lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Wednesday, November 30, 2011

ഖദര്‍ മാഹാത്മ്യം




ഖദര്‍ മാഹാത്മ്യം മഹാശ്ഛര്യം! നമുക്കും കിട്ടണം പണം.

കഴിഞ്ഞുപോയ ഇടതു സര്‍ക്കാരിന്റെ കാലത്ത് അന്യം നിന്നുപോയ ഒരിനമായിരുന്നു, ഖദര്‍ വസ്ത്രങ്ങള്‍. പ്രതിസന്ധിയിലായ ഖദര്‍ വസ്‌ത്രോത്പന്നത്തെ സംരക്ഷിയ്ക്കുവാന്‍, അന്നത്തെ സര്‍ക്കാരിന് സര്‍ക്കാരുദ്യോഗസ്ഥരോട് വെള്ളിയും ശനിയും ദിവസ്സങ്ങളില്‍ ഖാദി-കൈത്തറി വസ്ത്രങ്ങള്‍ ധരിയ്ക്കണമെന്ന് ഉത്തരവിറക്കേണ്ട സ്ഥിതിപോലുമുണ്ടായി.

വേനല്‍ക്കാലത്തു ഖദര്‍വസ്ത്രം ധരിയ്ക്കുന്ന എനിയ്ക്ക് പൊതുജനങ്ങളില്‍ നിന്നും പതിവായി അവജ്ഞയും വെറുപ്പും സഹതാപവും പരിഹാസവും വേണ്ടുവോളം കിട്ടുന്നുമുണ്ട്. ഗാന്ധിജിയെ ദൈവതുല്യം ആദരിയ്ക്കുന്നനാട്ടില്‍, അദ്ദേഹം പ്രചരിപ്പിച്ച വസ്ത്രത്തോട്, എന്തായിരിയ്ക്കും ജനങ്ങള്‍ക്കിത്ര പുച്ഛമെന്നത് ഒരിയ്ക്കലുമൊരു ഗവേഷണവിഷയമേയാക്കേണ്ടതില്ല.

ഖദര്‍ ഗാന്ധിജിയ്ക്കുശേഷം അധികാരചിഹ്നമാണ്.
അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാളുമാണ്.
ഉപജാപകരും
ഉഭയജീവികളും
പരാഹ്നഭോജികളുമാണ്.

ഖദര്‍ക്കുപ്പായക്കീശയില്‍ ഞെരിയുന്ന ആഴിമതിപ്പണത്തിലാഖേനം ചെയ്തിട്ടുള്ള ഗാന്ധിജിയുടെ ചിത്രത്തില്‍നിന്നുയരുന്ന തേങ്ങലും ഉതിര്‍ന്നുവീഴുന്ന കണ്ണീരും, മദ്യംമണക്കുന്ന വിയര്‍പ്പിലും മൃഷ്ടാഹ്നഭക്ഷണത്തിഹട്ടലിലും, അലിയിച്ചുകളയുന്ന ഗാന്ധിസത്തോടുള്ള പരമപുച്ഛം, സാമാന്യമനസ്സുകളില്‍ ഓര്‍ക്കാനമുണ്ടാക്കുമെന്ന അറിവ,് ഒരിയ്ക്കല്‌പോലും ഉപജാപകരെ നാണിപ്പിയ്ക്കാറില്ല.

പരുക്കന്‍ ഖദര്‍ ധരിയ്ക്കുന്ന ഗതികിട്ടാത്ത അധികാരധിക്കാരിയായ ഭിക്ഷാംദ്ദേഹിയും, വലിയ തുണിമില്‍ക്കമ്പനികളുടെ ഖദര്‍പോലെ തോന്നിപ്പിയ്ക്കുന്ന വിലകൂടിയ ആധുനികവും മിനുസവും മൃദുലവും തിളങ്ങുന്നതുമായ വസ്ത്രം ധരിയ്ക്കുന്ന രാഷ്ട്രീയ പ്രൊഫഷണലും, രാഷ്ട്രീയവ്യാപാരികളാണ്.

കഴിഞ്ഞ ആറുമാസംകൊണ്ട് ഖദര്‍ വീണ്ടും സ്വയംപര്യാപ്തത വീണ്ടെടുത്തു.

സെക്രട്ടേറിയറ്റില്‍ എക്‌സൈസുവകുപ്പുമന്ത്രിയുടെ ഓഫീസിനുമുന്നില്‍ ഒരൊന്നൊന്നര മണിയ്ക്കൂര്‍ ഇരിയ്‌ക്കേണ്ടിവന്നപ്പോള്‍ കണ്ട, സംതൃപ്ത സുഖ ജീവിതത്തിന്റെ പ്രതീകമായി ഒഴുകി നടക്കുന്ന ഖദര്‍ പ്രവാഹം, അവര്‍ണ്ണനീയം തന്നെയായിരുന്നു.

മനസ്സിനെ പല ചിന്തകളും കീഴടക്കി.
ഉള്‍ക്കണ്ണില്‍ കാണാക്കാഴ്ച്ചകള്‍ പലതും തെളിഞ്ഞു.

തേച്ചുമിനുക്കിയ ഖദറും, അല്പ്പം അകറ്റിപ്പിടിച്ചകക്ഷവും, കറുത്തതൊ വെളുത്തതോ ഉപ്പൂറ്റിമറയ്ക്കുന്ന ചെരുപ്പും, ആധികാര പ്രമത്തതകൊണ്ട് ബലംപ്പിടിച്ചുള്ള നടത്തവും, ബ്യൂട്ടീപ്പാര്‍ലറില്‍ മിനുക്കിയെടുത്ത മുഖസൗന്ദര്യവുമായെത്തുന്ന ദല്ലാളന്മാരെ സ്വീകരിയ്ക്കുവാന്‍ ബ്യൂറോക്രസ്സിയുടെ ആണ്‍പെണ്‍ വേശ്യകള്‍, സദാ ഇടനാഴികളിലും മുറികളിലും വിധേയസന്നദ്ധ മദമന്ദഹാസവുമായി, കാത്തു നിന്ന് വരവേല്ക്കുന്നത്, കേരളസംസ്‌കാരത്തിന്മേലുള്ള വിസര്‍ജ്ജിയ്ക്കല്‍ തന്നെയാണ്.

ഖദര്‍ മാഹാത്മ്യത്തിലില്ലായ്മ ചെയ്യപ്പെടുന്ന-അറുത്തു മാറ്റപ്പെടുന്ന-കേരളത്തിന്റെ ആത്മാവിന്റെ ദൈന്യനിലവിളി, പൊട്ടുന്നമദ്യക്കുപ്പികളുടെ ശീല്ക്കാരത്തിലാരുമറിയുന്നില്ല.

അല്ലെങ്കില്‍ ശ്രദ്ധിയ്ക്കുന്നില്ല,
ഗൗനിയക്കുന്നില്ല.


ഖദര്‍ മാഹാത്മ്യം മഹാശ്ഛര്യം!
നമുക്കും കിട്ടണം പണം.

No comments:

Post a Comment