lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Friday, July 13, 2012

ഗ്രീഷ്മമാപിനിയിലെ പി.സുരേന്ദ്രന്റെ കുഷ്ഠരോഗം ബാധിച്ച ചിന്തകള്‍

                                                  





                                                                                (ഭാഗം ഒന്ന്)


           ചിന്തയില്‍ കുഷ്ഠരോഗം ബാധിച്ചവര്‍, പി.സുരേന്ദ്രനേപ്പോലെ, സമകാലീന മലയാള സാഹിത്യത്തില്‍ എത്രപേരുണ്ടെന്നെനിയ്ക്കറിയില്ല.  അധികമുണ്ടാകാതിരിയ്ക്കട്ടെ. അധികമുണ്ടായാല്‍,  പി.സുരേന്ദ്രനും സഹചാരികളും പൂര്‍വ്വചാരികളും മാതൃകാപുരുഷോത്തമന്മാരും, കഴുത്തില്‍ കയറുമുറുക്കി കാളവണ്ടിയില്‍ കെട്ടിവലിയ്ക്കുന്ന, കേരളത്തിന്റെ ശേഷിയ്ക്കുന്ന തുച്ഛ സംസ്‌കാരത്തിനുംകൂടി കുഷ്ഠരോഗമണ്ടാക്കും. പ്രതിഭയടെ അഭാവംമൂലം സര്‍ഗ്ഗപ്രക്രിയയില്‍, സാമൂഹിക-സാംസ്‌കാരിക-സാഹിത്യ മണ്ഡലങ്ങളിലെ പിന്നാമ്പുറത്തുപോലും ഇരിപ്പിടത്തിനര്‍ഹതയില്ലാത്തവര്‍, പദവികള്‍ക്കും അവാര്‍ഡുകള്‍ക്കും വേണ്ടി ആരുടെ മലവും ചുമക്കും. ദുര്‍ഗന്ധത്തെ സുഗന്ധമെന്നും, അമേദ്യത്തെ അമൃതെന്നും വാഴ്ത്തും. മണത്തുമണത്ത് നടക്കുകയും പരസ്യമായി ഭക്ഷിയ്ക്കുകയും ചെയ്യും. സമകാലീന കേരളീയ സാംസ്‌കാരികരംഗം നേരിടുന്ന ദുരന്തമാണിത്. പ്രതിഭയുടെ അഭാവം സ്വയം തിരിച്ചറിവായി, വിഭ്രാത്മകവിഹ്വല്ലതകളിലലഞ്ഞു, പുലഭ്യവും പുലയാട്ടും കോമരംതുള്ളലുമാടുന്ന, കേരളത്തിന്റെ സാംസ്‌കാരിക-സാഹിത്യ-സാമൂഹിക നായകവേഷം സ്വയമെടുത്തുടുത്ത, എം.റ്റിയ്ക്ക് ശേഷം പിറവിയെടുത്ത, ഈ നവ വേതാളങ്ങള്‍, എം.ഗോവിന്ദനോ, റ്റി.പത്മനാഭനോ, മുട്ടത്തുവര്‍ക്കിയോ, കോവിലനോ ആകാന്‍ വല്ലാതെ വെമ്പല്‍കൊണ്ട്, ഉടുമുണ്ട് നഷ്ടപ്പെട്ട പോക്കോലങ്ങള്‍ മാത്രമാണെന്നു സ്വയം തിരിച്ചറിഞ്ഞിട്ടും, ആട്ടം നിറുത്താത്ത  അല്പന്മാരായ ഇവര്‍, നീലകണ്ഠനെപ്പോലെ സംസ്‌കാരങ്ങള്‍ക്കുള്ളിലെ ഞൊളയ്ക്കുന്ന പുഴുക്കളും ഒറ്റുകാരുമാണ്.


           മലയാളത്തിലെഴുതുന്നതുകൊണ്ട് കേരളത്തിനപ്പുറത്തെ ലോകത്തെക്കുറിച്ച് ഒന്നുമെഴുതേണ്ടായെന്ന് കരുതുന്ന ചിന്താശൂന്യരും മൂഢന്മാന്മാരുമായ ഈ എഴുത്തുകാര്‍, ലോകരാഷ്ട്രങ്ങിലും ഒപ്പം കേരളത്തിലും വളര്‍ന്നുവരുന്ന ഭീകരപ്രവര്‍ത്തനങ്ങളേയും, ആഗോള-കച്ചവട താത്പര്യങ്ങള്‍ക്കായി തകര്‍ക്കപ്പെടുന്ന സംസ്‌കാരങ്ങളേയും, ആസുരശക്തികളാല്‍ ആക്രമിയ്ക്കപ്പെടുന്ന രാഷ്ട്രങ്ങളിലെ നിസ്സഹായരായ ജനങ്ങളുടെ തേങ്ങലുകളേയും കണ്ടില്ലെന്നു നടിയ്ക്കുകയും, അവാര്‍ഡുകള്‍ക്കും സ്ഥാനങ്ങള്‍ക്കും വേണ്ടി അധികാരവര്‍ഗ്ഗങ്ങള്‍ക്കുമുന്നില്‍ സ്തുതിപാടുകയും, അതു നിഷേധിച്ചാല്‍, നിഷേധിച്ചവരെ, താനതിനര്‍ഹനല്ലെന്നറിയാമെങ്കില്‍പ്പോലും, നിഷേധിയ്ക്കുന്നതുവരെ സ്തുതിച്ചുഛര്‍ദ്ദിച്ച വാക്കുകള്‍ ഒന്നോടെ വിഴുങ്ങി, പുലഭ്യം വിളിയ്ക്കുന്ന പാമരന്മാരായ, ഈ ഭീരുക്കളാണ് മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന തണ്ടുതുരപ്പന്മാരായ കീടങ്ങള്‍.

        
          സമകാലീന കേരളീയ സാമൂഹിക-രാഷ്ട്രീയരംഗമെന്നാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ടിയുടെ അപചയമെന്ന് സ്ഥാപിയ്ക്കുന്നതിന്റെ പിന്നിലെ മനശ്ശാസ്ത്രം, ഭീരുത്ത്വത്തിന്റേയും അനര്‍ഹസ്ഥാനത്തിന്റെ അനന്യലഭ്യതയുടേയും രാഷ്ട്രീയമായ മറച്ചുപിടിയ്ക്കപ്പെട്ട സൂത്രവാക്യങ്ങളുടേയും ഗുണനഹരണസങ്കലനകിഴിയ്ക്കലുകളാണ്.


           വി.എസ്സിനെ ഇകഴ്ത്താനോ വാഴ്ത്താനോ അല്ല ഞാനീ നോവലെഴുതിയത്. സഖാവിന്റെ ജീവിതത്തെ രാഷ്ട്രീയ നോവലാക്കാന്‍ ശ്രമിച്ചതുമില്ല. ഈ നോവലിലെ സി.കെ എന്ന സോഷ്യലിസ്റ്റ് പോരാളിയുടെ സൃഷ്ടിയ്ക്ക് വി.എസ് ഒരു നിമിത്തമായി എന്നുമാത്രം.  എം.മുകുന്ദന്‍ എഴുതിയ ഒരു ലേഖനത്തില്‍ വി.എസ്സിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരിലൊരാളായി എന്നെ വിശേഷിപ്പിച്ചപ്പോള്‍ സത്യത്തില്‍ എനിയ്ക്കു ചിരിവന്നു. - നോവല്‍ കര്‍ത്താവ് പി. സുരേന്ദ്രന്‍ ആമുഖ കുറിപ്പില്‍ പറയുന്നു.


