lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Thursday, December 16, 2010

ബെയ്ജിങ്ങിനെ കണ്ട സക്കറിയ

ഭാഷാപോഷിണി, പുസ്തകം 34, ലക്കം 7, ഡിസംബര്‍ 2010
സക്കറിയയ്ക്ക് ബുദ്ധിയില്ല എന്ന് പറഞ്ഞുകൂട. അത് ബുദ്ധി മാന്ദ്യത്തെയാണ് സൂചിപ്പിയ്ക്കുന്നത്. ബുദ്ധിയുണ്ട്. സൂത്രശാലിയായ ബുദ്ധിമാന്‍. ബുദ്ധിപൂര്‍വ്വം ബിംബങ്ങളെ തകര്‍ത്ത് കൈയ്യടിനേടുന്ന കൗശലക്കാരന്‍. അംഗീകാരവും ശ്രദ്ധയും പിടിച്ചുപറ്റാനുള്ള അടവ്. പ്ലാറ്റ്‌ഫോമാണ് നിലപാടല്ല മുഖ്യം എന്ന തിരിച്ചറിവില്‍ എാത് സാമൂഹ്യവിരുദ്ധനും ഉണ്ടാക്കിവച്ചിട്ടുള്ള പ്ലാറ്റ്‌ഫോമിലെ ഉപദേള്‍ിയുടെ എാറ്റുപദേശിയാകുന്നതിലൂടെ നേടിയെടുക്കാമെന്ന് വ്യാമോഹിയ്ക്കുന്ന സ്ഥാനമാനങ്ങള്‍ക്കായി സ്വയം നഷ്ടപ്പെട്ട ആത്മാവില്ലാത്ത ശരീരങ്ങള്‍ക്കൊപ്പമാണ് സക്കറിയായെന്ന് അനുദിനം തെളിയിയ്ക്കുന്നു. ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കി ഇടം കണ്ടെത്തുന്ന നവജീവിയെന്ന ബുദ്ധിജീവി.

നല്ല ഭാഷാശൈലി കൈമുതലായുള്ള അദ്ദേഹത്തിന്റെ എഴുത്ത് ആകര്‍ഷകമാണ്. അസൂയാവഹമായ പദസമ്പത്തും കൈവശമുണ്ട്. 'ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും' എന്ന നീണ്ട കഥയ്ക്കപ്പുറം അദ്ദേഹം എഴുതിയ കഥകള്‍ ഭാഷാശൈലീപ്രയോഗം കൊണ്ട് ശ്രദ്ധേയവും ആശയദാരിദ്ര്യം കൊണ്ടും ചിന്താവൈകൃത്രം കൊണ്ടും ശുഷ്‌ക്കവുമാണ്.

അടുത്തകാലത്തായി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും എഴുതിയ ലേഖനങ്ങളും മനോഹരമായ ശരീരങ്ങള്‍ക്കുള്ളിലെ വന്‍കുടലിലെ അമേദ്യത്തെ തോണ്ടിയെടുക്കാനുള്ള വിരല്‍ പ്രയോഗങ്ങളായിരുന്നു.
പണ്ടൊരു സാഹിത്യകാരന്‍, ശ്രി.കെ.പി.രാമനുണ്ണി, ചൈനയില്‍ സാഹിത്യ സമ്മേളനത്തില്‍ പങ്കെടക്കാന്‍ പ്രതിനിധിയായി പോയി. ചൈനയ്ക്ക് സാഹിത്യത്തോട് ആത്മാര്‍ത്ഥതയില്ലെന്നും, സാഹിത്യസമ്മേളനം അര്‍ത്ഥശൂന്യമാണെന്നും ചൈനയില്‍ കാലുകുത്തിയ നിമിഷം, ചൈനീസ് സുന്ദരികളെ കണ്ട അമ്പരപ്പിലുണ്ടായ അവബോധത്തില്‍ അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നെ ''കന്നിമാസം വന്നണഞ്ഞാല്‍.....'' എന്ന് മീശമാധവനിലെ പാട്ടിന്റെ പാരടിയും പാടി സര്‍ഗ്ഗപ്രക്രിയയ്ക്ക് ഇടം തേടി ചൈനീസ് മാര്‍ക്കറ്റിലലഞ്ഞു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പഞ്ചാരയടിയ്ക്കാന്‍പോയി. ഈ പഞ്ചാരക്കഥയും യാത്രാവിവരണമെന്നപേരിലെഴുതി നമ്മെകൊണ്ട് വായിപ്പിച്ചു. ഇവിടെനിന്നും പോകുംമുമ്പേ ചൈനയുടെ രാഷ്ട്രിയമറിയാവുന്ന ഇദ്ദേഹം ഒഴിവാകണമായിരുന്നു. പകരം മറ്റൊരു സാഹിത്യകാരന് അവസരം ലഭിച്ചേനെ. എങ്കില്‍ വിമര്‍ശ്ശനപരമായിട്ടെങ്കിലും ചൈനയെക്കുറിച്ചോ ചൈനിസ് സാഹിത്യത്തെക്കുറിച്ചോ നമുക്കൊരു ചെറു ലേഖനമെങ്കിലും ലഭിച്ചേനെ. എവിടെ. ചത്താലും ചിലര്‍ കട്ടിലൊഴിയില്ലല്ലോ.

