lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Wednesday, May 16, 2012

ചെമ്പകപ്പൂവ്


                   ലൂസിഫര്‍

 ഗ്രീഷ്മത്തില്‍ രൗദ്രസൂര്യന്‍
                 തീഷ്ണമാം ജ്വാലയാലെ
 ചുട്ടുചുട്ടു പെള്ളിച്ച
                ഭൂമിപ്പെണ്ണിനെ, രാവ്
ഇളങ്കാറ്റായി വീശി,
                മഞ്ഞുകണങ്ങള്‍ തൂവി,
മോഹനരാഗം പാടി
               സ്വാന്തനിപ്പിച്ചുറക്കും
നേരമാ ഇരുട്ടില്‍ നീ
              നിദ്രവിട്ടുണര്‍ന്നുവോ!
ജാലകപ്പാളി രണ്ടും
                മലര്‍ക്കെ തുറന്ന നീ
നീലനിശീഥിനിയില്‍
                   ദൂരെത്തെളിയുമൊരു
താരകം തേടിയോയെന്‍
                  പ്രാണസഖിയേ, തോഴി!
ശതകോടിത്താരക
                 നക്ഷത്രങ്ങളിലെന്നെ
തേടിയോ, ചുവന്നൊരു
                    താരുവാതിരയെ നീ!
ചെമ്പകപ്പൂമണത്തില്‍
                    ഒഴുകി വന്ന നിന്റെ
പൂര്‍വ്വകാലത്തിലെ നിന്‍
                      മലര്‍വാടിയിലൊരു
തുമ്പിയായിട്ടൊ കരി-
                       വണ്ടായിട്ടെങ്കിലുമോ
ഞാനുമുണ്ടായിരുന്നോ
                      തോഴി, നിന്‍ മധുവുണ്ണാന്‍!
പുലരേ പുലര്‍കാലെ
                     ഓടിച്ചെന്നെടുത്തൊരാ
ചെമ്പകപ്പൂവിന്‍ ഗന്ധം
                     നുകര്‍ന്നീടവേ, നിന്റെ
പൂമുഖം നാണത്താലെ
                    ചുവന്നു തുടുത്തെന്നോ!
കണ്ണടച്ചേറേ നേരം
                      ധ്യാനത്തിലെന്നപോലെ
നിന്നനിന്‍ ചുണ്ടുകളില്‍
                     ഗദ്ഗദം വിറകൊണ്ടോ?
വിടര്‍ന്ന കണ്ണില്‍ നിന്നും
                     കണ്ണുനീരടര്‍ന്നുവോ?
അന്നേരം ചക്രവാള
                      സീമയോടടുത്തയെന്‍
കാഴ്ചയെ മറച്ചല്ലോ
                       തീഷ്ണമാം സൂര്യജ്ജ്വാല!
വിടചൊല്ലുന്നില്ല ഞാന്‍
                         വരുമിനിയും രാവില്‍
ശതകോടി നക്ഷത്ര-
                          കൂട്ടത്തിലൊരുവനായ്
ചുവന്നനക്ഷത്രമായ്
                          നിന്റെ തിരുവാതിര.

** ** ** ** ** ** ** ** ** ** ** ** ** ** **

             കിനാവില്‍ 
    ----------------------------------
വിടരും നീയാ രാവില്‍
                        ചെമ്പകപ്പൂവായ്, തോഴി,
പരക്കും പൂവിന്‍ ഗന്ധം,
                        നിറയും മധു പൂവില്‍,
നുകരും നിന്നെ രാവില്‍
                       കരിവണ്ടായി ഞാനും!

No comments:

Post a Comment