        ഈ പ്രസ്താവത്തില്‍ ഈ നോവലെഴുതാന്‍ പി.സുരേന്ദ്രനെ പ്രേരിപ്പിച്ച എല്ലാ ഘടകങ്ങളും, വികാരങ്ങളും അടങ്ങിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയടെ ചെയര്‍മാന്‍ കസേരയ്ക്ക് അത്രയ്ക്ക് സ്വാധീനവും ആകര്‍ഷണീയതയുമുണ്ടാകണം. അതിനോടു തോന്നിയ അഭിനിവേശം, നഷ്ടപ്പെട്ടപ്പോഴുണ്ടായ പ്രതികാരമായി പരിണമിച്ചതില്‍നിന്നുമുടലെടുത്ത വെറുപ്പിന്റെ സൃഷ്ടിയാണീ കൃതിയെന്നാരെങ്കിലും ആരോപിച്ചാല്‍, അല്ലായെന്ന് പി.സുരേന്ദ്രന് ആത്മവഞ്ചന നടത്താതെ പറയാന്‍ കഴിയില്ല. പി.സുരേന്ദ്രനെ വിമര്‍ശിയ്ക്കുകയും എം.മുകുന്ദന്‍ ഉന്നയിച്ചതുപോലുള്ള ആരോപണങ്ങളും പ്രസ്ഥാവനകളും വാര്‍ത്തകളും ധാരാളമായി അക്കാലയളവിലും പലഘട്ടങ്ങളിലും മറ്റനേകം സ്രോതസ്സുകളില്‍നിന്നും പ്രചരിച്ചിട്ടും, അവയേയെല്ലാം ഉപേക്ഷിച്ച് എം.മുകുന്ദനെത്തന്നെ ഈ നോവലിന്റെ ആമഖത്തില്‍ പ്രത്യേകം പരാമര്‍ശ്ശിച്ചത്, പി. സുരേന്ദ്രന്റെ അഭിനിവേശവും, നഷ്ടവും, പ്രതികാരവാഞ്ചയും, വെറുപ്പും സ്വന്തം ഹൃദയം സ്വയം പിളര്‍ന്ന് സ്ഫടികദര്‍പ്പണത്തില്‍ പ്രതിഫലിപ്പിച്ച പ്രതിബിംബമോ, കുറ്റവാളി ബാക്കിവച്ച ദൈവത്തിന്റെ തെളിവുകളോ അല്ലാതെ മറ്റെന്താണ്.


      ''വി.എസ്സിനെ ദൂരെനിന്നു കണ്ടിട്ടേയുള്ളു ഞാന്‍. അദ്ദേഹത്തോട് സംസാരിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും എനിക്കതിന് അവസരം ലഭിച്ചിട്ടില്ല.''  
       ആമുഖക്കറിപ്പില്‍  സുരേന്ദ്രന്‍ ഇങ്ങനെ പറയുന്നതിലൂടെ താനറിയാതെ ചില സത്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. തുടര്‍ന്നുള്ള പാരഗ്രാഫിലെ വാചകംകൂടി ശ്രദ്ദിയ്ക്കുക. അതിങ്ങനെയാണ്:

        ''വി.എസ്സിനെ ഇകഴ്ത്താനോ വാഴ്ത്താനോ അല്ല ഞാനീ നോവലെഴുതിയത്. സഖാവിന്റെ ജീവിതത്തെ രാഷ്ട്രീയ നോവലാക്കാന്‍ ശ്രമിച്ചുട്ടുമില്ല. ഈ നോവലിലെ സി.കെ എന്ന സോഷ്യലിസ്റ്റ് പോരാളിയുടെ സൃഷ്ടിയ്ക്ക് വി.എസ് ഒരു നിമിത്തമായി എന്നുമാത്രം.''
         വി. എസ്സിനെ ഇകഴ്ത്താനൊ വാഴ്ത്താനോ അല്ല സുരേന്ദ്രനീ സാഹസ്സത്തിനിറങ്ങിയതെന്ന സത്യം സുരേന്ദ്രനെപ്പോലെ തന്നെ എല്ലാ വായനക്കാര്‍ക്കുമറിയാം. തന്റെ നിരാശയില്‍ നിന്നുമുടലെടുത്ത അസംതൃപ്തിയും, അസഹിഷ്ണുതയും, വെറുപ്പുമാണ് ഈ സൃഷ്ടിയ്ക്കുപിന്നിലെന്നതിന്നിതില്‍ക്കൂടുതല്‍ തെളിവുവേണ്ട. തന്റെ ആഗ്രഹത്തിന് വ.എസ്സാട് എതിര്‍ നിന്നതെന്ന് സുരേന്ദ്രന്‍ ശങ്കിച്ചുപോയിരുന്നുവെങ്കില്‍ വി.എസ്സിനെ പ്രതിയാക്കി പിണറായി വിജയനെ വാഴ്ത്തികൊണ്ടായിരുന്നേനെ സുരേന്ദ്രന്റെ നോവല്‍ പിറക്കുമായിരുന്നത്. ഇവിടെ പ്രസ്ഥാനത്തിനുണ്ടായെന്ന് സുരേന്ദ്രന്‍ അവകാശപ്പെടുന്ന അപചയത്തിന്റെ ഉത്തരാവാദിത്തം മുഴുവന്‍ വി.എസ്സിനുമേല്‍ സുരേന്ദ്രന്‍ ചാര്‍ത്തിക്കൊടുത്തേനെ. ഇവിടെയാണ് ''തീര്‍ച്ചയായും വി.എസ്സ് ഇല്ലായിരുന്നുവെങ്കില്‍ 'ഗ്രീഷ്മമാപിനി' പിറക്കല്ലായിരുന്നു.'' എന്ന പ്രസ്ഥാവനയുടെ പൊള്ളത്തരം ഒളിഞ്ഞിരിയ്ക്കുന്നത്. തീര്‍ച്ചയായും 'ഗ്രീഷ്മമാപിനി' പിറക്കുമായിരുന്നു, സുരേന്ദ്രന് നിരാശകളുണ്ടുകുന്നിടത്തോളം കാലം. നായകനും പ്രതിനായകനും സംഭവങ്ങളുടെ വ്യാഖ്യാനങ്ങളും പരസ്പരം മാറുമായിരുന്നുവെന്നുമാത്രം.


