lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Friday, May 3, 2013

അരിയ്‌ക്കെന്താ വില?
അതിസമ്പന്നതയുടെ തേരോട്ടം നടക്കുന്ന ഈ കാലയളവില്‍ ഞാന്‍ ചില പ്രശ്‌നങ്ങള്‍ നിങ്ങളുടെ ചര്‍ച്ചയ്ക്കും
പ്രതികരണത്തിനും വേണ്ടി പല ഭാഗങ്ങളായി വയ്ക്കുന്നു.
ലൂസിഫര്‍
06.04.2013

                                          അതിസമ്പന്നതയുടെ തേരോട്ടം നടക്കുന്ന ഈ കാലയളവില്‍ പ്രസക്തമായ ഈ ചോദ്യം വര്‍ഷങ്ങള്‍ക്കുമുമ്പ് വിനോദയാത്ര എന്ന സിനിമയില്‍ മീരാജാസ്മിന്‍ ദിലിപിനോട് ചോദിച്ച ചോദ്യമാണ്. ഈ ചോദ്യത്തിലൂടെ സംവിധായകന്‍ യുവതലമുറയുടെ സമൂഹത്തിനോടും കുടുംബത്തോടുമുള്ള നിരുത്തരവാദപരമായ സമീപനത്തിനെതിരെ ഉയര്‍ത്തിയ ഉദ്ദേശിച്ച ഫലം കണ്ടുവോയെന്ന് ചോദിച്ചാലില്ല. അന്നുമുതലിന്നുവരെ നമ്മുടെ സമൂഹം ഈ ചോദ്യത്തിലന്തര്‍ലീനമായിരിയ്ക്കുന്ന ഗൗരവമേറിയ പ്രശ്‌നത്തെ അതര്‍ഹിയ്ക്കുന്ന ഗൗരവത്തിലെടുക്കാതെ അല്ലെങ്കില്‍ യുവതലമുറയ്ക്കുനേരേയുയര്‍ത്തിയ പരിഹാസമെന്ന നിലയില്‍പ്പോലും പരിഗണിയ്ക്കാതെ ആസ്വാദ്യമായൊരു തമാശയ്ക്കപ്പുറമൊരു ഗൗരവതരമായ പ്രാധാന്യം ആരും കൊടുത്തില്ല. സിനിമാപ്രവര്‍ത്തകരും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സിനിമാപ്പരസ്യത്തിലൂടെ ഈ ചോദ്യത്തെ തമാശവത്ക്കരിയ്ക്കുകയും അതിന്റെ ഗൗരവം സ്വയം നഷ്ടപ്പെടുത്തുകയും ചെയ്തത് അലസസഞ്ചാരികളായ നമ്മള്‍ മലയാളികളുടെ ചിന്താശൂന്യമായ വിരസവും അലസവുമായ ജീവിതശൈലിയുടെ പരിഛേദത്തിന്റെ പ്രകടനവുംകൂടിയായി പരിണമിച്ചു.
                                           അന്തസ്സിനേയും സംസ്‌കാരത്തേയും പുനര്‍നിര്‍വ്വചിച്ച് മ്ലേഛവും സംസ്‌കാരശൂന്യവുമായതെന്തും അന്തസ്സുറ്റതും സംസ്‌കാരസമ്പന്നവുമാണെന്ന് നമ്മെ ആവര്‍ത്തിച്ച് പഠിപ്പിയ്ക്കികയാണ് ഇപ്പോഴത്തെ കേന്ദ്ര-കേരള ഭരണകൂടങ്ങളെന്ന് തിരിച്ചറിയാനിനിയും നാം തയ്യാറായിട്ടില്ല.
                                         തികഞ്ഞ സാമൂഹികബോധത്തോടെ രാഷ്ട്രീയത്തെ വിലയിരുത്താനും ദേശീയബോത്തിലധിഷ്ഠിതമായി തീരുമാനമെടുക്കാനും കഴിയാതെ, താത്ക്കാലികമായി സൃഷ്ടിയ്ക്കപ്പെടുന്ന വിവാദങ്ങളില്‍ വശംവദരായി  പ്രശനങ്ങളുടെ നിജസ്ഥിതി യുക്തിബോധത്തോടെയും വിവേചനബുദ്ധിയോടേയും വിശകലനം ചെയ്യാതെ വികാരപരമായി തീരുമാനമെടുക്കുന്ന വിവേകശൂന്യമായൊരു തലമുറയെ വാര്‍ത്തെടുക്കണമെന്ന ആഗോള മുതലാളിത്തത്തിന്റെ ആഗ്രഹങ്ങളുടെ ഉദ്പന്നങ്ങളാണ് അരാഷ്ട്രീയവാദികളായ പുതിയ തലമുറയില്‍പ്പെട്ട തങ്ങളെന്ന് അവരവര്‍ തന്നെ തിരിച്ചറിയുന്ന കാലത്ത് മാത്രമേ ഇന്ത്യ പുരോഗമന സാമ്പത്തിക രാഷ്ട്രമായി വളര്‍ച്ച പ്രാപിയ്ക്കുകയുള്ളു.

ആണവോര്‍ജ്ജവും നവ പുരോഗമനവാദികളും
ലൂസിഫര്‍
         തന്നെവളര്‍ത്തിയ പ്രത്യയശാസ്ത്രത്തേയും പ്രസ്ഥാനത്തേയും തികച്ചും കേവലമായ സ്വാര്‍ത്ഥ താത്പര്യത്തിനുവേണ്ടിയോ, ഇഛാഭംഗം മൂലമുണ്ടായ വെറുപ്പിനാല്‍ തള്ളിപ്പറഞ്ഞ് വര്‍ഗ്ഗശത്രുവിനെ ആയുധമണിയിയ്ക്കുന്ന നവ പുരോഗമന വാദികള്‍ക്ക് കയറികിടക്കാനുള്ള തട്ടകമായി പരിസ്ഥിതിവാദവും ആണവോര്‍ജ്ജ പ്രതിക്ഷേധവും മാറിയത് നാമിന്നനുഭവിയ്ക്കുന്ന സാംസ്‌കാരിക ദുരന്തങ്ങളിലൊന്നാണ്.
   ആണവഗവേഷണരംഗത്ത് ഇന്ത്യ വികസിതരാജ്യങ്ങള്‍ക്കും മുകളിലാണെന്ന് പറയാം. ആണവോര്‍ജ്ജത്തെ ഒരിന്ത്യാക്കാരനും 2008-ന് മുമ്പ് തള്ളിപ്പറഞ്ഞിട്ടില്ല. അവരുടെയെല്ലാം മുമ്പില്‍ ഹോമി.ജെ.ഭാഭയും മറ്റ് ഗവേഷകരും ശാസ്ത്രജ്ഞന്മാരും എന്നും ആരാധ്യന്മാരായിരുന്നു. ആണവോര്‍ജ്ജരംഗത്ത് നമ്മുടെ രാജ്യം കൈവരിച്ച നേട്ടത്തില്‍ നാം അഭിമാനം കൊണ്ടിരുന്നു.
   2008-ല്‍ ഇന്ത്യാഗവണ്മെമെന്റ് സാമ്രാജ്യത്വത്തിന് കീഴ്‌പ്പെട്ട് ആണവക്കരാറില്‍ ഒപ്പിടുന്നതിനേയാണ് ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും എതിര്‍ത്തത്. മാത്രമല്ല ആണവ ഗവേഷണരംഗത്ത് നാമാര്‍ജ്ജിച്ച നേട്ടങ്ങളും ആണവ ഗവേഷണരംഗവും തകര്‍ക്കപ്പെടുമെന്നും ഇന്ത്യ നാറ്റോ ശക്തികളുടെ വിശിഷ്യാ അമേരിയ്ക്കയുടെ ആയുധ താവളമാക്കപ്പെടുമെന്നുമായിരുന്നു രാജ്യസ്‌നേഹികളായ ഓരോ ഇന്ത്യന്‍ പൗരന്റേയും ആശങ്ക.
   ദിശാബോധം നഷ്ടപ്പെട്ടുപോയ അഥവാ നഷ്ടപ്പെടുത്തിയ ഒരു തലമുറയുടെ മുമ്പില്‍ അലമുറയിട്ടാല്‍ തങ്ങളുടെ സാനിദ്ധ്യം അംഗീകരിയ്ക്കപ്പെടുമെന്ന് വൃഥാ ധരിച്ചുവശായിപ്പോയ നവ പുരോഗമന വാദികളും പെണ്ണിന്റെ മാനംപോലും തത്സമായ വാര്‍ത്താവിവരണത്തിലൂടെയായിട്ടയാലും റേറ്റിംഗ് കൂട്ടാന്‍ പരസ്പരം മത്സരിയ്ക്കുന്ന നവമാധ്യമങ്ങളും മുടിഞ്ഞ് അന്യം നിന്നുപോകുന്ന കാലത്തേ ഈ നാടിനിരക്ഷപ്പെടുകയുള്ളു.
 ആഭിജാത്യത്തെകുറിച്ച് കലീനവേഷധാരിയായി ആഭാസനും സദാചാരമൂല്യ സംരക്ഷത്തെക്കുറിച്ച് ദുര്‍ന്നടപ്പുകാരനും സ്ഥലകാല സംഭവങ്ങളുടെ സവിസ്തരവര്‍ണ്ണന നമ്മുടെ സ്വീകരണമുറിയില്‍  കയറിയിരുന്ന് നടത്തുന്ന ഗതികെട്ട കാലത്തു ജീവിയ്ക്കുന്ന നാം എല്ലാം അനുഭവിയ്ക്കാന്‍ വിധിയ്ക്കപ്പെട്ടവരാണ്.
lucifer-thoughts blogspot.com
lucifer.de.recluse@gmail.com
anrajendran62@gmail.com
9048517102; 8281407776

കേരളാ വിഴുപ്പ്
(കഥ)
 ലൂസിഫര്‍

''പൂഞ്ഞാറുകാരാ... പൂഞ്ഞാറുകാരാ..''
''ങാ..ങാാ...കേട്ടുകേട്ട്''
''എന്നാലും ഞങ്ങയോടിതുവേണ്ടായിരുന്നു.''
''എന്നതാ?''
''അല്ല ഈ വിഴുപ്പിനെയെടുത്ത് ഞങ്ങടെ തോളില്‍ കേറ്റണ്ടായിരുന്നു. കഴുത്തില്‍ കാലിട്ട്കുരുക്കിയൊരിരിപ്പല്ലേ.., കടല്‍ക്കിഴവന്‍!''
''അതിപ്പോ...ഞങ്ങടെ തോളീന്നെടുത്ത് നിങ്ങടെ തോളിലോട്ട് വച്ചൂന്ന് കൂട്ടിയാ മതി.''
''എന്നാലും ഇതൊരു വല്ലാത്ത വയ്പ്പായിപ്പോയി, പൂഞ്ഞാറുകാരാ..''
''അല്ലേ.. അതിനിപ്പോ എന്തോണ്ടായീന്നാ..?''
''നിങ്ങയറിഞ്ഞില്ലേ? നമ്മുടെയൊരമ്മയേ.. ആ പേരില്‍ത്തന്നെ ഒരമ്മയില്ലേ....അമ്മമാരോടിങ്ങനെ പറയാമോ?''
''ഓാാ.. ഞങ്ങക്കിതിലൊരതിശയോം തോന്നണില്ല.''
''അതെന്താണങ്ങനെ..?''
''അപ്പോ സ്വന്തം മാതാവിനോട് പറയണ നിങ്ങ കേട്ടങ്കിലാ..! അത് കേക്കണം കേട്ടാ. അവരായതുകൊണ്ടാ ആത്മഹത്യ ചൊയ്യതിരുന്നത്.''
''അതെന്താടോ?''
''നേതാവിന്റെയമ്മയല്ലേ, ഉള്‍ക്കരുത്തുണ്ടാകും.''
''എന്നാലും ഒരമ്മയോടിങ്ങനെ.. കലിയടങ്ങാതെ വീണ്ടുംവീണ്ടും. മാതൃത്വത്തെ മാനിയ്ക്കണ്ടെ? പാര്‍ട്ടീന്ന് പോയെങ്കിലും പാര്‍ട്ടിക്കാരിപ്പഴും അവരെ അമ്മയായി തന്നെയാ കാണുന്നത്. എന്നിട്ടും..''
''അങ്ങേര്‍ക്കെന്തോന്ന് മാതൃത്വം? എന്തോന്നമ്മ? എല്ലാം പെണ്ണല്ലേന്നാ പുള്ളിയുടെ ചോദ്യം! പുള്ളിയാരാ പുള്ളി!...ഹ..ഹ്ഹ..ഹാ..ഹാാ!..ഹഹ്ഹാ..ഹാ..ഹാാ...!''
''ഓ..ഓാ.. അങ്ങനെ..!''
''ഓ.. തന്നെതന്നെ! മുരട്ടുകാള!''
