lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Sunday, January 10, 2010

അശാന്തമായ രാഷ്‌(ടം

കഥകളി വേദിയില്‍ ആട്ടക്കാരന്റെ വ്യക്തിത്ത്വവും ജീവിതവും വിശകലനം ചെയ്യാറില്ല. വേഷത്തിന്റെ വര്‍ണ്ണശബളിമയിലും ചുട്ടിയിലും നടനെന്ന വ്യക്തി എാതാണ്ട്‌ പൂര്‍ണ്ണമായും മറയ്‌ക്കപ്പെടും. ആട്ടം തീര്‍ന്നാല്‍ നടന വൈഭവത്തിലോ ആട്ടക്കഥയുടെ ആസ്വാദ്യതയിലോ, വിശകലനങ്ങളും അഭി(പായങ്ങളും പരമാവധി ചെന്നവസ്സാനിയ്‌ക്കും. നടന്റെ ജീവിതവും വ്യക്തിത്ത്വവും ഇവിടെ വിശകലന വിഷയമാക്കാറില്ല.

ഇന്ന്‌ നിര്‍മ്മാണമാരംഭിച്ച്‌ അഞ്ചോ പത്തോ വഷങ്ങള്‍ക്ക്‌ ശേഷം ഫലമുണ്ടാക്കുന്ന പദ്ധതിയാണോ, അതോ, പദ്ധതിയ്‌ക്ക്‌ ചിലവാകുന്ന തുക വീതിച്ച്‌ ആ(പദേശത്തുള്ളവര്‍ക്ക്‌ വിതരണം ചെയ്‌താലാണോ ആവിഷ്‌ക്കാരകന്‌ ഉടനേ (പതിഫലം കിട്ടുക. ജനം ക്ഷി(പ(പസാദികളും സ്വാര്‍ത്ഥരും നന്ദിയില്ലാത്തവരും മുന്‍കാലങ്ങളെ മറക്കുവരുമാണെന്ന മനശാസ്‌(ത വിശകലനത്തില്‍ രണ്ടാമത്തേതിനായിരിയ്‌ക്കും (പാമുഖ്യം ലഭിയ്‌ക്കുക.

ഒരു സമൂഹത്തിന്‌ അത്‌ ചെറുതോ വലുതോ, മത-ജാതി-വര്‍ഗ്ഗങ്ങളോ എാതുമാകട്ടെ, ഒരു പദ്ധതി അതിന്റെ (പയോഗത്തില്‍ സമൂഹത്തിനൊന്നാകെ ഗുണഭലമുണ്ടാക്കുന്നതാണെങ്കില്‍പ്പോലും നേരത്തേ സൂചിപ്പിച്ച ചെറു സമൂഹത്തിന്റെ സ്വാര്‍ത്ഥതാത്‌പ്പര്യങ്ങള്‍ക്കെതിരാണെങ്കില്‍, ഇന്ന്‌, ആവിഷ്‌ക്കാരകന്‍ പിന്മാറാതെ മുന്നോട്ട`്‌ പോകില്ല.

ദൈവം ഒരു കേന്‌(ദ ബിന്ദുവാണ്‌. ശക്തി ഈ അണ്ഡകടാഹത്തിന്റെയാകെ നിയ(ന്തണമാണ്‌. ജ്ഞാനം ജീവജാലങ്ങളാകെ കണ്ടെത്തിയതും കണ്ടെത്താത്തതുമായ അറിവും അണ്ഡകടാഹത്തിന്റെ ചലനങ്ങളും ഉള്‍പ്പെടെ സമ്പൂര്‍ണ്ണം. മതം, ദൈവാനു(ഗഹം ലഭിയ്‌ക്കാനുള്ള തത്ത്വാധിഷ്‌ഠിതമായ ജീവിതചര്യയുടെ തത്വസംഹിതയാണ്‌. വേദ(ഗന്ഥങ്ങള്‍, ദൈവസാന്നിദ്ധ്യത്തിലേയ്‌ക്കുള്ള ധര്‍മ്മപാതനിര്‍വ്വചിയ്‌ക്കുന്നു. (പവാചകര്‍, സമൂഹത്തെ ധര്‍മ്മപാതയിലൂടെ ഈശ്വരനിലേയ്‌ക്ക്‌ നയിച്ച ത്യാഗികളായ നായകന്മാരാണ്‌. ധര്‍മ്മം, സ്‌നേഹത്തിലധിഷ്‌ഠിതമായ സഹകരണവും സഹായവും സഹവര്‍ത്തിത്ത്വവും സംസ്‌കാരവും ത്യാഗവും തകിരസ്‌കാരവും ഭക്തിയും ബഹുമാനവും നിറഞ്ഞ ആദര്‍ശ്ശപൂര്‍ണ്ണമായ സഞ്ചാരമാണ്‌. അനുഷ്‌ഠാനങ്ങളും ആചാരങ്ങളും, ഈശ്വരപൂജയോ വേദമ(േന്താച്ചാരണമോ (പാര്‍ത്ഥനയോ മാ(തമല്ല, ആദര്‍ശ്ശപൂര്‍ണ്ണമായ ജീവിതസഞ്ചാരമാര്‍ഗ്ഗദര്‍ശ്ശകവുംകൂടിയാണ്‌. വേദങ്ങളും ഇതിഹാസങ്ങളും പുണ്യമായികരുതുന്ന മത(ഗന്ഥങ്ങളും ഈശ്വരമാര്‍ഗ്ഗത്തിന്റെ നിയമസംഹിതകളും വ്യാഖ്യാനങ്ങളുമാണ്‌.