പണ്ടേ കെ.പി. രാമനുണ്ണി അങ്ങനെയാണ്. ഹിപ്പോക്രസിയുടെ ശരിയായ ആള്‍രൂപം. ചൈനീസ് സുന്ദരികളെ കണ്ട്് സ്വയം മറന്ന് ഹാലിളകിയ ഇദ്ദേഹം സാഹിത്യസംബന്ധിയായ ഒന്നിലും പങ്കെടുക്കാതെ അവരുടെ പൂറകേ മണത്തുനടന്നു. തിരിച്ചെത്തി പത്രക്കാര്‍ ലേഖനം ചോദിയ്ക്കാന്‍തുടങ്ങിയപ്പോഴും, ചൈനയില്‍പോയവിവരം പത്തുപേരറിയണമല്ലോയെന്നോര്‍ത്തപ്പോഴുമാണ,് പൂരം കാണാന്‍പോയ താന്‍ അന്ധനൂം മൂകനും ബധിരനുമാണല്ലോയെന്ന് സ്വയം തിരിച്ചറിഞ്ഞത്. പിന്നെ ഒറ്റവഴിയേ മുമ്പിലുണ്ടായിരുന്നുള്ളു. ചൈനയെ ഭര്‍ത്സിച്ചുകൊണ്ടെഴുതുന്നതാണല്ലോ ഇപ്പോഴത്തെ ഒരു രീതി. ദാരാളം കേട്ടിട്ടും വായിച്ചിട്ടാകുണ്ട്. ഇല്ലെങ്കിലെന്ത്. ജനാധിപത്യധ്വംസനമെന്നും ടിയാനമെന്‍സ്‌ക്വയര്‍ എന്നും, സാംസ്‌കാരികവിപ്ലവമെന്നും പഎഞ്ഞ് പുലയാട്ടെഴുതിയാല്‍ മതിയല്ലോ. ചൈനീസ് സാഹിത്യം കാപട്യം, അര്‍ത്ഥശൂന്യം, ആത്മാര്‍ത്ഥതയില്ലാത്തത് എന്നിങ്ങനെയുള്ള മൂന്ന് വക്കുകളെ കൂട്ടിക്കുഴച്ച് തട്ടിവിട്ടും താന്‍ പഞ്ചാരക്കുഞ്ചുവായി തെരുവിലലഞ്ഞ കഥയ്ക്ക് പൊടിപ്പും തൊങ്ങലും വച്ച്് ചവിട്ടിക്കുഴച്ച് എഴുതിയാല്‍ സഞ്ചാരസാഹിത്യമാകും. പോരെ. നമുക്ക് സത്യമറിയാന്‍ ചൈനാക്കാരോട് ഫോണ്‍ചെയ്ത് ചോദിയ്ക്കാന്‍ മാര്‍ഗ്ഗമില്ലല്ലോ. പാവം നമ്മള്‍! രാമനുണ്ണിയേയും സഹിയ്ക്കണം!

