lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Thursday, December 15, 2011

ഊണ് (കവിത)

നിനക്കു ഞാനും എനിയ്ക്കു നീയുമേയുള്ളു.


നിനക്കുണ്ണാനില്ലാതിരുന്നാലും
എനിയ്ക്കുണ്ണാതിരിയ്ക്കാനാകില്ല.
നീണ്ട വിശപ്പില്‍ തളരുന്ന നിന്നെ
താങ്ങാനെനിയ്‌ക്കൊരു നേരവും
മൃഷ്ടാനമുണ്ണാതിരിയ്ക്കുവാനാകില്ല.
നിനക്കു ഞാനും എനിയ്ക്കുനീയുമേയുള്ളു.

നീണ്ട വിശപ്പിനാല്‍ തളരുന്ന നിന്നില്‍
നിന്റെ കാമമുണരാതിരുന്നാലും
എനിയ്‌ക്കെന്റെ കാമം തീര്‍ത്തല്ലേ തീരൂ.
അസംതൃപ്തകാമം കൊല്ലും പ്രണയത്തെ-
യതിനാല്‍ കാമസംപൂര്‍ത്തിയ്ക്കു നീ-
മാത്രമല്ലനേകം ഗോപികമാരുണ്ടെന്‍
പ്രണയവല്ലരിയില്‍ നീരൊഴുക്കീടുവാന്‍.
നിനക്കു ഞാനും എനിയ്ക്കു നീയുമേയുള്ളു.

നിനക്കു ഞാനും എനിയ്ക്കു നീയുമേയുള്ളു-
വതിനാല്‍ നിന്നിലെ കാമമുറക്കി,
വരണ്ട മണ്ണില്‍, നിന്റെ കിനാക്കളെ
വറുത്തു, കുഴിയാഴത്തില്‍ കുത്തി-
യതിലിട്ടതിന്മേല്‍ കനലെരിയ്ക്കുന്നു
തിരിച്ചറിയുക നീയെന്റെ നിര്‍മ്മലപ്രണയത്തെ.

നിനക്കു ഞാനും എനിയ്ക്കു നീയുമേയുള്ളു.

Thursday, December 8, 2011

നാവറുക്കരുത് (സമകാലീന ചിന്തകള്‍)





വിമര്‍ശനം ഭയന്ന് നാവറുക്കരുത്.

ഭയം ഭരണകൂടത്തിന്റേതാണെങ്കില്‍, അത് സ്വേഛാധിപത്വത്തിലേയ്ക്ക് തുറക്കുന്ന വാതിലിന്റെ താഴിന്റെ താക്കോല്‍ തിരയലും, നിയന്ത്രണം സ്വേഛാധിപത്യത്തിന്റെ ആദ്യ ലക്ഷണവുമാണ്.

വിമര്‍ശനത്തെ സ്വാഗതം ചെയ്യുകയും, സംയമനത്തോടെ പരിശോധിയ്ക്കുകയും, പരിഹാരം കാണുകയും ചെയ്യുകയാണ് ഒരു നല്ല ഭരണകൂടം ചെയ്യേണ്ടത്. വിമര്‍ശനങ്ങള്‍ക്ക് പരിഹാരം കണ്ടുകൊണ്ടുവേണം അതിനെ അതിജീവിയ്ക്കാന്‍.

സോഷ്യല്‍ നെററുവര്‍ക്കുകളെ നിയന്ത്രിയ്ക്കാന്‍ ഭരടകൂടത്തിനെ പ്രേരിപ്പിച്ചത് ആസന്നമായിക്കൊണ്ടിരിയ്ക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുതന്നെയാണ്.

കാലികമായി ഇന്ത്യന്‍ രാഷ്ട്രിയത്തിലുയവര്‍ന്നുവന്ന അനേകം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്കാനാകാതെ കുഴങ്ങുകയാണ് ഭരണാധികാരികള്‍.

അതില്‍ നിന്നും രക്ഷപ്പെടുവാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം ന്യായീകരിയ്ക്കാവുന്നതല്ല.

നാവറുത്തെറിഞ്ഞാല്‍, അറുത്തെറിയപ്പെട്ട നാവിനെ മാത്രമേ നിശബ്ദമാക്കാന്‍ കഴിയൂ.

അറുത്തെറിയപ്പെട്ട നാവിന്‍െ ചലനം,
വാര്‍ന്നൊഴുകിയ ചോര,
നാവില്ലാമനുഷ്യന്റെ വിഹ്വലതകള്‍.
ഈ കാഴ്ചകള്‍, അനേകം മനുഷ്യരെ സ്തംഭനത്തിലാക്കിയേയ്ക്കാം.

സ്തംഭനത്തിനുശേഷമുയരുന്ന ആരവത്തിന്റെ ശക്തിയില്‍,
പ്രകമ്പനം കൊണ്ടുയരുന്ന പ്രതിക്ഷേധത്തിനെ
നേരിടാന്‍
ഭരണാധികാരികള്‍ക്ക്
ആയുധം കണ്ടെത്താനായെന്നുവരില്ല.

നെറ്റുവര്‍ക്കുകള്‍ ഭീകരപ്രവര്‍ത്തിനും വിഭാഗിയതയ്ക്കും ഉപയോഗിയ്ക്കുന്നില്ലായെന്ന് തീര്‍ച്ചയായും ഉറപ്പു വരുത്തേണ്ടതുതന്നെ.
ഒപ്പം,
ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്കു ലഭിയ്ക്കുന്ന എല്ലാ സ്വാതന്ത്ര്യവും സുരക്ഷയും സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ക്കും ലഭിയ്ക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.

ആശയപ്രകാശനത്തിനും സര്‍ഗ്ഗസൃഷ്ടികള്‍ പ്രസിദ്ധീകരിയ്ക്കുന്നതിനും പുതിയ എഴുത്തുകാരധികവും ഇന്ന് ആശ്രയിയ്ക്കുന്നത് സോഷ്യല്‍ നെറ്റുവര്‍ക്കുകളെയാണ്. വിവേചനരഹിതമായ നിയന്ത്രണങ്ങളുടെ വാള്‍മുനകള്‍ ഇവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും, വായ്ത്തലകള്‍ ഇവരുടെ കൈപ്പത്തികളും ശ്രവണപുടങ്ങളും നാസാരന്ധ്രങ്ങളും അറുത്തെറിയുകയും ചെയ്യും.

വാല്ഃ-
മലാളമാധ്യമങ്ങള്‍ക്ക് ഈ ആലോചനകളെക്കുറിച്ച് വേവലാതിയില്ല.
കോങ്കണ്ണിയും ചട്ടുകാലിയുമായ ഒരുവള്‍ക്ക് സുന്ദരിയെ കാണുമ്പോഴുണ്ടാകുന്ന അസൂയയും കുശുമ്പും അടക്കാവതല്ല.

പത്ര മാധ്യമരംഗത്തേയ്ക്ക് വിദേശകുത്തകകള്‍ കടന്നുവരുമെന്ന് കേള്‍ക്കുമ്പോത്തന്നെ അതിനെതിരെ അഭിപ്കായ രൂപീകരണത്തിന് ആളേകൂട്ടാനിറങ്ങുമ്പോള്‍ ആത്മനിന്ദ തോന്നാതിരിയ്ക്കട്ടെ.

കാണ്ടാമൃഗമേ ശരണം
നിന്റെ തൊലിക്കട്ടിയേ ശരണം.
സംഘം ശരണം ഗഛാമി

Monday, December 5, 2011

മുല്ലപ്പെരിയാര്‍ (സമകാലീന ചിന്തകള്‍)




സജീവമായ സമകാലീന വിഷയത്തെ എങ്ങനെ ലാഘവത്തേടെ കാണാമെന്നതിനുദാഹരണമായി ഇതാ അവസ്സാനം മുല്ലപ്പെരിയാറും.

ഫിലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കണോ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയ്ക്ക് സംശയമേ ഉണ്ടായിരുന്നില്ല. തീര്‍ച്ചയായും ഫിലിം അവാര്‍ഡിനോളം വരില്ല മുല്ലപ്പെരിയാറിലെ വെള്ളം.

കേരളം തന്നെ വെള്ളമയമാണല്ലോ! അതുകൊണ്ടല്ലേ ബാറുകള്‍ക്ക് ലൈസന്‍സ് വാരിവിതറിയത്.

ജനം സന്തുഷ്ടരാകട്ടെ.

അധികാരത്തിലേറി ആദ്യത്തെ പ്രസ്താവനതന്നെ ഇനി ബറുകള്‍ക്ക് ലൈസന്‍സില്ലെന്നായിരുന്നു.

ഗാന്ധിജിയോടുള്ള കടുത്ത ആരാധന.
വിധേയത്വം.
ഗാന്ധിസത്തില്‍ നിന്നും അണുകിട വ്യതിചലിയ്ക്കില്ലെന്ന ദൃഢപ്രതിജ്ഞ.

അമ്പമ്പോ.... സഹിയ്ക്കവയ്യായിരുന്നു.

പക്ഷെ, ആറുമാസത്തിനിടയില്‍, അധികാരത്തിന്റെ ഇടനാഴിയില്‍ പതുങ്ങിനിന്ന, നിഴലകള്‍ക്കെന്തെന്ത് കഥകള്‍ പറയാനുണ്ടാകും! അമര്‍ത്തിയ ശീല്ക്കാരങ്ങള്‍ക്കും കിതപ്പുകള്‍ക്കും ദ്രുതചലനങ്ങള്‍ക്കുമൊപ്പം, ഞരങ്ങിയ അരമനക്കട്ടിലുകള്‍ താങ്ങിയ ഭാരവും, അനുഭവിച്ച അപമാനവും, സഹിച്ച വേദനയും അരണ്ട വെളിച്ചംവിട്ട്, എന്നെങ്കിലും ഇടനാഴി കടന്നുവരട്ടേ! കാറെത്ര വന്നുവെന്നും മദാലസകളുടെ ഉള്‍വസ്ത്രത്തിന്നുള്ളിലമര്‍ന്ന കറെന്‍സികള്‍ക്കുള്ളില്‍ തറയ്ക്കപ്പെട്ട ഗാന്ധിജിയുടെ നിസ്സഹായതയുടെ നെടുവീര്‍പ്പുകളെത്രയുയര്‍ന്നുവെന്നും നാളെ ചരിത്ര ഗവേഷകര്‍ കണ്ടെത്തുമെങ്കില്‍ കണ്ടെത്തട്ടെ.

ഗാന്ധജിയെ മറന്നെന്ന് മാത്രം പറയരുതേ! അഴിമതിപ്പണത്തിലാഖേനം ചെയ്തിരിയ്ക്കുന്നതും ഗാന്ധിജിയുടെ പടം തന്നെയല്ലെ!

മുല്ലപ്പെരിയാറിനു വേണ്ടി പ്രധാനമന്ത്രിയുടെ മുന്നില്‍ ഇരന്ന് നില്ക്കുന്നതിനേക്കള്‍, സിനിമാക്കാര്‍ക്ക് നടുവിലുള്ള ഇരുപ്പാണ് സുഖപ്രദമെന്ന് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞുപോയ പാവം മുഖ്യന്റെ വ്യഥകളേക്കുറിച്ചാരും ചിന്തച്ചില്ല.

കുത്തകള്‍ക്കുവേണ്ടി വക്കാലെടുത്ത് സദാ വാചാലനാകുകയും, ദരിദ്രര്‍ക്കുവേണ്ടി ഒരിയ്ക്കല്‍ പോലും ഉരിയാടാതിരിയ്ക്കുകയും ചെയ്യുന്ന, വെറുമൊരു ഉദ്യോഗസ്ഥ പ്രമാണിയായ പ്രധാനമന്ത്രിയില്‍ വിശ്വാസമില്ലെന്ന് മുഖ്യമന്ത്രിയുടെ സഹകാരികളില്‍ ചിലര്‍ തിരിച്ചറിഞ്ഞു.

അതുകൊണ്ടാണ് ആശങ്കയേതുമില്ലാതെ സുസ്‌മേരവദനനായി മുഖ്യമന്ത്രി സിനിമാക്കാര്‍ക്കിടയിലും, മറ്റുള്ളവര്‍ ആശയറ്റവരായി വ്യാകുലതകളോടെ പാര്‍ലമെന്റിനുമുന്നിലും, ഇരുന്നത്.

ആറുമാസം കൊണ്ട് കേരളത്തില്‍ അന്യം നിന്നുപോയ കര്‍ഷക ആത്മഹത്യ പുനഃസ്ഥാപിച്ച്, ജനസംഖ്യയില്‍ ഗണിമായ കുറവുവരുത്തുന്ന സര്‍ഗ്ഗാത്മക പ്രവൃത്തിയെ ശ്ലാഘിയ്ക്കാത്ത കേരള സമൂഹത്തിന്റെ അധഃപ്പതനത്തില്‍ ഖിന്നനാണദ്ദേഹം.

ജനസമ്പര്‍ക്കപരിപാടിയില്‍ വാരിയെറിയുന്ന പണത്തിനുത്തുരവാദിത്ത്വമുണ്ടോ എന്ന് ചോദിച്ചു തന്നെ വേദനിപ്പിയ്ക്കുന്നവരെയോര്‍ത്തദ്ദേഹം വാര്‍ക്കാത്ത കണ്ണീരില്ല.

