lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Thursday, June 23, 2011

വരുന്ന അഞ്ചുവര്‍ഷം നിയമങ്ങള്‍ പാലിച്ചുമാത്രം ജീവിയ്ക്കുമെന്ന് നാം കേരളിയര്‍ക്ക് പ്രതിജ്ഞയെടുത്ത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ!

വരുന്ന അഞ്ചുവര്‍ഷം നാം കേരളീയര്‍ക്ക് സ്വാര്‍ത്ഥതവെടിഞ്ഞ് നിയമങ്ങള്‍ പാലിച്ചുമാത്രം ജീവിയ്ക്കുമെന്ന് പ്രതിജ്ഞയെടുത്ത് പ്രാവര്‍ത്തികമാക്കാന്‍ മഴിയുമോ? എങ്കില്‍ നാം ഇന്നത്തെഈ കുഴഞ്ഞുമറിഞ്ഞ നവലോകത്തിന് മാതൃകയാകും.

ഇങ്ങനെപറഞ്ഞതുകൊണ്ട് ഞാനൊരു കോണ്‍ഗ്രസ്- യൂഡിഎഫ് അനുഭാവിയാണെന്ന് ആരും കരുതേണ്ടതില്ല. കോണ്‍ഗ്രസ്-യൂഡിഎഫ് രാഷ്ട്രീയത്തിന്റെ എക്കാലത്തേയും വിമര്‍ശ്ശകനും ഇവരുടെ നയങ്ങളെ അംഗീകരിയ്ക്കാത്തവനുമാണ്.

അഞ്ചുവര്‍ഷം എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഒരു രാഷ്ട്രീയ കക്ഷിയുടേയൊ മുന്നണിയുടേയൊ ഭരണകാലമല്ല. ആ വാചകത്തിന്റെ അര്‍ത്ഥം പോലെതന്നെ ചെറിയ പലമുണ്ടാക്കനാവശ്യമായ ചുരുങ്ങിയ ഒരു കാലയളവെന്നേയുള്ളു.

ഇങ്ങനെയൊരു തലതിരിഞ്ഞ ചിന്ത എന്റെ തലയിലേയ്ക്ക് കടന്നു വന്നിട്ട് നാളുകളേറെയായി. ആശയ പ്രകടനമെന്ന നിലയില്‍ ചങ്ങാതികൂട്ടങ്ങളക്കിടയിലും ചില സദസ്സുകളിലും വാചാ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട് എന്നല്ലാതെ എഴുതുകയോ പ്രസിദ്ധീകരിയ്ക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴിതിന് മുതിര്‍ന്നതിന്റെ പ്രചോദനം മലയാളമനോരമ ദിനപ്പത്രത്തില്‍ ''ഫയലില്‍ ഉറങ്ങുന്ന കേരളം'' എന്ന ജോണ്‍ മുണ്ടക്കയത്തിന്റെ ലേഖന പരമ്പരയും അതിന്മേല്‍ വന്നിട്ടുള്ള പ്രതികരണങ്ങളുമാണ്.

സിവില്‍ സര്‍വ്വീസിന്‍േയും സെക്രട്ടേറിയറ്റിന്റേയും കാര്യക്ഷമത, കെടുകാര്യസ്ഥത, അഴിമതി എന്നിവയെക്കുറിച്ച് വന്ന ആക്ഷേപങ്ങളില്‍ അവസാനത്തേതാണ് എൗ ല്‍േഖന പരമ്പര.

