lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Wednesday, February 29, 2012

സമകാലീന ചിന്തകള്‍ (22.02ഭ2012) ജയഗീത: ഔദ്യോഗിക ഗോവിന്ദച്ചാമിമാരും കൂട്ടിക്കൊടുപ്പുകാരും.




ജയഗീതയിലൂടെ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത് ഗോവിന്ദച്ചാമി വെറുംചാമിയാണെന്നും, റെയില്‍വേയ്ക്കകത്തെ ചാമിമാരാണ് യഥാര്‍ത്ഥ ആസാമിമാരെന്നുമാണ്.

ജയഗീത പറയുന്നത് വിശ്വാസത്തിലെടുത്താല്‍, ജയഗീതയോട് അപമര്യാദയായി പെരുമാറിയവര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. അജണ്ടയും.

ദീര്‍ഘകാലമായി വ്യക്തമായ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സത്രീകളെ കുടുക്കിലാക്കുന്ന വിദഗ്ദ്ധന്മാരായ ചൂണ്ടക്കാരാണിവര്‍.

അത് വ്യഭിചാരികളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും ലക്ഷ്യവും സംസ്‌കാരവുമാണ്. വരുമാനത്തിന്റേയും സുഖഭോഗത്തിന്റേയും ഇണചേരലുമാണ്.

ഈ നവ ഗോവിന്ദച്ചാമിമാര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ സ്ത്രീസമൂഹത്തിനും സദാചാരത്തിനും എതിര്‍ നില്ക്കുന്നവരും ഇരുട്ടിന്റെ നിഗൂഢതയില്‍ വിവാഹേതര ലാസ്യലഹരിയില്‍ മദനോത്സവമാടി ഇണചേര്‍ന്ന് രമിച്ച് രസിയ്ക്കവേ, ഗര്‍ഭപാത്രത്തില്‍ പതിച്ചുപോയ പാഴ്‌വിത്ത് മുളച്ചു ജനിച്ചുപോയതാകാം.

ഇത് പിന്മുറക്കാക്കുവേണ്ടിയുള്ള മഹത്തായ സുരതത്തില്‍ പിറന്നവരായിരിയ്ക്കില്ലെന്ന് സ്വയം വിശ്വസിയ്ക്കുന്ന, ജാരന്മാരുടെ പാരമ്പര്യം പേറുന്ന, വികലമനസ്സുകളുടെ സംസ്‌കാരവും ജീവിതവുമാണ്.

സ്ത്രീസമൂഹത്തില്‍ ഇവരുടെ അമ്മയും സഹോദരിയും ഭാര്യയും മകളുമുള്‍പ്പെടുന്നുണ്ട്.

വ്യഭിചാരികളും കൂട്ടിക്കൊടുപ്പുകാരുമായ നവ ഗോവിന്ദച്ചാമിമാരില്‍ കുടികൊള്ളുന്നത് ''ബന്ധങ്ങളെന്തായാലും സ്ത്രീകള്‍ ഒരുപോലെ. ഭോഗവസ്തുക്കള്‍. ഭോഗിയ്ക്ക തന്നെ.'' എന്ന സംസ്‌കാരമാണ്.

ഈ സംസ്‌കാരമുള്ളിടത്തോളം ഇവരുടെ സ്വന്തം ഗൃഹത്തിലെ സ്ത്രീകളുടെ ചാരിത്ര്യം സുരക്ഷിതമായിരിയ്ക്കില്ല.

ഇവര്‍ക്കുമുന്നിലെ ജയഗീതമാരുടെ വിലാപങ്ങള്‍ക്കെന്തുവില. സ്വന്തം വീട്ടിലെ സ്ത്രീകളുടെ തേങ്ങലുകള്‍ക്കൊപ്പം അമര്‍ത്തപ്പെടുകയേയു

ഫെയ്‌സ് ബുക്ക് ചിന്തകള്‍ ( 25.02.2012) ആനിമേറ്റ് ചെയ്യപ്പെടുന്ന പ്രിഥ്വിരാജ്



തമാശയ്ക്കപ്പുറം ഹാസ്യം പരിഹാസവും കടന്ന് അധിക്ഷേപത്തിന്റെ രൂപം പ്രാപിയ്ക്കുന്നുവെങ്കില്‍, അതുല്പാദിപ്പിച്ചവന് നിഗൂഢലക്ഷ്യവുമുണ്ട്.

ഒളിത്താവളങ്ങളിലിരുന്ന് കൂലിയ്ക്കാളെ വച്ച് പുലയാട്ട് നടത്തുന്ന മാന്യന്മാരുണ്ട്.

