷങ്ങള്‍ക്കിടയില്‍ ആ ദിവസത്തിന്റെ ദേശീയമോ, അന്തര്‍ദേശീയമോ. പ്രാദേശീയമോ ആയ അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാത്രം ചിന്തിയ്ക്കില്ല.

റിപബ്ലിക്ദിനത്തിനെന്തോന്ന് പ്രാധാന്യം. അതെഴുതിയവന് താന്‍ പിറന്ന മതത്തിലെ സവര്‍ണ്ണാരായ മതമേധാവികളുടെ നിന്ദയും അപമാനവും സഹിയ്ക്കവയ്യാതെ മറ്റൊരുമതത്തില്‍ അഭയം തേടേണ്ടിവന്നു. ഭാരതത്തിലെ മഹാഗ്രന്ഥങ്ങള്‍ മൂന്നും എഴുതിയത് അവര്‍ണ്ണരും ചണ്ഡാലന്മാരെന്നും ആക്ഷേപിയ്ക്കപ്പെടുന്ന ജാതിയില്‍ പിറന്നവരായിരുന്നു.

അംബേദ്ക്കറിന് എേകലവ്യനേക്കാള്‍ ബുദ്ധിയുണ്ടായിരുന്നതുകൊണ്ട് ദ്രോണരെപ്പോലെയൊരു ആചാര്യനെ ഗുരുവായി സ്വീകരിച്ചില്ല. ഇല്ലായിരുന്നെങ്കില്‍ പെരുവിരലോ അല്ലെങ്കില്‍, ഒരുപക്ഷേ, അംബേദ്ക്കര്‍ ബുദ്ധി ആയുധമായിട്ടുപയോഗിച്ചിരുന്നതിനാല്‍ തലതന്നെ അറുത്തു നല്‌കേണ്ടിവരുമായിരലുന്നു, ഗുരു ദക്ഷിണയായി.

മഹാഭാരതമെഴുതിയ വ്യാസന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആധുനിക ഇന്ത്യന്‍ ഹിന്ദുമത പുരോഹിതരും സംരക്ഷകരും പ്രചാരകരും (ഇവര്‍ക്ക ഇതിനാരും അധികാരം നല്കിയിട്ടില്ലായെങ്കിലും കായബലത്തില്‍ മറ്റുള്ളവരെ തല്ലിയൊതുക്കി അടക്കിവച്ചിരിയ്ക്കുന്നു.) മുക്കുവസ്ത്രീയില്‍ ജനിച്ച ജാരസന്തതിയായ വ്യാസനെ പുരുവംശരാജകുടുംബത്തിലെ മഹാറാണിമാര്‍ക്ക് ഗര്‍ഭമുണ്ടാക്കിയതിന് തല്ലിക്കൊന്നേനെ.

രാമായണമെഴുതിയ വാല്മീകിയെ ശ്രീരാമന്റെ ഭാര്യയെ മകളായിട്ടാണെങ്കില്‍പ്പോലും കൂടെതാമസിപ്പിച്ചതിനും കുശനെന്ന ഡ്യൂപ്ലിക്കറ്റിനെ സൃഷ്ടിച്ചതിനും കൊലചെയ്യപ്പെട്ടേനെ.

മഹാത്മാഗാന്ധിയെ നമ്മളിന്ത്യാക്കാറൊരിയ്ക്കലും മറക്കില്ല. അദ്ദേഹത്തെയോര്‍ക്കാന്‍ രക്തസാക്ഷിദിനമോ ജയന്തിയോ വേണമെന്നില്ല. ഇന്ത്യയുള്ളിടത്തേളം നിലനില്ക്കുന്നതൊന്നേയുള്ളു, അഴിമതി. അദ്ദേഹത്തിന്റെ പടമല്ലേ നോട്ടായനോട്ടിലെല്ലാം അച്ചടിച്ചുവച്ചിരിയ്ക്കുന്നത്. ആ പടമുള്ള പണമല്ലേ അഴിമതിപ്പണമായി നമ്മളമുക്കുന്നത്. അഴിമതിയ്ക്ക ഗാന്ധിമാര്‍ഗ്ഗമെന്നപേരുതന്നെ നിലവില്‍ വന്നില്ലെ.