''എങ്കിലും ഞങ്ങ തോളീക്കേറിയിരുന്നോണ്ടിങ്ങനെ വാ തുറന്നോണ്ടിരുന്നാലാാ..? വായ്‌നാറ്റംതന്നെ വായനാറ്റം..! കഷ്ടം! ഇയാള്‍ ജനിച്ചിട്ടിതേവരെ പല്ലുതേച്ചിട്ടില്ലെന്നേ തോന്നൂ..! ഹോ..!''
''ഷി..ഹ്ഹി..ഹീ..ഹീ..''
''സാംസ്‌കാരിക കേരളത്തിന്റെ തിരുമുറ്റത്ത് കയറി നിന്ന് സ്വന്തം കാലുവഴി തൂറിയൊലിപ്പിയ്ക്കയല്ലേ ഈ...പുന്നാരമോന്‍''
''അല്ലല്ലാ, പിച്ച ജോര്‍ജ്ജ്!''
''അമ്പലക്കാളയെന്ന പേരുമാറ്റിയോ?''
''പിന്നെ.. ദെവസോംദെവസോം പുതിപുതിയ പേരുകള് സ്മ്പാദിച്ചുകൂട്ടവല്ലേ ഞ്ങ്ങടയീ കൂറ്റന്‍.''
''മുതുകാള!''
''പണ്ട് വിത്തുകാളയായിരുന്നു. മിടുക്കന്മാരാരോ വൃഷണം ഛേദിച്ചുകളഞ്ഞു!''
''ഷണ്ഡന്‍..!!''
''പക്ഷേ, പുള്ളി സമ്മതിയ്ക്കുകേല കേട്ടാ. പുള്ളി പറേണത് പുള്ളിയിപ്പഴും വിത്തുകാളയെന്നാണ്.''
''ഷണ്ഡന്റെ വീരവാദം..!''
''കഴുത, കാമം കരഞ്ഞുതീര്‍ക്കണതാണ്! നിങ്ങയ്ക്ക് വേറെ ജോലിയില്ലേ..!!''
''ഹോ..നാണമില്ലാത്തവന്റേ ആസനത്തിലാല്മുളച്ചതുപോലെ തന്നെ?''
''ഓ..ഓ തന്നെതന്നെ!''
''പയങ്കരം തന്നെ!''
''പിന്നൊരു കാര്യമൊണ്ടു കേട്ടാ. നമ്മടെ നേതാവിനൊപ്പംനിയ്ക്കാനൊരാളേ ഇതുവരെ ജനിച്ചിട്ടൊള്ള് കേട്ടാ..''
''അതാരാ ആയൊരാള്‍?''
''നമ്മടെ സതീശന്‍ പണ്ഡിതനേ..?''
''ഓ,ഓാ..കററ്റ്! കററ്റ്!!!''
'എങ്കിലും, പൂഞ്ഞാറു രാജാവിന് പറ്റിയപറ്റുപോലായിപ്പോയില്ലേ...!!!''
''ദേവീ..ഞങ്ങേ കാത്തോണേ.....!!''
(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം. ആരുമായിട്ടെങ്കിലും സാദൃശ്യം തോന്നുകയോ താരതമ്യം ചെയ്യുയോ ചെയ്താലതിന് കഥാകൃത്ത്് ഉത്തരവാദിയായിരിയ്ക്കുകയില്ല.)