വാല്:-
പണ്ട് രണ്ടു രാജാക്കന്മാര്‍ കണ്ടുമുട്ടിയപ്പോള്‍:-
ഒന്നാമന്‍:- 'എന്റെ രാജ്യത്ത് ഞാന്‍ അന്നദാനം നടത്തി. പതാനായിരങ്ങള്‍ പങ്കെടുത്തു. അവരുടെ സംതൃപ്തിയോളം വരില്ല, മറ്റൊന്നും.'
രണ്ടാമന്‍:- 'എന്റെ രാജ്യത്ത് ഞാനും നടത്തി. പക്ഷെ, ആരും വന്നില്ല.'
ഒന്നാമന്‍:- 'അതെന്താ?'
രണ്ടാമന്‍:- 'എന്റെ രാജ്യത്ത് പട്ടിണിയില്ല.'

Wednesday, November 30, 2011

ഖദര്‍ മാഹാത്മ്യം




ഖദര്‍ മാഹാത്മ്യം മഹാശ്ഛര്യം! നമുക്കും കിട്ടണം പണം.

കഴിഞ്ഞുപോയ ഇടതു സര്‍ക്കാരിന്റെ കാലത്ത് അന്യം നിന്നുപോയ ഒരിനമായിരുന്നു, ഖദര്‍ വസ്ത്രങ്ങള്‍. പ്രതിസന്ധിയിലായ ഖദര്‍ വസ്‌ത്രോത്പന്നത്തെ സംരക്ഷിയ്ക്കുവാന്‍, അന്നത്തെ സര്‍ക്കാരിന് സര്‍ക്കാരുദ്യോഗസ്ഥരോട് വെള്ളിയും ശനിയും ദിവസ്സങ്ങളില്‍ ഖാദി-കൈത്തറി വസ്ത്രങ്ങള്‍ ധരിയ്ക്കണമെന്ന് ഉത്തരവിറക്കേണ്ട സ്ഥിതിപോലുമുണ്ടായി.

വേനല്‍ക്കാലത്തു ഖദര്‍വസ്ത്രം ധരിയ്ക്കുന്ന എനിയ്ക്ക് പൊതുജനങ്ങളില്‍ നിന്നും പതിവായി അവജ്ഞയും വെറുപ്പും സഹതാപവും പരിഹാസവും വേണ്ടുവോളം കിട്ടുന്നുമുണ്ട്. ഗാന്ധിജിയെ ദൈവതുല്യം ആദരിയ്ക്കുന്നനാട്ടില്‍, അദ്ദേഹം പ്രചരിപ്പിച്ച വസ്ത്രത്തോട്, എന്തായിരിയ്ക്കും ജനങ്ങള്‍ക്കിത്ര പുച്ഛമെന്നത് ഒരിയ്ക്കലുമൊരു ഗവേഷണവിഷയമേയാക്കേണ്ടതില്ല.

ഖദര്‍ ഗാന്ധിജിയ്ക്കുശേഷം അധികാരചിഹ്നമാണ്.
അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാളുമാണ്.
ഉപജാപകരും
ഉഭയജീവികളും
പരാഹ്നഭോജികളുമാണ്.

ഖദര്‍ക്കുപ്പായക്കീശയില്‍ ഞെരിയുന്ന ആഴിമതിപ്പണത്തിലാഖേനം ചെയ്തിട്ടുള്ള ഗാന്ധിജിയുടെ ചിത്രത്തില്‍നിന്നുയരുന്ന തേങ്ങലും ഉതിര്‍ന്നുവീഴുന്ന കണ്ണീരും, മദ്യംമണക്കുന്ന വിയര്‍പ്പിലും മൃഷ്ടാഹ്നഭക്ഷണത്തിഹട്ടലിലും, അലിയിച്ചുകളയുന്ന ഗാന്ധിസത്തോടുള്ള പരമപുച്ഛം, സാമാന്യമനസ്സുകളില്‍ ഓര്‍ക്കാനമുണ്ടാക്കുമെന്ന അറിവ,് ഒരിയ്ക്കല്‌പോലും ഉപജാപകരെ നാണിപ്പിയ്ക്കാറില്ല.

പരുക്കന്‍ ഖദര്‍ ധരിയ്ക്കുന്ന ഗതികിട്ടാത്ത അധികാരധിക്കാരിയായ ഭിക്ഷാംദ്ദേഹിയും, വലിയ തുണിമില്‍ക്കമ്പനികളുടെ ഖദര്‍പോലെ തോന്നിപ്പിയ്ക്കുന്ന വിലകൂടിയ ആധുനികവും മിനുസവും മൃദുലവും തിളങ്ങുന്നതുമായ വസ്ത്രം ധരിയ്ക്കുന്ന രാഷ്ട്രീയ പ്രൊഫഷണലും, രാഷ്ട്രീയവ്യാപാരികളാണ്.

കഴിഞ്ഞ ആറുമാസംകൊണ്ട് ഖദര്‍ വീണ്ടും സ്വയംപര്യാപ്തത വീണ്ടെടുത്തു.

സെക്രട്ടേറിയറ്റില്‍ എക്‌സൈസുവകുപ്പുമന്ത്രിയുടെ ഓഫീസിനുമുന്നില്‍ ഒരൊന്നൊന്നര മണിയ്ക്കൂര്‍ ഇരിയ്‌ക്കേണ്ടിവന്നപ്പോള്‍ കണ്ട, സംതൃപ്ത സുഖ ജീവിതത്തിന്റെ പ്രതീകമായി ഒഴുകി നടക്കുന്ന ഖദര്‍ പ്രവാഹം, അവര്‍ണ്ണനീയം തന്നെയായിരുന്നു.

മനസ്സിനെ പല ചിന്തകളും കീഴടക്കി.
ഉള്‍ക്കണ്ണില്‍ കാണാക്കാഴ്ച്ചകള്‍ പലതും തെളിഞ്ഞു.

തേച്ചുമിനുക്കിയ ഖദറും, അല്പ്പം അകറ്റിപ്പിടിച്ചകക്ഷവും, കറുത്തതൊ വെളുത്തതോ ഉപ്പൂറ്റിമറയ്ക്കുന്ന ചെരുപ്പും, ആധികാര പ്രമത്തതകൊണ്ട് ബലംപ്പിടിച്ചുള്ള നടത്തവും, ബ്യൂട്ടീപ്പാര്‍ലറില്‍ മിനുക്കിയെടുത്ത മുഖസൗന്ദര്യവുമായെത്തുന്ന ദല്ലാളന്മാരെ സ്വീകരിയ്ക്കുവാന്‍ ബ്യൂറോക്രസ്സിയുടെ ആണ്‍പെണ്‍ വേശ്യകള്‍, സദാ ഇടനാഴികളിലും മുറികളിലും വിധേയസന്നദ്ധ മദമന്ദഹാസവുമായി, കാത്തു നിന്ന് വരവേല്ക്കുന്നത്, കേരളസംസ്‌കാരത്തിന്മേലുള്ള വിസര്‍ജ്ജിയ്ക്കല്‍ തന്നെയാണ്.

ഖദര്‍ മാഹാത്മ്യത്തിലില്ലായ്മ ചെയ്യപ്പെടുന്ന-അറുത്തു മാറ്റപ്പെടുന്ന-കേരളത്തിന്റെ ആത്മാവിന്റെ ദൈന്യനിലവിളി, പൊട്ടുന്നമദ്യക്കുപ്പികളുടെ ശീല്ക്കാരത്തിലാരുമറിയുന്നില്ല.

അല്ലെങ്കില്‍ ശ്രദ്ധിയ്ക്കുന്നില്ല,
ഗൗനിയക്കുന്നില്ല.


ഖദര്‍ മാഹാത്മ്യം മഹാശ്ഛര്യം!
നമുക്കും കിട്ടണം പണം.

Sunday, November 27, 2011

Sunday, November 20, 2011

ആസനപ്രിയന്‍





ആസനം ചരിത്ര പ്രാധാന്യം നേടിയ ഈ കാലത്ത് ചിലത് പറയാതെ വയ്യ. പറയാതിരയ്ക്കുന്നതാവും പാപം. അതുകൊണ്ട് പറഞ്ഞുപോവുന്നതാണ്. എന്നോട് മാളോകര്‍ ക്ഷമിയ്ക്കണം.

ആസനപ്രിയര്‍ പ്രത്യേകതരം രതിവൈകൃതങ്ങളോട് ആസക്തിയുള്ള മനോരോഗികളാണെന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധരുടെ അഭിപ്രായം.

അമേദ്യത്തോടും അതിന്റെ നിര്‍ഗ്ഗമന നാളിയോടും ആസക്തിയുള്ള ഒരു ആസനപ്രിയന്‍ ഗുരുവായി കരുതേണ്ട ഒരദ്ധ്യാപകന്റെ ആസനത്തില്‍ കമ്പികയറ്റാനേര്‍പ്പാടാക്കി. ശേഷി നഷ്ടപ്പെട്ടുപോയ വയോവൃദ്ധനായികിയ്ക്കാം ഈ ആസനപ്രിയന്‍. അതുകൊണ്ട് തന്റെ നഷ്ടപ്പ്രതാപത്തിന്റെ പ്രതീകമായിട്ടായിരിയ്ക്കാം അദ്ദേഹം ഇപ്പോള്‍ കമ്പിപ്പാരയെ കാണുന്നത്. ആസനത്തിലാനന്ദം കണ്ടെത്തിയ ഈ ആസനപ്രിയന്‍, പണ്ട് ആയകാലത്തും, തന്റെ ഇണയുടെ തൃഷ്ണ ശമിപ്പിയ്ക്കാന്‍ പ്രതീകമായി ഇത്തരം ദണ്ഡുകളെ ഉപയോഗിയ്ക്കാറുണ്ടായിരുന്നിട്ടുണ്ടാവാം.

എന്തായാലും ആസനത്തിലാനന്ദം കണ്ടെത്തിയ, അനുയായിവൃന്ദത്തിലെ ആസനപ്രിയരൊത്തുകൂടി പാവം അദ്ധ്യാപകനില്‍ കമ്പിപ്രയോഗം നടത്തി.

പാവം അദ്ധ്യാപകന്‍ നരകയാതന അനുഭവിയ്ക്കുമ്പോള്‍, ആസനപ്രിയനില്‍ നിന്നും ആസനത്തിലാനന്ദം കണ്ടെത്തിയ ആനന്ദപ്രിയര്‍, കൂടുതല്‍ ആനന്ദത്തിനായി, തുറന്ന ആസനവുമായി ആസനപ്രിയനുമുന്നില്‍, ഇപ്പോഴും ഊഴവും കാത്തുനില്ക്കുന്നു.

സാംസ്‌കാരികം തിരിച്ചു കൊടുക്കേണ്ടിവന്ന നാട്യത്തിലാശാനായ ഒരു വാനരന് , തന്റെ സാംസ്‌കാരിക ഗുരുവിനോടൊത്ത് ചക്ലച്ചിക്കൂത്ത് ആടിക്കൊണ്ടിരിയ്ക്കവേ, ആസനത്തോടുള്ള തന്റെ ആസക്തി പുറത്തുവരുകയും, ആരാധ്യനായ ഒരു വയോവൃദ്ധനില്‍ തന്റെ പൈതൃക-നഷ്ടപ്രതാപത്തിന്റെ പ്രതീകം ആരോപിയ്ക്കപ്പെട്ടുകൊണ്ട,് തന്റെ സ്വന്തം ആസനം തോണ്ടി , അമേദ്യം പറ്റിയ വിരല്‍ മൂക്കില്‍ വച്ച് മണപ്പിയക്കുകയും, അമേദ്യത്തിന്റ അവശിഷ്ടം മൂക്കിന്‍ത്തുമ്പത്തു അശേഷിുപ്പിയ്ക്കുകയും ചെയ്തു നാറി.

അരവണപ്രിയന്‍ അയ്യപ്പന്‍ എന്നോട് ക്ഷമിയ്ക്കണം. കലികാലത്ത് ചില കൂളികള്‍ അഴിഞ്ഞാടുന്നത് കാണുമ്പോള്‍ പറഞ്ഞുപോകുന്നതാണ്.
അരവണപ്രിയനയ്യനയ്യപ്പ സ്വാമിയേ...യ്, ശരണമയ്യപ്പ..

Saturday, November 12, 2011

ഉമ്മന്റുമ്മയില്‍ നിന്നും നീതിയിലേയ്‌ക്കെത്ര ദൂരം

ചന്നംപിന്നം വെടിവെച്ച താന്തോന്നിയ്ക്ക് ഉമ്മന്റുമ്മ.

താന്തോന്നിയെ സംരക്ഷിച്ചാല്‍ തെരുവില്‍ തല്ലുകയെങ്കിലും വേണമെന്ന് അത്മരോക്ഷം കൊണ്ടവന് കുറ്റപത്രം!

Wednesday, November 9, 2011

തൃണമൂലം(സമകാലീന ചിന്തകള്‍)

പെട്രോളിയം കമ്പനി, ''ഞങ്ങള്‍ കൂട്ടി.''