രാഷ്‌(ടീയം, ജാതി, അധികാരം, സമ്പത്ത്‌ എന്നിവയുമായി ബന്ധപ്പെടുത്തി ഈശ്വരന്‍, മതം, വേദം എന്നിവയുടെ അന്ത:സത്തയെ ചുരുക്കി സ്ഥാപിച്ചാല്‍ മനുഷ്യന്റെ സഞ്ചാരപഥങ്ങളില്‍ വ്യതിചലനങ്ങളും, ചിന്തകളില്‍ സ്‌ഫോടനങ്ങളും സൃഷ്ടിയ്‌ക്കാം.

രാജ്യം ചെറുതും വലുതുമായ സമൂഹങ്ങളുടെ സങ്കലനമായ ബൃഹത്‌ സമൂഹമാണ്‌. മതങ്ങള്‍, മതങ്ങള്‍ക്കുള്ളിലെ അവാന്തരവിഭാഗങ്ങള്‍, ജാതികള്‍, (പാദേശികത, കക്ഷിരാഷ്‌(ടിയം എന്നിങ്ങനെ അനേകം സമൂഹങ്ങള്‍. ഇവിടെ രാഷ്‌(ടീയം എന്നതുകൊണ്ട്‌ ഉദ്ദേശിയ്‌ക്കുത്‌ മത-ജാതി-(പാദേശികവാതങ്ങളില്‍ നിന്നും മോചിതമായ, ദേശീയ കാഴ്‌ചപ്പാടോടെ ജനാധിപത്യം, സോഷ്യലിസം എന്നിവകളിലേതെങ്കിലുമൊന്നെങ്കിലും അടിസ്ഥാനതത്വമായി അംഗീകരിച്ച, എല്ലാവിഭാഗം ജനങ്ങളേയും (പതിനിധീകരിയ്‌ക്കുന്ന രാഷ്‌(ടീയപാര്‍ടി എന്നാണ്‌. ഈ കാഴ്‌ചപ്പാടോടെയുള്ള രാഷ്‌(ടീയ പാര്‍ട്ടികളുടെ (പവര്‍ത്തനം ആദര്‍ശ്ശത്തിലധിഷ്‌ഠിതമായ, നിലപാടുകളും ആശയങ്ങളും തമ്മിലുള്ള പോരാട്ടമാണ്‌. ഇവിടെ ദേശിയ കാഴ്‌ചപ്പാടുകളുള്ള രാഷ്‌(ടിയപാര്‍ട്ടികള്‍ തത്ത്വാധിഷ്‌ഠിതമായ നിലപാടുകളില്‍ നിന്നും വ്യതിചലിയ്‌ക്കാതിരിയ്‌ക്കുകയോ, പുന:സ്ഥാപിയ്‌ക്കുകയോ ചെയ്‌താല്‍, ഇന്ത്യ ഇന്ന്‌ നേരിടുന്ന മൂല്യച്യുതികള്‍ക്ക്‌ പരിഹാരമാകും. ഇത്‌ ലാഘവത്തോടെ നിര്‍വ്വഹിയ്‌ക്കാവുന്നതല്ല എന്ന ഉത്തമബോദ്ധ്യത്തോടെ തന്നെയാണ്‌ ഈ (പസ്ഥാവന നടത്തുന്നത്‌. രാഷ്‌(ടീയ നവോഥാനം ഇന്ത്യ ഇന്ന്‌ ആവശ്യപ്പെടുന്ന അനിവാര്യതയാണ്‌.

ഇവിടെ മേല്‍പ്പറഞ്ഞ ചെറുസമൂഹങ്ങള്‍ക്കുള്ള താത്‌പ്പര്യങ്ങള്‍ക്ക്‌ (പസക്തിയില്ല. എന്നാല്‍ രാഷ്‌(ടിയ കക്ഷികളില്‍ വന്ന തത്തവാധിഷ്‌ഠിത നിലപാടുകളില്‍ നിന്നുള്ള വ്യതിചലനം ഇത്തരം ചെറുസമൂഹങ്ങള്‍ക്ക്‌ വളരാനുള്ള സാഹചര്യമൊരുക്കി. തെരഞ്ഞെടുപ്പുകള്‍ ഇവര്‍ക്ക്‌ വിലപേശാനുള്ള വേദിയായി. പലപ്പോഴും ഇവര്‍ക്ക്‌ വളരാനുള്ള (േപാത്സാഹനവും ലഭിച്ചു.

എാതൊരു ചെറുസമൂഹമാണോ ഭരണം, സമ്പത്ത്‌, അധികാരം എന്നിവ ലക്ഷ്യമായി സ്വീകരിയ്‌ക്കുന്നത്‌, ആ സമൂഹം തീര്‍ച്ചയായും ചുരുങ്ങിയത്‌ മറ്റേതെങ്കിലുമൊരു സമൂഹത്തിനെങ്കിലും എതിരായിരിയ്‌ക്കും. ആദര്‍ശപരമോ, ആശയപരമോ ആയ ഉറച്ച നിലപാടുകള്‍ മൂലം ഇതര സമൂഹങ്ങളെ സ്വസമൂഹത്തിനോട്‌ ലയിപ്പിയ്‌ക്കുവാനോ, ആശയങ്ങളെ അംഗീകരിപ്പിച്ചെടുക്കുവാനോ കഴിയില്ല. ഇവിടെ ഇതര സമൂഹങ്ങളെ, അധികാരം, സമ്പത്ത്‌, കായബലം, ആയുധം എന്നിവകൊണ്ട്‌ കീഴ്‌പ്പെടുത്തുവാനുള്ള (ശമം ആരംഭിയ്‌ക്കും. ശക്തി കുറഞ്ഞവന്‍ ബുദ്ധിയെ ആയുധമാക്കും. ഇങ്ങനെ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ഗ്ഗീയതയിലേയ്‌ക്കും, ജാതികള്‍ തമ്മിലുള്ള സംഘര്‍ഷം (ബാഹ്മണ്യം മുതല്‍ ചണ്ഡാലന്മാര്‍വരെയുള്ളവരുടെ വേര്‍തിരിവിനും ജാതിസ്‌പര്‍ദ്ദയിലേയ്‌ക്കും, വംശീയവും സാമുദായികവുമായ ശ(തുതകളിലേയ്‌ക്കും നയിയ്‌ക്കപ്പെടും.

