lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Saturday, July 11, 2015

ശ്രീനാരായണ ഗുരുവും അശോക് മോച്ചിയും പുതിയ ബാന്ധവങ്ങളും


                                                       
                                                                                  ലൂസിഫര്‍
                                 
                                  ഒന്നിനുമല്ലിത്, അവനവന്‍ ചവിട്ടി നില്ക്കുന്ന മണ്ണിന്റെ ചൂടൊന്നനുഭവിച്ച് തിരിച്ചറിവ് ഉണ്ടാകുമോയെന്നറിയാനാണീ എഴുത്ത്, ഒന്നും സംഭവിക്കുകയില്ലെന്നറിഞ്ഞുകൊണ്ടു തന്നെ.

                                  നവോഥാന കാലത്തെ സാമൂഹിക സാഹചര്യങ്ങളും മറച്ചുപിടിക്കുന്ന ജാതി സംഘടനകള്‍ പൂര്‍വ്വകാലത്തെ പോലെ മനുസ്മൃതിയില്‍ മുറുകെ പിടിക്കുന്ന സവര്‍ണ്ണ താത്പര്യങ്ങള്‍ മാത്രം മുറുകെ പിടിക്കുന്ന സംഘടനകളുടെ അറവുശാലയിലേക്ക് പാവം സമൂദായംഗങ്ങളെ നയിക്കുന്നത്, സമൂദായ ആചാര്യന്മാരെന്ന് മേനി നടിക്കുന്നവന്റെ കീശവീര്‍പ്പിക്കാനാണെന്ന് തിരിച്ചവിയാത്തിടത്തേളം കാലം, സമുദായത്തെ മുറുകെപ്പിടിക്കുന്ന സാധാരണക്കാരന്, കഞ്ഞി കുമ്പിളില്‍ പോലും വിളമ്പില്ലെന്നും മണ്ണിലൊഴാച്ചുകളയുമെന്നള്ള തിരിച്ചറിവിലൂടെ മാത്രമേ സമുദായത്തെ രക്ഷിക്കാനാകൂ.

                                  തീണ്ടാപ്പാടകലങ്ങള്‍ സൃഷ്ടിച്ച സവര്‍ണ്ണവെറിയന്മാരില്‍ നിന്നും മനുഷ്യനെ മോചിപ്പിച്ചെടുക്കാന്‍ ഗുരുദേവന് വലിയ അപമാനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്.  സ്ത്രീകള്‍ക്ക് മാറുമറക്കാനും, കാല്മുട്ടിന് താഴേക്ക് ഉടുമുണ്ട് താഴ്ത്തിയുടക്കാനും, പഠിക്കാനും, ആരാധിക്കാനും, പൊതുവഴിയിലൂടെ നടക്കാനും, സവര്‍ണ്ണന്റെ എല്ലാ നെറികേടിനുമെതിരെ നവോഥാനകാലത്തെ സമരനായകന്മാരേയും സമുദായ-സാമൂഹിക ആചാര്യന്മാരേയും നേതാക്കന്മാരേയും അതിനുശേഷം ഗുരുദേവന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പടിച്ച പുരോഗമന പ്രസ്ഥാനങ്ങളേയും ഇന്നത്തെ ആചാരകോമരങ്ങള്‍ക്ക് പരമപുച്ഛമാണ്.

                                 പുത്തന്‍ സംബന്ധക്കാരുമായി നടത്തിക്കൊണ്ടിരിക്കുന്ന അവിഹിതവേഴ്ചക്കിടിയിലെ ഇടവേളയിലെങ്കിലും ഈ അഭിനവ ആചാര്യന്‍ മനുസ്മൃതിയേക്കുറിച്ചൊരു പരസ്യസംവാദം നടത്താന്‍ സമയം കണ്ടെത്തണം. ഒന്നിനുമല്ല, അവനവന്‍ നില്ക്കുന്ന മണ്ണിന്റെ ചൂടൊന്നനുഭവിച്ച്, തിരിച്ചറിവുണ്ടാകാനാ.