അഴിമതിയ്ക്ക് അഴിമതി എന്നു പറഞ്ഞാല്‍ ജയിലാണ് ശിക്ഷയെന്ന് തിരിച്ചറിയുന്ന ഇന്ത്യാക്കാര്‍ ചുരുങ്ങും. അത്രയ്ക്കാഴിമതിയില്‍ മുങ്ങിക്കുളിച്ച് ആസനത്തിലെ വാലും പൊക്കിപ്പിടിച്ചു നില്ക്കുകയല്ലേ ഇന്ത്യന്‍ ഭരണാധികാരികള്‍. ജയലുകള്‍ ഴികരിക്കാരായ ഇന്ത്യന്‍ ഭരണാധികാരികളെ കൊണ്ട് നിറയുന്നു. എല്ലാ അഴിമതിക്കാരേയും പിടിച്ച് ജയിലിലിടാന്‍ തീരുമാനിച്ചാല്‍ രാജ്യത്താകെയുള്ള ജയിലുകളില്‍ നിനന്ും മറ്റു ജയില്‍പ്പുള്ളികളെ ഇറക്കിവിട്ടാലും ജയിലിടം തികയില്ല. വേറേ ജയിലുകളനേകം പണിയേണ്ടിവരും.

ഒരുകണക്കിന് ഗാന്ധിജി മരിച്ചത് ആഘോഷിയ്ക്കുകതന്നെ വേണം. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്തെല്ലാം പൊല്ലാപ്പുകളായിരിയ്ക്കും വയസുകാലത്ത് ഉണ്ടാക്കി വയ്ക്കുകയെന്ന പറയാന്‍ വയ്യ. അദ്ദേഹത്തെ അഴിമതിക്കാരനാക്കി ചിത്രീകരിയ്‌ക്കേണ്ടി വരും അതില്‍ നിന്നൊക്കെയൊന്നു തടിയൂരാന്‍.

മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ഒരുകോടി അഴിമതിപ്പണമെന്നുകേട്ട (കൈക്കൂലി) നമുക്കൊക്കെ തലചുറ്റി. അത്രയ്ക്കുണ്ടായിരുന്നു ആ ഒരുകോടിയുടെ വലുപ്പം.


ഇന്നോ? അഴിമതിപ്പണത്തിന്റെ വലുപ്പവും വ്യാപ്തിയും വളരെ വളരെ വളര്‍ന്നിരിയ്ക്കുന്നു അതിന്റെ വലുപ്പം സങ്കല്പിയ്ക്കാന്‍ പോലും നമുക്കാവില്ല.

ഈ തുകകളെയൊന്ന് സങ്കല്പ്പിച്ചു നോക്കൂഃ-

(1) കുത്തകകള്‍ക്ക് ഈ സര്‍ക്കാര്‍ ഇളവനുവദിച്ചത് = 1300000കോടി.
(2) വിദേശനിക്ഷേപം (കള്ളപ്പണം) = 7500000കോടി
(3) ഈ സര്‍ക്കാരിന്റെ ഇതുവരെ
കണ്ടുപിടിയ്ക്കപ്പെട്ട അഴിമതിപ്പണം = 500000 കോടി
ഈ തുകകളുടെ വലുപ്പം കണ്ടെത്താനാകുമെങ്കില്‍ സമ്മാനംതരാം.

ഞങ്ങള്‍ മലയാളിയോ?
ആരേയെങ്കിലും ചതിച്ചും വഞ്ചിച്ചും പണമുണ്ടാക്കി അഘോഷിയ്ക്കാനുള്ള തിരക്കിലാണീ പാവം മലയാളി.

പാവം മലയാളി.
മലയാളി പാവം.

No comments:

Post a Comment