         ''പരമ്പരാഗതമായ ആഖ്യാനരീതിയും ഞാന്‍ ഉപയോഗിച്ചട്ടില്ല.'' സത്യം. ഈ നോവലിലെ എേക സത്യപ്രാസ്ഥാവനയാണിത്. ആഖ്യാനരീതിയില്‍ പുതുമയില്ലെന്നുമാത്രമല്ല, ആഖ്യാനശൈലികൊണ്ട് അനുവാചകനെ ആസ്വാദനത്തിന്റെ പുതുപുതു മേഖലകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു കഥാസന്ദര്‍ഭംപോലുമില്ലാത്ത, വെറും തുഛമായ, സാഹിത്യപരമായി നിസ്സാരമായ പത്രക്കുറിപ്പുമാത്രമാണീ, നോവലെന്ന് ഗ്രന്ഥകര്‍ത്താവും അവതാരകനും പ്രസാധകനും മാത്രം അവകാശപ്പെടുന്ന ഈ പ്രബന്ഥം. സുരേന്ദ്രന്റെ മുന്‍കാല നോവുലുകളെ അപേക്ഷിച്ച് ഈ നോവല്‍ വളരെ താഴ്ന്ന നിലവാരം മാത്രമേ പുലര്‍ത്തുന്നുള്ളുവെന്ന സത്യം അവതാരകനുപോലും തുറന്നെഴുുതേണ്ടിവന്നു.


          സുരേന്ദ്രന്റെ ലക്ഷ്യം മികച്ചയൊരു നോവലായിരുന്നില്ല. വേറുപ്പു പ്രകിടിപ്പിയ്ക്കാനൊരു മാധ്യമം. 2011 എേപ്രിലില്‍ നടക്കുന്ന തെരഞ്ഞേടുപ്പിന് മുമ്പ് പ്രസിദ്ധീകരിച്ച,് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാക്കി, തനിയ്ക്കു പരിഗണന നല്കാത്ത പ്രസ്ഥാനത്തിനത്തെ തകര്‍ക്കണം. തുടര്‍ന്നധികാരത്തില്‍ വരുമെന്ന് സുരേന്ദ്രന്‍ സ്വപ്‌നം കാണുന്ന അല്ലെങ്കില്‍ ആഗ്രഹിയ്ക്കുന്ന മുന്നണിയുടെ ശ്രദ്ധ നേടി നഷ്ടസ്വപ്‌നങ്ങള്‍ക്കു സാക്ഷാത്ക്കാരം നേടണം. ഇത്രയൊക്കയേ സുരേന്ദ്രന്‍ ആഗ്രഹിച്ചുകാണുകയുള്ളു. ഈ ലേഖനമെഴുതുന്ന 2011 എേപ്രില്‍ പതിനേഴാം തീയതിവരെ ഒന്നും സംഭവിച്ചില്ല. ഈ നോവല്‍ എങ്ങും ചര്‍ച്ചാവിഷയമായില്ല. എന്നുമാത്രമല്ല ആരും തിരിഞ്ഞുനോക്കിയതു പോലുമില്ല. ഇനി മെയ് പതിമൂന്നിന് തെരഞ്ഞെടുപ്പു ഫലം വന്നാലേ ആവസ്സാനത്തെ ആഗ്രഹമെങ്കിലും സഫലമാകുമോ എന്നറിയാന്‍ കഴിയു. കഷ്ടം! ഒരെഴുത്തുകാരന്റെ അധപ്പതനമെന്നല്ലാതെന്തുപറയാന്‍.


          കേരളസമൂഹം ദശകങ്ങളായി നേരിടുന്ന വലിയ സാമൂഹിക ദുരന്തമാണ്, പുരോഗമന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുനേരെ യുദ്ധം നയിയ്ക്കുന്ന ഒളിപ്പോരാളികള്‍ക്കും നേര്‍പ്പോരാളികള്‍ക്കും, നിരക്ഷരരുടെ ഇടയില്‍പ്പോലും, ആശയപ്രചരണം നടത്താന്‍ പൊതുവേദികള്‍ സുലഭമായി ലഭിച്ചതും, അതിലൂടെ ജനസമൂഹത്തെ തെറ്റിദ്ധാരണകളിലേയ്ക്ക് നയിയ്ക്കുന്നതില്‍ കുറച്ചേറെ വിജയിച്ചതും. അവരോടൊപ്പം അവസ്സരവാദികളും സ്ഥാനമാനങ്ങളില്‍ ഇച്ഛാഭംഗം വന്നവരുമായ സാമൂഹിക-സാംസ്‌കാരിക-സാഹിത്യ രംഗത്തുള്ള ഇത്തിള്‍ക്കണ്ണികള്‍ കൂടി ചേര്‍ന്നതോടെ ആക്രമണത്തിന്റെ ശക്തിവര്‍ദ്ധിയ്ക്കുകയും ചെയ്തു. തിരുത്തല്‍ ശക്തികള്‍ സമൂഹമദ്ധ്യത്തില്‍ വര്‍ത്തിയ്ക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ലെന്നാരും അഭിപ്രായപ്പെടില്ല. മറിച്ച് സ്വാഗതം ചെയ്യുകയേയുള്ളു. എന്നാല്‍ തകര്‍ക്കുക എന്ന ഒരൊറ്റ അജണ്ടയില്‍ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യുന്നവരുടെ ലക്ഷ്യം പ്രസ്ഥാനത്തിന്റെ സംപൂര്‍ണ്ണ തകര്‍ച്ചമാത്രമാണ്. അതപകടകരവും സമൂഹത്തിന്റെ ദുരന്തവുമാണ്.

           സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക-ശാസ്ത്ര സാങ്കേിതിക രംഗങ്ങളില്‍ വലിയ വളര്‍ച്ചയും പരിവര്‍ത്തനവും കഴിഞ്ഞ ദശകങ്ങളില്‍ ലോകത്താകെയുണ്ടായി. വിവരസാങ്കേതിക രംഗത്തുണ്ടായ വളര്‍ച്ച, ഒരു വിരല്‍സ്പര്‍ശത്തിലൂടെ ലോകത്തേതുകോണിനേക്കുറിച്ചു മാത്രമല്ല, എേതുകോണില്‍ നിന്നും വിവരസമാഹരണം നടത്താമെന്നതാണ്. ശാസ്ത്ര സാങ്കേതിക രഗത്തുണ്ടായ വളര്‍ച്ചയിലൂടെ, നവീനവും മികവുറ്റതുമായ യന്ത്രങ്ങളും സംരംഭങ്ങളും ആവിര്‍ഭവിയ്ക്കകയും വികസിയ്ക്കുകയും ചെയ്തു. 