കെ.പി.രാമനുണ്ണിയെക്കാള്‍ ബുദ്ധിമാനാണ് സക്കറിയ. സൈനയെക്കുറിച്ച് ഒന്നുമറിയാതെ പേടിച്ച് ജനലിലൂടെ എത്തിനോക്കിയ ഇദ്ദേഹം ചൈനയില്‍ മാവോയും, വന്‍മതിലും, മുതലാളിത്തവുമുണ്ടെന്ന് കണ്ടെത്തി. മുതലാളിത്തമെന്നാല്‍ കമ്മ്യൂണിസം എന്ന പേര് കൈവിടാതെയുള്ള കറകളഞ്ഞ മതലാളിത്ത ഉത്പാദനസംവിധാനം.

ഇന്നലെവരെ കമ്മ്യൂണിസമെന്നാല്‍ വായു കടക്കാത്ത അറയെന്നായിരുന്നു ആക്ഷേപം. അങ്ങോട്ടാരും ചെല്ലാനും പാടില്ല. ഇങ്ങോട്ടാരും വരാനും പാടില്ല. വളരേ ശ്രദ്ധിച്ച് ചെവിയോര്‍ത്താല്‍ പട്ടാളബൂട്ടുകളുടെ പാദസഞ്ചലനത്തിന്റെ കിടുക്കുന്ന ഒച്ചകേള്‍ക്കാം. വെടിയൊച്ചകള്‍. ചാട്ടവാര്‍ ചുഴറ്റലിന്റെ ശീല്ക്കാരങ്ങള്‍ കേള്‍ക്കാം. നിലവിളികള്‍. അലര്‍ച്ചകള്‍. സ്വേച്ഛാധിപത്യത്തിന്റെ കാരാഗൃഹമാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍.

ഇന്ന്, ആഗോളതലത്തില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും വികസിച്ചു. രാഷ്ട്രത്തിന്റെ വിഭവസമാഹരണത്തിലും ശാസ്ത്രസാങ്കേതികവിദ്യകളുടെ വളര്‍ച്ചയ്ക്കും ഇലരരാഷ്ട്രങ്ങളിലെ വളര്‍ച്ചയുടെ നല്ലമൂല്ല്യങ്ങളെ ഉള്‍ക്കൊള്ളാതിരിയ്ക്കാനാകില്ല. എാതൊരാശയത്തിനും കാലാനുസൃതമായമാറ്റം അനിവാര്യമാണ്. വര്‍ഗ്ഗങ്ങള്‍ക്കും സംസ്‌കാരത്തിനും വ്യതിയാനം വന്നു. ഭൂമി ഉരുണ്ടതാണെന്നും സൂര്യനാണ് സൗരയൂഥത്തിന്റെ കേന്ദ്രബിന്ദുവെന്നും കണ്ടെത്തുന്നതിന് മുമ്പുള്ള ആശയം കണ്ടെത്തലിന് ശേഷവും തുടരുന്നത് മൗഢ്യമാണ്. മാറ്റങ്ങള്‍ വേണം. അത് നാളിതുവരെ പിന്തുടര്‍ന്ന ആശയങ്ങളില്‍ നിന്നും വ്യതിചലിയ്ക്കാതെ, ശാസ്ത്രസാങ്കേതികവിദ്യകളുടെ വളര്‍ച്ചയ്ക്കും വര്‍ഗ്ഗങളുടെ തലങ്ങളില്‍ വന്ന മാറ്റത്തിനും സംസ്‌കാരത്തിന്റേയും ഭാഷയുടേയും എാകീകരണത്തിനും കമ്മ്യൂണിക്കേഷന് അനിവാര്യമായി, സ്വത്വത്തില്‍ നിന്നും വ്യതിചലിയ്ക്കാതെയുള്ള മാറ്റമായിരുന്നാല്‍ മതി.

അത്തരം മാറ്റങ്ങളെ തുറന്നമനസ്സോടെ കാണാനുംഝ വിമര്‍ശ്ശിയ്ക്കാനും നിരൂപണം നടത്താനും കഴിയണം. അല്ലാതെ ഉറങ്ങുന്ന ദു:സ്വപ്‌നം കണ്ട നിലവിളിയാകരുത്. ഇന്നത്തെനില തുടര്‍ന്നാല്‍ ഇന്നത്തെ ബുദ്ധിജീവിയെ വരും തലമുറ ബുദ്ധിശൂന്യനെന്ന് വിലയിരുത്തും. പ്രത്യേകിച്ചും മലയാളിബുദ്ധിജപീവികളുടെ പൊതുസ്വഭാവമറവയാമല്ലൊ, അസൂയയും നുണയും എാഷണിയും കൈമുതലായുള്ള ഇവര്‍, ഒരാള്‍ ജീവിച്ചിരിയ്്കകമ്പോള്‍ അയാളെ വിമര്‍ശിയ്ക്കാനും ഭര്‍ത്സിയ്ക്കാനു് ധൈര്യമില്ലാത്ത പേടിത്തെണ്ടന്കാരായ വഡ്ഢികള്‍ അയാളുടെ മരണശേഷം, അയാള്‍ പ്രതികരിയ്ക്കില്ലായെന്ന ധൈര്യത്തില്‍. എന്ത് വിവരക്കേടും മഹാ കണ്ടുപിടിത്തമെന്നപേരില്‍ മഹാ ബുദ്ധിമാന്മാരെന്ന നാട്യത്തില്‍ അവതരിപ്പിയ്ക്കുന്നതിന് ഉളിപ്പല്ലാത്തവരാണ്.

''കേരളത്തില്‍ സി.പി.ഐ, സി.പി.എം സമ്മേളനങ്ങളില്‍പ്പോലും മാവോയുടെ ചിത്രം ഒരു ഉപനടന്റേതെന്നപോലെ ഇപ്പോഴും കെട്ടിതൂക്കുന്നില്ലേയെന്ന് സംശയിയ്ക്കണം.'' ഈ വാചകത്തില്‍ സക്കറിയുടെ വായില്‍ നിന്നും ഛര്‍ദ്ദിലായി പുറത്തുവരുന്നത് ഈ മൂന്നിനോടുമുള്ള സക്കറിയായുടെ വെറൂപ്പും പുഛവുമാണ്. നാലരക്കെല്ലമായിട്ടും തനിയ്‌ക്കൊന്നും കിട്ടിയില്ലല്ലോഎന്ന ചിന്ത, തന്നെ വളര്‍ത്തിയ മഹാപ്രസ്ഥാനത്തെ തള്ളിപ്പറയാനും, കഥയും ലേഖനവും എാറ്റവുമൊടുവില്‍ നോവലുമെഴുതി, സ്വന്തം ഉടുതുണിയുയര്‍ത്തി നില്ക്കുന്ന എഴുത്തുകാര്‍ക്കിടയില്‍ താന്‍ വ്യത്യസ്ഥനാണോയെന്ന് സക്കറിയ ഇനിയെങ്കിലും ചിന്തിയ്ക്കണം. അന്ധത മാറുന്നെങ്കില്‍ മാറിയ്‌ക്കോട്ടെ. തടസ്സം നില്ക്കണ്ട. മനസ് തെളിയട്ടെ! നല്ലതേ വരു.

''മാവോ നക്‌സലൈറ്റുകള്‍ക്ക് ഴരു ആള്‍ദൈവമായിരുന്നോ എന്ന് പറയാമോ''-എന്ന് ശങ്കിയ്‌ക്കേണ്ടതുണ്ടോ? ടി.എന്‍.ഗോപകുമാറിന്റെ ശാഖുമുഖം പംക്ത ഒന്നുകൂടി വായിച്ച് സംശയനിവാരണം വരുത്തിയാല്‍പ്പോരെ.

റെഡ് ബുക്കിനെയും വെറുതേവിട്ടില്ല, സക്കറിയ. അത് വിനോദ സഞ്ചാരികള്‍ക്കുള്ള കടകളില്‍ വിലപേശിവാങ്ങാമെന്നതിലാണ് ആക്ഷേപം. സക്കറിയ തന്നെ പറയുന്നണ്ട്് ചൈനീസ് ലിപിക്ലേശകരമെന്ന്. സക്കറിയയ്ക്ക് മാത്രമല്ല, എല്ലാ വിദേശികള്‍ക്കുമങ്ങനെതന്നെയാണ്. വിദേശസഞ്ചാരികള്‍ എാറ്റവും കൂടുതല്‍ കയറുന്നത്് അവര്‍ക്കുവേണ്ടിയുള്ള പ്രത്യേകം കടകളിലാണ്. അതുകൊണ്ടായിരിയ്ക്കാമത് അത്തരം കടകളിലും ലഭ്യമാക്കുന്നത്. സെയില്‍സ്മാന്‍ മന്ദഹസിച്ചപ്പോള്‍ മാവോയോടുള്ള പുഛം അവരുടെ കവിളത്ത്് നുണക്കഴിയായിവിരിഞ്ഞുവെന്നെഴുതാതിരുനത്് മാഹാഭാഗ്യം.

ചാവുമണമുള്ളതുകൊണ്ട് കള്‍ച്ചറല്‍ റവല്യൂഷന്റെ പോസ്റ്ററുകള്‍ സക്കറിയ വാങ്ങിയില്ല. ചാവുമണം ഇല്ലാത്തവ മാത്രം വാങ്ങുകയും ഉപയോഗിയ്ക്കുകയും അവിടങ്ങളില്‍ മാത്രം കുടിപാര്‍ക്കുകയും ചെയ്യുന്ന മനുഷ്യസ്‌നേഹിയായി സക്കറിയമാത്രമല്ല, കൂട്ടാളികള്‍ ധാരാളമുണ്ട്. ഇയ്യാംപാറ്റകളെപോലെ പെട്ടെന്നൊരുദിനം ഒളിമാളങ്ങള്‍ വിട്ട് വെളിച്ചത്തിലേയ്ക്ക് ചടുലവേഗത്തില്‍ പറന്നുയര്‍ന്ന്, നിമിഷാര്‍ദ്ധായുസ്സില്‍ ചിറക് കൊഴിഞ്ഞ,് വെറുമൊരുപുഴുവായി രൂപാന്തരം വന്ന്, നിസ്സാഹയതയുടെ പിടച്ചിലില്‍ മരിച്ചുപോകുന്നവര്‍.

ചാവുമണമില്ലാത്ത സാംസ്‌കാരികരാഷ്ട്രങ്ങളെ എത്രവേണമെങ്കിലും അദ്ദേഹം കാട്ടിത്തരും. കമ്യൂണിസമില്ലെങ്കിലവിടെ ചാവുമണമില്ലെന്നദ്ദേഹം തുറന്നു പറയുന്ന നാളുകള്‍ തീര്‍ച്ചയായും വിദൂരത്തായിരിയ്ക്കില്ല.

എല്ലാ ഭരണകൂടവും ഭരണനിര്‍വ്വഹണം നടത്തുന്നത്, കൂടത്തിന്റെ ശക്തമായ താഢനമേല്പിച്ചുകൊണ്ടല്ലന്ന് സക്കറിയയ്ക്ക് സമര്‍ത്ഥിയ്ക്കുന്നത് കേള്‍ക്കാന്‍ താത്പര്യമുണ്ട്.