മമത, ''കുറച്ചില്ലെങ്കില്‍ ഞങ്ങള്‍ പിന്‍വലിയ്ക്കും.''

മന്‍മോഹന്‍, ''ഓാാാ..... പിന്നെ......''

പെട്രോളിയം കമ്പനി, ''ഇനിയും കൂട്ടും''

മന്‍മോഹന്‍, ''ബലേ... ഭേഷ്...''

തൃണമൂല്‍ എംപിമാര്‍, ''അമ്മാാാാാ......''

മമത, ''നിങ്ങളിങ്ങ് പോരെ. അവരോട് മിണ്ടണ്ട. കൂട്ടില്ലെന്ന് പറ.''

തൃണകൂല്‍ എംപിമാര്‍, ''ഞങ്ങള് മിണ്ടൂല.... കെറുവാാാാ...''

വിധി, ഗോവര്‍ദ്ധനന്റേയും (സമകാലീന ചിന്തകള്‍)

മഹാരാജാവ്, ''.............. ..............''

ഗോവര്‍ദ്ധനന്‍, ''....??......!!!.......???!!!'

മഹാരാജാവ്, ''.......... .. ...... ... ..........''

ഗോവര്‍ദ്ധനന്‍, ''ശുംഭന്‍''

മഹാരാജാവ്, ''കീടമേ..... , നിനക്കധികാരമില്ല. എനിയ്ക്ക് അധികാരമുണ്ട്. നിന്നെ ശിക്ഷിച്ചിരിയ്ക്കുന്നു''

ജനം, ''കനകസിംഹാസനത്തില്‍ ഇരിയ്ക്കുന്നവന്‍......................''

മഹാരാജാവ്, ''അച്ചടക്കം..!!! അടിമത്തം..!!! ശബ്ദിച്ചുപോകരുത്...!!!''

മഹാറാണി, ''ഓാാാാ........ പിേേേേന്നേ........''

ജനം, ''ശു....''
''ശൂ.... ''
''ശൂൂൂൂൂൂൂൂ.........''
''ശ്ശു!''

Tuesday, November 8, 2011

യുവനേതൃത്വം (സമകാലീന ചിന്തകള്‍)

''സ്ത്രീലംഭടനായ ഒരു യുവാവ്, തന്റെ പൂര്‍വ്വികരുടെ മേല്‍വലാസമെഴുതിയ കവചത്തിനുള്ളില്‍, അതിസമ്പന്നഴുടെ വാത്സല്യഭാജനമായി, ഇന്ത്യന്‍ ഭരണഘടനയിലെ പരമോന്നത സ്ഥാനത്തേയ്ക്കു ാവരേുധിയ്ക്കപ്പെടാം''
ഇങ്ങനെയൊരു വാര്‍ത്ത നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
ശ്രദ്ധയില്‍ പെട്ടാല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിയ്ക്കും?
ഇങ്ങനെയൊരാള്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രിയത്തലുണ്ട്, എന്നു നിങ്ങള്‍ വിശ്വസിയ്ക്കുന്നുണ്ടോ?

Monday, November 7, 2011

നിലപാടു മാററങ്ങള്‍ (സമകാലീന ചിന്തകള്‍)

അപ്പൊ കാണുന്നവനെ അപ്പാ എന്നു വിളിയ്ക്കുന്നതാണ,് ഒരാളെ സ്ഥിരമായി അപ്പനെന്നു വിളിയ്ക്കുന്നതിനേക്കാള്‍ ലാഭം, എന്നു ചിന്തിയ്ക്കുന്നതുപോലെയാണ്, താത്ക്കാലിക ലാഭത്തിനായി നിലപാടുകളും അഭിപ്രായങ്ങളും മാറ്റുന്നത്.

Thursday, August 18, 2011

അര്‍ത്ഥം നഷ്ടപ്പെടുത്തുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍:- സമകാലീന ചിന്തകള്‍




വിദേശികളില്‍ നിന്നും സ്വദേശികളിലേയ്ക്ക് അധികാരം കൈമാറിയാല്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം കരഗതമായി എന്നു ധരിയ്ക്കുന്നത് വിഡ്ഢിത്തമാണ്, മറിച്ച് അത് അധികാരകൈമാറ്റം മാത്രമേയാകുന്നുള്ളു എന്ന സത്യം തിരിച്ചറിയപ്പെടാതെ പോകരുത്.. സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയില്‍ നിലനിന്നിരുന്ന വംശീയവും, മതപരവും, ജാതീയവും, സാമ്പത്തികവുമായ ഉച്ചനീചത്വത്തിന് എന്തു കുറവാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സംജാതമായത്. ബൗദ്ധികവും സാമ്പത്തികവുമായി നമ്മളിന്നും സാമ്രാജ്യത്ത്വത്തിന് അടിമപ്പെട്ടവരാണ്. നമ്മളിന്നും സാമ്രാജ്യത്വത്തിന് മുമ്പില്‍ ഇരന്ന് നില്ക്കുന്ന് യാചകര്‍ തന്നെയാണ്.

ഇന്ത്യയ്ക്കുശേഷം അല്ലെങ്കില്‍ ഇന്ത്യയോടോപ്പം സ്വാതന്ത്ര്യം കിട്ടിയ അല്ലെങ്കില്‍ അധികാരം കിട്ടിയ അല്ലെങ്കില്‍ തകര്‍ന്നുപോയ രാജ്യങ്ങളില്‍ ഇതിനോടകം വന്നുചേര്‍ന്ന പുരോഗതിയുമായി താരതമ്യം ചെയ്തുവേണം ഇന്ത്യയെ വിലയിരുത്താന്‍. എേറ്റവും വലിയ ധാതു-മനുഷ്യ സമ്പത്തുള്ള നാമെവിടെയെത്തിനില്ക്കുന്നുവെന്ന് പരിശോധിയ്ക്കപ്പെടണം.

മാഹാത്മാഗാന്ധിയുടെ കുടംബപ്പേര് ഒരു പ്രത്യേക സാഹചര്യത്തില്‍ നെഹ്രൂ കടുംബത്തിലെ ഒരംഗത്തിന് ചാര്‍ത്തികിട്ടിയതുമൂലം നെഹ്രൂ കുടുംബത്തലെ പിന്മുറക്കാരുടെ പേരിന്റെ വാലായി ഗാന്ധിയെന്ന് ചേര്‍ത്തതുകൊണ്ട് മാഹാത്മാഗാന്ധീജിയുടെ വര്‍ഗ്ഗബോധം പാരമ്പര്യമായി ലഭിയ്ക്കില്ല. ഗാന്ധിയെന്ന് പേരിന്റെ വാലായി ചേര്‍ത്തുകൊണ്ട് ജവഹര്‍ലാല്‍ നെഹ്രുവിന്റെ പാരമ്പര്യത്തെ വര്‍ജ്ജിയ്ക്കുകയും, നെഹ്രുവിന്റെ ആദര്‍ശങ്ങളും, ദേശീയവും അന്തര്‍ദേശീയവുമായ നയങ്ങളുമെല്ലാം നിരസിയ്ക്കുകയും ചെയ്തുകൊണ്ട് കൃത്രിമ ഗാന്ധികുടുംബം ഇന്ത്യയെ ഇടയനില്ലാത്ത ആട്ടിന്‍പ്പറ്റമാക്കിത്തീര്‍ത്തു.


ജാതീയവും മതപരവുമായി സംഘടിയ്ക്കുന്നവര്‍ക്ക് ഇന്ത്യയുടെ നാനാത്വത്തില്‍ നിന്നും എേകത്വത്തെ സ്വീകരിയ്ക്കാനോ പ്രതിനിധീകരിയ്ക്കുവാനോ കഴിയില്ല. ഇങ്ങനെ സംഘടിയ്ക്കുന്നവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയെന്ന അംഗീകാരം നല്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരിഹാസ്യമായ അവസ്ഥയെയാണ് കാണിയ്ക്കുന്നത്.

ഈ സ്വാതന്ത്ര്യ ദിനത്തില്‍ എേറ്റവും ആകര്‍ഷണീയമായ മാദ്രാവാക്യം ഉയര്‍ത്തി ഒരു വര്‍ഗ്ഗീയ പാര്‍ട്ടി ഇന്ത്യന്‍ ജനാധിപത്യത്തിനുനേരെ കൊഞ്ഞനം കാട്ടി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എേറ്റവും വലിയ ദൗര്‍ബല്യം എേതുചെന്നായ്ക്കും ആട്ടിന്‍ തോലിട്ട് മുഖ്യധാരയില്‍ പ്രമുഖമായ സ്ഥാനത്ത് ഇരിപ്പിടവും ആദരവും വേദിയും ഉറപ്പാക്കാമെന്നത് തന്നെയാണ്.


ഇന്ത്യയുടെ ആത്മാവ് സാധുക്കളായ ആടുകളുടെ സങ്കലനമാണെങ്കില്‍, ആ ആടുളുടെ തോലുകള്‍ ജീവനോടെ തന്നെ ഉരിഞ്ഞെടുക്കുന്നവരുടെ എണ്ണവും, അവര്‍ക്ക് തോലുരിയ്ക്കാനായി ആട്ടിന്‍ പറ്റങ്ങളെ തെളിച്ചുകൊണ്ടുപോകുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടിവരുന്നു.

Saturday, August 13, 2011

ഭരണലഭ്യതയ്ക്ക് മുമ്പ് ഭരതനും, ശേഷം ശ്രീരാമനും (സമകാലീന ചിന്തകള്‍)













ഭരതന്‍, ശ്രീരാമന്റെ വ്യക്തിപ്രഭാവത്തിലും അവതാര മാഹാത്മ്യത്തിലും നിറം മങ്ങിപ്പോയ ബിംബമാണ്. ഭരതന്‍ രാമനേക്കള്‍ ഒരു പടി മുന്നിലാണെന്ന സത്യം രാമായണകഥ സൂക്ഷമമായി വിശകലനം ചെയ്താല്‍ വ്യക്തമാകും. ശ്രീരാമന്റെ കാനന വാസത്തിന് രാണ്ടാനമ്മയുടെ ദുരാഗ്രഹം മാത്രമല്ല കാരണം, ശ്രീരാമന്റെ ജന്മദൗത്യം കൂടിയായിരുന്നു. ശ്രീരാമന്റെ ജന്മരഹസ്യം അധര്‍മ്മിയായ രാക്ഷസരാജാവ് രാവണനിഗ്രഹമായിരുന്നു. അങ്ങനെ ശ്രീരാമന്റെ കാനനയാത്ര ശത്രുവിനെത്തേടിയുള്ള യാത്രകൂടിയാണ്. മാത്രല്ല പതിന്നാലു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ വീണ്ടും അയോദ്ധ്യയുടെ രാജാവാകുന്നതിനും തടസ്സമില്ലായിരുന്നു. ആതായത് രാജഭരണം ഒരു പ്രതീക്ഷയായി മുന്നിലുണ്ടായിരുന്നു.

എന്നാല്‍ ഭരതന്‍ നിര്‍ബന്ധ ബുദ്ധിയാല്‍ മാതാവ് നേടിക്കൊടുത്ത രാജ്യവും സുഖലോലുപതയും ഉപേക്ഷിച്ച് പിതാവിന്റെ ആദ്യ ഭാര്യയില്‍ ജനിച്ച ആ ജ്യേഷ്ഠനെത്തേടി കാട്ടിലേയ്ക്കുപോയി. ജ്യേഷ്ഠനോട് മാപ്പപേക്ഷിച്ച് തിരികെവരാന്‍കേണു. വാക്കിന്, ഇന്നത്തേതില്‍ നിന്നും വ്യത്യസ്ഥമായി, ജീവനേക്കാള്‍ വിലയുണ്ടായിരുന്ന അന്ന് ശ്രീരാമന്‍ അനുജന്റെ ക്ഷണം നിരസിച്ചു. നിരസിയ്ക്കലിന് ജന്മദൗത്യവും കാരണമായിരുന്നു. ദു:ഖിതനായി മടങ്ങിയ ഭരതന്‍, ജ്യേഷ്ഠന്റെ പാദുകങ്ങള്‍ യാചിച്ചുവാങ്ങി. പാദുകത്തിന്റെ പരിപാവനത നഷ്ടപ്പെടാതിരിയ്ക്കാന്‍ ശിരസ്സിലേറ്റി അയോദ്ധ്യയില്‍ കൊണ്ടുവന്നു, ജ്യേഷ്ഠന്‍ മടങ്ങിയെത്തുവോളം, ജ്യേഷ്ഠന്റെ പ്രതിപുരുഷനായി, എല്ലാ സുഖഭോഗങ്ങളും ഉപേക്ഷിച്ച്, പരിത്യാഗിയായി, പാദുകത്തെ പൂജിച്ചുകൊണ്ടു രാജഭരണം നടത്തി.

ശ്രീരാമന്‍ അവതാരപുരുഷനും, ഭരതന്‍ കേവലമനുഷ്യ ജന്മവുമാണെന്ന വസ്തുത കൂടി അറിയുമ്പോഴെ ഭരതന്റെ മഹത്വം പൂര്‍ണ്ണമാകു.

