lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Thursday, February 2, 2012

ഇനി ക്രിസ്തവിനും ഇങ്ക്വിലാബ് സിന്ദബാദ്



മലയാള മനോരമ (02.02.20012)
സി.പി.എം പ്രദര്‍ശനത്തില്‍ മാര്‍ക്‌സിനൊപ്പം യേശുക്രിസ്തുവും

സി.പിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആരംഭിച്ച പ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതിലാണ് മനോരമയ്ക്ക് ആക്ഷേപവും പരിഹാസവും.

നിന്നേപ്പോലെ നിന്റെ അയല്ക്കാരനേയും സ്‌നേഹിയ്ക്കാന്‍ പറഞ്ഞ യേശുവിന്റെ ശിക്ഷ്യരെന്ന് അവകാശപ്പെടുന്ന ആരെങ്കിലും ഈ ആഹ്വാനം പാലിയ്ക്കുന്നവരായിട്ടുണ്ടോ?

യേശു അന്നത്തെ മതമേധാവികളോടും അവര്‍ അനുവര്‍ത്തിച്ചുവന്ന അനാചാരങ്ങള്‍ക്കെതിരേയും പൊരുതി. അദ്ദേഹം അന്നത്തെ സാമൂഹിക പരിഷ്‌ക്കര്‍ത്താവായിരുന്നു.
നിരാലംബരായ ജനത്തിന് ആശ്വാസം പകര്‍ന്ന് പുതിയ ജീവിത വ്യവസ്ഥയ്ക്കായി പൊരുതി. അന്നത്തെ സാഹചര്യത്തില്‍ മതാചാരങ്ങളിലൂടേയും ഈശ്വരവിശ്വാസത്തിലൂടേയും മാത്രമേ പുതിയ ഒരു ജീവിത രീതി മുന്നോട്ട് വയ്ക്കാന്‍ കഴിയുമായിരുന്നുള്ളു.

ഇന്ന് യേശുവിന്റെ നാമത്തില്‍ തന്നെ എത്രയെത്ര മതസംഘടനകള്‍. ആചാരങ്ങള്‍. ഈ മതസംഘടനകള്‍ ചെന്നുവീഴാത്ത ചെളിക്കുണ്ടുകളില്ല.

ഇന്ന് യേശുവീണ്ടും ജനിച്ചാല്‍ ആദ്യം പ്രക്ഷോപം നയിയ്ക്കുന്നത് ഈ മതമേധാവികള്‍ക്കെതിരേയായിരിയ്ക്കുമെന്നതിലാര്‍ക്കെങ്കിലും സംശയമുണ്ടോ?

പണാധിപത്യം മൂല്യങ്ങളെ കാര്‍ന്നുതിന്നു.

സമത്വം പുരോഹിതന്മാര്‍ പോലും പാലിയ്ക്കുന്നില്ല.

യേശുവിനേപ്പോലെ മാര്‍ക്‌സും സമൂഹത്തിലെ അസമത്ത്വത്തിനെതിരെയാണ് ചിന്തിച്ചത്.

അതുകൊണ്ട് യേശുക്രിസ്തുവിനെ മാര്‍ക്‌സിനൊപ്പം ഇരുത്തി എന്നതില്‍ ആരും പരിതപിയ്‌ക്കേണ്ടതില്ല. അവര്‍ ഇരിയ്‌ക്കേണ്ട ശരിയായ ഇടത്തുതന്നെ ഇപ്പോഴെങ്കിലും ഇരുന്നല്ലോയെന്നശ്വസിയ്ക്കുകയാണ് വേണ്ടത്.

അല്പം താമസിച്ചുപോയോ എന്നുമാത്രം ശങ്കിച്ചാല്‍ മതി.