lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Monday, February 6, 2012

ചിന്താവിഷ്ടമായ പത്രവാര്‍ത്തകള്‍ ഗാന്ധിജി:- ''നിങ്ങള്‍ക്ക് പ്രതികാരം ചെയ്യണമെന്നുണ്ടെങ്കില്‍ അതെന്തിന് അന്യരുടെ നേരെയാകണം? എന്തുകൊണ്ട് സ്വന്തം തെറ്റുകളോടായിക്കൂടാ?'' മലയാളമനോരമയിലെ 06.02.2012 -ാം തീയതിലെ കാഴ്ചപ്പാട് പേജില്‍




അര്‍ത്ഥവത്തായ ഈ വാചകം പത്രത്തിന്റെ താളില്‍ ആകര്‍ഷികമായി അച്ചടിച്ചുവയ്ക്കുമ്പോള്‍ അതച്ചടിച്ച പത്രത്തിനും ബാധകമാണെന്ന സത്യം മറക്കരുത്. ഈ വാചകം അച്ചടിച്ചുവച്ച അതേ താളില്‍ തൊട്ടുതാഴെ വിമതന്റെ ആഴ്ചക്കുറിപ്പുകള്‍ എന്ന പ്രതിവാരക്കുറിപ്പില്‍ ''വിപ്ലവ പെരുങ്കളിയാട്ടം'' എന്ന തലക്കെട്ടില്‍ എഴുതിവച്ചിരിയ്ക്കുന്ന കുറിപ്പുകളും ഗാന്ധിജിയുടെ പ്രസിദ്ധമായ വാചകവും വിമതനും മനോരമ പത്രപ്രവര്‍ത്തകരും ഇനി ഒരുവട്ടം കൂടി വായിയ്ക്കണം. എന്നിട്ട് ആത്മപരിശോധന നടത്തണം.

തമാശയും കോമാളിത്തവും തമ്മില്‍ വളരെവളരെ വ്യത്യാസമുണ്ട്. രണ്ടിനും സമാനതകളില്ല. ആകെയുള്ള സാമ്യം കേള്‍ക്കുന്നവനും വായിയ്ക്കുന്നവനും ചിരിയ്ക്കുമെന്നതാണ്. എന്നാലതിലൊന്ന് ശുദ്ധ തമാശ ആസ്വദിച്ചുള്ള ചിരിയും, മറ്റൊന്ന് പരിഹാസച്ചിരിയുമാണ്. പരിഹാസം അതെഴുതിയവനോടും കൂടിയാണ്.

പത്രം സമൂഹത്തിന്റെ കണ്ണാടിയും ജിഹ്വയുമാണ്. വ്യവസായത്തിനപ്പുറം വളരെ വലിയ സാമൂഹിക ഉത്തരവാദിത്ത്വവും അതിനുണ്ട്.

ചില പ്രത്യേക സമൂഹത്തിന് വേണ്ടി മാത്രം ഒരു പത്രം പ്രവര്‍ത്തിയ്ക്കുമ്പോള്‍ അത് എല്ലാ ജനവിഭാഗങ്ങളേയും സംബോധന ചെയ്യുന്നില്ല. അതിന് രാഷ്ട്രീയവും മത-ജാതീയമായവുമായ സങ്കുചിത താത്പര്യങ്ങളുണ്ട്. ആ താത്പര്യങ്ങള്‍ തുറന്നു പറയണം. തുറന്നു പറയാതെ ഒളിഞ്ഞിരിയ്ക്കുന്നത് അന്തസ്സല്ല.

പത്രം മാലിന്യകൂമ്പാരത്തിലേയ്ക്ക് വലിച്ചെറിയപ്പെട്ട ദ്രവിച്ച പലകകഷണങ്ങളിലെ വികൃതമായ അക്ഷരങ്ങളല്ല. അതിന് ജീവനും ലക്ഷ്യവുമുണ്ട്. ലക്ഷ്യം നിസ്വാര്‍ത്ഥമായി സമൂഹത്തോട് കാട്ടുന്ന കാപട്യമില്ലാത്ത ഉത്തരവാദിത്തവുമാണ്.

നിഷ്പക്ഷവും നിസ്വാര്‍ത്ഥവുമായ പത്രപ്രവര്‍ത്തനങ്ങളോ പത്രങ്ങളോ ഇല്ലാ എന്നത് ഇന്ന് ദുഷ്ച്ചുപോയ ഈ സമൂഹം നേരിടുന്ന സാമൂഹിക ദുരന്തമാണ്.

ഗാന്ധിജിയുടെ ''നിങ്ങള്‍ക്ക് പ്രതികാരം ചെയ്യണമെന്നുണ്ടെങ്കില്‍ അതെന്തിന് അന്യരുടെ നേരെയാകണം? എന്തുകൊണ്ട് സ്വന്തം തെറ്റുകളോടായിക്കൂടാ?'' എന്ന ആഹ്വാനം മനോരമയും വിമതനേപ്പോലുള്ളവരും നിത്യജീവിതത്തില്‍ പകര്‍ത്തി മാതൃക കാട്ടുമെന്നു ആത്മാര്‍ത്ഥമായി പ്രതീക്ഷിയ്ക്കുന്നു.