ശ്രീരാമന്‍ ശ്രേഷ്ഠനല്ലെന്നല്ല ഞാന്‍ സ്ഥാപിവയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. ഒരോ ഭരണാധികാരിയും മാതൃകയാക്കേണ്ട വ്യക്തിത്വംതന്നെയാണ് ശ്രീരാമന്‍.

എന്നാല്‍ ഭരതന്റെ ത്യാഗമോ? അതല്ലെ ഇന്ന് ഭരണാധികാരിയാകാന്‍ കള്ളച്ചൂതുകളിയ്ക്കുന്ന ഇന്നത്തെഅധികാര ദുര്‍മോഹികള്‍ മാതൃകയാക്കേണ്ടത്.

ഭരണത്തിലേറുംമുമ്പ് ഭരതനാകുകയും, ഭരണത്തിലേറിയാല്‍ രാമനാകുകയും ചെയ്യുകയെന്നതാണ് ശരിയായ മാതൃക.

Tuesday, August 9, 2011

വാവുബലി - സമകാലീന ചിന്തകള്‍








വാവു ബലികള്‍ നല്ലതാണ്. പിതൃക്കളെ ഓര്‍ക്കാനും ആദരിയ്ക്കാനും അഭികാമ്യമായ ഒരു ദിനം. ജീവിച്ചരിയ്ക്കുമ്പോള്‍ പലപ്പോഴും മാതാപിതാക്കളെപ്പോലും വേണ്ടത്ര പരിണിയ്ക്കുകയോ ആദരിയ്ക്കുകയോ ശുശ്രൂക്ഷിയ്ക്കുകയോ ചെയ്യാതെ അവഗണിച്ച് ക്രൂരമായി നരകത്തീയിലേയ്ക്ക് വലിച്ചെറിയുന്ന തലമുറയ്ക്ക് പ്രായശ്ചിത്തം ചെയ്യാനൊരവസരം ലഭിയ്ക്കുന്നത്, മന:സമാധാനം ലഭിയ്ക്കാന്‍ ഉതകുമെങ്കില്‍ ആകട്ടെ.

വാര്‍ദ്ധക്യം ശാപവും, മരണം മോക്ഷവുമാണ്.

വാര്‍ദ്ധക്യത്തിലെ രോഗം നരകവും, മരണം സ്വര്‍ഗ്ഗകവാടവുമാണ്.

മരണം സൂക്ഷ്മമായ സുഷിരത്തിലൂടെ ഞെരുങ്ങിയിറങ്ങി, ഇരുണ്ട തിരിച്ചുവരവില്ലാത്ത അനന്തതയില്‍ വിലയംപ്രാപിയ്ക്കുന്ന വിസ്മൃതിയിലേയ്ക്ക് ആത്മാവിനെകൊണ്ടുപോകുന്നു.


പിതൃക്കള്‍ തിരിച്ചുവരുന്നില്ല. ആത്മാവും. മറിച്ചുള്ളത് വെറും സങ്കല്പം മാത്രം. നിങ്ങളുടെ ഓര്‍മ്മകളില്‍ മാത്രമേ അവരെ കണ്ടെത്താന്‍ കഴിയു. അവരുടെ ജീവിതത്തില്‍ നാം ഇടപെട്ടതെങ്ങനെയാന്നതാണ് കാതലായിട്ടുള്ളതും, നമ്മെ തേടിയെത്തുന്നതും, വേട്ടയാടുന്നതും.


ജീവിച്ചരിയ്ക്കുമ്പോള്‍ നിങ്ങള്‍ക്കവരെ കബളിപ്പിയ്ക്കാം. അത് മരണംവരെ മാത്രം. ആത്മാവിന് ഭാവിയും ഭൂതവും വര്‍ത്തമാനവും സുതാര്യമാണ്. നിങ്ങള്‍ ചെയ്തതും ചെയ്യുന്നതും ചെയ്യാനുദ്ദേശിയ്ക്കുന്നതുമെല്ലാം.

ജീവിച്ചരിയ്ക്കുമ്പോള്‍ അന്നം നല്കാത്തവന്‍, മരണാനന്തരം വായ്ക്കരിയിട്ടിട്ടെന്തുകാര്യം.

Saturday, July 23, 2011

സമകാലീന ചിന്തകള്‍: ഇന്ത്യന്‍ പ്രതിസന്ധി (1)

പാര്‍ലമെന്റിന്റേയൊ നിയമസഭയുടേയൊ മന്ത്രിസഭയുടേയൊ ന്യായാധിപന്മാരുടേയൊ ഉദ്യോഗസ്ഥമേധാവികളുടേയൊ രാഷ്ട്രീയ നേതാക്കന്മാരുടേയൊ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ നിങ്ങള്‍ കയറിച്ചെന്ന്:

(1) നിങ്ങളില്‍ ആരെങ്കിലും അഴിമതിക്കാരായിട്ടുണ്ടോ?
(2) നിങ്ങളില്‍ ആരെങ്കിലും സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടുണ്ടോ?
(3) നിങ്ങളില്‍ ആരെങ്കിലും സ്വാര്‍ത്ഥന്മാരായിട്ടുണ്ടോ?

ഈ മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചിട്ട,് ഓരോ ചോദ്യത്തിനും ഓരോരുത്തരും അവരവരുടെ വിവരങ്ങള്‍ മാത്രം പറയുക, എന്നും കൂടി ആവശ്യപ്പെടുക.

എന്തായിരിയ്ക്കും അവരോരുത്തരും തരുന്ന ഉത്തരം?

ശക്തമായി ''ഇല്ല''- എന്ന ഉത്തരം തന്നെയായിരിയ്ക്കും ലഭിയ്ക്കുക.

പക്ഷെ നിങ്ങള്‍ക്കറിയാം അവരില്‍ ഭൂരിപക്ഷം പേരും മൂന്നു കുറ്റങ്ങളിലൊന്നിലെങ്കിലും ഉള്‍പ്പെട്ടവരാണെന്ന്. സത്യസന്ധന്മാരുണ്ടെന്നും നിങ്ങള്‍ക്കറിയാം. അവരെ ഓരോരുത്തരേയും നിങ്ങള്‍ക്ക് തിരിച്ചറിയുകയും ചെയ്യാം. എന്നാല്‍ ഇത് തുറന്ന് പറയാന്‍ നിങ്ങള്‍ക്ക് കഴിയുമോ, തെളിവുകള്‍ നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും? കഴിഞ്ഞാല്‍തന്നെ നിങ്ങള്‍ ജീവിച്ചരിയ്ക്കുമെന്നുറപ്പണ്ടോ?

വിവരാവകാശ നിയമം മുഖേനെ ചോദ്യം ചോദിച്ചവരില്‍ ചിലരുടെ ദയനീയ അന്ത്യത്തെക്കുറിച്ച് കലാകൗമുദി വാരികയില്‍ വന്ന ലേഖനം നിങ്ങള്‍ വായിച്ചിട്ടുണ്ടോ?

Thursday, July 21, 2011

മതപരം

ക്രൂശിതനായ യേശുവിനോളം ത്യാഗിയായ മറ്റൊരു പ്രവാചകനെ മറ്റൊരിയ്ക്കലും, മറ്റൊരാള്‍ക്കും, മറ്റൊരു മതത്തിനും, മറ്റൊരു മാതാവിനും, ദൈവത്തിനും സൃഷ്ടിയ്ക്കാനായിട്ടില്ല. സഹനസമരത്തിന്റെ ജാജ്ജ്വല പ്രതീകം. എല്ലാവരുടേയും പാപങ്ങള്‍ സ്വയമേറ്റുവാങ്ങി, സമൂഹത്തെ പാപവിമുക്തമാക്കാന്‍, സ്വന്തം കൊലമരമായ മരക്കുരിശും ചുമന്ന്, ചാട്ടവാറിന്റെ ശീല്ക്കാര ശബ്ദത്തോടൊപ്പം, ഇടറിയിടറി കാല്‍വരിക്കുന്നു കയറിപ്പോയ യേശു, സ്വന്തം ശിഷ്യനാല്‍ ഒറ്റുകൊടുക്കപ്പെട്ടവനുമാണ്. യേശുവിനോടൊപ്പം നടന്നവന്‍, നല്ലശിഷ്യനെന്നു യേശുതന്നെ വിശ്വസിച്ചുപോയവനായിരുന്നു യൂദാസ്.


ശിഷ്യനാല്‍ ഒറ്റുകൊടുക്കപ്പെടുമെന്ന് അറിഞ്ഞിട്ടുകൂടി, അവന്റെ പാപവും കൂടിയേറ്റുവാങ്ങിയ ക്രൂശിതനായ യേശുവിനെ, ഞെട്ടലോടെ, അതീവ വേദനയോടെ മാത്രമേ ഓര്‍ക്കാന്‍ പോലും കഴിയു. തിരുമുറിവുകളുടെ നീറ്റല്‍ സ്വന്തം ഹൃദയത്തിലനുഭവിയ്ക്കാന്‍ കഴിഞ്ഞാലെ, യേശുവിനെ ഹൃദയം കൊണ്ട് സ്പര്‍ശിയ്ക്കാനാകു.


യേശു ഇന്നും, എപ്പോഴും, നിരന്തരം, കാല്‍വരിക്കുന്നിലേയ്ക്ക് കുരിശു ചുമക്കേണ്ടിവരികയും, ക്രൂശിയ്ക്കപ്പെടുകയും ചെയ്യുന്നു. തിരുമുറിവുകളോടൊപ്പം തന്റെ പാപം കൂടിയേറ്റുവാങ്ങി ക്രൂശിതനാകാന്‍ യേശു ഉണ്ടല്ലോ എന്ന അറിവില്‍ നിന്നും വിശ്വാസികളേക്കാള്‍ യൂദാസ്സുകളുടെ എണ്ണവും കൂടിക്കൂടി വരുന്നു.


നിരന്തരം യേശുവിന്റെ കൊലമരമാകേണ്ടി വരുന്ന കുരിശുകളുടെ വേദന തിരിച്ചറിയാന്‍ പോലും സുഖാന്വേഷികളായ നവ ശിഷ്യര്‍ക്ക് കഴിയുന്നില്ല.




'' ബിസ്മില്ലാഹി റഹുമാനി റഹിം'' നബി ദൈവനാമത്താല്‍ മാത്രമേ എന്തും തുടങ്ങാവു എന്ന് നിഷ്‌കര്‍ഷിച്ചു. പലായനം ചെയ്യപ്പെടേണ്ടി വന്ന ജനസമൂഹത്തിന്റെ രക്ഷകനായ നബി, ആധുനികവും ശാസ്ത്രിയവുമായ തത്വ സംഹിതയടങ്ങിയ ജീവിതക്രമം മനുഷ്യസമൂഹത്തിനായി പകര്‍ന്നു വച്ചു. നബി, മറ്റുള്ളവരെ 'സഹോദരാ'- എന്നു സംബോധന ചെയ്യുവാനും നിഷ്‌ക്കര്‍ഷിച്ചു. സഹജീവികള്‍ക്ക് അന്നം ന്‌ല്കാന്‍ പഠിപ്പിച്ചു. വിശപ്പറിഞ്ഞ് ദാനം ചെയ്യാന്‍ പ്രേരിപ്പിച്ചു. റംസാന്‍മാസ നൊയമ്പും സക്കാത്തും! ഇതിനേളം വലിയ ആചാരം മറ്റൊന്നില്ല.

ശത്രുവിനുമേല്‍ വിജയം വരിച്ച്, നബി വ്യത്യസ്തമായ മതവും, സംസ്‌കാരവും സ്ഥാപിച്ചു.

എന്നാലിന്ന്, ശത്രുവിനെ അടയാളപ്പെടുത്തുന്ന തിരക്കില്‍, ദൈവനാമത്തില്‍ തുടങ്ങാന്‍ വിസമ്മതിയ്ക്കുന്ന, സ്വയം അന്ധത വരിച്ചവര്‍ സൃഷ്ടിച്ച ഇരുട്ടില്‍ സഹോദരരെ, നിസ്സഹായരായ സാധുക്കളെ കൊലചെയ്ത് ചെകുത്താന് പരവതാനി വിരിയ്ക്കുകയും, നബി വചനങ്ങളില്‍ നിന്നും വ്യതിചലിയ്ക്കുകയും ചെയ്യുന്നു.



ദു:ഖങ്ങള്‍ക്കു കാരണം മോഹങ്ങളാണെന്ന് കണ്ടെത്തിയ ശ്രീ ബുദ്ധന്‍, മോഹത്തേയും വ്യാമോഹത്തേയും വേര്‍തിരിയ്ക്കാന്‍ മറന്നുപോയി. സത്യത്തേയും ധര്‍മ്മത്തേയും പരിത്യാഗത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാമെന്നു കണ്ടെത്തിയെങ്കിലും, സത്യധര്‍മ്മത്തിലധിഷ്ഠിതമായ ജീവിതക്രമം സൃഷ്ടിയ്ക്കാനും മറന്നു പോയി. പരിത്യാഗികളായ ബുദ്ധ ഭിക്ഷുക്കളുടെ എണ്ണം വല്ലാതെ വര്‍ദ്ധിപ്പിച്ചാല്‍ പോരാ, സത്യം, ധര്‍മ്മം, പരിത്യാഗം എന്നിവയിലൂന്നിയ ജീവിതകര്‍മ്മ പദ്ധതികൂടി സൃഷ്ടിയ്ക്കപ്പെടണമായിരുന്നു. പരിത്യാഗികളേക്കള്‍ കാമ-ക്രോധ-മോഹികളായി അരങ്ങുവാഴുന്നവരാണ് ഇന്നത്തെ ഭിക്ഷുക്കളിലേറെയുമെന്ന സത്യം, ബുദ്ധനെ ഇന്ന് സങ്കടപ്പെടുത്തുന്നുണ്ടാകാം.