അമേരിയ്ക്ക സ്വന്തം രാഷ്ട്രത്തില്‍ തുടങ്ങി, ലോകത്തുള്ള മിക്കരാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിച്ച്, എാറ്റവുമൊടുവില്‍ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും വരെ വന്നെത്തിനില്ക്കുന്ന നരഹത്യകള്‍ക്ക് ചാവുമണം സക്കറിയയ്ക്ക് മണക്കാന്‍ കഴിയാത്തത്, സക്കറിയയുടെ മൂക്കില്‍ റഗുലേറ്ററി വാല്‍വ് ഘടിപ്പിച്ചിട്ടുള്ളതുകൊണ്ടാണ്. കച്ചവടതാത്പ്പര്യത്തിനായി ഇന്ത്യയില്‍ അസ്ഥിരതയുടെ വിത്ത് പാകി മുളപ്പിച്ച് വിളവെടുത്തകകള്‍ സക്കറിയയ്ക്ക് അറിയാമെങ്കിലും സക്കറിയ പറയില്ല. അതൊരജണ്ടയായത് കൊണ്ടാണ്.

ഒരു രാഷ്ട്രം, നിയമം കര്‍ക്കശമായി നടപ്പിലുക്കുന്നത്, രാജ്യത്തിലെ മാഹാഭൂരിപക്ഷത്തിന്റേയും വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും സംരക്ഷണത്തിനും വേണ്ടിയാണെങ്കില്‍, വിഘടനവാദികളും രാജ്യദ്രോഹികളുമായ വലുതും ചെറുതുമായ ഗ്രൂപ്പുകള്‍ക്കെതിരെ പോരാടേണ്ടിവരുമ്പോഴാണെങ്കില്‍, പോരാട്ടങ്ങള്‍ രാജ്യത്തിന്റെ അഘണ്ഡതയ്ക്കുവേണ്ടിയാണെങ്കില്‍, വൈദേശീയ ആക്രമണങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളാണെങ്കില്‍, അതിന്റെ ഉദ്ദേശശുദ്ധിയെ എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയും.

അങ്ങനെയെങ്കില്‍, കാശ്മീരിലും പഞ്ചാബിലും ആസാമിലും ഇന്ത്യാഗവണ്മെന്റ് സ്വീകരിച്ചനിലപാടുകളെ സക്കറിയ വിലയിരുത്തുന്നത് എങ്ങനെയെന്നറിയാന്‍ താത്പര്യമുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ബ്രട്ടീഷുകാരും ഇന്ത്യാക്കാരും വിലയിരുത്തുന്നത് ഒരേപോലെയല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷ്‌കാര്‍ അടിച്ചമര്‍ത്തിയത് ഇന്ത്യാക്കാരെ ഉപയോഗിച്ചണ്. ഇന്ത്യാക്കാരില്‍ ഒരു വിഭാഗം ബ്രിട്ടീഷ് ഭരണത്തേയും രാജഭരണത്തേയും അനുകൂലിച്ചിരുന്നു.

ഇന്ത്യയുടെ എാകീകരണത്തിനായി രാജാക്കന്മാരോടും രാജഭക്തരായ ജനങ്ങളോടും ഇന്ത്യാഗവണ്മെന്റ് സ്വീകരിച്ച നിലപാടിനെ സക്കറിയ വികര്‍ശിയ്ക്കുമോ? എന്തിനാണ് ഇന്ത്യന്‍ പീനല്‍കോഡും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും കോടതിയും ജയിലും കഴുമരങ്ങളും. ഓരോമനുഷ്യനേയും അവന്റെ ഇഛാനുസരണം ജീവിയ്ക്കാന്‍ അനുവദിച്ചാല്‍ പോരെ. എന്തിനാണീ ഭരണകൂടം? മനുഷ്യനും വെറുമൊരു മൃഗം തന്നെയല്ലേ? മനുഷ്യന് മാത്രമെന്തിനാണ് നേതാവും ഭരണകൂടവും നിയമങ്ങളും ശിക്ഷകളും.

''ഇന്ന് ബെയ്ജിങ്ങിലെ തെരുവുകളിലൂടെ മെല്ലെ സൈക്കിള്‍ ചവിട്ടിപ്പോകുന്ന വൃദ്ധരുടെ മുഖത്തെ ചുളിവുകളില്‍ ആ ഓല്‍മ്മകളുടെ കണ്ണീരില്‍ നനഞ്ഞ നിഴലുകള്‍ കാണാം.'' സാംസ്‌കാരിക വിപ്ലവത്തിന്റെ തിരുശേഷിപ്പിനെ സ്വപ്‌നം കണ്ട സക്കറിയ, തന്റെ സ്വപ്‌നത്തെ ആലങ്കാരികമായി ഇങ്ങനെ വ്യാഖ്യാനിച്ചുപോയതാണെന്നറിയാം. കാല്പനിക ചിന്തകള്‍, മിക്കപ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറമാണ് അതിന്റെ സ്ഥാനമുറപ്പിയ്ക്കുക.

