lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Sunday, September 2, 2012

എമേര്‍ജിംഗ് കേരളയിലെ അപകടകരികളായ ഹരിതവാദികള്‍

          


                                                                                                                                                                                       ലൂസിഫര്‍
                                                                                                                 lucifer.de.recluse@gmail.com;  8281407776;  9048517102
                                                                                      lucifer-thoughts blog spot.com
                     നെല്ല്യാമ്പതി വിഷയത്തിലാണ് കോണ്‍ഗ്രസ്സിലെ യുവ എം.എല്‍.എ മാര്‍ ആദ്യമായി യൂ.ഡി.എഫ് സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നത്. ജനം ഇതില്‍ അത്ഭുതമൊന്നും കണ്ടില്ല. യൂ.ഡി.എഫ് സര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോഴെല്ലാം കോണ്‍ഗ്രസ്സില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും സമാനമായ രീതിയില്‍ അഭ്യന്തരകലഹവും കുതികാല്‍ വെട്ടലും പരസ്പരം അസഭ്യവര്‍ഷം ചൊരിയലും ധാരാളമായിട്ടുണ്ടായിട്ടുണ്ട്.

              അതിന്റെ അവസാനത്തെ ഉദാഹരണമാണ് ആന്റണിയെ അധികാരഭ്രഷ്ടനാക്കി ഉമ്മന്‍ചാണ്ടി അധികാരമേറ്റെടുത്തതും അതിന് മുമ്പ് കരുണാകരനെ ഉന്തിത്താഴെയിട്ടിട്ട് ആന്റണി മുഖ്യമന്ത്രിയായതും. ആ കാലയളവുകളില്‍ നടത്തിയ കോണ്‍ഗ്രസ് വിമത നേതാക്കന്മാരുടെ പ്രക്ഷോഭങ്ങള്‍ക്ക് പുരോഗമന-സംശുദ്ധ രാഷ്ട്രീയ ആശയങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച പുറന്തോലുണ്ടായിരുന്നു. അതിനുള്ളില്‍ ഒളിമറപിടിച്ച് ഇരുട്ടിന്റെ ശക്തികള്‍ പിന്തിരിപ്പന്‍ ആശയത്തിന്റെയും വ്യക്തമായ ലക്ഷ്യ ബോധത്തോടെ നടത്തിയ അധികാര രാഷ്ട്രീയത്തിന്റെയും ആഭിചാരക്രിയകള്‍ നടത്തുകയായിരുന്നു.

             ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയ്ക്കും ഭയമുണ്ട് ചരിത്രം ആവര്‍ത്തിയ്ക്കമോയെന്ന്. രമേശ്‌ചെന്നിത്തല ചരിത്രം ആവര്‍ത്തിപ്പിയ്ക്കുവാന്‍ തന്നേക്കാള്‍ മിടുക്ക് കുറഞ്ഞയാളല്ലെന്ന് ഉമ്മന്‍ചാണ്ടിയ്ക്ക് നന്നായറിയുകയും ചെയ്യാം. 

             നെല്ല്യാമ്പതി വിഷയത്തില്‍ കോണ്‍ഗ്രസ്സിലെ യുവ എം.എല്‍.എ മാര്‍ യൂ.ഡി.എഫ് സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നതിനു പിന്നില്‍ യൂത്തുകോണ്ഗ്രസ്സുകാര്‍ ''അമ്പലക്കാള'' യെന്ന ഓമനപ്പേരിട്ട് വിളിയ്ക്കുന്ന പിസി. ജോര്‍ജ്ജിനെ ഒതുക്കുകയെന്ന പരസ്യലക്ഷ്യത്തിനൊപ്പം ഉമ്മന്‍ചാണ്ടിയ്‌ക്കെതിരേയുള്ള പടയൊരുക്കത്തിന്റെ തുടക്കവും കെ.പി.സി.സി പുന:സംഘടനയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസിന്റെ മേലാളന്മാര്‍ക്കൊരു താക്കീതും.

             അല്ലാതെ കോണ്ഗ്രസ് ഒരുകാലത്തും സ്വീകരിച്ചിട്ടില്ലാത്ത, പുഛിച്ചുതള്ളിയ പുരോഗമന ആശയങ്ങള്‍ കേരളത്തിലെ നാല് എം.എല്‍.എമാര്‍ സ്വീകരിയ്ക്കുമെന്ന് വിശ്വസിയ്ക്കാന്മാത്രം വഡ്ഢികളല്ല കേരളീയര്‍. ഈ നാലുപേര്‍ക്കുപിന്നില്‍ ഇവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഒളിഞ്ഞിരിയ്ക്കുന്ന യഥാര്‍ത്ഥ കള്ളന്മാര്‍ പുറത്തുവരാന്‍ ഇനിയും നാം കാത്തിരുന്നേ മതിയാകു.

             ഇതിനേക്കാള്‍ അപകടകരമായ ഒരു ഗൂഢലക്ഷ്യവുംകൂടി ഈ വായ്ത്താരികള്‍ക്കുപിന്നിലിവര്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.  കേരളത്തിലിന്നവശേഷിയ്ക്കുന്ന തുഛമായ ശേഷിപ്പുകള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് യഥേഷ്ടം പണസമ്പാദനം നടത്തുന്നതിന് തീറുനല്കാന്‍ യൂ.ഡി.എഫിന് പിന്തുണനല്കാനും പ്രതിപക്ഷത്തിന്റേയും പരിസ്ഥിതിവാദികളുടേയും പ്രക്ഷോഭങ്ങളെ മുക്കികൊല്ലാനുള്ള കുളംവെട്ടാനുമാണിവര്‍ ഹരിതവാദികളായി രംഗത്തുവന്നിരിയ്ക്കുന്നത്.

            ടു.ജി സ്‌പെക്ട്രത്തില്‍ തുടങ്ങി കോമണ്‍വെല്‍ത്തിലൂടെ സഞ്ചരിച്ച് കല്‍ക്കരിപ്പാടത്തിലെത്തി നില്ക്കുന്ന കോണ്ഗ്രസ്സിന്റെ അഴിമതി രാഷ്ട്രീയവും സാമ്പത്തികനയവും വെറും ഇരുപത്് എം.പിമാരെമാത്രം സംഭാവനചെയ്യുന്ന കോണകം പോലുള്ളൊരു സംസ്ഥാനത്തിലെ നാല് കോണ്ഗ്രസ് എം.എല്‍.എമാര്‍ വെല്ലുവിളിയ്ക്കുമെന്ന് സാമാന്യ ബുദ്ധിയുള്ള ഒരാളും വിശ്വസിയ്ക്കില്ല.

            കല്‍ക്കരിപ്പാടങ്ങളിലെ അഴിമതി രാഷ്ട്രീയത്തെക്കുറിച്ചറിയണമെങ്കില്‍ ബുക്കര്‍പ്രൈസ് ജേതാവായ ''white tiger'' എന്ന അരവിന്ദ് അഡിഗെയുടെ നോവല്‍ വായിയ്ക്കണം.

           ടിപി വധത്തിന് ശേഷം കലക്കിമറിയ്ക്കപ്പെട്ട രാഷ്ട്രീയ പശ്ചാത്തലം ഇടത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അപ്രാപ്യമാണെന്ന നീചചിന്തയില്‍, കേരളത്തിന്റെ പൊതുമുതല്‍ സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റ് അഴിമതിയും കോണ്ഗ്രസിന്റെ സ്വകാര്യവത്ക്കരണനയവും ഒന്നിച്ച് നടപ്പിലാക്കാമെന്ന കുത്സിത ചിന്തയ്ക്ക്, തിരിച്ചടി നല്കി, പ്രതിസന്തികളെ അതിജീവിച്ച് വളര്‍ന്നുവന്ന ചരിത്രമുള്ള ഇടത്പുരോഗമന പ്രസ്ഥാനങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങളേറ്റെടുക്കുമെന്നും, അത് പൊതുസമൂഹത്തിന് സ്വീകാര്യമായിരിയ്ക്കുമെന്നുമുള്ള തിരിച്ചറിവിലും, സുഗതകുമാരിടീച്ചറെ പോലുള്ള, സാംസ്‌കാരിലകകേരളം അംഗീകരിയ്ക്കുന്ന, പരിസ്ഥിതി വാദികളുടെ പ്രക്ഷോഭങ്ങള്‍ക്ക് സ്വീകാര്യതയേറുമെന്ന ഉള്‍വിളിയില്‍ നിന്നും കൂടിയാണ് ഈ നാല്‍വര്‍ സംഘം ഈ പടപ്പുറപ്പാട്് നടത്തുന്നത്.

         ഇതിനെതിരെ ജാഗ്രതവേണം. ഇത് ജനങ്ങളോട് പറയുവാന്‍ വായില്‍ എല്ലില്ലാത്തവരെന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന നവശുനകന്മാരിന്ന്, ശുനകന്മാര്‍ക്കെന്നും പ്രിയങ്കരമായ അമേദ്യമാണ് ഭക്ഷിയ്ക്കുന്നതെന്ന തിരിച്ചറിവു നമുക്കുണ്ടാവുകയും വേണം.
                                                                                                                                                                                     [തുടരും]