lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Wednesday, February 29, 2012

ഫെയ്‌സ് ബുക്ക് ചിന്തകള്‍ ( 25.02.2012) ആനിമേറ്റ് ചെയ്യപ്പെടുന്ന പ്രിഥ്വിരാജ്



തമാശയ്ക്കപ്പുറം ഹാസ്യം പരിഹാസവും കടന്ന് അധിക്ഷേപത്തിന്റെ രൂപം പ്രാപിയ്ക്കുന്നുവെങ്കില്‍, അതുല്പാദിപ്പിച്ചവന് നിഗൂഢലക്ഷ്യവുമുണ്ട്.

ഒളിത്താവളങ്ങളിലിരുന്ന് കൂലിയ്ക്കാളെ വച്ച് പുലയാട്ട് നടത്തുന്ന മാന്യന്മാരുണ്ട്.

കൂലിക്കാര്‍ തന്റെ മുതലാളിയുടെ അമേദ്യം ചുമക്കുന്നവരാണ്. മുതലാളിയ്ക്ക് അതിസാരമായതിനാല്‍ അമേദ്യം നേരിട്ട് ഇവരുടെ കൈകളിലേയ്ക്ക് വിസര്‍ജ്ജിച്ച് കൊടുക്കും. മുതലാളിയുടെ നിദ്ദേശാനുസരണം ഇവര്‍ മറ്റുള്ളവരുടെ ദേഹത്ത് അമേദ്യമെറിയും.

മുതലാളി സമൂഹമധ്യത്തില്‍ മാന്യന്മാരില്‍ മാന്യനായി നമ്മെ സ്ഥാനത്തും അസ്ഥാനത്തും ഉത്‌ബോധിപ്പിച്ചുകൊണ്ടിരിയ്ക്കും. പക്ഷെ വിസര്‍ജ്ജ്യാനന്തരം ശൗചം ചെയ്യാത്തതുകൊണ്ട് ദുര്‍ഗന്ധം മൂലം മുതലാളിയെ കാണുന്നമാത്രയില്‍് ജനം മൂക്കുപൊത്തിതുടങ്ങും. മുതലാളിയ്ക്ക് അതിസാരമായതിനാല്‍ വിസര്‍ജ്ജ്യം രണ്ട് കാലുകളിലൂടെയും ഒഴുകി താന്‍ നില്ക്കുന്ന തറയും വൃത്തികേടാക്കിക്കൊണ്ടിരിയ്ക്കും.

കൂലിയുടെ ദേഹമാസകലം മുതലാളി മലാഭിഷേകം നടത്തികൊണ്ടിരിയ്ക്കുന്നതിനാല്‍ കൂലിയെ മലാഭിക്ഷിക്തന്‍ എന്നറിയപ്പെടും.

ഇതെഴുന്നത് പ്രിഥ്വിരാജിനെ ഒരുവന്‍ ആനിമേറ്റ് ചെയ്ത ഫോട്ടോ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത് കണ്ടതുകൊണ്ടാണ്.

ഒരാളിന്റെ മുഖം മറ്റെരാളിന്റെ മുഖത്തോട് ആനിമേറ്റ് ചെയ്ത് തമാശയുണ്ടാക്കുന്നത് വിമര്‍ശിയ്ക്കപ്പെടേണ്ടതില്ല.

എന്നാലീച്ചിത്രം മര്യാദകളുടെ സകല സീമകളും ലംഘിച്ചു.

അതിന്റെ വിശദാംശങ്ങളിലേയ്ക്ക് ഞാന്‍ പോകുന്നില്ല. അതിനുപോലും സാദ്ധ്യമാകാത്ത തരത്തില്‍ സംസ്‌കാരത്തിന്റെ സകല അതിര്‍വരമ്പുകളും കടന്ന് അതിക്രൂരമായ അധിക്ഷേപമായിപ്പോയി ഈ സംസ്‌കാരശൂന്യത.

പിതാവ് മരിച്ച് അമ്മയോടൊപ്പം താമസിയ്ക്കുന്ന മകന്റെ പിതൃത്വത്തെ പരസ്യമായി പരിഹസിയ്ക്കുന്നത്:-

(1) സ്വന്തം പിതൃത്വം സമൂഹത്തില്‍ തെരയുന്നതിന് തുല്യമാണ്.

(2) സ്വന്തം മാതാവിന്റെ ചാരിത്ര്യത്തല്‍ അവിശ്വസിയ്ക്കുന്നതുകൊണ്ടുമാണ്.

സ്വന്തം പിതൃത്വം ലേലവസ്തു വാക്കുകയും അമ്മയുടെ ശരീരം കച്ചവടച്ചരക്കാക്കുകയും ചെയ്യുന്നതില്‍ ആര്‍ക്കും പരാതിയുണ്ടാകില്ല. പരാതിയുണ്ടാകുന്നത് അത് പരസ്യമായി ചെയ്യുമ്പോഴും മറ്റുള്ളവരില്‍ ആരോപിയ്ക്കുമ്പോഴുമാണ്.

No comments:

Post a Comment