കൂലിക്കാര്‍ തന്റെ മുതലാളിയുടെ അമേദ്യം ചുമക്കുന്നവരാണ്. മുതലാളിയ്ക്ക് അതിസാരമായതിനാല്‍ അമേദ്യം നേരിട്ട് ഇവരുടെ കൈകളിലേയ്ക്ക് വിസര്‍ജ്ജിച്ച് കൊടുക്കും. മുതലാളിയുടെ നിദ്ദേശാനുസരണം ഇവര്‍ മറ്റുള്ളവരുടെ ദേഹത്ത് അമേദ്യമെറിയും.

മുതലാളി സമൂഹമധ്യത്തില്‍ മാന്യന്മാരില്‍ മാന്യനായി നമ്മെ സ്ഥാനത്തും അസ്ഥാനത്തും ഉത്‌ബോധിപ്പിച്ചുകൊണ്ടിരിയ്ക്കും. പക്ഷെ വിസര്‍ജ്ജ്യാനന്തരം ശൗചം ചെയ്യാത്തതുകൊണ്ട് ദുര്‍ഗന്ധം മൂലം മുതലാളിയെ കാണുന്നമാത്രയില്‍് ജനം മൂക്കുപൊത്തിതുടങ്ങും. മുതലാളിയ്ക്ക് അതിസാരമായതിനാല്‍ വിസര്‍ജ്ജ്യം രണ്ട് കാലുകളിലൂടെയും ഒഴുകി താന്‍ നില്ക്കുന്ന തറയും വൃത്തികേടാക്കിക്കൊണ്ടിരിയ്ക്കും.

കൂലിയുടെ ദേഹമാസകലം മുതലാളി മലാഭിഷേകം നടത്തികൊണ്ടിരിയ്ക്കുന്നതിനാല്‍ കൂലിയെ മലാഭിക്ഷിക്തന്‍ എന്നറിയപ്പെടും.

ഇതെഴുന്നത് പ്രിഥ്വിരാജിനെ ഒരുവന്‍ ആനിമേറ്റ് ചെയ്ത ഫോട്ടോ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത് കണ്ടതുകൊണ്ടാണ്.

ഒരാളിന്റെ മുഖം മറ്റെരാളിന്റെ മുഖത്തോട് ആനിമേറ്റ് ചെയ്ത് തമാശയുണ്ടാക്കുന്നത് വിമര്‍ശിയ്ക്കപ്പെടേണ്ടതില്ല.

എന്നാലീച്ചിത്രം മര്യാദകളുടെ സകല സീമകളും ലംഘിച്ചു.

അതിന്റെ വിശദാംശങ്ങളിലേയ്ക്ക് ഞാന്‍ പോകുന്നില്ല. അതിനുപോലും സാദ്ധ്യമാകാത്ത തരത്തില്‍ സംസ്‌കാരത്തിന്റെ സകല അതിര്‍വരമ്പുകളും കടന്ന് അതിക്രൂരമായ അധിക്ഷേപമായിപ്പോയി ഈ സംസ്‌കാരശൂന്യത.

പിതാവ് മരിച്ച് അമ്മയോടൊപ്പം താമസിയ്ക്കുന്ന മകന്റെ പിതൃത്വത്തെ പരസ്യമായി പരിഹസിയ്ക്കുന്നത്:-

(1) സ്വന്തം പിതൃത്വം സമൂഹത്തില്‍ തെരയുന്നതിന് തുല്യമാണ്.

(2) സ്വന്തം മാതാവിന്റെ ചാരിത്ര്യത്തല്‍ അവിശ്വസിയ്ക്കുന്നതുകൊണ്ടുമാണ്.

സ്വന്തം പിതൃത്വം ലേലവസ്തു വാക്കുകയും അമ്മയുടെ ശരീരം കച്ചവടച്ചരക്കാക്കുകയും ചെയ്യുന്നതില്‍ ആര്‍ക്കും പരാതിയുണ്ടാകില്ല. പരാതിയുണ്ടാകുന്നത് അത് പരസ്യമായി ചെയ്യുമ്പോഴും മറ്റുള്ളവരില്‍ ആരോപിയ്ക്കുമ്പോഴുമാണ്.

Wednesday, February 22, 2012

സമകാലീന ചിന്തകള്‍ (22.02ഭ2012) ജയഗീത: ഔദ്യോഗിക ഗോവിന്ദച്ചാമിമാരും കൂട്ടിക്കൊടുപ്പുകാരും.

ജയഗീതയിലൂടെ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത് ഗോവിന്ദച്ചാമി വെറുംചാമിയാണെന്നും, റെയില്‍വേയ്ക്കകത്തെ ചാമിമാരാണ് യഥാര്‍ത്ഥ ആസാമിമാരെന്നുമാണ്.