ഇന്ത്യന്‍ സമൂഹത്തില്‍ ജാതി വ്യവസ്ഥയുടെ ഉത്ഭവം ഒരു ചെറുസമൂഹത്തിന്റെ അധികാരത്തിനും, സമ്പത്തിനും, സുഖഭോഗത്തിനും വേണ്ടി ഇതര സമൂഹങ്ങളെ സേവകരാക്കുകയും, അടിമകളാക്കുകയും, മണ്ണിന്റെ ശരിയായ ഉടമകളെ ചണ്ഡാലന്മാരാക്കുകയും ചെയ്‌തു.

മതം, ജാതി, അധികാരം, സമ്പത്ത്‌ എന്നിവ അടിസ്ഥാനമാക്കി മനുഷ്യനെ പുരാതനകാലത്തും ആധുനികകാലത്തും വിലയിരുത്തപ്പെടുന്ന അളവുകോലുകളെ കാലോചിതമായ മാറ്റങ്ങള്‍ക്ക്‌ വിധേയപ്പെടുത്തുന്നില്ല എന്നത്‌ നവലോകം നേരിടുന്ന എാറ്റവും വലിയ വെല്ലുവിളിയും, പരാജയ കാരണവുമാണ്‌.

ഭൂരിപക്ഷ സമുദായം, ന്യൂനപക്ഷ സമുദായം, പിന്നോക്ക സമുദായം, പട്ടികജാതി, പട്ടികവര്‍ഗ്ഗം, സാമ്പത്തിക പിന്നോക്കാവസ്ഥ എന്നിവയെ പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ട്‌. ഇന്ത്യയുടെ ഓരോ (പദേശത്തിനും വ്യത്യസ്‌ത സവിശേഷ സാഹചര്യമാണുള്ളത്‌. ഒരു പദ്ധതി ഇന്ത്യയ്‌ക്കാകെ എന്ന തത്ത്വത്തില്‍ നിന്നും മാറി, ഒരു (പദേശത്തിന്‌ അതിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച്‌ പദ്ധതികള്‍ ആസൂ(തണം ചെയ്യണം. ഒരു (പദേശത്തിന്‌ ഒരു പദ്ധതി എന്ന ആശയമാണ്‌ ഇനിയും ഓരോ സമൂഹത്തിന്റേയും ഉയര്‍ച്ചയ്‌ക്ക്‌ സഹായകരമാകുക.

രാഷ്‌(ട പുരോഗതി, രാഷ്‌(ടീയ (പവര്‍ത്തനം ചെറുസമൂഹങ്ങള്‍ക്ക്‌ താത്‌ക്കാലികമായ ആനുകൂല്യങ്ങളെത്തിയ്‌ക്കുക എന്ന (പവര്‍ത്തന പരിപാടിയില്‍ നിന്നും രാഷ്‌(ടവും രാഷ്‌(ടീയ പാര്‍ട്ടികളും മാറണം. ആട്‌, കോഴി, കൃഷിയായുധങ്ങള്‍, വിത്തുകള്‍, വളങ്ങള്‍, വായ്‌പ്പകള്‍ എന്നിവ വിതരണം ചെയ്‌തതിലൂടെ സമൂഹത്തിനെ(തമാ(തം പുരോഗതിയുണ്ടാക്കുവാന്‍ കഴിഞ്ഞുവെന്ന്‌ സത്യസന്തമായ അന്വേഷണം രഹസ്യ എാജന്‍സികള്‍ വഴി നടത്തി ശേഖരിയ്‌ക്കുന്നത്‌ നന്നായിരിയ്‌ക്കും.

താത്‌ക്കാലിക സമാശ്വാസ പദ്ധതികള്‍ (കമാതീതമായി വളരാനും ദീര്‍ഘകാല പദ്ധതികള്‍ക്ക്‌ തടസ്സമാക്കുന്നതിനും ദേശീയ കാഴ്‌ച്ചപ്പാടില്ലാത്ത ചെറുസമൂഹങ്ങള്‍ ശക്തി(പാപിയ്‌ക്കുന്നതിനും ഇലക്ഷനുകള്‍ വഹിയ്‌ക്കുന്ന പങ്ക്‌ ചെറുതല്ല. ശരാശരി രണ്ടു വര്‍ഷത്തിലൊരിയ്‌ക്കല്‍ ഇന്ത്യ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിയ്‌ക്കുന്നു. (പാദേശിക ഭരണ സമിതിയിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പില്‍ (പാദേശിയ ഭരണത്തേയോ, സംസ്ഥാന തെരഞ്ഞെടുപ്പില്‍ നിയമസഭാ (പവര്‍ത്തനമോ സാസ്ഥാന ഭരണമോ, ലോകസഭാ തെരഞ്ഞെടുപ്പില്‍ ലോകസഭാ (പവര്‍ത്തനമോ രാഷ്‌(ട ഭരണമോ മുഖ്യ തെരഞ്ഞേടുപ്പ്‌ വിഷയങ്ങളാകുന്നില്ല. അനവസരത്തില്‍ കണ്ണുകള്‍ തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്ന ദോഷൈക ദൃക്കുകളായ ദൃശ്യമാധ്യമങ്ങള്‍ വ്യാപകമായ ഈ കാലഘട്ടത്തില്‍ പലപ്പോഴും അനാവശ്യമായതും കൃ(തിമമായി സൃഷ്ടിയ്‌ക്കപ്പെട്ടതുമായ വിവാദങ്ങളും, അനര്‍ഹര്‍ക്കു നല്‌കപ്പെടുന്ന (േശഷ്ട പരിവേഷവുമെല്ലാം തെരഞ്ഞെടുപ്പിനെ സ്വാധീനിയ്‌ക്കിന്നുണ്ട്‌.