ശ്രി ശങ്കരാചാര്യര്‍ ഹിന്ദുത്വത്തെ വ്യാഖ്യാനിച്ചപ്പോള്‍ ജാതിവ്യവസ്ഥയേയും, അതിന്റെ രാക്ഷസഭാവമായ ഉച്ചനീചത്ത്വത്തേയും കണ്ടെത്താന്‍ വൈകിപ്പോവുകയോ, മറന്നു പോവുകയോ, ബോധപൂര്‍വ്വം അവഗണിയ്ക്കുകയോ ചെയ്തു. കണ്ടെത്തിയതാകട്ടെ വളരെ വളരെ വൈകിയുമായിരുന്നു.

സ്വന്തം സ്വത്ത്വത്തിലൂടെ, ആത്മപരിശോധനയിലൂടെ മാത്രമേ ദൈവത്തെ കണ്ടെത്താനാകൂവെന്ന് കണ്ണാടി പ്രതിഷ്ഠയിലൂടെ സ്ഥാപിച്ച്, ദൈവാരാധനയ്ക്ക് ശരിയായ വ്യാഖ്യാനം നല്കിയ ശ്രീ നാരായണഗുരുവാണ് എക്കാലത്തേയും മനുഷ്യ രാശിയുടെ ഒരേയൊരു ലോകൈക ഗുരു. എന്നാല്‍ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നു പഠിപ്പിച്ച ഗുരുവിനെ, സ്വന്തം ശിഷ്യരെന്നു നടിയ്ക്കുന്നവര്‍ ഈഴവരുടെ മാത്രം ഗുരുവാക്കി, ഗുരു നിന്ദ നടത്തിക്കൊണ്ടു തന്നെ, ധര്‍മ്മ പരിപാലകരെന്ന് സ്വയം ആക്രോശിച്ച് നമ്മെ ഭയപ്പെടുത്തുകയും ചെയ്തുകൊണ്ടിരിയ്ക്കുന്നു. ശ്രീ നാരായണനെ വല്ലാതെ ചെറുതാക്കി, മറ്റു സമുദായക്കാര്‍ക്ക് അവമതി തോന്നത്തക്ക വിധം നിസാരവല്‍ക്കരിച്ച് വെറുമൊരു സമുദായ നേതാവാക്കികളഞ്ഞു. മറ്റുള്ളവര്‍ ഈഴവര്‍ക്കുമാത്രമായി ആചാര്യനെ വിട്ടുകൊടുത്ത് തങ്ങളുടെ സവര്‍ണ്ണത സൂത്രത്തില്‍ രഹസ്യമായി സംരക്ഷിച്ചെടുക്കുകയും ചെയ്തു.

ഇന്ന് എല്ലാം മതപരം. മതം സമ്പത്തിനും, അധികാരത്തിനും, സുഖങ്ങള്‍ക്കും, ഭോഗങ്ങള്‍ക്കും മാത്രം. മതം ചീഞ്ഞ് വ്രണം പൊട്ടിയൊലിയ്ക്കുന്ന ചലമാണ് ജാതിയും ഉച്ചനീചത്വവും. മതത്തെ ദൈവത്തില്‍ നിന്നും ആട്ടിയോടിച്ച് ചെകുത്താന് പണയം വച്ചു.

ശംഭോ മഹാദേവ.

Thursday, July 14, 2011

സമകാലീന ചിന്തകള്‍. (14.07.20011) മാധ്യമം സ്വാശ്രയം സമരം

സ്വാശ്രയത്തിന്റെ അഴിമതി അന്വേഷിച്ചിറങ്ങിയ മാധ്യമപ്രവര്‍ത്തകന് മാനേജ്‌മെന്റുവക കൃസ്തീയത്തല്ല്. പിടിച്ചുവാങ്ങിയ ക്യാമറയില്‍ നിന്നും റിക്കാര്‍ഡ് ചെയ്ത ടേപ്പ് മാറ്റി ക്യാമറ തിരിച്ചു നല്കി സത്യമാര്‍ഗ്ഗത്തിന് മാതൃകയും കാട്ടി മാനേജ്‌മെന്റ് കൃസ്തുമാര്‍ഗ്ഗേ സഞ്ചരിയ്ക്കുന്നു.

കൃസ്തുവേ നീ വീണ്ടും വീണ്ടും കുരിശില്‍ തറയ്ക്കപ്പെടുകയാണല്ലോ!

കൃസ്തുവേ, നിനക്കറിയാമല്ലോ ഒരാഴ്ചമുമ്പ് പാവം വിദ്യാര്‍ത്ഥികൊച്ചങ്ങള്‍ ഇതേ കാര്യം പറങ്ങുസമരം ചെയ്തപ്പോള്‍ ഇപ്പോള്‍ തല്ലുകൊണ്ടവരും തല്ലുകൊണ്ടവനനുഭാവം പ്രകടിപ്പിച്ച മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും ഈ പിള്ളേര്‍ അക്രമികളെന്ന് വായ്ത്താരിയിട്ടവരായിരുന്നു. ''കൊടുത്താല്‍ കൊല്ലത്തും കിട്ടും,'' എന്നാണല്ലോ പ്രമാണം.

''ഞങ്ങള്‍ നടത്തുന്നത് ജതകീയ സമരം. നിന്റേത് ജനവിരുദ്ധം.'' ഇതാണ് കര്‍ത്താവേ ഞങ്ങള്‍ കേരളീയരുടെ പുതിയ ആപ്തവാക്യം.

തല്ലുകൊണ്ട മാധ്യമക്കാരുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിയ്ക്കാത്ത രാഷ്ട്രീയക്കാരില്ല, പോലീസ് ഓഫീസറന്മാരില്ലാ ഇവന്മാര്‍ വല്ലതും വലിച്ചു പുറത്തിട്ടാലോ. മറച്ചുവയ്ക്കാനേറെയുള്ളപ്പോള്‍ നട്ടെല്ല് താനേവളയും. മുട്ടിന്മേലിഴയും.

''കര്‍ത്താവേ, നീയെന്റെ പാനപാത്രമായിരിയ്‌ക്കേണമേ. എന്റെ തെറ്റുകളെല്ലാം നീതന്നെ എറ്റുകൊള്ളേണമേ. എന്നെ സുഖിയ്ക്കാന്‍ വിടേണമേ.''

സമകാലീന തിന്തകള്‍. വീണ്ടുമൊരു ബോംബൈ സ്‌ഫോടനം

ഇന്ത്യന്‍ ജാഗ്രതയുടെ ആസനത്തില്‍ പൊട്ടിയ ബോംബുകളായിരുന്നു, ഇന്നലത്തെ (13.07.2011) മുംബൈ സ്‌ഫോടനങ്ങള്‍. ക്രൂശിതനായ കൃസ്തുവിന്റെ രൂപമാണ്, ഭാരതത്തിന്. യൂദാസ്സുകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്നു, ഒപ്പം തിരുമുറിവുകളുടേയും.


നിസ്സഹായരും, നിരാലംബരും നീഷ്‌കളങ്കരുമായ ജനങ്ങളെ വധിയ്ക്കുന്നതിലൂടെ ഭരണകൂടത്തിനെ ഭയപ്പെടുത്താമെന്നത് വെറും വ്യാമോഹമാണ്. ഭരണവും അധികാരവും മാത്രം മൂഖ്യ ലക്ഷ്യമായികാണുന്ന ഇന്ത്യന്‍ ഭരണകൂടത്തിന് ഇതും അധികാരത്തിലേയ്ക്കള്ള മാര്‍ഗ്ഗവും വളവുമായിമാറുകയേയുള്ളു. നേരക്കുനേര്‍ നിന്ന് പൊരുതുവാന്‍ ആശയപരമായും ആയുധപരമായും ദാരിദ്ര്യമനുഭവിയ്ക്കുന്ന ഭീരുവിന്റെ പ്രകടനമല്ലാതെ മറ്റെന്താണിത്തരം പ്രവൃത്തികള്‍. ആശയപരമായി പരസ്യപ്രചാരണവും ആശയയുദ്ധവും നടത്താന്‍ കഴിയാത്തവനും മതപരമായോ ജാതിപരമായോ മാത്രം പ്രതിനിധ്യമുള്ളവനും എല്ലാവിഭാഗം ജനങ്ങളേയും പ്രതിനിധാനം ചെയ്യുന്നില്ല. എന്നാല്‍ വിഭാഗിയതയെ പ്രതിനിധാനം ചെയ്യുന്നുതാനും.


ഒരു സമൂഹത്തെ മുഴുവന്‍ സംബോധനചെയ്യാന്‍ കഴിയാത്തവനേയും പ്രതിനിധാനം ചെയ്യാന്‍ കഴിയാത്തവനേയും സൂക്ഷിയ്ക്കണം. വാക്കുകളും പ്രവൃത്തികളും തമ്മിുല്‍ അസാധാരണമായ അകല്ച്ച വരുത്തിയ വൈരുദ്ധ്യം ജനങ്ങളിലുളവാക്കിയ അവിശ്വാസം അസാമാന്യമാണ്. ഇത് രാഷ്ട്രീയ കക്ഷികള്‍ തിരിച്ചറിയണം.

Thursday, June 23, 2011

വരുന്ന അഞ്ചുവര്‍ഷം നിയമങ്ങള്‍ പാലിച്ചുമാത്രം ജീവിയ്ക്കുമെന്ന് നാം കേരളിയര്‍ക്ക് പ്രതിജ്ഞയെടുത്ത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ!

വരുന്ന അഞ്ചുവര്‍ഷം നാം കേരളീയര്‍ക്ക് സ്വാര്‍ത്ഥതവെടിഞ്ഞ് നിയമങ്ങള്‍ പാലിച്ചുമാത്രം ജീവിയ്ക്കുമെന്ന് പ്രതിജ്ഞയെടുത്ത് പ്രാവര്‍ത്തികമാക്കാന്‍ മഴിയുമോ? എങ്കില്‍ നാം ഇന്നത്തെഈ കുഴഞ്ഞുമറിഞ്ഞ നവലോകത്തിന് മാതൃകയാകും.

ഇങ്ങനെപറഞ്ഞതുകൊണ്ട് ഞാനൊരു കോണ്‍ഗ്രസ്- യൂഡിഎഫ് അനുഭാവിയാണെന്ന് ആരും കരുതേണ്ടതില്ല. കോണ്‍ഗ്രസ്-യൂഡിഎഫ് രാഷ്ട്രീയത്തിന്റെ എക്കാലത്തേയും വിമര്‍ശ്ശകനും ഇവരുടെ നയങ്ങളെ അംഗീകരിയ്ക്കാത്തവനുമാണ്.

അഞ്ചുവര്‍ഷം എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഒരു രാഷ്ട്രീയ കക്ഷിയുടേയൊ മുന്നണിയുടേയൊ ഭരണകാലമല്ല. ആ വാചകത്തിന്റെ അര്‍ത്ഥം പോലെതന്നെ ചെറിയ പലമുണ്ടാക്കനാവശ്യമായ ചുരുങ്ങിയ ഒരു കാലയളവെന്നേയുള്ളു.

ഇങ്ങനെയൊരു തലതിരിഞ്ഞ ചിന്ത എന്റെ തലയിലേയ്ക്ക് കടന്നു വന്നിട്ട് നാളുകളേറെയായി. ആശയ പ്രകടനമെന്ന നിലയില്‍ ചങ്ങാതികൂട്ടങ്ങളക്കിടയിലും ചില സദസ്സുകളിലും വാചാ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട് എന്നല്ലാതെ എഴുതുകയോ പ്രസിദ്ധീകരിയ്ക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴിതിന് മുതിര്‍ന്നതിന്റെ പ്രചോദനം മലയാളമനോരമ ദിനപ്പത്രത്തില്‍ ''ഫയലില്‍ ഉറങ്ങുന്ന കേരളം'' എന്ന ജോണ്‍ മുണ്ടക്കയത്തിന്റെ ലേഖന പരമ്പരയും അതിന്മേല്‍ വന്നിട്ടുള്ള പ്രതികരണങ്ങളുമാണ്.

സിവില്‍ സര്‍വ്വീസിന്‍േയും സെക്രട്ടേറിയറ്റിന്റേയും കാര്യക്ഷമത, കെടുകാര്യസ്ഥത, അഴിമതി എന്നിവയെക്കുറിച്ച് വന്ന ആക്ഷേപങ്ങളില്‍ അവസാനത്തേതാണ് എൗ ല്‍േഖന പരമ്പര.

