lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Saturday, May 26, 2012

സി.എച്. അശോകന്‍ ഉയര്‍ത്തുന്നചിന്തകള്‍

      

                                                                                                                                                                            
                                                                                                                                                               ലൂസിഫര്‍    


                                  ശശീന്ദ്രകുമാര്‍ ഫെയ്‌സ്ബുക്കിലെഴുതിയ കമന്റ്കണ്ടപ്പോള്‍ പ്രതികരിയ്ക്കാതിരിയ്ക്കാന്‍  കഴിയുന്നില്ല.  ശശീന്ദ്രകുമാറിനെ എനിയ്ക്ക് വ്യക്തിപരമായി നേരിട്ട് പരിചയമില്ല.  ശശീന്ദ്രന്‍ പിന്തരടരുന്ന  തത്വസംഹിത എന്തെന്നുമറിയില്ല. ഒരു കാര്യം വ്യക്തമാണ്.  അദ്ദേഹത്തെ ആഹ്ലാദിപ്പിച്ച അപൂര്‍വ്വ സംഭവങ്ങളിലൊന്നാണ് സി എച്ച് അശോകന്റെ അറസ്റ്റ്.

                   ശശീന്ദ്രന് അടിയന്തിരാവസ്ഥ കാലത്ത് കാണാതായ രാജനെ അറിയാമോ? സൈമണ്‍ ബ്രിട്ടോ എന്ന ജീവിച്ചിരിയ്ക്കുന്ന രക്തസാക്ഷിയെ?  സ:ഇ.കെ നായനാര്‍ കൊലകേസ്സില്‍ പ്രതിയായിരുന്നെന്ന വസ്തുത? പുന്നപ്രയിലെ സഖാക്കള്‍ വാരിക്കുന്തമെടുത്തത് തേങ്ങാകുത്താനായിരുന്നില്ലെന്നറിയാമോ?

                    സ:കുഞ്ഞാലിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആര്യാടന്‍ മുഹമ്മദ് എങ്ങനെയാണ് കുഞ്ഞാലിയുമായി ബന്ധപ്പെട്ടുവരുന്നത്? അഒീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയാതെങ്ങനെയെന്നറിയാമോ?

                      ടി.പി വധകേസ് മാധ്യമങ്ങളും ശശീന്ദ്രനും ഉത്സാഹപൂര്‍വ്വം ആഘോഷിയ്ക്കുമ്പോള്‍ കൊല്ലം ജില്ലയില്‍ ഓച്ചിറയില്‍ ഒരു നിസ്സഹായായ ഒരു അമ്മയേയും അവരുടെ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനേയും വ്യഭിചാരത്തിനും ബലാത്സംഗത്തിനും കൂട്ടുനിന്നുവെന്ന കുറ്റം ആരോപിച്ച് ജയിലിലടച്ചു. ഈ സ്ത്രീയുടെ എേക ആശ്രയമായിരുന്ന സഹോദരനെ ഇതേകേസില്‍ അറസ്റ്റ് ചെയ്തതറിഞ്ഞ് സ്റ്റേഷനില്‍ ചെന്നതായിരുന്നു ഈ പാവം സ്ത്രി. ആറുമാസം കഴിഞ്ഞ് സത്യം തിരിച്ചറിഞ്ഞ കോടതി ഇവരെ വെറുതേ വിടുകയായിരുരുന്നു. ബലാത്സംഗം നടത്തിയ പ്രതികളെ നാളിതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

                  അഭയ കേസ് ആരൊക്കെ അന്വേഷിച്ചു?

                  മലപ്പുറത്ത് അദ്ധ്യാപകനെ ചവിട്ടിക്കൊന്ന കേസില്‍ സാക്ഷിപറയുന്നവനെ കൈകാര്യം ചെയ്യുമെന്ന് പരസ്യമായി ആക്രോശിച്ച ലീഗ് നേതാവിനെതിരെ നിയമപരമായി എന്തെങ്കിലും സ്വീകരിച്ചോ? കണ്ണൂരിലെ ഇ.പി ജയരാന്റെ ശരീരത്തിലിന്നുമിരിയ്ക്കുന്ന വെടിയുണ്ട ആരുടെ നിര്‍ദ്ദേശപ്രകാരമാണ് തുളച്ചുകയറ്റിയത്.