ജയഗീത പറയുന്നത് വിശ്വാസത്തിലെടുത്താല്‍, ജയഗീതയോട് അപമര്യാദയായി പെരുമാറിയവര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. അജണ്ടയും.

ദീര്‍ഘകാലമായി വ്യക്തമായ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സത്രീകളെ കുടുക്കിലാക്കുന്ന വിദഗ്ദ്ധന്മാരായ ചൂണ്ടക്കാരാണിവര്‍.

അത് വ്യഭിചാരികളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും ലക്ഷ്യവും സംസ്‌കാരവുമാണ്. വരുമാനത്തിന്റേയും സുഖഭോഗത്തിന്റേയും ഇണചേരലുമാണ്.

ഈ നവ ഗോവിന്ദച്ചാമിമാര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ സ്ത്രീസമൂഹത്തിനും സദാചാരത്തിനും എതിര്‍ നില്ക്കുന്നവരും ഇരുട്ടിന്റെ നിഗൂഢതയില്‍ വിവാഹേതര ലാസ്യലഹരിയില്‍ മദനോത്സവമാടി ഇണചേര്‍ന്ന് രമിച്ച് രസിയ്ക്കവേ, ഗര്‍ഭപാത്രത്തില്‍ പതിച്ചുപോയ പാഴ്‌വിത്ത് മുളച്ചു ജനിച്ചുപോയതാകാം.

ഇത് പിന്മുറക്കാക്കുവേണ്ടിയുള്ള മഹത്തായ സുരതത്തില്‍ പിറന്നവരായിരിയ്ക്കില്ലെന്ന് സ്വയം വിശ്വസിയ്ക്കുന്ന, ജാരന്മാരുടെ പാരമ്പര്യം പേറുന്ന, വികലമനസ്സുകളുടെ സംസ്‌കാരവും ജീവിതവുമാണ്.

സ്ത്രീസമൂഹത്തില്‍ ഇവരുടെ അമ്മയും സഹോദരിയും ഭാര്യയും മകളുമുള്‍പ്പെടുന്നുണ്ട്.

വ്യഭിചാരികളും കൂട്ടിക്കൊടുപ്പുകാരുമായ നവ ഗോവിന്ദച്ചാമിമാരില്‍ കുടികൊള്ളുന്നത് ''ബന്ധങ്ങളെന്തായാലും സ്ത്രീകള്‍ ഒരുപോലെ. ഭോഗവസ്തുക്കള്‍. ഭോഗിയ്ക്ക തന്നെ.'' എന്ന സംസ്‌കാരമാണ്.

ഈ സംസ്‌കാരമുള്ളിടത്തോളം ഇവരുടെ സ്വന്തം ഗൃഹത്തിലെ സ്ത്രീകളുടെ ചാരിത്ര്യം സുരക്ഷിതമായിരിയ്ക്കില്ല.

ഇവര്‍ക്കുമുന്നിലെ ജയഗീതമാരുടെ വിലാപങ്ങള്‍ക്കെന്തുവില. സ്വന്തം വീട്ടിലെ സ്ത്രീകളുടെ തേങ്ങലുകള്‍ക്കൊപ്പം അമര്‍ത്തപ്പെടുകയേയുള്ളു.

Monday, February 13, 2012

ശവം വില്ക്കുന്നവര്‍ (സമകാലീന ചിന്തകള്‍) (13.02.2012)





ശവം വില്ക്കരുത്.

ശവത്തിനുവേണ്ടി കാത്തിരിയക്കുന്നവര്‍ കഴുകന്മാരാണ്.

ഒരാള്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ ആയാളെക്കുറിച്ച് നല്ലതൊന്നും പറയാതിരിയ്ക്കുകയും അവഗണിയ്ക്കുകയും ചെയ്തശേഷം, മരണാനന്തരം ചാക്കാലക്കരച്ചിലില്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ച് അത്യുച്ചത്തില്‍ നിലവിളിച്ച് ആളുകളുടെ ശ്രദ്ധ നേടുന്നവന്റെ സംസ്‌കാരവും മനോഗതിയുമെന്തായിരിയ്ക്കും.

അഴീകോട് മാഷ് മരണം വരെ കേരളത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക മൂല്യച്യുതികള്‍ക്കെതിരെ വാക്കുകളെ അഗ്നിശരങ്ങളാക്കിയ പടനായകനായിരുന്നു. അദ്ദേഹം ഒരുക്കിയ അഗ്നികുണ്ഠത്തില്‍ വെന്തുവെണ്ണീറാകാത്ത ഒരപഥസഞ്ചാരിയുമുണ്ടായിരുന്നില്ല.