          സാമൂഹിക രംഗത്തും വികാസമുണ്ടായി. ദാരിദ്ര്യത്തിന്റെ നിര്‍വചനം മാറി. കേരളത്തില്‍ പട്ടിണി ചെറിയ ഒരു സമൂഹത്തിന്റേതുമാത്രമാണ്. മറ്റ് പലയിടങ്ങളിലും പട്ടണി ക്ഷണിയ്ക്കപ്പെട്ട അതിഥിയാണ്. ആത്മാര്‍ത്ഥതയും ഉത്തരവാദിത്വവും ഉപേക്ഷിച്ച, അലസരും നിരുത്തരവാദികളുമായ സമൂഹമാണിതിന്റെ ആതിഥേയര്‍. മദ്യവില്‍പ്പന ഇതിന്റെ ചൂണ്ടു പലകയാണ്. കേരളത്തിലെ ഓരോ കുടുംബവും മദ്യത്തിനായിചിലവിടുന്ന പണം എത്ര? എങ്ങനെകണ്ടെത്തുന്നു? മദ്യത്തിനുചിലവിടുന്നതു കഴിച്ചു കുടുംബത്തിനായെത്ര ചിലവാക്കുന്നു? കേരളത്തിലിന്നു തൊഴിലില്ലായ്മയുണ്ടു എന്ന് ശഠിയ്ക്കുന്നത് മൗഢയമാണ്. കേരളത്തില്‍ തൊഴിലില്ലായ്മയുണ്ടെങ്കിലെങ്ങിനെ അന്യസംസ്ഥാനതൊഴിലാളികള്‍ കേരളത്തില്‍ തൊഴിതേടുന്നു. അലസരും അവിവേകികളും ചുമതലാബോധമില്ലാത്തവരും ആത്മാര്‍ത്ഥതയുമില്ലാത്തവരും സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നും മന:പൂര്‍വ്വം ഒഴിഞ്ഞുനില്ക്കുന്നവരുമായ ഒരു വലിയ സമൂഹം കേരളത്തില്‍ വളര്‍ന്നു വന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും കേരളത്തിലെ സര്‍ക്കാരുകളക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഒഴിഞ്ഞു നില്ക്കാനാവില്ല. പുതിയ തൊഴില്‍ നയവും സമൂഹ പുന:നിര്‍മ്മാണ പ്രക്രിയാനയവും നാം ആവിഷ്‌ക്കരിയ്ക്കണം. സ്ത്രീകള്‍ തൊഴിലെുടുക്കാത്ത ഭൂരിപക്ഷ കുടുംബത്തിലും ദാരാദ്ര്യവും അരാജകത്തവും സുരക്ഷിതത്വമില്ലായ്മയും നിലനില്ക്കുന്നുണ്ടു. വ്യക്തിഗത ആനുകൂല്യങ്ങള്‍ കുറയ്ക്കുകയും, തൊഴില്‍ മേഖലയെ പുഷ്ടിപ്പെടുത്തി എല്ലാ സ്ത്രീകള്‍ക്കും തൊഴില്‍ ലഭ്യമായിയെന്നുറപ്പാക്കുകയുമാണ് ഇന്നു സ്വീകരിയ്‌ക്കേണ്ട തൊഴില്‍പരവും സാമൂഹികപരവുമായ നയങ്ങള്‍. നയങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ച്ചകളുണ്ടാകണം.

           എത്രയൊക്കെ നിഷേധിച്ചാലും സംസ്‌കാരം ആഗോളരൂപം ആര്‍ജ്ജിച്ചു തുടങ്ങി. ഇനി അതിന്റെ വളര്‍ച്ചയെ തടയാമെന്നു കരുതുന്നത് മൗഢ്യമാണ്. പാരമ്പര്യത്തിലുറച്ചു നില്ക്കുന്ന സംസ്‌കാരം തന്നെ നിലനില്ക്കണമെന്നു വാശിപിടിയ്ക്കുന്നത് ബുദ്ധിശൂന്യമാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെ മറികടന്നുകൊണ്ട് ഒരു സമൂഹത്തിനും ഇന്നു മുന്നോട്ടുപോകുവാന്‍ കഴിയില്ല. മാറ്റങ്ങളെ കാലാനുസൃതമായും താനുള്‍പ്പെടുന്ന സമൂഹത്തിന് അനുഗുണമായും ഉപയോഗപ്പെടുത്തുകയും രൂപപ്പെടുത്തുകയുമാണ് വിവേകിളായ വ്യക്തികളും സമൂഹങ്ങളും ഭരണകൂടങ്ങളും ചെയ്യേണ്ടത്.

           ശാസ്ത്ര രംഗത്തു അത്ഭുതകരമായ വളര്‍ച്ചയാണുണ്ടായിക്കൊണ്ടിരിയ്ക്കുന്നത്. സ്വന്തം വീട്ടില്‍ നവീന യന്ത്രോപകരണങ്ങള്‍ ഉപയോഗിയ്ക്കുമ്പോള്‍തന്നെ സമൂഹത്തില്‍ അതുപയോഗിയ്ക്കുന്നതിനോട് നാം ശക്തമായ എതിര്‍പ്പും പ്രകടിപ്പിയ്ക്കും. വീടുകളില്‍ ഉലക്കയ്ക്കും ഉരലിനും അമ്മിക്കലിനും പകരക്കാരനായി മിക്‌സിയും ഗ്രയിന്ററും സ്ഥാനാരോഹണം നടത്തിയിട്ട് നാളേറെയായി. ഫ്രിഡ്ജും ടിവിയും ഫാനും എയര്‍കണ്ടീഷ്ണറും സര്‍വ്വസാധാരണമായിട്ടു കാലമേറെയായി. എന്നാല്‍ നാട്ടില്‍ യന്ത്ര വല്കൃത കൃഷിസമ്പ്രദായത്തോട് നാമെതിരാണ്. ഞാറുനടാനും കൊയ്യാനും ആളില്ലെങ്കിലും കൊയ്‌ത്തെന്ത്രത്തോട് നമുക്കുള്ള എതിര്‍പ്പു ശക്തമാണ്. യാന്ത്രികമായി കംമ്പ്യൂട്ടര്‍ വല്ക്കരണം നടത്തിയതില്‍ നിന്നും വ്യത്യസ്ഥമായി കംപ്യൂട്ടര്‍വിദ്യാഭ്യാസം എേര്‍പ്പെടുത്തിയപ്പോഴുണ്ടായ സാമൂഹിക വളര്‍ച്ചയുടെ വ്യാപ്തി നാം തിരിച്ചറിയണം.