മതങ്ങളുടെ സൗഹൃദാധിഷ്‌ഠിത സഹവര്‍ത്തിത്തം ഉണ്ട്‌ എന്ന (പചരണം, ആധുനിക ലോകം നേരിടുന്ന എാറ്റവും വലിയ ഭീഷണിയ്‌ക്കുമേല്‍, കോടമഞ്ഞ്‌ പുതപ്പിയ്‌ക്കലാണ്‌. മതാതിഷ്‌ഠിതമായ ഒരു രാഷ്‌(ടിയ പാര്‍ടിയോ, സമൂഹമോ മതേതരത്ത്വത്തെ (പതിനിധാനം ചെയ്യുന്നില്ല. തന്റെ വിദ്വേഷം (പകടിപ്പിയ്‌ക്കുന്ന രീതിയുടെ സാ(ന്ദതയില്‍ എാറ്റക്കുറച്ചിലുകളുണ്ടാകാം. അധികാരം, സമ്പത്ത്‌, ആനുകൂല്യങ്ങള്‍, (പത്യേക പരിഗണനകള്‍ എന്നിവ ഇവരുടെ ലക്ഷ്യമായിരിയ്‌ക്കും. ഇവയിലേയ്‌ക്കുള്ള സഞ്ചാരപഥം എന്തെന്നതാണ്‌ മിതവാദത്തേയും തീ(വവാദത്തേയും വിവക്ഷിയ്‌ക്കുന്നത്‌. തീ(വവാദത്തിന്റെ അജണ്ടയില്‍ രാജ്യത്തിന്റെ അതൃത്തി, (പത്യേകരാജ്യം, മറ്റ്‌ മതങ്ങളെ ഉന്മൂലനം ചെയ്യല്‍ അല്ലെങ്കില്‍ പുറത്താക്കല്‍, ശിഥിലീകരണം എന്നിവയും കൂടി ഉള്‍പ്പെടും. തീ(വവാദികള്‍ ഭീകര(പവര്‍ത്തനവും, മിതവാദികള്‍ ജനകീയ സമാധാന(പക്ഷോഭവും (പവര്‍ത്തന മാര്‍ഗ്ഗമാക്കുന്നു.

ലക്ഷ്യ (പാപ്‌തിയ്‌ക്ക്‌ അനിവാര്യ ഘടകം അനുയായികളാണ്‌. ആശയ (പചരണത്തിലൂടെയല്ലാതെ അനുയായികളെ സൃഷ്ടിയ്‌ക്കുവാനുകില്ല. ഈ ആശയ (പചരണത്തില്‍ മതം, വേദം, ഈശ്വരന്‍ എന്നിവയെ പുനര്‍ നിര്‍വ്വചിയ്‌ക്കപ്പെട്ട്‌, തന്റെ മതം, ഈശ്വരന്‍, വേദം എന്നിവയെ (േശഷ്‌ഠീകരിച്ചും പരിമിതപ്പെടുത്തിയും തങ്ങള്‍ മാ(തം ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ (പതിനിധികളാക്കുകയും, മറ്റ്‌ മതങ്ങളെ നീചഗണത്തിലോ ശ(തു പക്ഷത്തോ ഉള്‍പ്പെടുത്തുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മിതവാദം (പചരിപ്പിയ്‌ക്കപ്പെടുന്നുവെന്നവകാശപ്പെടുന്ന സമൂഹത്തിനും മതവിദ്വേഷം (പചരിപ്പിയ്‌ക്കാതിരിയ്‌ക്കാനാകില്ല. ഈ ആശയ(പചരണത്തിന്‌ വിധേയമാക്കപ്പെടുന്ന സമൂഹത്തില്‍ ഭൂരിപക്ഷത്തിന്റെ ഒരു ചെറിയ വിഭാഗമെങ്കിലും മനസ്സില്‍ തീ(വമായ മതവിദ്വേഷം മുളയെടുക്കില്ലേയെന്ന്‌ സംശയിയ്‌ക്കേണ്ടതില്ല.

തീ(വവാദ സംഘങ്ങള്‍ക്ക്‌, അനുയായികളുടെ എണ്ണത്തിലെ വര്‍ദ്ധനവിലല്ല, മറിച്ച്‌ തീ(വവാദ (പവര്‍ത്തനങ്ങള്‍ എാറ്റെടുക്കാനുള്ള അചഞ്ചലമായ (കൂരമനസ്സാണ്‌ സമ്പത്ത്‌.

ഈ നിലയില്‍ പരിശോധിച്ചാല്‍ മിതവാദ (പവര്‍ത്തനം തീ(വവാദ (പവര്‍ത്തനത്തിലേയ്‌ക്കുള്ള (പാഥമികഘട്ടമായി കാണാവുന്നതാണ്‌.