  
പുലരി
        
ലൂസിഫര്‍

മാറ്റുകയിരുട്ടിന്‍ കരിമ്പടം നീ
എത്തി നിന്‍ കാന്തന്‍ ഞാന്‍ -
പുലര്‍കാലേ, വിരഹം തീര്‍ത്തൊ-
രേകാന്ത തടവറ വിട്ടിറങ്ങുക.

രാവിന്‍ മാറാല മാറ്റി നിന്നെ
സൂര്യന്‍ ഞാന്‍ കോരിയെടുക്കട്ടെ 
ശോണിമ പടരും കവിളിലൊ-
രായിരം മുത്തമേകാം ഞാന്‍.

lucifer.de.recluse@gmail.com
mob: 8281407776; 9048517102
              

      lucifer-thoughts blog spot.com
                 
             


      പുല്‍ക്കൊടി 
                ലൂസിഫര്‍

പുലര്‍കാല മഞ്ഞിന്‍ കണമല്ലിതു വിരഹ-
ദുഖിതയാമാപ്പുല്‍ കൊടിതന്‍ കണ്ണുനീര്   
മുത്തുകളായി ഉതിരുകയല്ലെ!

അവള്‍തന്‍ ഹൃദയം നുറുങ്ങിനിറഞ്ഞു
വിതുമ്പി തുളുമ്പി കേഴുകയെല്ലേ!

രാവില്‍വന്നെത്തുമാ പാലൊളിച്ചന്ദ്രന്‍,
അല്ലയാ താരക കൂട്ടത്തിലൊരുവനോ
അല്ല മറ്റേതൊരു ഗന്ധര്‍വനോ അവളെ
പ്രണയമോടെ വാരി പുണര്‍ന്നിട്ടുണ്ടാകാം!
അനുരാഗമോടെ അവളും ചുംബിച്ചിടാം!
രൗദ്രസൂര്യന്‍ പുലര്‍കാലെ
വന്നനേരം വ്യഥയോടെ
പ്രിയനവനോടി മറഞ്ഞതിനാലാവാം
അതാവാം പുലരി വന്നനേരമവളുടെ
കണ്ണുനീരീയിങ്ങനെ കണമായടര്‍ന്നത്.



Tuesday, April 23, 2013

ഗുണവാനായ സാറ്

ലൂസിഫര്‍

എന്തരപ്പീ ഈ നല്ല സാറിന്റെ ഗുണങ്ങള്?
പീസീജോര്‍ജ്ജ്് സാറും യാമിനിതങ്കച്ചി മാഡവും
പറഞ്ഞ കഥകള് തന്നെ?
യേത്!
ഇപ്പപറഞ്ഞ് കേക്കണ കഥകളുണ്ടല്ല്, അദ്തന്നെ!
അപ്പ നിങ്ങളും ഇങ്ങനെയൊക്കെ തന്നേ?
അദ്താണ്്!
അപ്പ പറയീം, ഇതിനൊക്കെ കൂലികളൊക്കെങ്ങനെ?
ചില്ലറയായിട്ടാ
അതാ മൊത്തമായിട്ട് തന്നെ?
ഓ... എന്തരങ്കിലുമാവട്ട്.
കാര്യങ്ങള് നടന്നാ മതി.
വരീം വര്‍ക്കിച്ചാ നമക്കങ്ങാട് മാറിനയക്കാം
ടേ..ടേ, രാക്കുട്ടാ... വാടെ, വടെ...
എവര് പുലിയാണ് കേട്ടാ!
വെറും പുലിയല്ല, പുപ്പുലി...!!!!!