       ദൃശ്യമായതു സത്യവും, ശ്രവ്യമായതു മിഥ്യയുമെന്ന ആപ്തവാക്യത്തെ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ എഡിറ്റിങ്, മിക്‌സിങ്, മോര്‍ഫിങ് തുടങ്ങിയ നവസാങ്കേതിക വിദ്യകളിലൂടെ തകര്‍ത്തുകളഞ്ഞു, വക്കം അബ്ദുല്‍ഖാദറിന്റേയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടേയും പിന്മുറക്കാരായ നവ വാര്‍ത്താവ്യാപാരികളും വാര്‍ത്താപ്രവര്‍ത്തകരും. സമൂഹത്തിലെ തിരുത്തല്‍ ശക്തികളേകേണ്ടവര്‍ സുഖലോലുപതയെ വരണമാല്യം ചാര്‍ത്തി കക്ഷിരാഷ്ട്രിയത്തിനടിമപ്പെട്ട് ഇന്ന് ആര്‍ജിയ്ക്കാത്തതായ ക്ഷുദ്രതകളൊന്നും ശേഷിയ്ക്കുന്നില്ല. കേരളത്തിലവരുടെ ഒരേയൊരു രാഷ്ട്രീയ അജണ്ട കമ്യൂണിസത്തെ, വിശിഷ്യാ മാരക്‌സിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കുക എന്നതു മാത്രമാണ്. മറ്റു കമ്യൂണിസ്റ്റ പ്രസ്ഥാനങ്ങളെ ഒഴിവാക്കുന്നത് അവര്‍ കേരളത്തില്‍ പ്രബലരല്ല എന്നതു കൊണ്ടുമാത്രമാണ്.  സ്വയം നഗ്നരാണെന്നു ബോധ്യമുണ്ടെങ്കിലും, ഒരു ചെറുന്യൂനപക്ഷത്തിനപ്പുറം, സാമാന്യ ജനങ്ങള വിഢികളും ചിന്താശൂന്യരുമാണെന്ന പൊതു ബോധത്തില്‍ വിശ്വാസമര്‍പ്പിച്ചു, വാര്‍ത്തളേുടേയും സംഭവങ്ങളുടേയും സത്യസ്ഥതിയെ മറച്ചുപിടിച്ചും തമസ്‌കരിച്ചും മാറ്റവമറിയ്ക്കപ്പെട്ട വാര്‍ത്തകളുടെ വിപണനതന്ത്രങ്ങളുടെ പ്രായോഗികതയില്‍ വിജയിച്ച ഈ നവ സ്വാര്‍ത്ഥരായ വാര്‍ത്താവ്യാപാരികള്‍.  മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ തകര്‍ക്കാന്‍ എേതു ക്ഷുദ്ര ശക്തികളേയും കൂട്ടുപിടിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യും. അത്തരത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയ അല്പജ്ഞാനികളും പിന്തിരിപ്പന്മാരായവരും നിരവധിയാണ്. വഴിതിരിച്ചുവിടപ്പെട്ട സംഭവങ്ങളും വാര്‍ത്തകളും ധാരാളമുണ്ടു. അത്തരത്തില്‍ വാര്‍ത്താപ്ര്‍ാധാന്യം നേടിയവരിലൊരാളാണ് പി.സുരേന്ദ്രനും.

            ശാസ്ത്ര സാങ്കേതിക വളര്‍ച്ചയ്ക്കു സമാന്തരമായി വളര്‍ന്നുവന്ന അനേകം ദൂഷ്യങ്ങളില്‍ പരമപ്രധാനമെന്നെനിയ്ക്കു തോന്നുന്നതു ജല-വായൂ മലിനീകരണമാണ്. ശുദ്ധ ജല ലഭ്യത മിക്കവാറും നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടു കഴിഞ്ഞു. ഇന്നു കുപ്പിയിലടച്ചു വിപണനം ചെയ്യപ്പെടുന്ന കുടിവെള്ളം പോലെ ശദ്ധവായുവും ലഭ്യമാക്കേണ്ട സാഹചര്യമാണ് അനുദിനം ഉടലെടുക്കുന്നത്.

             നവലോകത്തു ലഭ്യമായ എല്ലാ നല്ലതും ചീത്തയുമായതിന്റേയും ഗുണഭോക്താക്കളായിരുന്നുകൊണ്ടാണ് നവവിമര്‍ശകര്‍, ആദര്‍ശ്ശവന്മാരേയും പുരോഗമനപ്രസ്ഥാനങ്ങളേയും എയ്തുവീഴ്ത്തുന്നത്. കട്ടന്‍ചായുയും പരിപ്പവടയും ഒരു ചെറിയ ഉദാഹരണം മാത്രം.

           ഒറ്റ അദ്ധ്യായമായി പറഞ്ഞുതീര്‍ത്ത, ഗ്രീഷ്മമാപിനി എന്ന പി.സുരേന്ദ്രനെഴുതിയ ഈ നോവ ആരംഭിയ്ക്കുന്നതു ആന്ധ്രാപ്രദേശിലെ ഖമ്മം ഇന്ന സ്ഥലത്തു, ഗ്രീഷ്മകാലത്തു, അത്യുഷ്ണത്തില്‍, ചേര്‍ന്ന കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ കേന്ദ്രക്കമ്മിറ്റിയോഗത്തോടെയാണ്. സുരേന്ദ്രന്റെ നഷ്ടപ്പെടലുകളിലും ഇഛാഭംഗങ്ങളിലും നിരാശകളിലും നിന്നുമുണ്ടായ ഭോഗാസക്തിയില്‍ സുരേന്ദ്രന്റെ സ്വയം ഭോഗത്തില്‍ പിറന്ന ഈ നോവലും, സമാന വെറുപ്പകളാല്‍ ഉത്തേജിതരായ ശ്രി.എന്‍.ശശിധരന്റേയും പി.സുരേന്ദ്രന്റേയും  സ്വവര്‍ഗ്ഗരതിയില്‍ പിറന്ന ഈ നോവലിന്റെ അവതാരികയും, വികൃതരൂപിയായ വിചിത്ര ജീവിയായിപ്പിറന്ന  ചാപിള്ളയാണ്.