മതത്തെ രാഷ്‌(ടീയത്തില്‍ നിന്നും, രാഷ്‌(ട മീംമാംസയില്‍ നിന്നും മോചിപ്പിച്ച്‌, മനുഷ്യ സമൂഹത്തിന്റെ ധര്‍മ്മ മാര്‍ഗ്ഗമാക്കി, (പവാചകരുടെ വിശുദ്ധിയിലേയ്‌ക്ക്‌ പുരോഹിതന്മാരേയും, മത (പവര്‍ത്തകരേയും പരിവര്‍ത്തനം നടത്തിയ്‌ക്കുകയെന്ന ക്ലേശകരമായ ദൗത്ത്യം ഈ കാലഘട്ടം എാറ്റെടുക്കണം.

ഭൂരിപക്ഷ വര്‍ഗ്ഗീയത, ന്യൂനപക്ഷത്തെ ബലമായി ബന്ധിച്ച്‌ നെറ്റിയില്‍ ആണിയടിച്ചു കയറ്റുന്ന ഭീഷണമായ (പവര്‍ത്തനവും (പതി(പവര്‍ത്തനവുമാണ്‌. ന്യൂനപക്ഷവര്‍ഗ്ഗീയത, തന്റെ ദുര്‍ബ്ബലതയുടെ തിരിച്ചറിയലില്‍, ബുദ്ധിയെ ആ(ശയിച്ച്‌ മാരകേശഷിയുള്ള ഭീഭത്സമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്‌ക്കും. സംഘര്‍ഷങ്ങള്‍ അനന്തവും ഭീകരവുമായി തുടര്‍ന്നുകൊണ്ടേയിരിയ്‌ക്കും. സമൂഹം ഭയത്താല്‍ വി(ഭമപ്പെട്ട്‌ അശാന്തമായി ദുരന്തങ്ങള്‍ക്കായി കാതോര്‍ത്ത്‌ ചിത്ത(ഭമത്താലുഴറിയുറങ്ങാതലയും.

തീ(വവാദം ഇന്ത്യയില്‍ അതിന്റെ കരുത്തും വി(ഭമകരമായ സാന്നിദ്ധ്യവും പലവട്ടം തെളിയിച്ചിട്ടുണ്ട്‌. അന്വേഷണങ്ങള്‍ ചാവേറിലോ പോരാളിയിലോ ചെന്നവസ്സാനിയ്‌ക്കും. പരമാവധിയവന്റെ ഒളിത്താവളത്തലോ, ഒളിസങ്കേതമൊരുക്കിയവനിലോ തുടങ്ങി തീ(വവാദ (പവര്‍ത്തനത്തിന്റെ എാറ്റവും നിസ്സാരമായ തലങ്ങള്‍ വരെ മാ(തമേ അന്വേഷണം ചെന്നെത്താറുള്ളു. പരമാവധി നമുക്ക്‌ ലഭിയ്‌്‌ക്കാനിടയില്ലാത്തതും ശ(തുരാജ്യത്തില്‍ താവളമുറപ്പിച്ചിട്ടുള്ളതുമായ ഭീകരസംഘടനയുടെ എാതെങ്കിലുമൊരു നേതാവില്‍ ചെന്നവസ്സാനിയ്‌ക്കും.

ഇന്ത്യയിലെ (പാദേശിയ ഭാഷ മാ(തമറിയാവുന്ന, പലപ്പോഴും എഴുതാന്‍ പോലുമറിയാത്ത ഭീകര(പവര്‍ത്തകര്‍ പിടിയ്‌ക്കപ്പെടുമ്പോഴും, ഇന്ത്യയ്‌ക്കന്ന്യമായ ഭാഷ സംസാരിയ്‌ക്കുന്നരാജ്യം ആസ്ഥാനമാക്കി (പവര്‍ത്തിയ്‌ക്കുന്ന, ഭീകരസംഘടനയുടെ നേതാക്കന്മാരുമായി ആശയവിനിമയം നടത്തുവാനായിട്ടെങ്കിലും തീര്‍ച്ചയായും ഇടനിലക്കാരുണ്ടാകുമെന്നതിരിച്ചറിവില്‍ അന്വേഷണം മാന്നോട്ടെ(ത പോയിട്ടുണ്ടെന്ന അന്വേഷണം നന്നായിരിയ്‌ക്ക്‌ും. കൂടാതെ വ്യവസ്ഥാപിതമായ രീതിയില്‍ ഒരു രാജ്യത്തിലെ (പവര്‍ത്തനങ്ങള്‍ (േകാഡീകരിയ്‌ക്കിന്നതിനും നയിയ്‌ക്കുന്നതിനും സുശക്തമായ സംഘടനാചട്ടക്കൂടുകളും ഉണ്ടായിരിയ്‌ക്കും. ബുദ്ധികേ(ന്ദങ്ങളും, സംഘാടകരും കേവലമായ (പവര്‍ത്തകരല്ല. ലീഡര്‍മാരാണ്‌. (പവര്‍ത്തകര്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന ഉപകരണങ്ങളാണ്‌. ഉപകരണങ്ങളെ കണ്ടെത്തിയതോടുകൂടി ആന്വേഷണങ്ങള്‍ അവസ്സാനിപ്പിച്ചാല്‍ ഭീകര (പവര്‍ത്തനത്തിന്റെ തായ്‌വേര്‌ അറുക്കാന്‍ കഴിയില്ല. അന്വേഷണങ്ങള്‍ ബുദ്ധി കേ(ന്ദങ്ങള്‍ക്കും സംഘാടകര്‍ക്കും നേരെ ലക്ഷ്യം വയ്‌ക്കണം.