                         കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ പിടിയിലായ ക്വട്ടേഷന്‍ സംഘങ്ങള്‍ ആരുടെ ആവശ്യപ്രകാരമാണ് എന്തുദ്ദേശത്തോടെയാണ് കണ്ണൂരിലെത്തിയത്? അന്ന് ആരാണ് ഇവരെ പോലീസ് ബന്ധവസ്സില്‍ നിന്നും വിടുവിയ്ക്കാന്‍ സത്യാഗ്രഹമിരുന്നത്? ആ കേസിനെന്തു സംഭവിച്ചു?

                   ടി.പി വധത്തിനു ശേഷം ഒഞ്ചിയത്ത്് സാധാരണ ജീവിതത്തിനെന്താണ് സംഭവിയ്ക്കുന്നത്? ഹിംസ്രാത്മകമായ എേകാധിപത്യ-ഫാസിസ്റ്റ്-സ്വയംഭരണ ശൈലി തുടങ്ങുവാനും നിലനിറുത്തുവാനും ആരാണ് അധികാരം നല്കുന്നത്?

                    ഇന്നത്തെ പുതുതലമുറക്കാര്‍ക്ക് നേരിട്ടനുഭവമില്ലാത്ത ഒരു പൂര്‍വ്വകാല ചരിത്രമുണ്ട് കേരളത്തിലെ പുരോഗമനപ്രസ്ഥാനത്തിന്. അത് ചോരച്ചാലുകള്‍ നീന്തിക്കയറിയ ചരിത്രമാണ്. തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ  അസാനിച്ച ചരിത്രം. കള്ളക്കേസുകളില്‍ കുടുക്കി ഭീകരമര്‍ദ്ദനത്തിന് ഇരയാക്കി തുറുങ്കിലടയ്ക്കപ്പെട്ടവര്‍. പോലിസിന്റേയും ജന്മിമാരുടേയും മുതലാളിമാരുടേയും മരദ്ദനത്തിനിരയായവര്‍. അനേകായിരം രക്തസാക്ഷികള്‍. ജീവച്ഛവങ്ങളായി ജീവിച്ചു മരിച്ചവര്‍. അവരുടെ കരുത്തില്‍ പ്രതീക്ഷയില്‍ പകര്‍ന്നുനല്കിയ ആവേശത്തില്‍ വളര്‍ന്നു കരുത്താര്‍ജ്ജിച്ചതാണ് ഈ പ്രസ്ഥാനം. ജീവിച്ചരിയ്ക്കുന്നവരും മരിച്ചുപോയവരും കൊലചെയ്യപ്പെട്ടവരുമായ അനേകായിരം സി.എച്.അശോകന്മാരുണ്ടിന്നും ഈ പ്രസ്ഥാനത്തിന്.

                         അവര്‍ പകര്‍ന്നു നല്കിയ കരുത്തും ആവേശവും സമരചരിത്രവും ഉള്‍ക്കൊണ്ടാണ് 2002-ല്‍56/2002 എന്ന കറുത്ത ഉത്തരവിനെതിരെ സി.എച്.അശോകന്‍ സമരം നയിച്ചത്. അന്നത്തെ സമരത്തീച്ചൂളയില്‍ എന്‍.ജി.ഒ യൂണിയന്റെ തണലില്ലായിരുന്നെങ്കില്‍ എന്‍.ജി.ഒ അസോസിയേഷന്‍ വെന്തുരുകി ചാമ്പലായിപ്പോയേനെ. രാത്രിയുടെ രണ്ടാം യാമത്തില്‍ സൂച്ചക്കുഞ്ഞുങ്ങളെ ചാക്കില്‍ക്കെട്ടി വിജനമായ സ്ഥലങ്ങളില്‍ കൊണ്ടുചെന്ന് കളയുന്നതുപോലെ അഴുക്കുചാലിലെറിഞ്ഞപ്പോള്‍ സി.എച്ച് അശോകന്റെ പ്രസ്ഥാനമേയുണ്ടായിരിന്നുള്ളു അവരെ യാതൊരയിത്തവും കൂടാതെ എേറ്റുവാങ്ങുവാന്‍. അന്ന് നഷ്ടപ്പെട്ടുപോകേണ്ട അഭിമാനം നിലനിറുത്തിയത് അശോകന്‍ പ്രതിനിധാനം ചെയ്ത സംഘടനയിലൂടെയായിരുന്നു.

                            പുതുതലമുറക്കാര്‍ പൂര്‍വ്വകാലത്തെ അറിയണം, പഠിയ്ക്കണം. വ്യക്തികളേക്കാള്‍ പ്രസ്ഥാനത്തെ സ്നേഹിയ്ക്കണം. വ്യക്തിയാരാധന ആ വ്യക്തിയുടെ വ്യക്തിപ്രഭാവത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതും, വ്യക്തിയുടെ അന്ത്യത്തോടെ അവസാനിയ്ക്കുന്നതും, ഒരളവുവരെ സ്വാര്‍ത്ഥവും സ്വേച്ഛാധിപത്യപരവും എേകാധിപത്യപരവും  അരാഷ്ട്രീയപരവുമാണ്. അത് ആര്‍. ബാലക്ൃഷ്ണപിള്ളയുടെ കേരളാ കോണ്‍ഗ്രസുപോലെയാണ്.

                                  വ്യക്തികള്‍ക്ക് അതീതമാണ് പ്രസ്ഥാനം. അത് കൂട്ടായ തീരുമാനത്തിന് വിധേയമാണ്. അച്ചടക്കം അനിവാര്യമായ അതിന്റെ കരുത്താണ്. ചര്‍ച്ചകളും തീരുമാനങ്ങളും അച്ചടക്കവുമാണതിന്റെ ശക്തി. വലിയ പ്രതീക്ഷയോടെ പ്രസ്ഥാനം വളര്‍ത്തിയെടുത്തവര്‍ സ്വാര്‍ത്ഥ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനുവേണ്ടി പ്രസ്ഥാനത്തെ വിട്ടുപോവുകയും വര്‍ഗ്ഗശത്രുവിന് വളമാവുകയും പ്രസ്ഥാനത്തിന്റെ സര്‍വ്വ നാശത്തിനായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നത് വേദനാജനകമാണ്. ഇവര്‍ പ്രസ്ഥാനത്തിലുണ്ടായിരുന്നപ്പോള്‍ ഇവരുടെ പിന്മുറക്കാരോട് പറഞ്ഞു പഠിപ്പിച്ച പാര്‍ടി അച്ചടക്കവും നിസ്വാര്‍ത്ഥയും മറ്റെല്ലാമെല്ലാം വെറും കാപട്യമായിരുന്നുവെന്ന് വ്യാഖ്യാനിച്ചാല്‍ അതിനെ കുറ്റപ്പെടുത്താനാകുമോ?

                            എം.വി രാഘവന്‍ മുതല്‍ ഇങ്ങേയറ്റത്ത് ശെല്‍വരാജന്‍വരെയുള്ളവര്‍ തികച്ചും വ്യക്ത്യാധിഷ്ഠിതമായ സ്വാര്‍ത്ഥതയ്ക്കപ്പുറം ആശയപരമായ എന്ത് വിയോജിപ്പുകൊണ്ടാണ് പ്രസ്ഥാനം വിട്ടുപോയത്. ഇക്കൂട്ടരുടെ ആരുടെയെങ്കിലും തുടര്‍ന്നുള്ള പ്രവര്‍ത്തനം പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുംവിധമായിരുന്നോ? വര്‍ഗ്ഗശത്രുവിന് വളമായി, പൊളിടിയ്ക്കല്‍ പിമ്പിനേപോലെ കൂട്ടികൊടുപ്പുകാരനേപോലെ സ്വന്തം ലാഭം മാത്രം ലക്ഷ്യമാക്കിയവര്‍.

                                  ചരിത്രത്തിന്റെ പുനര്‍ വായനയിലൂടേയും വ്യക്തമായ, തെളിവാര്‍ന്ന ചിന്തകളിലൂടെയും, വിശകലനത്തിലൂടേയും പുതുചിന്തകര്‍ വസ്തുതകള്‍ വിലയിരുത്തുന്നകാലം വരണമെന്ന് ഞാന്‍ പ്രതീക്ഷിയ്ക്കുന്നു.