സക്കറിയ കഥപറയുകയല്ല. ചരിത്രം യാഥാര്‍ത്ഥ്യത്തോടെ വ്യാഖ്യാനിയ്ക്കുകയും വിവരിയ്ക്കുകയുമാണ്. പറയുന്നത് സത്യസന്തമായിരിയ്ക്കണം. ആരുടെ കൈയ്യടി നേടാനാണ് സക്കറിയ യാഥാര്‍ത്ഥ്യത്തെ മിഥ്യയുമായി ചവുട്ടിക്കുഴയ്ക്കുന്നത്.

മാവോയുടെ മൃതദേഹത്തോടുള്ള സക്കറിയുടെ അനാദരവും പുഛവും, മാവോയോടും സാംസ്‌ക്കാരിക വിപ്ലവത്തോടും സര്‍വ്വോപരി കമ്മ്യൂണിസത്തോടുമുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ ഉഛിഷ്ടമാണ്.

സക്കറിയായുടെ യാത്രാ വിവരണം തുടരുമോ എന്നറിയില്ല. തുടരട്ടെ. ഉള്ളിലുള്ള വിഷമെല്ലാം ഒരുപക്ഷെ ഈ യാത്രാവിവരണം എഴുതി പൂര്‍ത്തിയുകുമ്പോഴേയ്ക്കും പുറത്തുപോയി ഉള്ള് ശുദ്ധമായാലോ! മാത്രമല്ല ബെയ്ജിങ്ങില്‍ നടന്ന ലോകപുസ്തകമേളയേക്കുറിച്ച് ഈ ലക്കത്തിലദ്ദേഹം ഒന്നുമെഴുതിയതായി കണ്ടില്ല. കെ.പി.രാമനുണ്ണിയും പറയാതെ പോയത് പറയേണ്ടത് മാത്രമായിരുന്നു. ഇതുമങ്ങനെയാകാതിയിയ്ക്കട്ടെ.

ചൈനയിലെ സാംസ്‌കാരിക വിപ്ലവത്തെകുറിച്ചും മനുഷ്യക്കുരുതിയെക്കുറിച്ചും വിലപിയ്ക്കുന്ന സക്കറിയയില്‍ നിന്നും, ഇന്ത്യയിലും കേരളത്തിലും വളര്‍ന്നുവരുന്ന ഭീകരപ്രവര്‍ത്തനത്തെക്കുറിച്ചും അഫ്ഗാന്‍, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളിലെ മനുഷ്യജീവിതത്തിന്റെ ദൈന്യതയെക്കുറിച്ചും സക്കറിയയുടെ ശക്തമായ നിലപാടുകളും ആഭിപ്രായങ്ങളും അറിയാന്‍ താത്പര്യമുണ്ട്.

അങ്ങനെയെങ്കിലും കേരളത്തിലെ കുഴിയാനകളായ സാഹ്യത്വകാരന്മാര്‍ തങ്ങള്‍ കുഴിച്ച മണ്ണിനടിയിലെ മാളങ്ങളില്‍ നിന്നും പുറത്തുവന്ന്, പിന്നോട്ട് നടക്കാതെ മുന്നോട്ട് നടന്ന്, മനുഷ്യസംസ്‌കാരത്തെക്കുറിച്ച് നിര്‍ഭയമായി എഴുതുകയും സംസാരിയ്ക്കുകയും ചിന്തിയ്ക്കുകയും ചെയ്യട്ടെ! അത് നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും സര്‍വ്വോപരി മനുഷ്യരാശിയ്ക്കും ഗുണകരമായിരിയ്ക്കും.

No comments:

Post a Comment