ഇത്തരം ചര്‍ച്ചകള്‍ കാലാകാലങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്തുകൊണ്ടും ഗുണകരമാണ്. സിവില്‍ സര്‍വ്വീസിന്റെ ജനവിരുദ്ധ മുഖത്തെക്കുറച്ച് ആക്ഷേപമുന്നയിയ്ക്കാത്തവരായി ആരുമില്ല. എന്നാലവരില്‍ തന്റെ മകന് സര്‍ക്കാര്‍ ജോലി കിട്ടുമ്പോള്‍ കൂടുതല്‍ കൈക്കൂലി അധികാരവും ലഭിയ്ക്കുന്ന ഓഫീസ് തന്നെയായിരിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുകയും അതിനായി ചരടു വലിയ്ക്കുകയും ചെയ്യുന്നവന്‍ മുതല്‍ സമൂഹത്തിലെ സമസ്ത വിഭാഗങ്ങളും പെടും. സിവില്‍ സര്‍വ്വീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് കാഷ്വല്‍ സ്വീപ്പര്‍ മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ളവരും അസംതൃപ്തരുമാണ്. തന്റെ തന്നെ ഓഫിസില്‍ തനിയ്ക്ക് നീതി ലഭിച്ചില്ലെ്‌നന് വിലപിയ്ക്കാത്ത ഒരു ജീവനക്കാരനും ഇന്നുവരെയുണ്ടായിട്ടില്ല.

എന്നാല്‍ ഈ വിലാപങ്ങളില്‍ സിവില്‍ സര്‍വ്വീസിനെ കാര്യക്ഷമമാക്കുന്നതിന് പ്രായോഗികവും ക്രിയാത്മകവുമായ ഒരൊറ്റ നവര്‍ദ്ദേശങ്ങളുമുണ്ടാകാറില്ല എന്നത് ഈ വിഷയത്തിന്റെ ദാരുണമായ അന്ത്യവുമാണ്.

ചിവില്‍ സര്‍വ്വീസില്‍ ഉന്നതമായ സ്ഥാനങ്ങള്‍ അലങ്കരിച്ചവരും അലങ്കരിയ്ക്കുന്നവരുമായ ധാരാളം പേര്‍ പ്രത്യേകിച്ചും ഐ എ എസ്സുകാര്‍ ഈ വിഷയത്തില്‍ കാലാകാലങ്ങളില്‍ പ്രതികരിയ്ക്കാറുണ്ടെങ്കിലും ആഴത്തില്‍ വിഷയത്തെ അപഗ്രഥിയ്ക്കാന്‍ തയ്യാറാകാറില്ല. തന്റെ തന്നെ സാനിദ്ധ്യംകൊണ്ട്മലീമസമായിപ്പോയി സിവില്‍ സര്‍വ്വീസെന്ന് ഒരാളും പശ്ചാത്തപിയ്ക്കാറുമില്ല.

ചിന്തകരും ബുദ്ധിജീവികളും എഴുത്തുകാരുമായി ധാരാളം പേര്‍ സിവില്‍ സര്‍വ്വീസില്‍ ഉണ്ടായിരുന്നു. വിരമിച്ചശേഷവും സമൂഹമദ്ധ്യത്തില്‍ സജിവ സാനിദ്ധമായി നിലകൊള്ളുന്നവരുമുണ്ട്. എന്നാലിവര്‍ക്കാക്കും ഇതിനു പരിഹാരം നിരദ്ദേശിയ്ക്കാനാകുന്നില്ല. ഇതിന്റെ ശരിയായ പ്രശ്‌നങ്ങളെക്കുറിച്ച് പുറത്തു പറയാന്‍ ധൈര്യമില്ലായെന്നതുമിതിന്റെ ദുരന്തം തന്നെയാണ്.

സെക്രട്ടേറിയേറ്റില്‍ കെടുകാര്യസ്ഥതയുണ്ട് എന്ന് പറയുന്നതുതന്നെ നമ്മുടെ ജനാധിപത്യ ഭരണത്തിന്റെ ദയനീയതയും പരാജയവുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്. ഈ സ്ഥിതിതന്നെയാണ് ജനപ്രതിനിധികള്‍ നേരിട്ട് ഭരണ നിര്‍വ്വഹണം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും. മാതൃകയായി കാണിയ്ക്കാന്‍ ഒന്നുപോലുമില്ലാതെപോയത് കേവലം നിസ്സാരന്മാരായ ജീവനക്കാരന്റെ മാത്രം ധാര്‍ഷ്ട്യമോ തന്നിഷ്ടമോ ആകാനിടയില്ല.

അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും പ്രേകമായി അനേകം ഘടകങ്ങളുണ്ടെന്നും, ഇത്തരം ഘടകങ്ങളുടെ ഒത്തുചേരലിന്റെ ഉത്പന്നങ്ങളാണിതെന്നും, ഇവയെ ഇഴപിരിച്ച് വേര്‍തിരിയ്ക്കാനും പരസ്യമായി പ്രഖ്യാപിയ്ക്കാനും പശ്ചാത്തപിയ്ക്കാനും പ്രായശ്ചിത്തം ചെയയാനും നാമോരോരുത്തര്‍ക്കും കഴിയണം.

ലജിസ്ലേച്ചറും എക്‌സിക്യൂട്ടീവും ഇഴപിരിയ്ക്കാന്‍ കഴിയാത്തവണ്ണം ഇഴചേര്‍ന്നൊന്നായെങ്കില്‍ മാത്രമേ അഴിമതി സമ്പൂര്‍ണ്ണവും സാര്‍വത്രികവും വിജയകരവുമായയി നടപ്പിലാക്കാന്‍ കഴിയു.

നാമോരോരുത്തരും ''ക്യൂ''-വിനെതിരാണ്. ക്യൂവിനെമറികടന്ന് കാര്യസിദ്ധിനേടിയാല്‍ രണ്ടുതരത്തില്‍ നാം സംതൃപ്തരാകും. ഒന്ന് തനിയ്ക്കിവിടെ സാധാരണക്കാരേക്കാള്‍ പ്രാധാന്യമുണ്ടെന്ന് മറ്റുള്ളവരെ ധരിപ്പിച്ച് അമ്പരപ്പിച്ചുകളയാമെന്ന മിഥ്യാ അവബോധം. രണ്ട് എളുപ്പത്തില്‍ കുറുക്കുവഴിയിലൂടെ മേലനങ്ങാതെ കാര്യസിദ്ധി വരുത്തുന്നതില്‍ പുലര്‍ത്തുന്ന വക്രബുദ്ധിയും മേലനങ്ങാതെ സമ്പാദിയ്ക്കാനുള്ള ത്വരയും. നിസ്സാരമെന്നും നിരുപദ്രവമെന്നും തോന്നാവുന്ന ''ക്യൂ''-വിന്റെ ലംഘനത്തിനായി അയാള ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍, സ്വാധീനങ്ങള്‍ അഴിമതിയിലേയ്ക്കു് കെടുകാര്യസ്ഥതയ്ക്കും വഴിവയ്ക്കുന്നു.

നിസംഗത പലപ്പോഴും നിരാശയില്‍ നിന്നാണ് ഉടലെടുക്കുന്നത്. എത്ര കാര്യക്ഷമതയുള്ളയാളായാലും അയാളുടെ മേല്‍ അനാവശ്യ സമ്മര്‍ദ്ദങ്ങളോ അവഗണനയോ ഉണ്ടാകുമ്പോഴും, അര്‍ഹിയ്ക്കുന്ന അംഗീകാരം ലഭിയ്ക്കാതെയോ അപമാനിതനാകുകയോ ചെയ്യുമ്പോഴും നിരാശയില്‍ നിന്നുമുടലെടുക്കുന്ന നിസംഗതയും, നിസംഗതയില്‍ നിന്നുമുടലെടുക്കുന്ന കാര്യക്ഷമതാ രാഹിത്യവും, തുടര്‍ന്ന് പിടിച്ചുനില്‍ക്കാനാകാതെ, പോരാടാന്‍ കഴിയാതെ പ്രതിക്ഷേധിയ്ക്കാനാകാതെ കളം വിട്ടു പോകുന്ന എത്രയോ ഹതഭാഗ്യരായ മിഷുക്കന്മാരുണ്ട്. പ്രതിഭാ ദരിദ്രന്മാരും പ്രതിഷാഗര്‍വ്വിഷ്ഠന്മാരുമായ മേലുദ്യോഗസ്ഥന്റേയും ഭരണാധികാരിയുടേയും കീഴില്‍ തൊഴിലെടുക്കേണ്ടിവരുന്ന ഗതികേടില്‍ നിന്നുമുടലെടുക്കുന്ന നിസംഗതയ്ക്കും നിരാശയ്ക്കും തുല്യം നില്ക്കാന്‍ മറ്റൊന്നുമില്ല.

അഴിമതി കേവലമായ വ്യക്ത്യാതിഷ്ഠിതമാണെന്നു പ്രചരിപ്പിയ്ക്കുന്നത് സദുദ്ദേശപരമല്ല. മറിച്ച് പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാനോ, രഹസ്യ അജണ്ട നടപ്പിലാക്കോനോ, സ്വന്തം തെറ്റുകളെ മൂടിവയ്ക്കാനോ ആയിരിയ്ക്കുമെന്നതാണ് സത്യം. അഴിമതിയും കെടുകാര്യസ്ഥതയും സാമൂഹികവും, വിദ്യാഭാസവും, സാമ്പത്തികവും, രാഷ്ട്രീയവുമായ അപചയങ്ങളുടെ സന്തതിയാണെന്നതുപോലെ, ജീവനക്കാരന്‍ ഈ സമൂഹത്തിന്റെ നേരായ പരിഛേദവുമാണ്. സമൂഹത്തിലെ എല്ലാനന്മതിന്മകളും മറ്റുള്ളവരെ പോലെ അവനും പ്രതിനിധാനം ചെയ്യുന്നു.

ഇന്നത്തെ ഉപഭോഗ-കമ്പോള-സാമ്പത്തിക യുഗത്തില്‍ കമ്പോളത്തില്‍ ലഭ്യമായ ചെറുതും വലുതുമായ സുഖഭോഗ വസ്തുക്കളോടുള്ള ആസക്തി അവനിലും സ്വാഭാവികമായും ഉടലെടുക്കുന്നു.

ഭവനനിര്‍മ്മാണത്തിന്റെ കേവലമായ പാര്‍പ്പിട നിര്‍മ്മാണമെന്ന പ്രാതമിക പ്രക്രിയയില്‍ നിന്നും പ്രദര്‍ശന ശാലയിലേയ്ക്കുള്ള പരിണാമം ഇന്ന് സമൂഹം നേരിടുന്ന അനേകം ഗുരുതര സാമൂഹിക പ്രശ്‌നങ്ങളില്‍ ഉന്നതസ്ഥാനം തന്നെ വഹിയ്ക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ പരിമിതമായ സൗകര്യങ്ങളോടു കൂടിയ ചെറിയ വീടു നിര്‍മ്മിയ്ക്കുന്നതിനും കുറഞ്ഞത് പത്തു ലക്ഷം രൂപ പോലും പര്യാപ്തമല്ല.

വിദ്യാഭാസപരമായി ഉന്നതസ്ഥാനത്തു നില്ക്കുന്നതുകൊണ്ടു തന്നെ പണ്ടജ്ഞാതമായിരുന്ന പലവിഷയങ്ങളിലും ഇന്ന് സാമാന്യവിജഞാനം സാധാരണ ജനങ്ങള്‍ക്കുപോലുമുണ്ട്. അത്തരത്തില്‍ പെട്ടയൊന്നാണ് രോഗങ്ങളെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചുമുള്ള അറിവ്. ആതുര ശുശ്രൂഷാ രംഗത്ത് നിന്നും, പുതിയ സമ്പദ്പരിഷ്‌ക്കരണ നയങ്ങളുടെ ഭാഗമായി സര്‍ക്കാരുകള്‍ പിന്മാറാന്‍ നിര്‍ബന്ധിതരാണ്. ഈ സംവിധാനം നിലനില്ക്കണമെന്നാഗ്രഹിയ്ക്കുന്ന സര്‍ക്കാരുകള്‍ക്കുപോലും, പരിമിതമായ സാമ്പത്തിക സ്രോതസ്സുകളുപയോഗവച്ച് വളരെക്കുറച്ചു സൗകര്യങ്ങള്‍ മാത്രമേ ഈ രംഗത്ത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുള്ളു. ആ നിലയില്‍ ആശ്രയിയ്ക്കാവുന്നത് ബഹുമുഖങ്ങളായ പ്രത്യേക സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികളേയാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സ ഇന്നുമെന്നും സാധാരണക്കാരന് താങ്ങാവുന്നതിനുമെത്രയോ അപ്പുറമാണ്. രോഗവിവരത്തെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരിയ്ക്കുയും പണമുണ്ടെങ്കില്‍ ചികിത്സിച്ച് ഭേദമാക്കാന്‍കഴിയുമെന്ന അറിവുമുണ്ടാവുകയും പണമില്ലാതെ വരുകയും ചെയ്യുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിയ്ക്കുകയോ ഉത്കണ്ഠപ്പെടുകയോ ചെയ്യാറുണ്ടോ? പണമില്ലാത്തതുകൊണ്ടു മാത്രം തന്റെ വേണ്ടപ്പെട്ടവര്‍ക്ക് ചികിത്സ നേടികൊടുക്കാന്‍ കഴിയാതെ പോയി എന്നു വച്ചാല്‍ താനറിഞ്ഞുകൊണ്ടു തന്റെ പ്രിയപ്പെട്ടവനെ അല്ലെങ്കില്‍ പ്രിയപ്പെട്ടവളെ മരണത്തിനെറിഞ്ഞുകൊടുത്തു അല്ലെങ്കില്‍ തന്റെ കഴിവില്ലായ്മ മൂലം താന്‍ കൊന്നു, താന്‍ തന്റെ പ്രിയപ്പെട്ടവരുടെ കൊലയാളി എന്നതിരിച്ചറിവുണ്ടാക്കിയേയ്ക്കാവുന്ന മാനസ്സിക സംഘര്‍ഷം സങ്കല്പാതീതമാണ്.