          മെയ് ഒമ്പതിനു ചേര്‍ന്ന നിര്‍ണ്ണായകമായ കേന്ദ്രകമ്മിറ്റി യോഗത്തില്‍ വച്ചാണ് അദ്ദേഹത്തെ പാര്‍ട്ടിവേദികളില്‍നിന്നു മാറ്റിഎിര്‍ത്താന്‍ തീരുമാനിച്ചത്. ..... .... ..... ആന്ധ്രയിലെ ഖമ്മത്താണ് അത്തവണ കേന്ദ്രകമ്മിറ്റി യോഗം ചേരന്നത്. ..... .... .... പാറകള്‍ പഴുത്ത് ഉഷ്ണം പൊട്ടിയൊഴുകുന്ന കാലത്ത് അങ്ങനെയൊരു യോഗം ചേരുന്നതില്‍ പ്രത്യേക പ്രസക്തിയുണ്ടെന്നു  പാര്‍ട്ടി വിശ്വസിച്ചു. ഗ്രീഷ്മത്തില്‍ പിറന്ന്, എത്രയോ കഠിന ഗ്രീഷ്മങ്ങളെ അതിജീവിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ തീരുമാനമെടുക്കുമ്പോള്‍ അത് ഗ്രീഷ്മത്തിലാവണമെന്നും ഉഷ്ണം തിളയ്ക്കുന്ന ദേശത്താവണമെന്നും കണ്ടെത്തുന്നതില്‍ തന്നെ ഒരു കാവ്യാത്മകതയുണ്ട്. ..... ........ ...... ക്രമാതീതമായ ഉഷ്ണം മൂലം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കെല്ലാം ധാരാളം വെള്ളം കുടിയ്‌ക്കേണ്ടി വന്നു. അമേരിയ്ക്കയിലെ കെന്റുക്കിക്കാര്‍ ഇന്ത്യന്‍മാര്‍ക്കറ്റില്‍ ഔദ്യോഗികമായി പുറത്തിറക്കാന്‍ പോകുന്ന മിനറല്‍ വാട്ടര്‍ എല്ലാ കേന്ദ്ര കമ്മിറ്റിഅംഗങ്ങള്‍ക്കും ധാരാളമായി വിതരണം ചെയ്തിരുന്നു. ദൃശ്യമാധ്യമങ്ങള്‍ ഇത് പ്രത്യേകം പകര്‍ത്തുകയും ചെയ്തു. കെന്റുക്കിയുടെ ജിംബിം എന്ന ബോര്‍ബോണ്‍ വിസ്‌കിയുടെ ഗംഭീര വിജയത്തിനുശേഷമാണ് മിനറല്‍ വാട്ടര്‍ പുറത്തിറക്കാനും ഇന്ത്യയിലെ ഉഷ്ണപ്രദേശങ്ങളില്‍ പരീക്ഷണാര്‍ത്ഥം വിതരണം ചെയ്യാനും തീരുമാനിച്ചത്. .... ..... .... ശാസ്ത്രീയ യുക്തിബോധത്തില്‍ അധിഷ്ഠിതമായ ലോകവീക്ഷണത്തിന് ശക്തമായ തിരിച്ചടിയേറ്റതില്‍പ്പിന്നെ പാര്‍ട്ടിയിലും വിധവിവിശ്വാസികളുടെ എണ്ണം പെരുകി വരികയായിരുന്നു. ശത്രുസംഹാര പൂജകൊണ്ട് വലിയഫലസിദ്ധി ഉണ്ടാകുമെന്ന് നേതാക്കള്‍ വിശ്വസിച്ചു. .... ..... .... പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ താന്ത്രികന്മാര്‍ കേറിയിറങ്ങിയിരുന്നു.ജോത്സ്യന്മാരുടെ ഉപദേശപ്രകാരമാണ് മെയ് ഒമ്പതുതന്നെ തിരഞ്ഞെടുത്തത്.
        -നോവലിന്റെ ആദ്യ പേജുകളിലെ പ്രധാന വിവരണങ്ങളാണ് ഇവിടെ ഉദ്ധരിച്ചത്.  ഈ ഉദ്ധരണികളില്‍ നിന്നുതന്നെ നോവല്‍കര്‍ത്താവ് എന്താണ് തുടര്‍ന്നെഴുതുവാന്‍ ഉദ്ദേശിയ്ക്കുന്നതെന്ന് വ്യക്തം. ജീവിച്ചരിയ്ക്കുന്ന അല്ലെങ്കില്‍ മരണപ്പെട്ട ഒരു വ്യക്തിയെയും താന്‍പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും കുറിച്ച് ചരിത്രമെഴുതുമ്പോള്‍ വസ്തുതകള്‍ മാത്രമേ എഴുതുവൂ. എന്നാല്‍ നോവല്‍ കവിത കഥ തുടങ്ങിയ കാല്പനിക സൃഷ്ടികള്‍ നടത്തുമ്പോള്‍ കാവ്യാത്മകത വരുത്തുന്നതിന് ഭാവനയില്‍ വിരിയിച്ചെടുക്കുന്ന സങ്കല്‍പ്പങ്ങള്‍ ആവാം. എന്നാല്‍ യാഥാര്‍ത്ഥ്യത്തോടും കാലത്തോടും നീതി പുലര്‍ത്തുകതന്നെ വേണം. സത്യത്തിനുവിരുദ്ധമായതെന്തു കൂട്ടിച്ചേര്‍ത്താലും ആവ്യക്തിയോടും പ്രസ്ഥാനത്തോടും കാലഘട്ടത്തോടും കാണിയ്ക്കുന്ന നീതികേടായിട്ടു മാത്രമേ അത്തരം സംരംഭങ്ങളെ കണക്കാക്കുവാന്‍ കഴിയൂ.

          മുകളില്‍ അദ്ദേഹം എന്നു ചേര്‍ത്തിരിയ്ക്കുന്ന കഥാപാത്രം, നോവലില്‍ കഥാനായകനായ സി.കെ എന്ന കഥാപാത്രമാണ്. ഇദ്ദേഹം ശ്രി.വി.എസ്. അചുതാനന്ദനെ പ്രതിനിധീകരിയ്ക്കുന്നു. പാര്‍ട്ടി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയേയും. തീര്‍ച്ചയായും വി.എസ് ഇല്ലായിരുന്നുവെങ്കില്‍ 'ഗ്രീഷ്മമാപിനി' പിറക്കില്ലായിരുന്നു- എന്ന സുരേന്ദ്രന്റെ പ്രഖ്യാപനത്തിന്റെ ഉടുവസ്ത്രം ഇവിടെതന്നെയാണ് ഉരിഞ്ഞുവീഴുന്നത്. സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ വിമര്‍ശിയ്ക്കണമെന്ന ഒരൊറ്റ അജണ്ടമാത്രമേയുള്ളു. അതിന് മാധ്യമങ്ങള്‍ വലിയ പ്രചാരം നല്കി പ്രചരിപ്പിയ്ക്കുന്ന വി.എസ്- മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി പോരിനെ കരുവാക്കി, വി.എസ്സിനെ, വി.എസ് ആഗ്രഹിയ്ക്കാത്ത തലങ്ങളില്‍ പ്രതിഷ്ഠിച്ചുകൊണ്ടു പാര്‍ട്ടിയെ അവഹേളിയ്ക്കുകമാത്രമാണ് ഈ കൃതിയിലൂടെ സുരേന്ദ്രന്‍  നിര്‍വ്വഹിച്ചത്. വി.എസ്സാണ് സുരേന്ദ്രനെതിര്‍ നിന്നിരുന്നതെങ്കില്‍, പാര്‍ട്ടിയോടൊപ്പം നിന്നു വി.എസ്സിനെ അവഹേളിയ്ക്കുന്ന നോവലാകുമായിരുന്നു സുരേന്ദ്രനില്‍ നിന്നും പിറക്കുമായിരുന്നത്. വി.എസ്സിനു പകരം മറ്റൊരു നേതാവായിരുന്നുവെങ്കിലും നോവലിലെ കേന്ദ്ര കഥാപാത്രം ആ നേതാവാകുമായിരുന്നു.

           നോവലാരംഭിയ്ക്കുന്ന മെയ് ഒമ്പതിന് നോവല്‍ കര്‍ത്താവ് ജ്യോതിഷ പരമായും ചരിത്രപരമായും ഋതുപരമായും സ്ഥലപരമായും സമയപരമായും വലിയ പ്രാധാന്യം കല്പിച്ചുകൊടുക്കുന്നുണ്ട്. സി.കെയുടെ ജന്മദിനമായ മെയ് ഒമ്പതിനുയോഗം ചേര്‍ന്ന് അദ്ദേഹത്തെ തരം താഴ്ത്താന്‍ തീരുമാനിച്ചതു തന്നെ ആദ്ദേഹത്തെ അവഹേളിയ്ക്കുക എന്ന ഗൂഢമായ ഉദ്ദേശം പാര്‍ട്ടിയ്ക്കുണ്ടായിരുന്നതുകൊണ്ടാണെന്നാണ് പ്രതിപദ്യം. കേന്ദ്രകമ്മിറ്റിപോലുള്ള സുപ്രധാന യോഗങ്ങളുടെ സമയവും തീയതിയും സ്ഥലവും തീരുമാനിയ്ക്കുന്നത് കേരളത്തിലെ പാര്‍ട്ടി ഘടകമല്ലെന്നാര്‍ക്കാണ് അറിയാത്തത്. പാര്‍ടി കേന്ദ്രകമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും ഒരിയ്ക്കലും പാര്‍ടി കേരളഘടകത്തിന്റെ ആജ്ഞാനുവര്‍ത്തികളോ ഗ്രൂപ് പോരാട്ടാത്തിന്റെ വ്യക്താക്കളോ ആയിരുന്നുവെന്ന് ഇതുവരേയും മാര്‍ക്‌സിസ്റ്റ് വിരുദ്ധ മാധ്യമങ്ങളോ രാഷ്ട്രീയ ശത്രുക്കളോ ഉന്നയിച്ചതായി അറിവില്ല. എങ്കിലും സുരേന്ദ്രന് അതും പറയാതെ വയ്യ. ഉദ്ദേശം വേറെയാണല്ലോ. നോവല്‍ ആരംഭമായ ഇവിടെ നിന്നേ സുരേന്ദ്രന്‍ സത്യത്തെ മാനഭംഗം ചെയ്തുതുടങ്ങി. എതിര്‍പ്പുകളുണ്ടായാല്‍ ഇതു എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണെന്നോ, യാഥാര്‍ത്ഥ്യത്തോടൊപ്പം ഭാവനയും കൂടി ചേരുമ്പോഴെ ഒരു നോവല്‍ പൂര്‍ണ്ണമാകൂ എന്നോ പറയാമല്ലോ.

