lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Thursday, December 8, 2011

നാവറുക്കരുത് (സമകാലീന ചിന്തകള്‍)





വിമര്‍ശനം ഭയന്ന് നാവറുക്കരുത്.

ഭയം ഭരണകൂടത്തിന്റേതാണെങ്കില്‍, അത് സ്വേഛാധിപത്വത്തിലേയ്ക്ക് തുറക്കുന്ന വാതിലിന്റെ താഴിന്റെ താക്കോല്‍ തിരയലും, നിയന്ത്രണം സ്വേഛാധിപത്യത്തിന്റെ ആദ്യ ലക്ഷണവുമാണ്.

വിമര്‍ശനത്തെ സ്വാഗതം ചെയ്യുകയും, സംയമനത്തോടെ പരിശോധിയ്ക്കുകയും, പരിഹാരം കാണുകയും ചെയ്യുകയാണ് ഒരു നല്ല ഭരണകൂടം ചെയ്യേണ്ടത്. വിമര്‍ശനങ്ങള്‍ക്ക് പരിഹാരം കണ്ടുകൊണ്ടുവേണം അതിനെ അതിജീവിയ്ക്കാന്‍.

സോഷ്യല്‍ നെററുവര്‍ക്കുകളെ നിയന്ത്രിയ്ക്കാന്‍ ഭരടകൂടത്തിനെ പ്രേരിപ്പിച്ചത് ആസന്നമായിക്കൊണ്ടിരിയ്ക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുതന്നെയാണ്.

കാലികമായി ഇന്ത്യന്‍ രാഷ്ട്രിയത്തിലുയവര്‍ന്നുവന്ന അനേകം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്കാനാകാതെ കുഴങ്ങുകയാണ് ഭരണാധികാരികള്‍.

അതില്‍ നിന്നും രക്ഷപ്പെടുവാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം ന്യായീകരിയ്ക്കാവുന്നതല്ല.

നാവറുത്തെറിഞ്ഞാല്‍, അറുത്തെറിയപ്പെട്ട നാവിനെ മാത്രമേ നിശബ്ദമാക്കാന്‍ കഴിയൂ.

അറുത്തെറിയപ്പെട്ട നാവിന്‍െ ചലനം,
വാര്‍ന്നൊഴുകിയ ചോര,
നാവില്ലാമനുഷ്യന്റെ വിഹ്വലതകള്‍.
ഈ കാഴ്ചകള്‍, അനേകം മനുഷ്യരെ സ്തംഭനത്തിലാക്കിയേയ്ക്കാം.

സ്തംഭനത്തിനുശേഷമുയരുന്ന ആരവത്തിന്റെ ശക്തിയില്‍,
പ്രകമ്പനം കൊണ്ടുയരുന്ന പ്രതിക്ഷേധത്തിനെ
നേരിടാന്‍
ഭരണാധികാരികള്‍ക്ക്
ആയുധം കണ്ടെത്താനായെന്നുവരില്ല.

നെറ്റുവര്‍ക്കുകള്‍ ഭീകരപ്രവര്‍ത്തിനും വിഭാഗിയതയ്ക്കും ഉപയോഗിയ്ക്കുന്നില്ലായെന്ന് തീര്‍ച്ചയായും ഉറപ്പു വരുത്തേണ്ടതുതന്നെ.
ഒപ്പം,
ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്കു ലഭിയ്ക്കുന്ന എല്ലാ സ്വാതന്ത്ര്യവും സുരക്ഷയും സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ക്കും ലഭിയ്ക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.

ആശയപ്രകാശനത്തിനും സര്‍ഗ്ഗസൃഷ്ടികള്‍ പ്രസിദ്ധീകരിയ്ക്കുന്നതിനും പുതിയ എഴുത്തുകാരധികവും ഇന്ന് ആശ്രയിയ്ക്കുന്നത് സോഷ്യല്‍ നെറ്റുവര്‍ക്കുകളെയാണ്. വിവേചനരഹിതമായ നിയന്ത്രണങ്ങളുടെ വാള്‍മുനകള്‍ ഇവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും, വായ്ത്തലകള്‍ ഇവരുടെ കൈപ്പത്തികളും ശ്രവണപുടങ്ങളും നാസാരന്ധ്രങ്ങളും അറുത്തെറിയുകയും ചെയ്യും.

വാല്ഃ-
മലാളമാധ്യമങ്ങള്‍ക്ക് ഈ ആലോചനകളെക്കുറിച്ച് വേവലാതിയില്ല.
കോങ്കണ്ണിയും ചട്ടുകാലിയുമായ ഒരുവള്‍ക്ക് സുന്ദരിയെ കാണുമ്പോഴുണ്ടാകുന്ന അസൂയയും കുശുമ്പും അടക്കാവതല്ല.

പത്ര മാധ്യമരംഗത്തേയ്ക്ക് വിദേശകുത്തകകള്‍ കടന്നുവരുമെന്ന് കേള്‍ക്കുമ്പോത്തന്നെ അതിനെതിരെ അഭിപ്കായ രൂപീകരണത്തിന് ആളേകൂട്ടാനിറങ്ങുമ്പോള്‍ ആത്മനിന്ദ തോന്നാതിരിയ്ക്കട്ടെ.

കാണ്ടാമൃഗമേ ശരണം
നിന്റെ തൊലിക്കട്ടിയേ ശരണം.
സംഘം ശരണം ഗഛാമി