വിദ്യാഭ്യാസം ഇന്ന് കേരളത്തില്‍ വളരെവേഗം പണം സമ്പാദിയ്ക്കാനുള്ള എളുപ്പവഴിയാണ്. വിദ്യ കച്ചവടവസ്തു അല്ലെങ്കില്‍ ചരക്കാണ്. വിവരസാങ്കേതിക വിദ്യ വളരെവേഗം വികസിയ്ച്ചുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ആധുനിക വിദ്യാഭ്യാസം അത്യന്താപേക്ഷിതവും ഒപ്പം ചെലവേറിയതുമായി. തന്റെ കുട്ടിയ്ക്ക് പഠിയ്ക്കാന്‍ താത്പര്യമുണ്ടാവുകയും പണമാണ് പ്രവേശനത്തിന്റെ മാനദണ്ഭമെന്നുവരികയും രക്ഷകര്‍ത്താവിന്റെ കയ്യില്‍ പണമില്ലാതെ വരികയും ചെയ്യുമ്പോഴുണ്ടാകുന്ന മാനസിക സംഘര്‍ഷവും നിരാശയും വ്യവസ്ഥിതികളോടുണ്ടാകുന്ന വെറുപ്പും വിവരണാതീതമാണ്.

വളരെവേഗം സഞ്ചരവച്ചുകൊണ്ടിരിയ്ക്കന്ന ആധുനികയുഗത്തില്‍ അതിനൊപ്പമെത്താന്‍ വേഗതയേറിയ സഞ്ചാരമാര്‍ഗ്ഗങ്ങളും വാര്‍ത്താവിനിമയമാര്‍ഗ്ഗങ്ങളും അത്യാവശ്യമാണ്.

ഇവയെല്ലാമിന്ന് എത്തിപ്പിടിയ്ക്കാന്‍ വെമ്പുന്ന ലോകസമൂഹത്തിന്റെ കൈയെത്താദൂരത്തു നില്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.

ലളിതജീവിതവും ത്യാഗോജ്ജലമായ ജീവിതവും ത്യാഗികളും ഇന്ന് അന്ന്യംനിന്നുപോയി. ഇവയെല്ലാം വിഭ്രമിപ്പിയ്ക്കുന്ന ഫാന്റസിപോലുള്ള കെട്ടുകഥകളാണിന്നത്തെ തലമുറയ്ക്ക്. ത്യാഗങ്ങള്‍ക്കും ലളിതജീവിതത്തിനും ഇന്ന് മാതൃകകള്‍ ഇല്ല.

പൊതുസ്വത്തിനെ സ്വകാര്യസ്വത്താക്കി മാറ്റാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു വലിയ സമൂഹം ഇന്ന് കേരളത്തിലുണ്ട്. അഴിമതിയെക്കുറിച്ച് അഭിപ്രായം പറയുന്നവര്‍ മൂന്നു സ്ഥാപനങ്ങളെക്കുറിച്ചു മാത്രമാണ് സാധാരണയായി അഭിപ്രായം പ്രകടിപ്പിയ്ക്കാറ്. അവ വില്ലേജ് ആഫീസ്, സബ്ബ് രജിസ്റ്രറര്‍ ആഫീസ്, ആര്‍.ററി.ഒ ആഫീസ്. ഈ മൂന്നിടങ്ങളില്‍ മാത്രമേ ഇക്കൂട്ടര്‍ക്ക് അഴിമതികണ്ടെത്താനായിട്ടുള്ളോ? ശ്രീ.ബാബുപോളിന് വില്ലേജ് ആഫീസ് എന്നുകേട്ടാലേ പരമപുഛമാണ്. അത് അദ്ദേഹത്തിന്റെ ഐ.എ.എസ് ഗര്‍വ്വ് പൊട്ടി പുറത്തേയ്‌ക്കൊലിയ്ക്കുന്ന ചലമാണ്. അദ്ദേഷം പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിലും അദ്ദേഹം വിവക്ഷിയ്ക്കുന്ന വില്ലേജ് ആഫീസറേക്കാള്‍ നിലവാരം താഴ്ന്നവരുണ്ടെന്നദ്ദേഹത്തിനറിയാഞ്ഞിട്ടല്ല. കൈയടി കിട്ടാനും സഹപ്രവര്‍ത്തകരുടെ കൈയിലിരിയ്ക്കുന്നത് വേടിയ്ക്കാതിരിയ്ക്കാനും കൂട്ടത്തില്‍ പാടുന്നുവെന്നേയുള്ളു.

പി.ഡബ്ല്യു.ഡി, ആതുരശുശ്രൂഷാ രംഗം, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, ഭരണകൂടങ്ങള്‍, പ്രസ്ഥാനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ ഇവിടങ്ങളില്‍ അഴിമതിയുണ്ടോ? ഉണ്ടെന്നു പറയാന്‍ ഇക്കൂട്ടര്‍ക്കെന്താണിത്രമടി. ഒരു വിരല്‍ അന്ന്യനുനേരേ ചൂണ്ടുമ്പോള്‍ ശേഷിയ്ക്കുന്ന നാലുവിരലുകള്‍ തന്റെ നേരേ ചൂണ്ടിനില്ക്കുമെന്ന തിരിച്ചറിവാണോ? ഡോക്ടര്‍മാരുടെ സ്വകാര്യ ചികിത്സയുമായി ബന്ധപ്പെട്ടു എന്തേ ഇക്കൂട്ടര്‍ക്ക് മിണ്ടാട്ടമില്ലാതെ പോയി. കൈക്കൂലി തന്റെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ച് സമരം ചെയ്തിട്ടുള്ളത് ലോകചരിത്രത്തില്‍ തന്നെ കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മാത്രമേയുള്ളു.

കണ്‍മുന്നിലുള്ള യാഥാര്‍ത്ഥ്യങ്ങളെ കാണാതെ ഇത്തര് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നുപറയുന്നത് വിഡ്ഢിത്തവും ജനങ്ങളുടെ ചിന്തകളെ വഴിതെറ്റിച്ച്, രഹസ്യമായ അജണ്ടഫലപ്രദമായി നടപ്പിലാക്കാനാണ്.

എന്നത്തേയും ആക്ഷേപം റവന്യൂവരുമാനത്തിന്റെ സിംഹഭാഗവും ശമ്പളമിനത്തില്‍ ചിലവാകുന്നുവെന്നാണ്. ഈ പ്രസ്ഥാവനയില്‍ വളരെ അപകടകരമായ ഒരജണ്ട ഒളിഞ്ഞിരിപ്പുണ്ട്. ശമ്പളം നല്കുന്നത് ജീവനക്കാര്‍ക്കാണ്. അവര്‍ പണിയെടുക്കുന്നത് സേവനമേഖലയിലാണ്. ഇത്തരം ആക്ഷേപം ഉന്നയിയ്ക്കുന്നതിനു പിന്നിലെ അജണ്ട, പുത്തന്‍ സാമ്പത്തികനയത്തിന്റെ ഭാഗമായുള്ള സേവനമേഖലയില്‍ നിന്നുമുള്ള പിന്മാറ്റമാണ്. സേവനമേഖലയില്‍ നിന്നുമുള്ള പിന്മാറ്റം ജനങ്ങള്‍ക്കു നല്കിവരുന്നക്ഷേമപ്രവര്‍ത്തനങ്ങള്‍ നിറുത്തി വയ്ക്കുന്നുവെന്നാണ്. ഇതിന്റെ ഗുരുതരമായ മറ്റൊരു പ്രത്യാഘതം സര്‍ക്കാര്‍ മേഖലയില്‍ നിമനങ്ങളുണ്ടാകില്ലാഎന്നുമാണ്. മാത്രമല്ല സ്വാകാര്യമേഖല പുഷ്ടിപ്പെടുകയും ജനങ്ങളുടെ ക്രയശേഷി കുറഞ്ഞുവരുമെന്നുമാണ്.

എന്തിനാണ് കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചപ്പോള്‍ ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ ജോണ്‍മുണ്ടക്കയത്തിനും പ്രസിദ്ധീകരിയ്ക്കാന്‍ മനോരമയ്ക്കും പ്രചോദനമായത്. തീര്‍ച്ചയായും പുത്തന്‍ സാമ്പത്തികനയത്തിന്റെ ഭാഗമായി ഡിപാര്‍ടുമെന്റുകളെ ചുരുക്കികൊണ്ടുവരുന്ന-സോവനമേഖലകളില്‍നിന്നുമുള്ള പിന്‍മാറുന്ന നവ സാമ്പത്തികനയം നടപപ്ിലാക്കുന്നതിന് സൗകര്യം ഒരുക്കുന്നതിനുവേണ്ടിയിട്ടാണോ ഇപ്പോഴീ ചരച്ചതുടങ്ങിവച്ചത്. 2001-ലെ അനുഭവമാണിങ്ങനെയൊരു അഭിപ്രായം പ്രകടപ്പിയ്ക്കാനെന്നെ പ്രേരിപ്പിച്ചത്.

രാജാവിനെപോലെയുള്ളപ്രജകളായിരിയ്ക്കും ഒരു രാജ്യത്തിന്റെ സംഭാവന. രാജാവാദ്യം മാതൃകയായാല്‍ പ്രജകളും അതിനെ പിന്‍പറ്റും. ഒരു രാഷ്ട്രത്തില്‍ മറ്റേതു വിഷയത്തിലുമെന്ന പോലെ രാജാവിന്റെ കാര്യപ്രാപ്തിയും സത്യസന്ധതയും പ്രജകളെ സ്വാധീനിയ്ക്കും.

ജീവനക്കാരന് പരമപ്രധാനമാണ് ജീവിച്ചു പോകാനുള്ള വേതനവും മറ്റാനുകൂല്യങ്ങളും. സര്‍വ്വീസില്‍ തന്റെ തൊഴിലിന് അനിശ്ചിതത്വം ഉണ്ടാകുമെന്ന അറിവ്, തന്റെ വേതനം കാലോചിതമായി പരിഷ്‌കരിയ്ക്കില്ല, തന്റെ പെന്‍ഷനാനുകൂല്യങ്ങളില്‍ വെട്ടിക്കുറവോ, മരവിപ്പിയ്ക്കലോ, ഇല്ലാതാക്കലോ ഉണ്ടാകുമെന്ന തിരിച്ചറവ് അരക്ഷിതാവസ്ഥയ്ക്ക് വഴിവയ്ക്കും. അപ്രകാരം ഭരണാധികാരി മാതൃക ആയാല്‍ മാത്രം പോര, ക്ഷേമാഐശ്വര്യങ്ങള്‍ കൊണ്ടു വരുന്നയാളുമായിരിയ്ക്കണം.

ജീവനക്കാരന്‍ ഈ സമൂഹത്തിന്റെ തന്നെ പരിഛേദമാണ്. അവന്‍ അധിവസിയ്ക്കുന്ന സമൂഹത്തെ അവന്‍ പ്രതിനിധാനം ചെയ്യുന്നു. അവന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ എല്ലാ നന്മതിന്മകളും അവനിലുമുണ്ടാകും. അതുകെണ്ട് സമൂഹത്തിന്റെ ആകെ മാറ്റത്തിലൂടെ മാത്രമേ ഇത്തരം ജീര്‍ണ്ണതകള്‍ക്കു പരിഹാരം കാണാന്‍ കഴിയു.

അതുകൊണ്ടാണ് ഞാന്‍ തലവാചകമായി എന്റെ ഭ്രാന്തന്‍ ചിന്തകള്‍ പറഞ്ഞത്. കെരളത്തില്‍ ഭരണമാറ്റങ്ങള്‍ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക നയങ്ങളുടെ മാറ്റങ്ങള്‍ കൂടിയാണ്.കേരളത്തിലാവിഷ്‌ക്കരിയ്ക്കുന്ന പലപദ്ധതികളും അതുകൊണ്ടുതന്നെ ഫലപ്രാപ്തിയിലെത്തിയ്ക്കാനാകുന്നില്ല. ഇതിനൊരു മാറ്റം വരണം. വികസനപ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും തുടര്‍ച്ചയുണ്ടാകണം. തുടര്‍ച്ചയുണ്ടായില്ലെങ്കില്‍ കേരളത്തിന് പുരോഗതിയുണ്ടാവില്ലാറെന്നുമാത്രമല്ല, ഭരണയന്ത്രന്നിന്റെ ഭാഗമായ സിവില്‍ സര്‍വീസിനും വ്യതിചലനങ്ങളുണ്ടാകും. ബരണകൂടങ്ങള്‍ക്ക് മാറ്റിമറിയ്ക്കാന്‍ കഴിയാത്ത വ്യതിചലനങ്ങള്‍ സൃഷ്ടിയ്ക്കാന്‍ കഴിയാത്ത ഒരു പ്രവൃത്തിപഥം കണ്ടെത്തണം. പശ്ചാതാപ മനസ്സോടെ പ്രായശ്ചിത്തം ചെയ്യാന്‍ കഴിഞ്ഞാലെ സമൂഹത്തിനെ ആകെ ബാധിയ്ക്കുന്ന ജീര്‍ണ്ണതകളെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ മാറ്റിമറിയ്ക്കാനാകൂ.