ഇത്തരം ചര്‍ച്ചകള്‍ കാലാകാലങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്തുകൊണ്ടും ഗുണകരമാണ്. സിവില്‍ സര്‍വ്വീസിന്റെ ജനവിരുദ്ധ മുഖത്തെക്കുറച്ച് ആക്ഷേപമുന്നയിയ്ക്കാത്തവരായി ആരുമില്ല. എന്നാലവരില്‍ തന്റെ മകന് സര്‍ക്കാര്‍ ജോലി കിട്ടുമ്പോള്‍ കൂടുതല്‍ കൈക്കൂലി അധികാരവും ലഭിയ്ക്കുന്ന ഓഫീസ് തന്നെയായിരിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുകയും അതിനായി ചരടു വലിയ്ക്കുകയും ചെയ്യുന്നവന്‍ മുതല്‍ സമൂഹത്തിലെ സമസ്ത വിഭാഗങ്ങളും പെടും. സിവില്‍ സര്‍വ്വീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് കാഷ്വല്‍ സ്വീപ്പര്‍ മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ളവരും അസംതൃപ്തരുമാണ്. തന്റെ തന്നെ ഓഫിസില്‍ തനിയ്ക്ക് നീതി ലഭിച്ചില്ലെ്‌നന് വിലപിയ്ക്കാത്ത ഒരു ജീവനക്കാരനും ഇന്നുവരെയുണ്ടായിട്ടില്ല.

എന്നാല്‍ ഈ വിലാപങ്ങളില്‍ സിവില്‍ സര്‍വ്വീസിനെ കാര്യക്ഷമമാക്കുന്നതിന് പ്രായോഗികവും ക്രിയാത്മകവുമായ ഒരൊറ്റ നവര്‍ദ്ദേശങ്ങളുമുണ്ടാകാറില്ല എന്നത് ഈ വിഷയത്തിന്റെ ദാരുണമായ അന്ത്യവുമാണ്.

ചിവില്‍ സര്‍വ്വീസില്‍ ഉന്നതമായ സ്ഥാനങ്ങള്‍ അലങ്കരിച്ചവരും അലങ്കരിയ്ക്കുന്നവരുമായ ധാരാളം പേര്‍ പ്രത്യേകിച്ചും ഐ എ എസ്സുകാര്‍ ഈ വിഷയത്തില്‍ കാലാകാലങ്ങളില്‍ പ്രതികരിയ്ക്കാറുണ്ടെങ്കിലും ആഴത്തില്‍ വിഷയത്തെ അപഗ്രഥിയ്ക്കാന്‍ തയ്യാറാകാറില്ല. തന്റെ തന്നെ സാനിദ്ധ്യംകൊണ്ട്മലീമസമായിപ്പോയി സിവില്‍ സര്‍വ്വീസെന്ന് ഒരാളും പശ്ചാത്തപിയ്ക്കാറുമില്ല.

ചിന്തകരും ബുദ്ധിജീവികളും എഴുത്തുകാരുമായി ധാരാളം പേര്‍ സിവില്‍ സര്‍വ്വീസില്‍ ഉണ്ടായിരുന്നു. വിരമിച്ചശേഷവും സമൂഹമദ്ധ്യത്തില്‍ സജിവ സാനിദ്ധമായി നിലകൊള്ളുന്നവരുമുണ്ട്. എന്നാലിവര്‍ക്കാക്കും ഇതിനു പരിഹാരം നിരദ്ദേശിയ്ക്കാനാകുന്നില്ല. ഇതിന്റെ ശരിയായ പ്രശ്‌നങ്ങളെക്കുറിച്ച് പുറത്തു പറയാന്‍ ധൈര്യമില്ലായെന്നതുമിതിന്റെ ദുരന്തം തന്നെയാണ്.

സെക്രട്ടേറിയേറ്റില്‍ കെടുകാര്യസ്ഥതയുണ്ട് എന്ന് പറയുന്നതുതന്നെ നമ്മുടെ ജനാധിപത്യ ഭരണത്തിന്റെ ദയനീയതയും പരാജയവുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്. ഈ സ്ഥിതിതന്നെയാണ് ജനപ്രതിനിധികള്‍ നേരിട്ട് ഭരണ നിര്‍വ്വഹണം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും. മാതൃകയായി കാണിയ്ക്കാന്‍ ഒന്നുപോലുമില്ലാതെപോയത് കേവലം നിസ്സാരന്മാരായ ജീവനക്കാരന്റെ മാത്രം ധാര്‍ഷ്ട്യമോ തന്നിഷ്ടമോ ആകാനിടയില്ല.

അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും പ്രേകമായി അനേകം ഘടകങ്ങളുണ്ടെന്നും, ഇത്തരം ഘടകങ്ങളുടെ ഒത്തുചേരലിന്റെ ഉത്പന്നങ്ങളാണിതെന്നും, ഇവയെ ഇഴപിരിച്ച് വേര്‍തിരിയ്ക്കാനും പരസ്യമായി പ്രഖ്യാപിയ്ക്കാനും പശ്ചാത്തപിയ്ക്കാനും പ്രായശ്ചിത്തം ചെയയാനും നാമോരോരുത്തര്‍ക്കും കഴിയണം.

ലജിസ്ലേച്ചറും എക്‌സിക്യൂട്ടീവും ഇഴപിരിയ്ക്കാന്‍ കഴിയാത്തവണ്ണം ഇഴചേര്‍ന്നൊന്നായെങ്കില്‍ മാത്രമേ അഴിമതി സമ്പൂര്‍ണ്ണവും സാര്‍വത്രികവും വിജയകരവുമായയി നടപ്പിലാക്കാന്‍ കഴിയു.

നാമോരോരുത്തരും ''ക്യൂ''-വിനെതിരാണ്. ക്യൂവിനെമറികടന്ന് കാര്യസിദ്ധിനേടിയാല്‍ രണ്ടുതരത്തില്‍ നാം സംതൃപ്തരാകും. ഒന്ന് തനിയ്ക്കിവിടെ സാധാരണക്കാരേക്കാള്‍ പ്രാധാന്യമുണ്ടെന്ന് മറ്റുള്ളവരെ ധരിപ്പിച്ച് അമ്പരപ്പിച്ചുകളയാമെന്ന മിഥ്യാ അവബോധം. രണ്ട് എളുപ്പത്തില്‍ കുറുക്കുവഴിയിലൂടെ മേലനങ്ങാതെ കാര്യസിദ്ധി വരുത്തുന്നതില്‍ പുലര്‍ത്തുന്ന വക്രബുദ്ധിയും മേലനങ്ങാതെ സമ്പാദിയ്ക്കാനുള്ള ത്വരയും. നിസ്സാരമെന്നും നിരുപദ്രവമെന്നും തോന്നാവുന്ന ''ക്യൂ''-വിന്റെ ലംഘനത്തിനായി അയാള ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍, സ്വാധീനങ്ങള്‍ അഴിമതിയിലേയ്ക്കു് കെടുകാര്യസ്ഥതയ്ക്കും വഴിവയ്ക്കുന്നു.

നിസംഗത പലപ്പോഴും നിരാശയില്‍ നിന്നാണ് ഉടലെടുക്കുന്നത്. എത്ര കാര്യക്ഷമതയുള്ളയാളായാലും അയാളുടെ മേല്‍ അനാവശ്യ സമ്മര്‍ദ്ദങ്ങളോ അവഗണനയോ ഉണ്ടാകുമ്പോഴും, അര്‍ഹിയ്ക്കുന്ന അംഗീകാരം ലഭിയ്ക്കാതെയോ അപമാനിതനാകുകയോ ചെയ്യുമ്പോഴും നിരാശയില്‍ നിന്നുമുടലെടുക്കുന്ന നിസംഗതയും, നിസംഗതയില്‍ നിന്നുമുടലെടുക്കുന്ന കാര്യക്ഷമതാ രാഹിത്യവും, തുടര്‍ന്ന് പിടിച്ചുനില്‍ക്കാനാകാതെ, പോരാടാന്‍ കഴിയാതെ പ്രതിക്ഷേധിയ്ക്കാനാകാതെ കളം വിട്ടു പോകുന്ന എത്രയോ ഹതഭാഗ്യരായ മിഷുക്കന്മാരുണ്ട്. പ്രതിഭാ ദരിദ്രന്മാരും പ്രതിഷാഗര്‍വ്വിഷ്ഠന്മാരുമായ മേലുദ്യോഗസ്ഥന്റേയും ഭരണാധികാരിയുടേയും കീഴില്‍ തൊഴിലെടുക്കേണ്ടിവരുന്ന ഗതികേടില്‍ നിന്നുമുടലെടുക്കുന്ന നിസംഗതയ്ക്കും നിരാശയ്ക്കും തുല്യം നില്ക്കാന്‍ മറ്റൊന്നുമില്ല.