                               ഇതെഴുതികൊണ്ടിരിയ്ക്കുമ്പോഴാണ് പ്രഭാവര്‍മ്മയുടെ കവിത തിരസ്‌കരിച്ചുകൊണ്ട് സമകാലീനമലയാളം ആഴ്ചപ്പതിപ്പിന്റെ ചീഫ് എഡിറ്ററുടെ പ്രസ്ഥാവന ശ്രദ്ധയില്‍പ്പെട്ടത്. നന്ദിയുണ്ട് ശ്രീ ജയച്ചന്ദ്രന്‍ നായരോട്. തന്റെ രാഷ്ടീയ നയലപാട് ഒരു മറയുമില്ലാതെ തുറന്ന് പറഞ്ഞതിന്, വൈകിപ്പോയെങ്കിലും. കലാകഉമുദിയെപിളര്‍ത്തി അതിന്റേരൂപവും ഭാവവും ഒരുളുപ്പുമില്ലാതെ അനുകരിയ്ക്കുകയും താത്ക്കാലികമായെങ്കിലും അതിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ചയാളാണല്ലോ ഈ ദേഹം. മാര്‍ക്‌സിസ്റ്റ് വിരുദ്ധ നിലപാടില്‍ മലയാളം ആഴ്ചപ്പത്ിപ്പിനോടൊപ്പമെത്താന്‍ ഇന്നും ഒരാ പ്രസിദ്ധീകരണത്തിനമായിട്ടില്ല. അത്ര വെറുപ്പാണാപ്രസ്ഥാനത്തോട് ഈ പ്രസിദ്ധീകരണം വച്ചുപുലര്‍ത്തുന്നത്.

                    ഈ നിലപാട് കണ്ടപ്പോള്‍ ചില സംശയങ്ങള്‍ എന്നെ അലട്ടിത്തുടങ്ങി. അതായത് ജനാധിപത്യമില്ലായ്മയാണല്ലോ മാ.ര്‍ക്‌സിസ്റ്റ് പാര്‍ടിയുടെ എേറ്റവും വലിയ കുറ്റവും വൈകല്യവുമെന്ന് ഈ പ്രസിദ്ധികരണമുശപ്പെടെയുള്ള മാര്‍ക്‌സിസ്റ്റ് വിരുദ്ധരുടെ ആക്ഷേപം. ഒരു പ്രസിദ്ധീകരണം പ്രത്യേകിച്ചും ഒരു രാഷ്ട്രീയപാര്‍ടിയുടേയും മുഖപത്രമല്ലാത്ത സ്ഥിതിയ്ക്ക് എല്ലാ ആശയങ്ങളും പ്രകാശിപ്പിയ്ക്കാനുള്ള ജനാധിപത്യപരമായ അവകാശത്തെ നിഷേധിയ്ക്കുന്നത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ്. വാര്‍ത്തകളിലൂടെ കണ്ടത് ദേശാഭിമാനിയില്‍ ടി.പി വധത്തെ അനുകൂലിച്ചു ലേഖനമെഴുതി എന്ന കാരണത്താലാണ് നിഷേദിച്ചതെന്നാണ്. അത്തരത്തില്‍ ഒരു ലേഖനമെഴുതിയാല്‍ ആ ലേഖനത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാനാകുന്നില്ലെങ്കില്‍ അതിനെ വിമര്‍ശിച്ചുകൊണ്ട് ലേഖനമെഴുതി പ്രതികരിയ്ക്കുക എന്നതല്ലേ ജനാധിപത്യമര്യാദ. അല്ലാതെ ലേഖകനെ തിരസ്‌ക്കരിയ്ക്കുന്നത് ഫാസിസത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത്തരത്തില്‍ എല്ലാപ്രസ്ിദ്ധീകണങ്ങളും തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ ഒരു രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ഭാവിയെന്തായിരിയ്ക്കും. കാലിത്തെഴുത്താകരുത് പ്രസിദ്ധീകരണശാലകള്‍. അതിലൂടെ പുറത്തുവരുന്ന ഉത്പന്നങ്ങള്‍ വിസജ്ജ്യത്തിന്റെ ദുര്‍ഗന്ധംപേറുന്നതാകരുത്.

                          ഇദ്ദേഹം കലാകൗമുദിയില്‍ പത്രാധിപരായിരുന്നപ്പോഴാണ് ടോംസിനെ മലയാള മനോരമ നിര്‍ദ്ദയം നിഷ്‌കാസനം ചെയ്തത്. ആ ടോംസിനെ സധൈര്യം എേറ്റെടുക്കുകയും സംരക്ഷിയ്ക്കുകയും ചെയ്ത പാരമ്പര്യം കലാകൗമുദിയുടേതായിരുന്നു, ശ്രീ ജയച്ചന്ദ്രന്‍ നായരുടേതായിരുന്നല്ല എന്നതിരിച്ചറിവ് ഈ നിലപാടിലൂടെ വ്യക്തമായതിലതിയായ സന്തോഷമുണ്ട്.