മുന്നില്‍ സൂര്യവെളിച്ചത്തില്‍ തിളങ്ങിനില്ക്കുന്ന വെള്ളാനയെ കാണാതിരിയ്ക്കാന്‍, നാം ഇരുട്ടിലേയ്ക്ക് ഓടികയറി കണ്ണടച്ച് ഇല്ലാത്ത കരിമ്പൂച്ചയെ തേടിയിട്ടെന്ത് കാര്യം.

Wednesday, June 22, 2011

സമകാലീന ചിന്തകള്‍ രാംദേവും അഴിമതിയും ഭരണകൂടവും പിന്നെ അടിമകളായ നമ്മളും

അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ രാംദേവിന്റെ ധാര്‍മ്മികത എന്താണ്. പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ രാംദേവ് ഇന്ത്യയിലെ ജയിലുകളിലൊന്നില്‍ നിയമ ലംഘനങ്ങള്‍ക്ക് ശിക്ഷിയ്ക്കപ്പെട്ടു തടവുകാരനായി കഴിയേണ്ടയാളാണ്. പക്ഷെ നമ്മുടെ ദൗര്‍ഭാഗ്യം ഇത്തരമാളുകള്‍ ബഹുമാനിതാരായി നമ്മെ പ്രതിധാനം ചെയ്യുന്നുവെൂന്നതാണ്.

അഴിമതിയും, കള്ളപ്പണവും, കള്ളപ്പണത്തിന്റെ വിദേശ നിക്ഷേപവും കോടികളില്‍ നിന്നും ലക്ഷം കോടികളിലേയ്ക്കു കടന്നു.

എന്നാല്‍, ബഹളമയമായ രാംദേവിന്റെ സമരയാഭാസത്തെ നേരിട്ടതുപേലെ, എന്തുകൊണ്ട് രാംദേവു ഉയര്‍ത്തികൊണ്ടുവന്ന ആരോപണങ്ങളെക്കിറിച്ചു ഗൗരവമായ നടപടികള്‍ ഉണ്ടാകുന്നില്ല.

അഴിമതികളെക്കുറിച്ചും കള്ളപ്പണത്തേക്കുറിച്ചും കള്ളപ്പണത്തിനെറ വിദേശനിക്ഷേപത്തെക്കുറിച്ചും, പാര്‍ലമെന്റിന്റെ ഇരു സഭകളിലും കാലങ്ങള്‍ക്കുമുമ്പുതന്നെ ആക്ഷേപവും മുന്നറിയിപ്പകളുമുണ്ടായിട്ടും ഒരു നടപടിയുമുണ്ടായില്ല.

മാധ്യമങ്ങള്‍ക്കു മൂടിവയ്ക്കാന്‍ കഴിയാത്തവണ്ണം പുറത്തു വന്ന് ചീഞ്ഞുനാറിയിട്ടും അന്വേഷണങ്ങള്‍ക്കും നടപടികള്‍ക്കും മുതിരാതിരുന്നതും കുറ്റകരമായ അനാസ്ഥ തന്നെയല്ലേ.

ആരുന്നയിച്ചു എന്നതിനേക്കാള്‍ എന്ത് ഉന്നയിച്ചു എന്നതും ഗൗരവമായ വിഷയമാണ്. പക്ഷെ നാം എന്നത്തേയും പോലെ ഇന്നും ദൗര്‍ഭാഗ്യവാന്മാര്‍തന്നെയാണ്.

ബ്രിട്ടിഷുകാരന്‍ ബാക്കിവച്ചുപോയ അധികാരസ്രോദസ്സുകളോടുള്ള അമിതമായ ആരാധനയും അടിമബോധവും വിധേയത്ത്വവും നമ്മുടെ മനസ്സുകളെ ഇന്നും ഭരിയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.

സമകാലീന ചിന്തകള്‍ സ്വാശ്രയം മാഹാശ്ചര്യം

ഗൗരവമര്‍ഹിയ്ക്കുന്ന വിഷയങ്ങളില്‍ ഇടപെടുന്നു എന്ന വ്യാജേന, ആവിഷയങ്ങളുടെ ശരിയായ പ്രാധാന്യത്തില്‍ നിന്നും മനുഷ്യചിന്തകളെ വ്യധിചലിപ്പിച്ച്, സ്ഥാപിത താത്പര്യക്കാരുടെ അജണ്ടയുടെ പൂര്‍ത്തീകരണത്തിന് വഴി തുറക്കുകയാണ് സമകാലീന ചര്‍ച്ചകള്‍. സാശ്രയ മെഡിയ്ക്കല്‍കാളേജുകളിലെ പി.ജി കോഴ്‌സുകളിലേയ്ക്കു നടക്കുന്ന പ്രവേശനവുമായി ഉയര്‍ന്നു വന്ന ചര്‍ച്ചകളുടെ പരിണത ഫലം, ചില കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ രാഷ്ട്രീയക്കാരായിപ്പോയി എന്നതിനാല്‍ അവരുടെ പ്രവേശനം നഷ്ടപ്പെട്ടതു മാത്രമാണ്.

എന്നാല്‍ ഗൗരവമായി ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയം. സ്വാശ്രയമാനേജുമെന്റുകളുടെ ക്രൂരവും സ്വാര്‍ത്ഥപരവുമായ നിലപാടായിരുന്നില്ലേ. ആവിഷയങ്ങള്‍ക്ക് വേണ്ടത്ര ഗൗരവം നല്കാത്തവര്‍ക്ക് ഈ രക്ഷകര്‍ത്താക്കളെ പഴി പറയുവാനെന്ത് ധാര്‍മ്മികതയാണുള്ളത്.

Monday, February 28, 2011

മാധമം, മാര്‍ക്‌സിസം, തെരഞ്ഞൈടുപ്പ്. മാര്‍ക്‌സിസ്റ്റുകാരെ കൊലചെയ്യു! ഭാഗംഒന്ന്.

മാര്‍ക്‌സിസ്റ്റുകാരന്‍ കൊലചെയ്യപ്പെടേണ്ടവരാണ്. അവര്‍ ഈ നാടിനെ മുടിപ്പിച്ചവരും നാടിന്റെ പുരോഗതിയ്ക്ക് തടസ്സവുമാണ്. അവരെകൊല്ലൂ, നാടിനെ രക്ഷിയ്ക്കൂ.


ഈ മുദ്രാവാക്യമല്ലേ കോഴിക്കോട് ബോംബ് നിര്‍മ്മാണത്തിനിടെ അബദ്ധത്തില്‍ ബോംബുപൊട്ടി അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ നല്കുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍, അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ? മറിച്ച് മാര്‍ക്‌സിസ്റ്റുകാരാണീ സംഭവത്തിന് പിന്നിലെങ്കില്‍ എൗ മാധ്യമങ്ങള്‍ ഈ സമീപനം തന്നെ സ്വീകരിയ്ക്കമോ?

മാധ്യമങ്ങള്‍ അവരുടെ ഹിഡന്‍ അജണ്ട പ്രയോഗത്തില്‍ വരുത്തുവാനുള്ള തീവ്രയജ്ഞത്തിലാണ്. കേരളം പൊതുതെരഞ്ഞെടുപ്പിന്റെ അരിലകിലെത്തിക്കഴിഞ്ഞു. മാര്‍ക്‌സിസ്റ്റു കിരാത ഭരണം അവസ്സാനിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വ ഭരണം പുന:സ്ഥാപിച്ച, കേരളത്തെ, കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടുണ്ടാക്കിയ അധ:പ്പതനത്തിന്റെ പടുകുഴിയില്‍ നിന്നും രക്ഷിച്ചേ പറ്റൂ.
അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് എവിടെ നോക്കിയാലും ഖദറുടുപ്പും മുണ്ടും ധരിച്ച് സുസമേരവദനരും അഹന്തകൊണ്ട് വീര്‍ത്തകൂര്‍ത്ത വികൃതവദനരും നിറഞ്ഞിരുന്നെങ്കില്‍, കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇത്തരക്കാരുടെ എണ്ണം വല്ലാതെ ശോഷിച്ചുപോയി. ഖാദി-കൈത്തറി വ്യവസായത്തെത്തന്നെ ഇത് പ്രതികൂലമായി ബധിച്ചു. ഈ മ്ലേച്ഛ സര്‍ക്കാരിന് സര്‍ക്കാരുദ്യോഗസ്ഥരോട് ഈ വ്യവസായത്തെ രക്ഷിയ്ക്കാന്‍ വെള്ളി ശനി ദിവസ്സങ്ങളില്‍ ഖാദി-കൈത്തറി വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ നിര്‍ബന്ധിയ്‌ക്കേണ്ടിവന്നു. ഇതിനെ മനസ്സില്‍ ക്വറിയിട്ട് ഒരു മൂലയ്ക്കിരിത്തി തങ്ങളുടെ പാരമ്പര്യവും വ്യക്തിത്ത്വവും അവിടേയും നിലനിര്‍ത്തിയവരാണധികം സര്‍ക്കാരുദ്യോഗസ്ഥരും. ഇപ്പോഴത്തെ ഒരു വിധം പാങ്ങുള്ള കോണ്‍ഗ്രസ്സുകാരാരും ഗാന്ധിജി പറഞ്ഞ ഖദറല്ല ധരിയ്ക്കന്നത്. വമ്പന്‍ തുണിമില്ലുകളിലുണ്ടുക്കിയ, മിനുസ്സമുള്ള വിലകൂടിയ, ഖദര്‍ പോലെ തോന്നിപ്പിയ്ക്കുന്ന പലതരം തുണികള്‍. എന്നാല്‍ ചില പാവങ്ങളും ഹിപ്പോക്രാറ്റുകളും ഉപയോഗിയ്ക്കുന്നുണ്ടുതാനും. ലോകസ്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കുറസ്സുഖദര്‍ ധാരികളെ കഉടുതാലായികണ്ടെങ്കിലും പെട്ടെന്നവയും അന്യം നിന്നുപോയി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഇനിനമ്മള്‍, സൂക്ഷിച്ചോ! എന്നഭീക്ഷണിയുമായി വീണ്ടും ഖദര്‍ വന്നു. ബ്യൂട്ടീപാര്‍ലറുകളില്‍ വല്ലാത്ത തിരക്കായിരുന്നത്രേ!

കഷ്ടമെന്നേപറയേണ്ടൂ. അടുത്ത ഭരണം പിടിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി വടക്കുനിന്നും നയിച്ചുവന്ന മോചനയാത്ര ആലപ്പുഴയിെലത്തിയപ്പോഴേയ്ക്കും വീശിയടിച്ച റൗഫ് കൊടുങ്കാറ്റില്‍പ്പെട്ട് കുഞ്ഞാലിക്കുട്ടിയെന്ന അടുത്തമന്ത്രിസഭയിലെ പുയ്യാപ്പിള ഐസ്‌ക്രീമില്‍ തലയുംകുത്തിവീടും പോയി, കോതമംഗലത്ത് കലത്തിനുള്ളിലാവുകയും ചെയ്തു. ഈ കേസ്സില്‍ കുഞ്ഞാലി ഒറ്റയ്ക്കല്ല ഖദറിട്ട മുന്‍മന്ത്രിയുമുണ്ട്.

ഇളം മാംസ്സത്തോടുള്ള േസ്വച്ഛാധിപതിയുടെ ആര്‍ത്തി! പെണ്കുട്ടികളെ ബലാത്സംഗം സെയ്യുകമാത്രമല്ല മറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടിക്കെുടുക്കുകയും ചെയ്‌തെന്ന പുതിയ വിവരങ്ങളും പുറത്തുവന്നു തുടങ്ങി. വ്യഭിചാരി പിമ്പുമാണ്. എന്തിനുവേണ്ടി കസ്റ്റംസുകാര്‍ക്ക് കൂട്ടിക്കൊടുത്തു. പതിനഞ്ച്് വര്‍ഷം കഴിഞ്ഞാല്‍ കെസ്സെടുക്കരുതെന്ന നേതാവിന്റെ ആപ്തവാക്യം ഒന്നോടെ വിഴുങ്ങിയിട്ടോ അതോ സ്വന്തം കുടുംബത്തിന്റെ കീഴ്‌വക്കമോ ഇതുപോലും വേണ്ടത്ര ഗൗരവത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല. (തുടരും)