ഇടതുപുരോഗമനപ്രസ്ഥാനത്തിന്റെ സഹചാരിയായിരുന്നെങ്കിലും ആ രാഷ്ട്രിയപ്രസ്ഥാനത്തില്‍ അംഗത്വമില്ലാത്ത സ്വതന്ത്ര ചിന്തകനുമായിരുന്നു, അദ്ദേഹം. നേതാവോ പ്രസ്ഥാനങ്ങളുടേയും സംഘടനകളുടേയും ഭാരവാഹിയോ ആയിരുന്നില്ല. എന്നാല്‍ തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലെ ശരിമകൊണ്ടു വളര്‍ന്ന് ഹിമവാനേപ്പോലെ ഗാംഭീര്യമാര്‍ജിച്ച വ്യക്തിത്വത്തമായിരുന്നു അദ്ദേഹം. എവറസ്റ്റ് കൊടുമുടിയോളം ഉയരവുമുണ്ടായിരുന്നു അദ്ദേഹത്തിന്.

അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കേരളം എന്നും ഉണര്‍ന്നെഴുന്നേറ്റു. കാതോര്‍ത്തു. അഗ്നിശ്ശരമായും ചാട്ടുളിയായും സംഗീതമായും സാന്ത്വനമായും അദ്ദേഹത്തിന്റെ വാക്കുകള്‍ മലയാളമണ്ണിന്റെ കൊടങ്കാറ്റും തീജ്ജ്വാലയും പേമാരിയും കുളിര്‍കാറ്റും മഞ്ഞുമായി. അദ്ദേഹം കടലിരമ്പവും ഇടിമുഴക്കവും മിന്നല്‍പ്പിണറിലെ തീഷ്ണവെളിച്ചവുമായിരുന്നു.

പുരോഗമന ആശയങ്ങള്‍ക്കായി പടപൊരുതിയെന്ന ഒറ്റകാരണത്താല്‍ മലയാളമണ്ണിലെ പാരമ്പര്യം പറയുന്നപത്ര-ദൃശ്യ മാധ്യമങ്ങള്‍ ജീവിച്ചരുന്നപ്പോള്‍ അദ്ദേഹത്തെ ആകാവുന്നതരത്തിലൊക്കെ അപമാനിച്ചു. അവഗണന ക്രൂരമായ അപമാനമാണ്. ഇടതുപക്ഷവുമായി ഇടയുമ്പോള്‍ പ്രാധാന്യം കൊടുക്കകയും അല്ലാത്തപ്പോള്‍ തമസ്‌ക്കരിയ്ക്കുകയും ചെയ്യുന്ന പത്ര-മാധ്യമ ധര്‍മ്മം ഈ നാടിന്റെ ശാപമാണ്.

ഇങ്ങനെ ജീവിച്ചരുന്നപ്പോള്‍ അപമാനിച്ച പത്ര-ദൃശ്യ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ മരണാനന്തരം കൊടുത്ത പ്രാധാന്യവും വാര്‍ത്തകളിലെ തലക്കെട്ടുകളിലെ സാഹിത്യ ഭംഗിയും വായിച്ചാല്‍ നാമൊക്കെ എത്രമാത്രം പരിഹസിയ്ക്കപെടുന്നുവെന്ന് ബോധ്യം വരും.

ആദ്ദേഹം മരിച്ചത്, മരണശയ്യയിലും മാധ്യമങ്ങള്‍ തന്റെ ധിഷണയെക്കുറിച്ച് ഒരു വാക്കുപോലും പറയാതെ, അപവാദപ്രചരണം നടത്തിയതില്‍ മനംനൊന്താണ്.

മരണാനന്തരം ഇറക്കിയ ആദ്യത്തെ ഞായറാഴ്ചപ്പതിപ്പിലൂടെ, അവിവാഹിതനായിരുന്ന അദ്ദേഹത്തിന് പ്രണയങ്ങളും ലൈംഗികതയുമുണ്ടായിരുന്നോയെന്ന അന്വേഷണമായിരുന്നു, മലയാളത്തിലെ മുത്തശ്ശിപ്പത്രം നടത്തിയത്.

ആദ്ദേഹത്തിന്റെ ധിഷണയെക്കുറിച്ച് ആ പതിപ്പില്‍ ഒരു വരിപോലുമെഴുതാന്‍ മെനക്കെട്ടില്ല.

അദ്ദേഹത്തിന്റെ അന്ത്യനാളുകളിലെ വിലാപങ്ങള്‍ക്ക് എന്തു വിലയാണ് ഈ പത്രം നല്കിയത്.