അഴിമതി കേവലമായ വ്യക്ത്യാതിഷ്ഠിതമാണെന്നു പ്രചരിപ്പിയ്ക്കുന്നത് സദുദ്ദേശപരമല്ല. മറിച്ച് പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാനോ, രഹസ്യ അജണ്ട നടപ്പിലാക്കോനോ, സ്വന്തം തെറ്റുകളെ മൂടിവയ്ക്കാനോ ആയിരിയ്ക്കുമെന്നതാണ് സത്യം. അഴിമതിയും കെടുകാര്യസ്ഥതയും സാമൂഹികവും, വിദ്യാഭാസവും, സാമ്പത്തികവും, രാഷ്ട്രീയവുമായ അപചയങ്ങളുടെ സന്തതിയാണെന്നതുപോലെ, ജീവനക്കാരന്‍ ഈ സമൂഹത്തിന്റെ നേരായ പരിഛേദവുമാണ്. സമൂഹത്തിലെ എല്ലാനന്മതിന്മകളും മറ്റുള്ളവരെ പോലെ അവനും പ്രതിനിധാനം ചെയ്യുന്നു.

ഇന്നത്തെ ഉപഭോഗ-കമ്പോള-സാമ്പത്തിക യുഗത്തില്‍ കമ്പോളത്തില്‍ ലഭ്യമായ ചെറുതും വലുതുമായ സുഖഭോഗ വസ്തുക്കളോടുള്ള ആസക്തി അവനിലും സ്വാഭാവികമായും ഉടലെടുക്കുന്നു.

ഭവനനിര്‍മ്മാണത്തിന്റെ കേവലമായ പാര്‍പ്പിട നിര്‍മ്മാണമെന്ന പ്രാതമിക പ്രക്രിയയില്‍ നിന്നും പ്രദര്‍ശന ശാലയിലേയ്ക്കുള്ള പരിണാമം ഇന്ന് സമൂഹം നേരിടുന്ന അനേകം ഗുരുതര സാമൂഹിക പ്രശ്‌നങ്ങളില്‍ ഉന്നതസ്ഥാനം തന്നെ വഹിയ്ക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ പരിമിതമായ സൗകര്യങ്ങളോടു കൂടിയ ചെറിയ വീടു നിര്‍മ്മിയ്ക്കുന്നതിനും കുറഞ്ഞത് പത്തു ലക്ഷം രൂപ പോലും പര്യാപ്തമല്ല.

വിദ്യാഭാസപരമായി ഉന്നതസ്ഥാനത്തു നില്ക്കുന്നതുകൊണ്ടു തന്നെ പണ്ടജ്ഞാതമായിരുന്ന പലവിഷയങ്ങളിലും ഇന്ന് സാമാന്യവിജഞാനം സാധാരണ ജനങ്ങള്‍ക്കുപോലുമുണ്ട്. അത്തരത്തില്‍ പെട്ടയൊന്നാണ് രോഗങ്ങളെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചുമുള്ള അറിവ്. ആതുര ശുശ്രൂഷാ രംഗത്ത് നിന്നും, പുതിയ സമ്പദ്പരിഷ്‌ക്കരണ നയങ്ങളുടെ ഭാഗമായി സര്‍ക്കാരുകള്‍ പിന്മാറാന്‍ നിര്‍ബന്ധിതരാണ്. ഈ സംവിധാനം നിലനില്ക്കണമെന്നാഗ്രഹിയ്ക്കുന്ന സര്‍ക്കാരുകള്‍ക്കുപോലും, പരിമിതമായ സാമ്പത്തിക സ്രോതസ്സുകളുപയോഗവച്ച് വളരെക്കുറച്ചു സൗകര്യങ്ങള്‍ മാത്രമേ ഈ രംഗത്ത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുള്ളു. ആ നിലയില്‍ ആശ്രയിയ്ക്കാവുന്നത് ബഹുമുഖങ്ങളായ പ്രത്യേക സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികളേയാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സ ഇന്നുമെന്നും സാധാരണക്കാരന് താങ്ങാവുന്നതിനുമെത്രയോ അപ്പുറമാണ്. രോഗവിവരത്തെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരിയ്ക്കുയും പണമുണ്ടെങ്കില്‍ ചികിത്സിച്ച് ഭേദമാക്കാന്‍കഴിയുമെന്ന അറിവുമുണ്ടാവുകയും പണമില്ലാതെ വരുകയും ചെയ്യുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിയ്ക്കുകയോ ഉത്കണ്ഠപ്പെടുകയോ ചെയ്യാറുണ്ടോ? പണമില്ലാത്തതുകൊണ്ടു മാത്രം തന്റെ വേണ്ടപ്പെട്ടവര്‍ക്ക് ചികിത്സ നേടികൊടുക്കാന്‍ കഴിയാതെ പോയി എന്നു വച്ചാല്‍ താനറിഞ്ഞുകൊണ്ടു തന്റെ പ്രിയപ്പെട്ടവനെ അല്ലെങ്കില്‍ പ്രിയപ്പെട്ടവളെ മരണത്തിനെറിഞ്ഞുകൊടുത്തു അല്ലെങ്കില്‍ തന്റെ കഴിവില്ലായ്മ മൂലം താന്‍ കൊന്നു, താന്‍ തന്റെ പ്രിയപ്പെട്ടവരുടെ കൊലയാളി എന്നതിരിച്ചറിവുണ്ടാക്കിയേയ്ക്കാവുന്ന മാനസ്സിക സംഘര്‍ഷം സങ്കല്പാതീതമാണ്.

വിദ്യാഭ്യാസം ഇന്ന് കേരളത്തില്‍ വളരെവേഗം പണം സമ്പാദിയ്ക്കാനുള്ള എളുപ്പവഴിയാണ്. വിദ്യ കച്ചവടവസ്തു അല്ലെങ്കില്‍ ചരക്കാണ്. വിവരസാങ്കേതിക വിദ്യ വളരെവേഗം വികസിയ്ച്ചുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ആധുനിക വിദ്യാഭ്യാസം അത്യന്താപേക്ഷിതവും ഒപ്പം ചെലവേറിയതുമായി. തന്റെ കുട്ടിയ്ക്ക് പഠിയ്ക്കാന്‍ താത്പര്യമുണ്ടാവുകയും പണമാണ് പ്രവേശനത്തിന്റെ മാനദണ്ഭമെന്നുവരികയും രക്ഷകര്‍ത്താവിന്റെ കയ്യില്‍ പണമില്ലാതെ വരികയും ചെയ്യുമ്പോഴുണ്ടാകുന്ന മാനസിക സംഘര്‍ഷവും നിരാശയും വ്യവസ്ഥിതികളോടുണ്ടാകുന്ന വെറുപ്പും വിവരണാതീതമാണ്.

വളരെവേഗം സഞ്ചരവച്ചുകൊണ്ടിരിയ്ക്കന്ന ആധുനികയുഗത്തില്‍ അതിനൊപ്പമെത്താന്‍ വേഗതയേറിയ സഞ്ചാരമാര്‍ഗ്ഗങ്ങളും വാര്‍ത്താവിനിമയമാര്‍ഗ്ഗങ്ങളും അത്യാവശ്യമാണ്.

ഇവയെല്ലാമിന്ന് എത്തിപ്പിടിയ്ക്കാന്‍ വെമ്പുന്ന ലോകസമൂഹത്തിന്റെ കൈയെത്താദൂരത്തു നില്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.

ലളിതജീവിതവും ത്യാഗോജ്ജലമായ ജീവിതവും ത്യാഗികളും ഇന്ന് അന്ന്യംനിന്നുപോയി. ഇവയെല്ലാം വിഭ്രമിപ്പിയ്ക്കുന്ന ഫാന്റസിപോലുള്ള കെട്ടുകഥകളാണിന്നത്തെ തലമുറയ്ക്ക്. ത്യാഗങ്ങള്‍ക്കും ലളിതജീവിതത്തിനും ഇന്ന് മാതൃകകള്‍ ഇല്ല.

പൊതുസ്വത്തിനെ സ്വകാര്യസ്വത്താക്കി മാറ്റാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു വലിയ സമൂഹം ഇന്ന് കേരളത്തിലുണ്ട്. അഴിമതിയെക്കുറിച്ച് അഭിപ്രായം പറയുന്നവര്‍ മൂന്നു സ്ഥാപനങ്ങളെക്കുറിച്ചു മാത്രമാണ് സാധാരണയായി അഭിപ്രായം പ്രകടിപ്പിയ്ക്കാറ്. അവ വില്ലേജ് ആഫീസ്, സബ്ബ് രജിസ്റ്രറര്‍ ആഫീസ്, ആര്‍.ററി.ഒ ആഫീസ്. ഈ മൂന്നിടങ്ങളില്‍ മാത്രമേ ഇക്കൂട്ടര്‍ക്ക് അഴിമതികണ്ടെത്താനായിട്ടുള്ളോ? ശ്രീ.ബാബുപോളിന് വില്ലേജ് ആഫീസ് എന്നുകേട്ടാലേ പരമപുഛമാണ്. അത് അദ്ദേഹത്തിന്റെ ഐ.എ.എസ് ഗര്‍വ്വ് പൊട്ടി പുറത്തേയ്‌ക്കൊലിയ്ക്കുന്ന ചലമാണ്. അദ്ദേഷം പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിലും അദ്ദേഹം വിവക്ഷിയ്ക്കുന്ന വില്ലേജ് ആഫീസറേക്കാള്‍ നിലവാരം താഴ്ന്നവരുണ്ടെന്നദ്ദേഹത്തിനറിയാഞ്ഞിട്ടല്ല. കൈയടി കിട്ടാനും സഹപ്രവര്‍ത്തകരുടെ കൈയിലിരിയ്ക്കുന്നത് വേടിയ്ക്കാതിരിയ്ക്കാനും കൂട്ടത്തില്‍ പാടുന്നുവെന്നേയുള്ളു.

പി.ഡബ്ല്യു.ഡി, ആതുരശുശ്രൂഷാ രംഗം, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, ഭരണകൂടങ്ങള്‍, പ്രസ്ഥാനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ ഇവിടങ്ങളില്‍ അഴിമതിയുണ്ടോ? ഉണ്ടെന്നു പറയാന്‍ ഇക്കൂട്ടര്‍ക്കെന്താണിത്രമടി. ഒരു വിരല്‍ അന്ന്യനുനേരേ ചൂണ്ടുമ്പോള്‍ ശേഷിയ്ക്കുന്ന നാലുവിരലുകള്‍ തന്റെ നേരേ ചൂണ്ടിനില്ക്കുമെന്ന തിരിച്ചറിവാണോ? ഡോക്ടര്‍മാരുടെ സ്വകാര്യ ചികിത്സയുമായി ബന്ധപ്പെട്ടു എന്തേ ഇക്കൂട്ടര്‍ക്ക് മിണ്ടാട്ടമില്ലാതെ പോയി. കൈക്കൂലി തന്റെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ച് സമരം ചെയ്തിട്ടുള്ളത് ലോകചരിത്രത്തില്‍ തന്നെ കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മാത്രമേയുള്ളു.