             യാഥാര്‍ത്ഥ്യങ്ങളി നിന്നും വ്യതിചലിച്ച് ഒരെഴുത്തുകാരന് എത്രദൂരം സഞ്ചരിയ്ക്കമെന്നതിന്റെ ഒന്നാന്തരം ഉദാഹരണവുമാണ് ഈ കൃതി. ജോത്സ്യന്മാരുടെ ഉപദേശപ്രകാരമാണ് മെയ് ഒമ്പതെന്ന തീയതി നിശ്ചയിച്ചതെന്നാണ് നോവലിസ്റ്റ് കണ്ടെത്തിയിരിയ്ക്കുന്നത്. പോരാഞ്ഞ് പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ താന്ത്രികന്മാര്‍ കേറിയിറങ്ങയിരുന്നു എന്നും സുരേന്ദ്രന്‍ കണ്ടെത്തിയിരിയ്ക്കുന്നു.. എത്തരം പരാമര്‍ശങ്ങളിലൂടെ ഇത്രത്തോളം സ്വയം അവഹേളിതനായ ഒരെഴുത്തുകാരനും മലയാളഭാഷയിലുണ്ടായിട്ടില്ല. മാന്യതയ്ക്കുനേരെ ചെളിവാരിയെറിയാന്‍ ചെളിക്കുണ്ടിലേയ്‌ക്കെടുത്ത് ചാടണാമായിരുന്നോ എന്ന് സുരേന്ദ്രന്‍ സ്വയം ചിന്തിയ്ക്കട്ടെ.

              അത്യുഷ്ണത്തിലായിരുന്നു കേന്ദ്രകമ്മിറ്റി ചേര്‍ന്നത്. ഖമ്മത്തെ പാറകള്‍ പഴുത്ത് ഉഷ്ണം പൊട്ടിയൊഴുകുന്ന കാലത്ത് അങ്ങനെയൊരു യോഗം ചെരുന്നതില്‍ പ്രത്യേക പ്രസക്തിയുണ്ടെന്ന് പാര്‍ട്ടി വിശ്വസിച്ചതായി സുരേന്ദ്രന്‍ കണ്ടെത്തി. അത്ഭുതപ്പെടാനൊന്നുമില്ല. സുരേന്ദ്രന്‍ ഇത്രയൊക്കെയേ പറയുന്നുള്ളു എന്നു കരതിയാല്‍ മതി.  പകല്‍ വെളിച്ചത്തില്‍ വൃക്ഷക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുകയും ഒരിടത്തുകൂടിതന്നെ ഭകഷിയ്ക്കുകയും കാഷ്ഠിയ്ക്കുകയും ചെയ്യുന്ന വാവലിനേപ്പോലെയാണ് സുരേന്ദ്രന്‍ എന്ന യാഥാര്‍ത്ഥ്യമറിയുമ്പോള്‍ തീര്‍ച്ചയായും സുരേന്ദ്രനോട് സഹതാപം തോന്നുകയേയുള്ളു.

            ഉഷ്ണം ശകിപ്പിയ്ക്കാനായി കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ അമേരിയ്ക്കയിലെ കെന്റുക്കി കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റിലറക്കിയ മിനറല്‍ വാട്ടര്‍ കുടിച്ചതില്‍ സുരേന്ദ്രന് പ്രതിക്ഷേധമുണ്ട്. ദൃശ്യമാധ്യമങ്ങള്‍ ഇത് പ്രത്യേകം പകര്‍ത്തിയതില്‍ ആഹ്ലാദവുമുണ്ട്.

           ശാസ്ത്ര-സാങ്കേതിക വളര്‍ച്ചയോടെപ്പം ഉടലെടുത്ത രൂക്ഷമായ സാമൂഹിക പ്രശ്‌നമാണ് ജലത്തിന്റേയും വായുവിന്റേയും മലിനീകരണം. ഇന്ന് യാത്രയിലും വീടുവിട്ടുള്ള ഇടങ്ങളിലും കുടിവെള്ളത്തിനായി ആശ്രയിയ്ക്കാന്‍ കഴിയുന്നത് മിനറല്‍ വാട്ടര്‍ തന്നെയാണ്. കുടിവെള്ള ഉല്പാദനം ഇന്ന് വലിയ വ്യവസായവുമാണ്. ഉല്പാദകന്‍ സ്വാഭാവികമായും മുതലാളിയുമാണ്. കെന്റുക്കിക്കെതിരെ എതിര്‍പ്പുകള്‍ ഇടതുപക്ഷങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. അത് ഇന്ത്യന്‍ ഭരണാധികാരികള്‍ ഇന്ത്യന്‍ പരമ്പരാഗത വ്യവസായത്തേയും ചെറുകിട വ്യാപരത്തേയും തകര്‍ക്കുന്നതരത്തില്‍ ഇന്ത്യന്‍ സാമ്പത്തികനയത്തെ മാറ്റിതീര്‍ത്തതിനെതിരേയാണ്. കെന്റുക്കിയുടെ ഉല്പന്നങ്ങളെ ബഹിഷ്‌കരിയ്ക്കാന്‍ ഈ പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്തതായിട്ടറിവില്ല. ഈ മിനറല്‍ വാട്ടര്‍ മാറ്റി മറ്റേതെങ്കിലും കമ്പനിയുടെ ഉത്പന്നം ഉപയോഗിയ്ക്കാമെന്നു വച്ചാല്‍ അതും ഇതേ പോലുള്ള കുത്തകമ്പനികളുടേതു തന്നെയാകില്ലേ. കര്‍ഷകത്തൊഴിലാളിയും ചുമട്ടുതൊഴിലാളിയും തുടങ്ങി ദാരിദ്ര്യരേഖയ്ക്കു താഴെ നില്ക്കുന്ന ജനവിഭാഗങ്ങള്‍ മിനറല്‍ വാട്ടര്‍ ഇന്ത്യയില്‍ ഉല്പാദിപ്പിച്ചു വിപണിയില്‍ ഇറക്കുന്നുണ്ടോ. ഉണ്ടെങ്കിലവര്‍ ഇവര്‍ അതുവരെ പ്രതിനിധാനം ചെയ്ത വര്‍ഗ്ഗത്തില്‍ നിന്നു മാറി മുതലാളിത്തവര്‍ഗത്തില്‍ ഉള്‍പ്പെട്ടുപോകില്ലെ. ഇത്തരം ചിന്തകള്‍ ഒന്നും തന്നെ സുരേന്ദ്രനെ അലട്ടുന്നില്ല. എന്നാല്‍ ആഹ്ലാദിപ്പിയ്ക്കുന്നുമുണ്ട്. അതുകൊണ്ടാണ് പത്രക്കാരെ പരാമര്‍ശ്ശിച്ചത്.