മനുഷ്യന്റെ ദൗര്‍ബല്യങ്ങളെ വില്പ്പനച്ചരക്കാക്കുന്നവര്‍ ആ രാജ്യത്തിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും തകര്‍ക്കന്നവരാണ്.

ഇതേകര്‍ത്തവ്യം ഭംഗിയായിത്തന്നെ നിര്‍വഹിയ്ക്കുകയാണ് ഇതേ പത്രത്തിന്റെ സാഹിത്യ പ്രൗഢമായ മാസിക. ഇവിടെ അദ്ദേഹത്തിന്റെ ധിഷണയേക്കുറിച്ചുള്ള അന്വേഷണമുണ്ടെന്നതുമാത്രമാണ് ആശ്വാസം.

എങ്കിലും അദ്ദേഹം ശവമാകുന്നതുവരെ കാത്തിരിയ്ക്കണമായിരുന്നോ?

ശവത്തിനുവേണ്ടി കാത്തിരിയ്ക്കുന്നവര്‍ കഴുകന്മാരാണ്.

ഇനിയെങ്കിലും നിങ്ങള്‍ ശവം വില്ക്കുന്നവരാകാതിരിയ്ക്കട്ടെ!

Monday, February 6, 2012

ചിന്താവിഷ്ടമായ പത്രവാര്‍ത്തകള്‍ ഗാന്ധിജി:- ''നിങ്ങള്‍ക്ക് പ്രതികാരം ചെയ്യണമെന്നുണ്ടെങ്കില്‍ അതെന്തിന് അന്യരുടെ നേരെയാകണം? എന്തുകൊണ്ട് സ്വന്തം തെറ്റുകളോടായിക്കൂടാ?'' മലയാളമനോരമയിലെ 06.02.2012 -ാം തീയതിലെ കാഴ്ചപ്പാട് പേജില്‍




അര്‍ത്ഥവത്തായ ഈ വാചകം പത്രത്തിന്റെ താളില്‍ ആകര്‍ഷികമായി അച്ചടിച്ചുവയ്ക്കുമ്പോള്‍ അതച്ചടിച്ച പത്രത്തിനും ബാധകമാണെന്ന സത്യം മറക്കരുത്. ഈ വാചകം അച്ചടിച്ചുവച്ച അതേ താളില്‍ തൊട്ടുതാഴെ വിമതന്റെ ആഴ്ചക്കുറിപ്പുകള്‍ എന്ന പ്രതിവാരക്കുറിപ്പില്‍ ''വിപ്ലവ പെരുങ്കളിയാട്ടം'' എന്ന തലക്കെട്ടില്‍ എഴുതിവച്ചിരിയ്ക്കുന്ന കുറിപ്പുകളും ഗാന്ധിജിയുടെ പ്രസിദ്ധമായ വാചകവും വിമതനും മനോരമ പത്രപ്രവര്‍ത്തകരും ഇനി ഒരുവട്ടം കൂടി വായിയ്ക്കണം. എന്നിട്ട് ആത്മപരിശോധന നടത്തണം.

തമാശയും കോമാളിത്തവും തമ്മില്‍ വളരെവളരെ വ്യത്യാസമുണ്ട്. രണ്ടിനും സമാനതകളില്ല. ആകെയുള്ള സാമ്യം കേള്‍ക്കുന്നവനും വായിയ്ക്കുന്നവനും ചിരിയ്ക്കുമെന്നതാണ്. എന്നാലതിലൊന്ന് ശുദ്ധ തമാശ ആസ്വദിച്ചുള്ള ചിരിയും, മറ്റൊന്ന് പരിഹാസച്ചിരിയുമാണ്. പരിഹാസം അതെഴുതിയവനോടും കൂടിയാണ്.

പത്രം സമൂഹത്തിന്റെ കണ്ണാടിയും ജിഹ്വയുമാണ്. വ്യവസായത്തിനപ്പുറം വളരെ വലിയ സാമൂഹിക ഉത്തരവാദിത്ത്വവും അതിനുണ്ട്.

ചില പ്രത്യേക സമൂഹത്തിന് വേണ്ടി മാത്രം ഒരു പത്രം പ്രവര്‍ത്തിയ്ക്കുമ്പോള്‍ അത് എല്ലാ ജനവിഭാഗങ്ങളേയും സംബോധന ചെയ്യുന്നില്ല. അതിന് രാഷ്ട്രീയവും മത-ജാതീയമായവുമായ സങ്കുചിത താത്പര്യങ്ങളുണ്ട്. ആ താത്പര്യങ്ങള്‍ തുറന്നു പറയണം. തുറന്നു പറയാതെ ഒളിഞ്ഞിരിയ്ക്കുന്നത് അന്തസ്സല്ല.