കണ്‍മുന്നിലുള്ള യാഥാര്‍ത്ഥ്യങ്ങളെ കാണാതെ ഇത്തര് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നുപറയുന്നത് വിഡ്ഢിത്തവും ജനങ്ങളുടെ ചിന്തകളെ വഴിതെറ്റിച്ച്, രഹസ്യമായ അജണ്ടഫലപ്രദമായി നടപ്പിലാക്കാനാണ്.

എന്നത്തേയും ആക്ഷേപം റവന്യൂവരുമാനത്തിന്റെ സിംഹഭാഗവും ശമ്പളമിനത്തില്‍ ചിലവാകുന്നുവെന്നാണ്. ഈ പ്രസ്ഥാവനയില്‍ വളരെ അപകടകരമായ ഒരജണ്ട ഒളിഞ്ഞിരിപ്പുണ്ട്. ശമ്പളം നല്കുന്നത് ജീവനക്കാര്‍ക്കാണ്. അവര്‍ പണിയെടുക്കുന്നത് സേവനമേഖലയിലാണ്. ഇത്തരം ആക്ഷേപം ഉന്നയിയ്ക്കുന്നതിനു പിന്നിലെ അജണ്ട, പുത്തന്‍ സാമ്പത്തികനയത്തിന്റെ ഭാഗമായുള്ള സേവനമേഖലയില്‍ നിന്നുമുള്ള പിന്മാറ്റമാണ്. സേവനമേഖലയില്‍ നിന്നുമുള്ള പിന്മാറ്റം ജനങ്ങള്‍ക്കു നല്കിവരുന്നക്ഷേമപ്രവര്‍ത്തനങ്ങള്‍ നിറുത്തി വയ്ക്കുന്നുവെന്നാണ്. ഇതിന്റെ ഗുരുതരമായ മറ്റൊരു പ്രത്യാഘതം സര്‍ക്കാര്‍ മേഖലയില്‍ നിമനങ്ങളുണ്ടാകില്ലാഎന്നുമാണ്. മാത്രമല്ല സ്വാകാര്യമേഖല പുഷ്ടിപ്പെടുകയും ജനങ്ങളുടെ ക്രയശേഷി കുറഞ്ഞുവരുമെന്നുമാണ്.

എന്തിനാണ് കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചപ്പോള്‍ ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ ജോണ്‍മുണ്ടക്കയത്തിനും പ്രസിദ്ധീകരിയ്ക്കാന്‍ മനോരമയ്ക്കും പ്രചോദനമായത്. തീര്‍ച്ചയായും പുത്തന്‍ സാമ്പത്തികനയത്തിന്റെ ഭാഗമായി ഡിപാര്‍ടുമെന്റുകളെ ചുരുക്കികൊണ്ടുവരുന്ന-സോവനമേഖലകളില്‍നിന്നുമുള്ള പിന്‍മാറുന്ന നവ സാമ്പത്തികനയം നടപപ്ിലാക്കുന്നതിന് സൗകര്യം ഒരുക്കുന്നതിനുവേണ്ടിയിട്ടാണോ ഇപ്പോഴീ ചരച്ചതുടങ്ങിവച്ചത്. 2001-ലെ അനുഭവമാണിങ്ങനെയൊരു അഭിപ്രായം പ്രകടപ്പിയ്ക്കാനെന്നെ പ്രേരിപ്പിച്ചത്.

രാജാവിനെപോലെയുള്ളപ്രജകളായിരിയ്ക്കും ഒരു രാജ്യത്തിന്റെ സംഭാവന. രാജാവാദ്യം മാതൃകയായാല്‍ പ്രജകളും അതിനെ പിന്‍പറ്റും. ഒരു രാഷ്ട്രത്തില്‍ മറ്റേതു വിഷയത്തിലുമെന്ന പോലെ രാജാവിന്റെ കാര്യപ്രാപ്തിയും സത്യസന്ധതയും പ്രജകളെ സ്വാധീനിയ്ക്കും.

ജീവനക്കാരന് പരമപ്രധാനമാണ് ജീവിച്ചു പോകാനുള്ള വേതനവും മറ്റാനുകൂല്യങ്ങളും. സര്‍വ്വീസില്‍ തന്റെ തൊഴിലിന് അനിശ്ചിതത്വം ഉണ്ടാകുമെന്ന അറിവ്, തന്റെ വേതനം കാലോചിതമായി പരിഷ്‌കരിയ്ക്കില്ല, തന്റെ പെന്‍ഷനാനുകൂല്യങ്ങളില്‍ വെട്ടിക്കുറവോ, മരവിപ്പിയ്ക്കലോ, ഇല്ലാതാക്കലോ ഉണ്ടാകുമെന്ന തിരിച്ചറവ് അരക്ഷിതാവസ്ഥയ്ക്ക് വഴിവയ്ക്കും. അപ്രകാരം ഭരണാധികാരി മാതൃക ആയാല്‍ മാത്രം പോര, ക്ഷേമാഐശ്വര്യങ്ങള്‍ കൊണ്ടു വരുന്നയാളുമായിരിയ്ക്കണം.

ജീവനക്കാരന്‍ ഈ സമൂഹത്തിന്റെ തന്നെ പരിഛേദമാണ്. അവന്‍ അധിവസിയ്ക്കുന്ന സമൂഹത്തെ അവന്‍ പ്രതിനിധാനം ചെയ്യുന്നു. അവന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ എല്ലാ നന്മതിന്മകളും അവനിലുമുണ്ടാകും. അതുകെണ്ട് സമൂഹത്തിന്റെ ആകെ മാറ്റത്തിലൂടെ മാത്രമേ ഇത്തരം ജീര്‍ണ്ണതകള്‍ക്കു പരിഹാരം കാണാന്‍ കഴിയു.

അതുകൊണ്ടാണ് ഞാന്‍ തലവാചകമായി എന്റെ ഭ്രാന്തന്‍ ചിന്തകള്‍ പറഞ്ഞത്. കെരളത്തില്‍ ഭരണമാറ്റങ്ങള്‍ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക നയങ്ങളുടെ മാറ്റങ്ങള്‍ കൂടിയാണ്.കേരളത്തിലാവിഷ്‌ക്കരിയ്ക്കുന്ന പലപദ്ധതികളും അതുകൊണ്ടുതന്നെ ഫലപ്രാപ്തിയിലെത്തിയ്ക്കാനാകുന്നില്ല. ഇതിനൊരു മാറ്റം വരണം. വികസനപ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും തുടര്‍ച്ചയുണ്ടാകണം. തുടര്‍ച്ചയുണ്ടായില്ലെങ്കില്‍ കേരളത്തിന് പുരോഗതിയുണ്ടാവില്ലാറെന്നുമാത്രമല്ല, ഭരണയന്ത്രന്നിന്റെ ഭാഗമായ സിവില്‍ സര്‍വീസിനും വ്യതിചലനങ്ങളുണ്ടാകും. ബരണകൂടങ്ങള്‍ക്ക് മാറ്റിമറിയ്ക്കാന്‍ കഴിയാത്ത വ്യതിചലനങ്ങള്‍ സൃഷ്ടിയ്ക്കാന്‍ കഴിയാത്ത ഒരു പ്രവൃത്തിപഥം കണ്ടെത്തണം. പശ്ചാതാപ മനസ്സോടെ പ്രായശ്ചിത്തം ചെയ്യാന്‍ കഴിഞ്ഞാലെ സമൂഹത്തിനെ ആകെ ബാധിയ്ക്കുന്ന ജീര്‍ണ്ണതകളെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ മാറ്റിമറിയ്ക്കാനാകൂ.

മുന്നില്‍ സൂര്യവെളിച്ചത്തില്‍ തിളങ്ങിനില്ക്കുന്ന വെള്ളാനയെ കാണാതിരിയ്ക്കാന്‍, നാം ഇരുട്ടിലേയ്ക്ക് ഓടികയറി കണ്ണടച്ച് ഇല്ലാത്ത കരിമ്പൂച്ചയെ തേടിയിട്ടെന്ത് കാര്യം.

No comments:

Post a Comment