           കെന്റുക്കിയേക്കുറിച്ച് മറ്റൊന്നുകൂടി സുരേന്ദ്രനറിയാം. അത് അവരുടെ ജിംബിം എന്ന ബോര്‍ബോണ്‍ വിസ്‌കിയെക്കുറിച്ചാണ്. ഞാന്‍ മദ്യപാനിയല്ലാത്തതിനാല്‍ ഈ മദ്യത്തെ ക്കുറിച്ചുമറിയില്ല. ആദ്യമായി കേട്ടത് സുരേന്ദ്രന്‍ എഴുതിയത് വായിച്ചപ്പോഴാണ്.


             സാങ്കേതികവിദ്യയെക്കുറിച്ച് ഈയിടെയായി പാര്‍ടി വാചാലനാകുന്നതുമൊരു കുറ്റമായി സുരേന്ദ്രന്‍ കാണുന്നുണ്ട്.  പാര്‍ടിയുടെ ഉത്ഭവകാലത്ത് ജനങ്ങള്‍ തൊഴില്‍ മെഖലയായി ഭൂരിപക്ഷവും ആശ്രയിച്ചിരുന്നത് കാര്‍ഷികമേഖലയേയാണ്. ദാരിദ്ര്യം അതിന്റെ പരമകോടിയില്‍ ചുടലനൃത്തമാടിയിരുന്ന കാലം. ജന്മികള്‍ക്കു കീഴില്‍ ഒരു വര്‍ഗ്ഗം മുഴുവന്‍ അടിമകളായി, മാടുകള്‍ക്കുള്ള തുഛമായ പരിഗണനപോലും ലഭിയ്ക്കാതെ ജീവിയ്‌ക്കേണ്ടി വന്ന ആ കാലത്തെ സംഭവങ്ങള്‍ ഇന്നത്തെ പിന്മുറക്കാര്‍ക്ക് വെറുമൊരു കെട്ടു കഥകള്‍മാത്രമായി ശേഷിയ്ക്കുന്നത് സുരേന്ദ്രനേപോലുള്ളവര്‍ ചരിത്രത്തെ വളച്ചൊടിയ്ക്കുകയും തമസ്‌കരിയ്ക്കുകയും ദുര്‍വ്യാഖ്യാനങ്ങള്‍ ചെയ്യുുന്നതുകൊണ്ടുമാണ്. പില്ക്കാല രചനകളിലും ആവിഷ്‌കാര കലകളിലും ജന്മിത്വത്തെ മഹത്വവത്ക്കിയ്ക്കുകയും, ജന്മിത്വത്തിനെതിര്‍ നിന്നവര്‍ സമൂഹത്തിന്റെ തിന്മകളെ പ്രതിനിധാനം ചെയ്യുന്നവരാണെന്നും ചിത്രീകരിയ്ക്കപ്പെട്ടു.

           ജാതിമത ശക്തികള്‍ക്കെതിരെയും ഉച്ചനീചത്വങ്ങള്‍ക്കെതിരെയും സന്ധിയില്ലാതെ പോരടിച്ചുനേടിയ സമത്ത്വത്തെ ഇന്ന് തല്ലിതകര്‍ക്കുന്നതിനുണ്ടാകുന്ന പ്രചോദനം ഇത്തരം ദുര്‍വ്യാഖ്യാനങ്ങളില്‍ നിന്നുമുടലെടുക്കുന്ന തെറ്റായ അറിവുകളിലൂടെയുണ്ടാകുന്ന വിശ്വാസതകര്‍ച്ചയില്‍ നിന്നുമുണ്ടാകുന്നതാണ്. വിശ്വാസതകര്‍ച്ച അരാചകത്ത്വവും ഭീകരവാദവുമുണ്ടാകുന്നതിന്നൊരു കാരണമായി ഭവിയ്ക്കാറുമുണ്ട്.

           കൃഷിയെ മാത്രം തൊഴില്‍ മേഖലയെന്ന നിലയില്‍ ആശ്രയിച്ചിരുന്ന ജനങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്ന തരത്തില്‍ ബദല്‍ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ യന്ത്രവത്ക്കരണം കൊണ്ടുവന്നാല്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന ജനസമൂഹത്തിന് താങ്ങാനാകില്ല. ഇതുതന്നെയാണ് കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ വിഷയത്തിലും സംഭവിച്ചത്. കംമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ഫലപ്രദമായി നടപ്പിലാക്കിയപ്പോ ഉടലെടുത്ത വമ്പിച്ച തൊഴില്‍ സാദ്ധ്യത, ശാസ്ത്രീയമായി ഒരു പദ്ധതി നടപ്പിലാക്കിയാലുണ്ടാകുന്ന വിജയത്തെ സൂചിപ്പിയ്ക്കുന്നു. ഇത്തരത്തിലല്ലാതെ കമ്പ്യൂട്ടര്‍ എന്ന ഉപകരണം മാത്രമായി ഇറക്കമതിചെയ്ത് ഒരു സ്ഥാപനത്തില്‍ സ്ഥാപിച്ചാല്‍ ആ സ്ഥാപനത്തില്‍ പുതിയ നിയമനങ്ങള്‍ നടക്കാതെ തെഴിലവസരങ്ങള്‍ ഉണ്ടാകില്ലെന്നുമാത്രമല്ല ആ സ്ഥാപനത്തില്‍ നിലവില്‍ പണിയെടുത്തുകൊണ്ടിരിയ്ക്കുന്നവരുടെ തൊഴില്‍ കൂടി നഷ്ടപ്പെടും.

           ശാസ്ത്ര സാങ്കേതികവിദ്യ വളര്‍ച്ച നേടിയ ഈ കാലഘട്ടത്തില്‍ ആ വളര്‍ച്ചയെ പൊതുജനങ്ങളക്ക് അനുഗുണമായ തരത്തില്‍ ഉപയോഗപ്പെടുത്താതെ പഴയ മുദ്രാവാക്യങ്ങളില്‍ നിന്നും വ്യതിചലിയ്ക്കാതെ തുടരണമെന്ന ശാഠ്യം പുരോഗമനത്തെയല്ല പ്രതിനിധാനം ചെയ്യുന്നത്.

           (തുടരും)

No comments:

Post a Comment