പത്രം മാലിന്യകൂമ്പാരത്തിലേയ്ക്ക് വലിച്ചെറിയപ്പെട്ട ദ്രവിച്ച പലകകഷണങ്ങളിലെ വികൃതമായ അക്ഷരങ്ങളല്ല. അതിന് ജീവനും ലക്ഷ്യവുമുണ്ട്. ലക്ഷ്യം നിസ്വാര്‍ത്ഥമായി സമൂഹത്തോട് കാട്ടുന്ന കാപട്യമില്ലാത്ത ഉത്തരവാദിത്തവുമാണ്.

നിഷ്പക്ഷവും നിസ്വാര്‍ത്ഥവുമായ പത്രപ്രവര്‍ത്തനങ്ങളോ പത്രങ്ങളോ ഇല്ലാ എന്നത് ഇന്ന് ദുഷ്ച്ചുപോയ ഈ സമൂഹം നേരിടുന്ന സാമൂഹിക ദുരന്തമാണ്.

ഗാന്ധിജിയുടെ ''നിങ്ങള്‍ക്ക് പ്രതികാരം ചെയ്യണമെന്നുണ്ടെങ്കില്‍ അതെന്തിന് അന്യരുടെ നേരെയാകണം? എന്തുകൊണ്ട് സ്വന്തം തെറ്റുകളോടായിക്കൂടാ?'' എന്ന ആഹ്വാനം മനോരമയും വിമതനേപ്പോലുള്ളവരും നിത്യജീവിതത്തില്‍ പകര്‍ത്തി മാതൃക കാട്ടുമെന്നു ആത്മാര്‍ത്ഥമായി പ്രതീക്ഷിയ്ക്കുന്നു.

Saturday, February 4, 2012

കുമ്പസരിയ്‌ക്കേണ്ട കാലമായി




ക്രിസ്തുത്ത്വത്തില്‍ നിന്നും വ്യതിചലിച്ച് ക്രിസ്തീയ സഭകള്‍ ധനം, ആഡംബരം, സുഖം എന്നിവയിലധിഷ്ഠിതമായി, ക്രിസ്തുവിനെ കച്ചവടച്ചരക്കാക്കുമ്പേുള്‍ സാമൂഹികപ്രതിബദ്ധതയുള്ള സംഘടനകള്‍ക്ക് സമൂഹത്തിന്് ചില സത്യങ്ങള്‍ കാട്ടിക്കൊടുക്കേണ്ടി വരും. ക്ഷോഭിച്ച് പുലഭ്യം വിളിയ്ക്കുന്നതിന് മുമ്പ് ആത്മപ്പരിശോധന നടത്തുന്നത് ഉചിതമായിരിയ്ക്കും. യഥാര്‍ത്ഥ ക്രിസ്തുവിന് മുന്നില്‍ പരസ്യമായി കുമ്പസ്സരിയ്‌ക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നുവെന്ന് ഈ സഭാമേലത്യക്ഷന്മാര്‍ തിരിച്ചറിയണം, ഇനിയെങ്കിലും.

Thursday, February 2, 2012

ഇനി ക്രിസ്തവിനും ഇങ്ക്വിലാബ് സിന്ദബാദ്



മലയാള മനോരമ (02.02.20012)
സി.പി.എം പ്രദര്‍ശനത്തില്‍ മാര്‍ക്‌സിനൊപ്പം യേശുക്രിസ്തുവും

സി.പിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആരംഭിച്ച പ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതിലാണ് മനോരമയ്ക്ക് ആക്ഷേപവും പരിഹാസവും.

നിന്നേപ്പോലെ നിന്റെ അയല്ക്കാരനേയും സ്‌നേഹിയ്ക്കാന്‍ പറഞ്ഞ യേശുവിന്റെ ശിക്ഷ്യരെന്ന് അവകാശപ്പെടുന്ന ആരെങ്കിലും ഈ ആഹ്വാനം പാലിയ്ക്കുന്നവരായിട്ടുണ്ടോ?

