lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Friday, May 3, 2013

ആണവോര്‍ജ്ജവും നവ പുരോഗമനവാദികളും
ലൂസിഫര്‍
         തന്നെവളര്‍ത്തിയ പ്രത്യയശാസ്ത്രത്തേയും പ്രസ്ഥാനത്തേയും തികച്ചും കേവലമായ സ്വാര്‍ത്ഥ താത്പര്യത്തിനുവേണ്ടിയോ, ഇഛാഭംഗം മൂലമുണ്ടായ വെറുപ്പിനാല്‍ തള്ളിപ്പറഞ്ഞ് വര്‍ഗ്ഗശത്രുവിനെ ആയുധമണിയിയ്ക്കുന്ന നവ പുരോഗമന വാദികള്‍ക്ക് കയറികിടക്കാനുള്ള തട്ടകമായി പരിസ്ഥിതിവാദവും ആണവോര്‍ജ്ജ പ്രതിക്ഷേധവും മാറിയത് നാമിന്നനുഭവിയ്ക്കുന്ന സാംസ്‌കാരിക ദുരന്തങ്ങളിലൊന്നാണ്.
   ആണവഗവേഷണരംഗത്ത് ഇന്ത്യ വികസിതരാജ്യങ്ങള്‍ക്കും മുകളിലാണെന്ന് പറയാം. ആണവോര്‍ജ്ജത്തെ ഒരിന്ത്യാക്കാരനും 2008-ന് മുമ്പ് തള്ളിപ്പറഞ്ഞിട്ടില്ല. അവരുടെയെല്ലാം മുമ്പില്‍ ഹോമി.ജെ.ഭാഭയും മറ്റ് ഗവേഷകരും ശാസ്ത്രജ്ഞന്മാരും എന്നും ആരാധ്യന്മാരായിരുന്നു. ആണവോര്‍ജ്ജരംഗത്ത് നമ്മുടെ രാജ്യം കൈവരിച്ച നേട്ടത്തില്‍ നാം അഭിമാനം കൊണ്ടിരുന്നു.
   2008-ല്‍ ഇന്ത്യാഗവണ്മെമെന്റ് സാമ്രാജ്യത്വത്തിന് കീഴ്‌പ്പെട്ട് ആണവക്കരാറില്‍ ഒപ്പിടുന്നതിനേയാണ് ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും എതിര്‍ത്തത്. മാത്രമല്ല ആണവ ഗവേഷണരംഗത്ത് നാമാര്‍ജ്ജിച്ച നേട്ടങ്ങളും ആണവ ഗവേഷണരംഗവും തകര്‍ക്കപ്പെടുമെന്നും ഇന്ത്യ നാറ്റോ ശക്തികളുടെ വിശിഷ്യാ അമേരിയ്ക്കയുടെ ആയുധ താവളമാക്കപ്പെടുമെന്നുമായിരുന്നു രാജ്യസ്‌നേഹികളായ ഓരോ ഇന്ത്യന്‍ പൗരന്റേയും ആശങ്ക.
   ദിശാബോധം നഷ്ടപ്പെട്ടുപോയ അഥവാ നഷ്ടപ്പെടുത്തിയ ഒരു തലമുറയുടെ മുമ്പില്‍ അലമുറയിട്ടാല്‍ തങ്ങളുടെ സാനിദ്ധ്യം അംഗീകരിയ്ക്കപ്പെടുമെന്ന് വൃഥാ ധരിച്ചുവശായിപ്പോയ നവ പുരോഗമന വാദികളും പെണ്ണിന്റെ മാനംപോലും തത്സമായ വാര്‍ത്താവിവരണത്തിലൂടെയായിട്ടയാലും റേറ്റിംഗ് കൂട്ടാന്‍ പരസ്പരം മത്സരിയ്ക്കുന്ന നവമാധ്യമങ്ങളും മുടിഞ്ഞ് അന്യം നിന്നുപോകുന്ന കാലത്തേ ഈ നാടിനിരക്ഷപ്പെടുകയുള്ളു.
 ആഭിജാത്യത്തെകുറിച്ച് കലീനവേഷധാരിയായി ആഭാസനും സദാചാരമൂല്യ സംരക്ഷത്തെക്കുറിച്ച് ദുര്‍ന്നടപ്പുകാരനും സ്ഥലകാല സംഭവങ്ങളുടെ സവിസ്തരവര്‍ണ്ണന നമ്മുടെ സ്വീകരണമുറിയില്‍  കയറിയിരുന്ന് നടത്തുന്ന ഗതികെട്ട കാലത്തു ജീവിയ്ക്കുന്ന നാം എല്ലാം അനുഭവിയ്ക്കാന്‍ വിധിയ്ക്കപ്പെട്ടവരാണ്.
lucifer-thoughts blogspot.com
lucifer.de.recluse@gmail.com
anrajendran62@gmail.com
9048517102; 8281407776

No comments:

Post a Comment