ഇന്ത്യാക്കാര്‍ക്കില്ലാത്തത്‌ ഇന്ത്യയെന്നവികാരമാണ്‌. കലുഷിതമായ രാഷ്‌(ടിയ സാമുഹ്യ ചുറ്റുപാടില്‍ അതിനെതിരെ നിലയുറപ്പിച്ച്‌, ഭോഗസുഖങ്ങള്‍ വര്‍ജ്ജിച്ച്‌, ത്യാഗം ജെചയ്യുവാന്‍ ആരും തയ്യാറല്ല. ത്യാഗം, ത്യജിയ്‌ക്കല്‍, ലളിതജീവിതം എന്നിവ നിയോലിബറല്‍ കാലഘട്ടത്തിലെ മൂഢചിന്തകളാണ്‌. ഇന്ത്യാക്കാരന്റെ അന്തസ്സത്ത, പാരമ്പര്യമായി കിട്ടിയ അടിമത്തവും വധേയത്ത്വവുമാണ്‌. ചൂതുകളിവേദിയിലെ പാഞ്ചാലിയാണ്‌ ഇന്ത്യ. (ശീകൃഷ്‌ണന്‍ ഇനിയും അവതാരമെടുത്തട്ടുമില്ല.

യേശു, (ശീബുദ്ധന്‍, നബി, മഹാത്മഗാന്ധി, ചെ.ഗുവേര തുടങ്ങിയ മനുഷ്യ സേ്‌നഹികളുടെ ജീവിതം ഈ കാലഘട്ടത്തില്‍ മാതൃകയാകുന്നില്ല. ഈ ജീവിതങ്ങള്‍ ഈ കാലഘട്ടത്തിലെ എാറ്റവുംവലിയ തമാശയും, അധികാരവും സമ്പത്തുമാര്‍ജ്ജിയ്‌ക്കുവാനുള്ള ലേലവസ്‌തുവുമാണ്‌. ചെ.ഗുവേരയുടെ ജീവിതം, ചെ.ഗുവേര (പതിനിധാനം ചെയ്‌ത ആശയസംഹിതയുടെ ബദ്ധ ശ(തുക്കള്‍ പോലും വിജ്ഞാനത്തിന്റെ നൂറ്റാണ്ടായ ഇരുപതാം നൂറ്റണ്ടില്‍ ഹൈജാക്കുചെയ്‌തു കൊണ്ടുപോയി (പതിപുരുഷനാക്കുന്നൂവെന്നത്‌ വെറും തമാശയായി തള്ളിക്കളയേണ്ടതല്ല. മഹാത്മാക്കളുടെ ജീവിതം ഗാലറികളിലെ (പദര്‍ശ്ശനവസ്‌തുവാണ്‌. ഉടമയ്‌ക്ക്‌ (പദര്‍ശ്ശനത്തില്‍ നിന്നും സമ്പത്തുണ്ടാക്കാം. കൂടുതല്‍ സമ്പത്താവശ്യമെങ്കില്‍ ലേലത്തിനുവയ്‌ക്കാം.

``ദീപസ്‌തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം''
ഇതാണ്‌ ഇന്ത്യന്‍ സമൂഹിക ജീവിതത്തെ രൂപപ്പെടുത്തുന്ന ആപ്‌തവാക്യം. മാധ്യമങ്ങള്‍ക്ക്‌ സമൂഹത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം വളരെവളരെ വലുതാണ്‌. ഒരു സമൂഹത്തിന്റെ ചിന്താധാരകളെ തന്നെ മാറ്റിമറിയ്‌ക്കുവാന്‍ കഴിയും. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തിലെ മാധ്യമങ്ങള്‍ക്ക്‌ വ്യക്തമായ സ്വാര്‍ത്ഥ താത്‌പര്യങ്ങളുണ്ട്‌. രണ്ടുമൂന്നു വര്‍ഷമായി ചില വിവാദങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെട്ട രീതി പരിശോധിയ്‌ക്കപ്പെടണം. തീ(വവാദ (പവര്‍ത്തനങ്ങള്‍ പോലുള്ളവിഷയങ്ങളില്‍ പോലും, തങ്ങള്‍ ശ(തുപക്ഷത്തു നിറുത്തയിരിയ്‌ക്കുന്ന രാഷ്‌(ടിയ പാര്‍ട്ടിയെ അധിക്ഷേപിച്ച്‌ പൂര്‍ത്തിയായാല്‍, ആ വിഷയം ഉപേക്ഷിയ്‌ക്കാമെന്ന പരിഹാസ്യവും നിന്ദ്യവുമായ നിലപാടു സ്വീകരിയ്‌ക്കുന്ന രാഷ്‌(ടീയ പക്ഷവാതികളാണിവര്‍. ആദ്യമായി ഞങ്ങളുടെ ചാനലിലെന്ന്‌ വീമ്പുപറയുന്ന അധപ്പതിച്ചുപോയ അല്‌പന്മാര്‍, തങ്ങള്‍ പരിപോഷിപ്പിയ്‌ക്കുന്ന രാഷ്‌(ടിയ പാര്‍ട്ടിയിലെ നേതാവ്‌ വ്യഭിചരിയ്‌ക്കുന്നത്‌ തെളിവോടെ പിടിയ്‌ക്കപ്പെട്ടാലും, അദ്ദേഹത്തിന്റെ നിസ്സഹായയായ ഭാര്യയുടെ (പസ്‌താവനയ്‌ക്കായി ഓടും. ചാക്കാല വീട്ടിലെ കൂട്ട നിലവിളികള്‍ക്കൊപ്പംചേര്‍ന്ന്‌ നെഞ്ചത്തടിച്ച്‌ ഉച്ചത്തല്‍ നിലവിളിച്ച്‌ (ശദ്ധപടിച്ചു പറ്റുവാനോ, നാല്‌ക്കവലയിലെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന്‌ ഒച്ചയുണ്ടാക്കി സുവിശേഷം (പസംഗിച്ച്‌ ജന(ശദ്ധയാകര്‍ഷിയ്‌ക്കുന്ന ഉപദേശിയേയും എാറ്റുപദേശിയേയും ഓര്‍മ്മപ്പിയ്‌ക്കുന്ന (പകടനം നടത്തുവാനേ മാധ്യമങ്ങള്‍ തയ്യാറാകുന്നുള്ളു. മിക്കപ്പോഴും ഇന്ത്യന്‍ മാധ്യമങ്ങള്‍ എാറ്റുപദേശികളാണ്‌. ഓരോ വിഷയത്തിന്റേയും ഗൗരവം ഉള്‍ക്കൊണ്ട്‌ അന്വേഷണാത്മകമായ മാധ്യമ(പവര്‍ത്തനം സത്യസന്ധമായി നടത്തുവാന്‍ ഇവര്‍ തയ്യാറല്ല. അഥവാ അത്തരത്തിലൊരു റിപ്പോര്‍ട്‌ (പസിദ്ധീകരിയ്‌ക്കുകയോ സം(േപഷണം ചെയ്യുകയോ ചെയ്‌താല്‍, ആ മാധ്യമത്തിന്റെ രാഷ്‌(ടിയ നിലപാടുകള്‍ക്കും പക്ഷപാതിത്ത്വത്തിന്‌ വിധേയപ്പെട്ടും, എാകപക്ഷീയവുമായ ആ(കമണത്തിനു വേണ്ടി തയ്യാറാക്കപ്പെട്ടതാണെന്ന്‌ കണ്ടെത്താനാകും. പലപ്പോഴും, ഇത്തരം കക്ഷികളുടെ നോട്ടീസു പോലെയോ, കവല-രാഷ്‌(ടീയ വിശദീകരണയോഗവേദിപോലെയോ മാധ്യമങ്ങള്‍ മാറുന്നത്‌ പരിഹാസ്യവും നിന്ദ്യവുമാണ്‌. സമൂഹത്തിലെ എല്ലാ മാലിന്ന്യങ്ങളും ജീര്‍ണ്ണതകളും അടിഞ്ഞുകൂടുന്ന വേയ്‌സ്റ്റ്‌ ബേസിന്‍ ആകരുത്‌ മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ സമൂഹത്തിന്റെ ഹൃദയനൈര്‍മ്മല്യം കാത്തു സൂക്ഷിയ്‌ക്കേണ്ട, (ശീകോവിലിനു തുല്യമായ പാവനത്തം കുടിയിരിയ്‌ക്കേണ്ട പരിശുദ്ധ സഥാപനമായിരിയ്‌ക്കണം.

എഴുത്തുകാരന്‍ സമൂഹത്തിനോടു കടപ്പെട്ടിരിയ്‌ക്കണം. സമൂഹത്തിന്റെ സ്‌പന്ദനങ്ങള്‍ കണ്ടറിയണം. ജാ(ഗതയുണ്ടായിരിയ്‌ക്കണം. ആപത്തുകളെ മുന്‍കൂട്ടി കാണാന്‍ കഴിയണം. ജനങ്ങളെ ഉണര്‍ത്തി ജാഗരൂകരാക്കണം. സാമൂഹിക പുനര്‍നിര്‍മ്മാണത്തിന്റെ നവ പരിഷ്‌ക്കര്‍ത്താക്കളാകണം.

എഴിത്തുകാര്‍ക്ക്‌ മാ(തമല്ല ഇതര കലാകാരന്മാര്‍ക്കും സമൂഹത്തോട്‌ ഉത്തരവാദിത്തമുണ്ടായിരിയ്‌ക്കണം.

മാധ്യമങ്ങള്‍ രാഷ്‌(ടിയ പാര്‍ട്ടികള്‍ക്കും നേതാക്കന്മാര്‍ക്കും നല്‌കുന്ന (പാധാന്യം എഴുത്തുകാര്‍ക്കും, കലാകാരന്മാര്‍ക്കും, ധനതത്വ-ചരി(ത പണ്ഡിതന്മാര്‍ക്കും അവരുടെ സൃഷ്ടികള്‍ക്കും നല്‌കണം.

ഇന്ത്യയിലും, ലോകത്തെമ്പാടും നടന്നിട്ടുള്ള മനുഷ്യ കുരുതികള്‍ക്കും നിഷ്‌ഠൂരതകള്‍ക്കും എതിരെ ശബ്ദമുയര്‍ത്താത്ത, തൂലിക ചലിപ്പിയ്‌ക്കാത്ത എഴുത്തുകാരും കലാകാരന്മാരുമുണ്ടാകില്ല. വിസ്‌ഫോടനങ്ങളും ദുരന്തളുമുണ്ടാക്കുന്നതിന്‌ എ(തയോ മുമ്പുതന്നെ കാര്‍മേഘം ഉരുണ്ടു കൂടുന്നതുപോലെ മനുഷ്യന്റെ മനസ്സിലും സമൂഹത്തിലും വിദ്വേഷത്തിന്റെ കാളിമ പടരുന്നത്‌ കാണാന്‍ കഴിയും. അതിന്റെ വഴികള്‍, ലക്ഷ്യങ്ങള്‍, (പത്യാഘതങ്ങള്‍, പരിണതഫലങ്ങള്‍ എന്നിവ വലിയ ചിന്തകളൊന്നുമില്ലാതെതന്നെ നമുക്കു തിരിച്ചറിയാന്‍ കഴിയും.

എന്തുകൊണ്ടാണ്‌ ഇത്തരം സംഭവങ്ങള്‍ മുന്‍കൂട്ടിക്കണ്ട്‌ ഇതിനെതിരെ തന്റെ തൂലിക ചലിപ്പിയ്‌ക്കാത്തത്‌.