യേശു അന്നത്തെ മതമേധാവികളോടും അവര്‍ അനുവര്‍ത്തിച്ചുവന്ന അനാചാരങ്ങള്‍ക്കെതിരേയും പൊരുതി. അദ്ദേഹം അന്നത്തെ സാമൂഹിക പരിഷ്‌ക്കര്‍ത്താവായിരുന്നു.
നിരാലംബരായ ജനത്തിന് ആശ്വാസം പകര്‍ന്ന് പുതിയ ജീവിത വ്യവസ്ഥയ്ക്കായി പൊരുതി. അന്നത്തെ സാഹചര്യത്തില്‍ മതാചാരങ്ങളിലൂടേയും ഈശ്വരവിശ്വാസത്തിലൂടേയും മാത്രമേ പുതിയ ഒരു ജീവിത രീതി മുന്നോട്ട് വയ്ക്കാന്‍ കഴിയുമായിരുന്നുള്ളു.

ഇന്ന് യേശുവിന്റെ നാമത്തില്‍ തന്നെ എത്രയെത്ര മതസംഘടനകള്‍. ആചാരങ്ങള്‍. ഈ മതസംഘടനകള്‍ ചെന്നുവീഴാത്ത ചെളിക്കുണ്ടുകളില്ല.

ഇന്ന് യേശുവീണ്ടും ജനിച്ചാല്‍ ആദ്യം പ്രക്ഷോപം നയിയ്ക്കുന്നത് ഈ മതമേധാവികള്‍ക്കെതിരേയായിരിയ്ക്കുമെന്നതിലാര്‍ക്കെങ്കിലും സംശയമുണ്ടോ?

പണാധിപത്യം മൂല്യങ്ങളെ കാര്‍ന്നുതിന്നു.

സമത്വം പുരോഹിതന്മാര്‍ പോലും പാലിയ്ക്കുന്നില്ല.

യേശുവിനേപ്പോലെ മാര്‍ക്‌സും സമൂഹത്തിലെ അസമത്ത്വത്തിനെതിരെയാണ് ചിന്തിച്ചത്.

അതുകൊണ്ട് യേശുക്രിസ്തുവിനെ മാര്‍ക്‌സിനൊപ്പം ഇരുത്തി എന്നതില്‍ ആരും പരിതപിയ്‌ക്കേണ്ടതില്ല. അവര്‍ ഇരിയ്‌ക്കേണ്ട ശരിയായ ഇടത്തുതന്നെ ഇപ്പോഴെങ്കിലും ഇരുന്നല്ലോയെന്നശ്വസിയ്ക്കുകയാണ് വേണ്ടത്.

അല്പം താമസിച്ചുപോയോ എന്നുമാത്രം ശങ്കിച്ചാല്‍ മതി.

Wednesday, February 1, 2012

ചിന്താവിഷ്ടമായ പത്രവാര്‍ത്തകള്‍ 'ധാര്‍മ്മികതയില്‍ നിന്നും വ്യതിചലിയ്ക്കുന്നതു മൂലം അഴിമതി വളരുന്നു.'


(മലയാള മനോരമ 31.01.2012)

കൊല്ലം ഡിസിസി പ്രസിഡണ്ട് കടവൂര്‍ ശിവദാസന്‍ ഗാന്ധിജിരക്തസാക്ഷിദിനത്തില്‍!
ജനം:- ''ഓ......തന്നെതന്നെ..!!''

(1) കടവൂര്‍:-അഴിമതിയും ഭീകരതയും ഇതുമൂലം വളരുന്നു.

ജനം:- ''തന്നെയണ്ണാ....? ഹൊ..!! അപ്പഴേ അഴിമതിക്കേസ്സുകളില്‍ ശിക്ഷിയ്ക്കപ്പെട്ട് രാജ്യത്തെ ജയിലുകളില്‍ കിടക്കുന്ന നേതാക്കന്മാരില്‍ എേറ്റവും കൂടുതല്‍പ്പേര്‍ എേതുപാര്‍ട്ടിയിലും എേതുമുന്നണിയിലും പെട്ടവരണ്ണാ. ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിലെങ്കിലും പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ചിത്രത്തിന്റെ മുന്നില്‍ നിന്ന് ഇങ്ങനെ ഉളുപ്പില്ലാതെ ഓരോന്ന് വിളിച്ചു പറയല്ലേയണ്ണാ... അദ്ദേഹത്തിന്റെ ആത്മാവുപോലും പൊറുക്കൂല കേട്ടാ..!!''


(2) കടവൂര്‍:-രാജ്യം സാമ്പത്തികമായി മുന്നോട്ട് കുതിയ്ക്കുന്നുവെങ്കിലും ധാര്‍മ്മികശോഷണം അതിന് മങ്ങലേല്പ്പിയ്ക്കുന്നു.

