lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Tuesday, September 18, 2012

ആണവോര്‍ജ്ജവും ആണവക്കരാറും



                                                              
                                                    ലൂസിഫര്‍

                   സി.പി.എം ആണവോര്‍ജ്ജത്തെയല്ല, ആണവക്കരാറിനെയാണ് എതിര്‍ത്തത്.

         ആണവക്കരാറും ആണവോര്‍ജ്ജവും ഒന്നല്ല, രണ്ടാണ്.

         ആണവക്കരാറിലൊപ്പുവയ്ക്കുന്നത് മൂലം ഇന്ത്യയുടെ സ്വയംഭരണാധികാരവും, ആണവോര്‍ജ്ജ ഗവേഷണരംഗത്ത് ഇന്ത്യയാര്‍ജ്ജിച്ച നേട്ടങ്ങളും ആണവക്കരാറിലൂടെ നഷ്ടമാവുകയും അമേരിയ്ക്കയുടെ സാമന്തരാജ്യമായും നാറ്റോസഖ്യകക്ഷികളുടെ യുദ്ധത്താവളമായും ഇന്ത്യമാറ്റപ്പെടുമെന്നതിനേയുമാണ് അന്ന് എതിര്‍ത്തത്.

        ആണവ ഗവേഷണരംഗത്ത് വികസിതരാജ്യങ്ങള്‍ക്കൊപ്പം സ്വയം വളര്‍ന്ന രാജ്യമായിരുന്നു ഇന്ത്യ. ഇന്ത്യയുടെ ആറ്റംബോംബും ആണവ നിലയങ്ങളും അതിന് തെളിവുകളാണ്.

        അമേരിയ്ക്കയുടേയും മറ്റും സഹകരണത്താല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ആണവനിലയങ്ങള്‍ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടുകയും ഇന്ത്യയെ ഊര്‍ജ്ജ പ്രതിസന്ധിയിലേയ്ക്ക് തള്ളിയിടുകയും ചെയ്ത ചരിത്രം പണ്ടും അമേരിയ്ക്കയില്‍ നിന്നുമുണ്ടായിട്ടുണ്ട്.

         ആണവക്കരാറിലേര്‍പ്പെടുന്നതോടുകൂടി ആണവ ഗവേഷണരംഗത്ത് ഇന്ത്യയ്ക്ക് പിന്നോട്ട് പോകേണ്ടിവരികയും, പ്രതിരോധ രംഗത്ത് പിന്നോട്ടടിയുണ്ടാവുകയറും ചെയ്യുമെന്ന ആശങ്കയാണ് അന്നത്തെ പ്രക്ഷോഭങ്ങള്‍ക്കാധാരം.

        ഇതിനെതിരെ നടന്ന സമരങ്ങളെ വ്യക്തതയോടെ നയിച്ചവര്‍ തന്നെ,  കേവലം കൈയ്യടിയ്ക്കും വിഭാഗിയതയ്ക്കും വേണ്ടി ആണവക്കരാറില്‍ നിന്നും ആണവോര്‍ജ്ജത്തിലേയ്ക്ക്   അന്നത്തെ പ്രക്ഷോഭത്തെ കേവലപ്പെടുത്തുകയും, തന്റെ വഞ്ചനാപരമായ ചെയ്തികളേയും നിലപാടുകളേയും ന്യായീകരിയ്ക്കുന്നതിനും വേണ്ടി ഉപയോഗിയ്ക്കുകയും ചെയ്യുന്നത് അപകടകരമായ രാഷ്ട്രീയ അവസ്ഥ സൃഷ്ടിയ്ക്കും.

        ചുളുവില്‍ കൈയ്യടി വാങ്ങാന്‍ കാട്ടുന്ന രാഷ്ട്രീയ തറവേല ആര്‍ക്കും മനസ്സിലാകില്ല എന്ന് ചിന്തിയ്ക്കുന്നത്, പണ്ട് ഉടുതുണിയില്ലതെ നടന്ന രാജാവിന്റെ വംഗത്തരത്തേയാണ് സൂചിപ്പിയ്ക്കുന്നത്.

                  പതിനയ്യായിരം കോടിരൂപ ചിലവിട്ട, വര്‍ഷങ്ങളുടെ കാലദൈര്‍ഘ്യമെടുത്തു പൂര്‍ത്തിയാക്കിയ, ഒരു പദ്ധതിയെ, അത് കമ്മിഷന്‍ ചെയ്യുന്നകാലംവരെ കാത്തിരുന്നശേഷം, കമ്മിഷന്‍ ചെയ്യാന്‍ പോകുന്ന ഘട്ടത്തില്‍ സമരം ചെയ്ത് കൊലചെയ്യുന്നത് എേറ്റവും കൂടുതല്‍ ഊര്‍ജ്ജപ്രതിസന്ധി നേരിടുന്ന ഒരു സംസ്ഥാനത്തെ ദ്രോഹിയ്ക്കുകയും രാജ്യത്തിന്റെ പൊതുസമ്പത്തിനെ നശിപ്പിയ്ക്കുകയും ചെയ്യുന്ന രാജ്യദ്രോഹമാണെന്ന തിരിച്ചറിവിക്കൂട്ടര്‍ക്ക് ഉണ്ടാകത്തത്, ചിന്താശൂന്യരായ ഒരു വിഭാഗത്തിന്റെ കൈയ്യടിയ്ക്കുവേണ്ടിയും സ്വാര്‍ത്ഥ രാഷ്ട്രീയ താത്പര്യം സൂരക്ഷിയ്ക്കുന്നതിനുമാണ്.

                അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് വൈദ്യുതോര്‍ജ്ജത്തെ തടസ്സപ്പെടുന്നവര്‍ക്ക് ചുരുങ്ങിയത് ഒരു വര്‍ഷത്തേയ്‌ക്കെങ്കിലും വൈദ്യുത ഉപരോധം എേര്‍പ്പെടുത്തണം.

       ആണവക്കരാറും ആണവോര്‍ജ്ജവും ഒന്നല്ല, രണ്ടാണെന്ന തിരിച്ചറിവ് മറച്ചുവച്ച് നവ പ്രക്ഷോഭകാരികളെ ഒന്നുകൂടുപ്പഠിപ്പിയ്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇക്കൂട്ടരെ ഉത്തരവാദപ്പെട്ടവര്‍ മനസ്സിലാക്കണം.


No comments:

Post a Comment