ഹൈന്തവ വിശ്വാസ(പകാരം എഴുത്തുകാര്‍ ഉപാസിയ്‌ക്കുന്നത്‌ സരസ്വതീദേവിയേയാണ്‌. സരസ്വതീദേവിയുടെ ഇരിപ്പിടം താമരയാണ്‌. താമര വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്നു. താമര ഇതളുകള്‍ അതിമൃദുലമാണ്‌. സരസ്വതീദേവിയുടെ ഭാരം കൊണ്ട്‌ താമരയുടെ ഇതളുകള്‍ കൊഴിയാത്തതും, വെള്ളത്തില്‍ താഴ്‌ന്നു പോകാത്തതും സരസ്വതീദേവിയുടെ ഹൃദയനൈര്‍മ്മല്യവും, അഹങ്കാരമെന്ന ഭാരവും, തന്റെ സ്ഥാനത്തേക്കുറിച്ചുള്ള ദുര്‍ച്ചിന്തകളും ഇല്ലാത്തതിനാലാണ്‌. ഇത്‌ എന്റെ പുതിയ കണ്ടെത്തലില്ല. തലമുറകളായി പറഞ്ഞുവന്ന ദര്‍ശ്ശനമാണ്‌. എല്ലാവര്‍ക്കുമറിയാവുന്നതുമാണ്‌. എന്നാല്‍ ഇന്നത്തെ എഴുത്തുകുര്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കും പരസ്‌പര വിദ്വേഷവും അസൂയയുമാണ്‌. സ്ഥാനമാനങ്ങള്‍ക്കായി എ(ത തരംതാഴാനും സന്തോഷമുള്ളവരാണ്‌. കിട്ടുന്ന സ്ഥാനമാനങ്ങള്‍ അനര്‍ഹമാണെന്ന്‌ തങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കുമറിയാമെന്ന തിരിച്ചറിവ്‌ ഇതുവരെ അല്‌പം പോലും ഇവരെ നാണിപ്പിയ്‌ക്കുന്നില്ല.

കാലഘട്ടം ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ എാറ്റെടുത്ത്‌ സാംസ്‌കാരിക-രചനാരംഗങ്ങളില്‍ ഉന്നതമായ സ്ഥാനം സ്വയം ആര്‍ജ്ജിച്ചെടുക്കണം. യാ(ത സ്വയം കാല്‍നടയായിട്ടായിരിയ്‌ക്കണം. ആരുടേയും തോളത്തുകയറി യാ(ത ചെയ്‌ത്‌, സ്ഥാനമാനങ്ങള്‍ അനര്‍ഹമായി നേടിയെടുക്കരുത്‌. ഇത്തരം നേട്ടങ്ങള്‍ നാളെ ചരി(തത്തിലെ എാറ്റവും ദുര്‍ഗ്ഗന്ധപൂരിതമായ അഴുകിയ മാംസത്തുണ്ടിന്റെ സഥാനമായിരിയ്‌ക്കും അലങ്കരിയ്‌ക്കുക.

ഇന്ത്യ അനേകം വെല്ലുവിളികള്‍ക്കുള്ളിലെ എരിയുന്ന നെരിപ്പേടാണ്‌. കാരണങ്ങളും പരിഹാരങ്ങളും നമുക്കറിയാം.

പക്ഷെ, നാം നയിയ്‌ക്കപ്പെടുന്നത്‌ ദേശീയവും വൈദേശീയവുമായ എാതാനം ഛി(ദശക്തികളാലോ, സ്വാര്‍ത്ഥമോഹികളാലോ ആണെന്ന തിരിച്ചറിവുണ്ടായിട്ടും, വലിയ മനുഷ്യ സമ്പത്തുള്ള നാം ആലസ്യത്തിലാണ്‌. മാധ്യമങ്ങള്‍,
സാമ്പത്തിക വദഗ്‌ദ്ധര്‍, ചരി(തകാരന്മാര്‍, രാഷ്‌(ടിയ നിരീക്ഷകര്‍, രാഷ്‌(ടിയ പാര്‍ട്ടികള്‍, സാംസംകാരിക നായകന്മാര്‍, എഴുത്തുകാര്‍ തുടങ്ങി ഓരോ സമൂഹത്തിനും വ്യക്തിയ്‌ക്കും ഇന്ത്യയുടെ പുനര്‍നിര്‍മ്മാണ (പ(കിയയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിയ്‌ക്കാനുണ്ട്‌. ശ(തുവിനെ തിരിച്ചറിയണം. കണ്ടെത്തണം.

മനുഷ്യത്വം, ദേശീയത, സംസ്‌കാരം എന്നിവയിലൂന്നിയ പുതിയ (പവര്‍ത്തനമേഖലയില്‍ എല്ലാവരും വ്യാപൃതരാകുന്ന ഒരു നല്ലകാലം ഞാന്‍ സ്വപ്‌നം കാണുന്നു.

അശാന്തമായ രാഷ്‌(ടത്തില്‍ ശാന്തമായ ഒരിടവും ഉണ്ടാകില്ലെന്ന തിരിച്ചറിവ്‌ നമ്മെ നയിയ്‌ക്കട്ടെ. നമ്മുടെ മക്കളുടെ ചിതറിയ ശരീരവും വെന്തമാംസവും ദുരിതവും അനാഥത്വവും നമുക്ക്‌ സ്വപ്‌നം കാണാതിരിയ്‌ക്കാം.

കഥകളി വേദിയില്‍ വേഷക്കാരനേയും വേഷം കെട്ടിച്ചവനേയും തിരിച്ചറിയുന്ന കാലം വന്നുചേരട്ടെ.

്‌

No comments:

Post a Comment