                                അശോക് മോച്ചിയെന്നൊരു ചെറുപ്പക്കാരനെ ഇന്ത്യ മറന്നിട്ടുണ്ടാവില്ല. ഗുജറാത്തിലെ ഗോദ്രാക്കലാപനാളില്‍ രണ്ട് ചെറുപ്പക്കാരുടെ ചിത്രങ്ങള്‍ പത്രമാധ്യമങ്ങളില്‍ അച്ചടിച്ചുവന്നിരുന്നു. ഒന്ന് ജീവന് വേണ്ടി യാചിക്കുന്ന ഒരു ചെറുപ്പക്കാരന്റെ, ഖുദ്ബുദ്ദീന്‍ അന്‍സാരിയുടെ ദയനീയചിത്രം. മറ്റൊന്ന് താന്‍ വെട്ടിയരിഞ്ഞ കബന്ധങ്ങളും പടര്‍ത്തിയ അഗ്നിയും താണ്ടി, തലയില്‍ കാവിത്തുണി കൊണ്ട് കെട്ടിയ ചട്ടമ്പിക്കെട്ടും, ചരടുകെട്ടിയ കൈകളിലെ ചോരയൊലിക്കുന്ന വാളുമായി ഇരുകൈകളും ഉയര്‍ത്തി ആക്രോശിച്ചാഞ്ഞടുക്കുന്ന അശോക് മോച്ചി എന്ന ഹൈന്ദവ ഭീകരതയുടെ ചാവേര്‍. പക്ഷെ മോച്ചിക്കന്നറിയില്ലായിരുന്നു താന്‍ വെറുമൊരു ചാവേറാണെന്ന്. സവര്‍ണ്ണതയുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനുള്ള വെറുമൊരു ഗുണ്ട മാത്രമാണെന്നും. കൊല്ലുകയെന്നതൊഴിച്ച് രാഷ്ട്രീയ മുഖ്യധാരയിലേക്കോ എന്തിന് പാര്‍ടിയാപ്പീസിലേക്കുപോലുമൊ വെറുമൊരു ചണ്ഡാലനായ തനിക്ക് പ്രവേശനമില്ലെന്നും, താന്‍ ചെരുപ്പുകുത്തികളുടെ സമുദായമായ മോച്ചീ സമുദായത്തില്‍പ്പിറന്നതിനാല്‍ പിറവിയാലെ മ്ലേച്ഛനാക്കപ്പെട്ടവനാണെന്നും. ആ തിരിച്ചറിവില്‍ മറാഠിയില്‍ നിന്നും ഗുജറാത്തിയിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകവുമായി, അധികാരകേന്ദ്രങ്ങളില്‍ നിന്നും തിരസ്‌കരിക്കപ്പെട്ട്, പുസ്തകം പ്രകാശിപ്പിക്കാനാനാകാതെ അലയുകായാണ് അശോക് മോച്ചി.

                               ഇതൊന്നും മനസ്സിലാക്കാതെ, അല്ലെങ്കില്‍ മനസ്സിലായിട്ടും തിരച്ചറിവിനെ മറച്ചുപിടിച്ചുകൊണ്ട്, പുതിയ ബാന്ധവങ്ങളില്‍ മുഴുകുന്നവന്റെ ഉള്ളില്‍ കച്ചവട താത്പര്യവും സ്വന്തം മടിശ്ശീലയുടെ വികാസ സ്വപ്നങ്ങളുമാണ്. 

                              പുതിയ ബാന്ധവക്കാര്‍ പൊതുവേദികളില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനെത്തുമ്പോള്‍ ശ്രീ നാരായണഗുരു പ്രതിഷ്ഠിച്ച കണ്ണാടിയും ഗുരുവിന്റെ ചിത്രവും അവര്‍ക്കുനേരെ പിടിച്ച് തിരിച്ചറിവുണ്ടാക്കിക്കൊടുക്കണം.  

                               ഇതെഴുതുമ്പോള്‍ എന്റെ വലംക്കൈ തുടിക്കുകയും എന്നെ ശകാരിക്കുകയും ചെയ്യുന്നുണ്ട്. ന്യൂ മാന്‍ കോളേജിലെ പ്രൊഫസര്‍ ജോസഫ് സാറിനുണ്ടായ അനുഭവത്തില്‍ നിന്നും പാഠം പഠിക്കണമെന്ന് എന്നെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. ആ തിരിച്ചറിയലാണ് പലരും ഇത്തരം വിഷയങ്ങള്‍ വിട്ട് നൈമിഷികമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും.