lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Wednesday, May 16, 2012

ചിന്താവിഷ്ടമായ പത്രവാര്‍ത്തകള്‍ 'ധാര്‍മ്മികതയില്‍ നിന്നും വ്യതിചലിയ്ക്കുന്നതു മൂലം അഴിമതി വളരുന്നു.'

(മലയാള മനോരമ 31.01.2012) കൊല്ലം ഡിസിസി പ്രസിഡണ്ട് കടവൂര്‍ ശിവദാസന്‍ ഗാന്ധിജിരക്തസാക്ഷിദിനത്തില്‍! ജനം:- ''ഓ......തന്നെതന്നെ..!!'' (1) കടവൂര്‍:-അഴിമതിയും ഭീകരതയും ഇതുമൂലം വളരുന്നു. ജനം:- ''തന്നെയണ്ണാ....? ഹൊ..!! അപ്പഴേ അഴിമതിക്കേസ്സുകളില്‍ ശിക്ഷിയ്ക്കപ്പെട്ട് രാജ്യത്തെ ജയിലുകളില്‍ കിടക്കുന്ന നേതാക്കന്മാരില്‍ എേറ്റവും കൂടുതല്‍പ്പേര്‍ എേതുപാര്‍ട്ടിയിലും എേതുമുന്നണിയിലും പെട്ടവരണ്ണാ. ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിലെങ്കിലും പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ചിത്രത്തിന്റെ മുന്നില്‍ നിന്ന് ഇങ്ങനെ ഉളുപ്പില്ലാതെ ഓരോന്ന് വിളിച്ചു പറയല്ലേയണ്ണാ... അദ്ദേഹത്തിന്റെ ആത്മാവുപോലും പൊറുക്കൂല കേട്ടാ..!!'' (2) കടവൂര്‍:-രാജ്യം സാമ്പത്തികമായി മുന്നോട്ട് കുതിയ്ക്കുന്നുവെങ്കിലും ധാര്‍മ്മികശോഷണം അതിന് മങ്ങലേല്പ്പിയ്ക്കുന്നു. ജനം:- ''ആരുടെ സാമ്പത്തികത്തിന്റെ കാര്യമണ്ണാ..,അണ്ണനീ പറയുന്നത്. കേട്ടിട്ട് തൊലിയുരുയുന്നണ്ണാ.. ഇങ്ങനെയൊന്നും പറയരുത് കേട്ടാ... നാട്ടുകരുടെ സാമ്പത്തികമെല്ലാം അണ്ണന്റെ പാര്‍ട്ടിക്കാര്‍ കൊണ്ടുവന്ന ഉദാരവത്ക്കരണ സാമ്പത്തികനയത്തിനുശേഷം തകര്‍ന്ന് തരിപ്പണമായെന്ന് അണ്ണനുമറിയാം, ഈ നാട്ടുകാര്‍ക്കുമറിയാം... പിന്നാരുടെ സാമ്പത്തികമണ്ണാ.... ഓ.. ഓ... അവരുടെ റിലയന്‍സിന്റെ. അതിലണ്ണന് അഭിമാനം തോന്നണ് അല്ലേയണ്ണാ... ഈ ദിവസ്സമെങ്കിലും ഇതൊക്കെ ഇങ്ങനെ ഒളിവും മറവുമില്ലാതെ പറയാമോ അണ്ണാാാാ...... കള്ളിവെളിച്ചത്താവൂലേ.... പിന്നെ ധാര്‍മ്മികത.. അതെന്തോന്ന്?... പറയുമ്പോ ഇത്തിരി ധാര്‍മ്മികതയൊക്കെ വേണമണ്ണാ... അല്ലാതെ ഒരുളുപ്പുമില്ലാതിങ്ങനെ... ഛേ ! എന്തരണ്ണാ....'' (3) കടവൂര്‍:- എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന ഗാന്ധിജിയ്ക്കല്ലാതെ ലോകത്ത് മററാര്‍ക്കും പറയാന്‍ സാധിയ്ക്കില്ല. ജനം:- '' സത്യം തന്നെയണ്ണാ സത്യം! അല്ലാതെ ഖദറിട്ട രാജ്യത്തെ എേതുകോണ്‍ഗ്രസ്സുകാരന് പറയാന്‍ കഴിയും. അണ്ണന്‍ സത്യമൊക്കെ പറയും കേട്ടാ.... അണ്ണന്‍ പുലിതന്നെ..'' (4) കടവൂര്‍:- രാജ്യം ഇന്നുകാണുന്ന സൗഭാഗ്യങ്ങളുടെയെല്ലാം അടിത്തറ ഗാന്ധിയന്‍ സങ്കല്പത്തില്‍ നിന്നുമുണ്ടായതാണ്. ജനം:- ''ദാ..കിടക്കുന്നു! അണ്ണന്‍ സത്യം പറഞ്ഞുതൊടങ്ങിയതായിരുന്നു. അണ്ണാ.., അദ്ദേഹത്തെ വെടിവെച്ചു കൊന്നുകളഞ്ഞില്ലേ മഹാപാപി, ഗോഡ്‌സേ. അതുകൊണ്ട് അദ്ദേഹത്തെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കാന്‍ കഴിഞ്ഞില്ല എന്ന വിഷമമല്ലേയുള്ളു എന്നത്തേയും കോണ്‍ഗ്രസ്സുകാര്‍ക്ക്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ തന്നെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ നിന്നും കോണ്‍ഗ്രുസ്സുകാര്‍ വ്യതിചലിച്ചുവെന്നും മിമിക്രിക്കാരേയും ഫാന്‍സിഡ്രസ്സുകാരേയും ഒക്കെപ്പോലെ ആളുകളെ വേഷംകെട്ടിച്ച് അദ്ദേഹത്തിന്റെ മുന്നില്‍ കൊണ്ടുനിറുത്തിയിരുന്നെന്നും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അദ്ദേഹം വീണ്ടും പ്രക്ഷോഭം തുടര്‍ന്നപ്പോള്‍ നെഹ്രുപോലും ക്ഷോഭിച്ചുവെന്നുമൊക്കെയല്ലേ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പുസ്തകത്തില്‍ സായിപ്പന്മാര്‍ എഴുതിവച്ചിരിയ്ക്കുന്നത്. അണ്ണനിതൊന്നും അറിയാഞ്ഞിട്ടല്ല... ഇതൊക്കെയൊരുനമ്പരല്ലേ, അല്ലേണ്ണാാാ! ജീവിച്ചുപോവണ്ടേ.... ശരിതന്നെ..! എങ്കിലും ആലോചിയ്ക്കുമ്പോ... എനിയ്ക്ക വല്ലാത്ത ഉളുപ്പുതോന്നുന്നണ്ണാ... അണ്ണന് തോന്നുന്നില്ലേ..? ഹോ! അണ്ണന്റെയൊരുകാര്യം...!!'' ഇനി ക്രിസ്തവിനും ഇങ്ക്വിലാബ് സിന്ദബാദ് മലയാള മനോരമ (02.02.20012) സി.പി.എം പ്രദര്‍ശനത്തില്‍ മാര്‍ക്‌സിനൊപ്പം യേശുക്രിസ്തുവും സി.പിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആരംഭിച്ച പ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതിലാണ് മനോരമയ്ക്ക് ആക്ഷേപവും പരിഹാസവും. നിന്നേപ്പോലെ നിന്റെ അയല്ക്കാരനേയും സ്‌നേഹിയ്ക്കാന്‍ പറഞ്ഞ യേശുവിന്റെ ശിക്ഷ്യരെന്ന് അവകാശപ്പെടുന്ന ആരെങ്കിലും ഈ ആഹ്വാനം പാലിയ്ക്കുന്നവരായിട്ടുണ്ടോ? യേശു അന്നത്തെ മതമേധാവികളോടും അവര്‍ അനുവര്‍ത്തിച്ചുവന്ന അനാചാരങ്ങള്‍ക്കെതിരേയും പൊരുതി. അദ്ദേഹം അന്നത്തെ സാമൂഹിക പരിഷ്‌ക്കര്‍ത്താവായിരുന്നു. നിരാലംബരായ ജനത്തിന് ആശ്വാസം പകര്‍ന്ന് പുതിയ ജീവിത വ്യവസ്ഥയ്ക്കായി പൊരുതി. അന്നത്തെ സാഹചര്യത്തില്‍ മതാചാരങ്ങളിലൂടേയും ഈശ്വരവിശ്വാസത്തിലൂടേയും മാത്രമേ പുതിയ ഒരു ജീവിത രീതി മുന്നോട്ട് വയ്ക്കാന്‍ കഴിയുമായിരുന്നുള്ളു. ഇന്ന് യേശുവിന്റെ നാമത്തില്‍ തന്നെ എത്രയെത്ര മതസംഘടനകള്‍. ആചാരങ്ങള്‍. ഈ മതസംഘടനകള്‍ ചെന്നുവീഴാത്ത ചെളിക്കുണ്ടുകളില്ല. ഇന്ന് യേശുവീണ്ടും ജനിച്ചാല്‍ ആദ്യം പ്രക്ഷോപം നയിയ്ക്കുന്നത് ഈ മതമേധാവികള്‍ക്കെതിരേയായിരിയ്ക്കുമെന്നതിലാര്‍ക്കെങ്കിലും സംശയമുണ്ടോ? പണാധിപത്യം മൂല്യങ്ങളെ കാര്‍ന്നുതിന്നു. സമത്വം പുരോഹിതന്മാര്‍ പോലും പാലിയ്ക്കുന്നില്ല. യേശുവിനേപ്പോലെ മാര്‍ക്‌സും സമൂഹത്തിലെ അസമത്ത്വത്തിനെതിരെയാണ് ചിന്തിച്ചത്. അതുകൊണ്ട് യേശുക്രിസ്തുവിനെ മാര്‍ക്‌സിനൊപ്പം ഇരുത്തി എന്നതില്‍ ആരും പരിതപിയ്‌ക്കേണ്ടതില്ല. അവര്‍ ഇരിയ്‌ക്കേണ്ട ശരിയായ ഇടത്തുതന്നെ ഇപ്പോഴെങ്കിലും ഇരുന്നല്ലോയെന്നശ്വസിയ്ക്കുകയാണ് വേണ്ടത്. അല്പം താമസിച്ചുപോയോ എന്നുമാത്രം ശങ്കിച്ചാല്‍ മതി. കുമ്പസരിയ്‌ക്കേണ്ട കാലമായി ക്രിസ്തുത്ത്വത്തില്‍ നിന്നും വ്യതിചലിച്ച് ക്രിസ്തീയ സഭകള്‍ ധനം, ആഡംബരം, സുഖം എന്നിവയിലധിഷ്ഠിതമായി, ക്രിസ്തുവിനെ കച്ചവടച്ചരക്കാക്കുമ്പേുള്‍ സാമൂഹികപ്രതിബദ്ധതയുള്ള സംഘടനകള്‍ക്ക് സമൂഹത്തിന്് ചില സത്യങ്ങള്‍ കാട്ടിക്കൊടുക്കേണ്ടി വരും. ക്ഷോഭിച്ച് പുലഭ്യം വിളിയ്ക്കുന്നതിന് മുമ്പ് ആത്മപ്പരിശോധന നടത്തുന്നത് ഉചിതമായിരിയ്ക്കും. യഥാര്‍ത്ഥ ക്രിസ്തുവിന് മുന്നില്‍ പരസ്യമായി കുമ്പസ്സരിയ്‌ക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നുവെന്ന് ഈ സഭാമേലത്യക്ഷന്മാര്‍ തിരിച്ചറിയണം, ഇനിയെങ്കിലും. ചിന്താവിഷ്ടമായ പത്രവാര്‍ത്തകള്‍ ഗാന്ധിജി:- ''നിങ്ങള്‍ക്ക് പ്രതികാരം ചെയ്യണമെന്നുണ്ടെങ്കില്‍ അതെന്തിന് അന്യരുടെ നേരെയാകണം? എന്തുകൊണ്ട് സ്വന്തം തെറ്റുകളോടായിക്കൂടാ?''

No comments:

Post a Comment