ജനം:- ''ആരുടെ സാമ്പത്തികത്തിന്റെ കാര്യമണ്ണാ..,അണ്ണനീ പറയുന്നത്. കേട്ടിട്ട് തൊലിയുരുയുന്നണ്ണാ.. ഇങ്ങനെയൊന്നും പറയരുത് കേട്ടാ... നാട്ടുകരുടെ സാമ്പത്തികമെല്ലാം അണ്ണന്റെ പാര്‍ട്ടിക്കാര്‍ കൊണ്ടുവന്ന ഉദാരവത്ക്കരണ സാമ്പത്തികനയത്തിനുശേഷം തകര്‍ന്ന് തരിപ്പണമായെന്ന് അണ്ണനുമറിയാം, ഈ നാട്ടുകാര്‍ക്കുമറിയാം... പിന്നാരുടെ സാമ്പത്തികമണ്ണാ.... ഓ.. ഓ... അവരുടെ റിലയന്‍സിന്റെ. അതിലണ്ണന് അഭിമാനം തോന്നണ് അല്ലേയണ്ണാ... ഈ ദിവസ്സമെങ്കിലും ഇതൊക്കെ ഇങ്ങനെ ഒളിവും മറവുമില്ലാതെ പറയാമോ അണ്ണാാാാ...... കള്ളിവെളിച്ചത്താവൂലേ.... പിന്നെ ധാര്‍മ്മികത.. അതെന്തോന്ന്?... പറയുമ്പോ ഇത്തിരി ധാര്‍മ്മികതയൊക്കെ വേണമണ്ണാ... അല്ലാതെ ഒരുളുപ്പുമില്ലാതിങ്ങനെ... ഛേ ! എന്തരണ്ണാ....''


(3) കടവൂര്‍:- എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന ഗാന്ധിജിയ്ക്കല്ലാതെ ലോകത്ത് മററാര്‍ക്കും പറയാന്‍ സാധിയ്ക്കില്ല.

ജനം:- '' സത്യം തന്നെയണ്ണാ സത്യം! അല്ലാതെ ഖദറിട്ട രാജ്യത്തെ എേതുകോണ്‍ഗ്രസ്സുകാരന് പറയാന്‍ കഴിയും. അണ്ണന്‍ സത്യമൊക്കെ പറയും കേട്ടാ.... അണ്ണന്‍ പുലിതന്നെ..''


(4) കടവൂര്‍:- രാജ്യം ഇന്നുകാണുന്ന സൗഭാഗ്യങ്ങളുടെയെല്ലാം അടിത്തറ ഗാന്ധിയന്‍ സങ്കല്പത്തില്‍ നിന്നുമുണ്ടായതാണ്.

ജനം:- ''ദാ..കിടക്കുന്നു! അണ്ണന്‍ സത്യം പറഞ്ഞുതൊടങ്ങിയതായിരുന്നു. അണ്ണാ.., അദ്ദേഹത്തെ വെടിവെച്ചു കൊന്നുകളഞ്ഞില്ലേ മഹാപാപി, ഗോഡ്‌സേ. അതുകൊണ്ട് അദ്ദേഹത്തെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കാന്‍ കഴിഞ്ഞില്ല എന്ന വിഷമമല്ലേയുള്ളു എന്നത്തേയും കോണ്‍ഗ്രസ്സുകാര്‍ക്ക്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ തന്നെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ നിന്നും കോണ്‍ഗ്രുസ്സുകാര്‍ വ്യതിചലിച്ചുവെന്നും മിമിക്രിക്കാരേയും ഫാന്‍സിഡ്രസ്സുകാരേയും ഒക്കെപ്പോലെ ആളുകളെ വേഷംകെട്ടിച്ച് അദ്ദേഹത്തിന്റെ മുന്നില്‍ കൊണ്ടുനിറുത്തിയിരുന്നെന്നും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അദ്ദേഹം വീണ്ടും പ്രക്ഷോഭം തുടര്‍ന്നപ്പോള്‍ നെഹ്രുപോലും ക്ഷോഭിച്ചുവെന്നുമൊക്കെയല്ലേ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പുസ്തകത്തില്‍ സായിപ്പന്മാര്‍ എഴുതിവച്ചിരിയ്ക്കുന്നത്. അണ്ണനിതൊന്നും അറിയാഞ്ഞിട്ടല്ല... ഇതൊക്കെയൊരുനമ്പരല്ലേ, അല്ലേണ്ണാാാ! ജീവിച്ചുപോവണ്ടേ.... ശരിതന്നെ..! എങ്കിലും ആലോചിയ്ക്കുമ്പോ... എനിയ്ക്ക വല്ലാത്ത ഉളുപ്പുതോന്നുന്നണ്ണാ... അണ്ണന് തോന്നുന്നില്ലേ..? ഹോ! അണ്ണന്റെയൊരുകാര്യം...!!''