lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Tuesday, September 18, 2012

ആണവോര്‍ജ്ജവും ആണവക്കരാറും



                                                              
                                                    ലൂസിഫര്‍

                   സി.പി.എം ആണവോര്‍ജ്ജത്തെയല്ല, ആണവക്കരാറിനെയാണ് എതിര്‍ത്തത്.

         ആണവക്കരാറും ആണവോര്‍ജ്ജവും ഒന്നല്ല, രണ്ടാണ്.

         ആണവക്കരാറിലൊപ്പുവയ്ക്കുന്നത് മൂലം ഇന്ത്യയുടെ സ്വയംഭരണാധികാരവും, ആണവോര്‍ജ്ജ ഗവേഷണരംഗത്ത് ഇന്ത്യയാര്‍ജ്ജിച്ച നേട്ടങ്ങളും ആണവക്കരാറിലൂടെ നഷ്ടമാവുകയും അമേരിയ്ക്കയുടെ സാമന്തരാജ്യമായും നാറ്റോസഖ്യകക്ഷികളുടെ യുദ്ധത്താവളമായും ഇന്ത്യമാറ്റപ്പെടുമെന്നതിനേയുമാണ് അന്ന് എതിര്‍ത്തത്.

        ആണവ ഗവേഷണരംഗത്ത് വികസിതരാജ്യങ്ങള്‍ക്കൊപ്പം സ്വയം വളര്‍ന്ന രാജ്യമായിരുന്നു ഇന്ത്യ. ഇന്ത്യയുടെ ആറ്റംബോംബും ആണവ നിലയങ്ങളും അതിന് തെളിവുകളാണ്.

        അമേരിയ്ക്കയുടേയും മറ്റും സഹകരണത്താല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ആണവനിലയങ്ങള്‍ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടുകയും ഇന്ത്യയെ ഊര്‍ജ്ജ പ്രതിസന്ധിയിലേയ്ക്ക് തള്ളിയിടുകയും ചെയ്ത ചരിത്രം പണ്ടും അമേരിയ്ക്കയില്‍ നിന്നുമുണ്ടായിട്ടുണ്ട്.

         ആണവക്കരാറിലേര്‍പ്പെടുന്നതോടുകൂടി ആണവ ഗവേഷണരംഗത്ത് ഇന്ത്യയ്ക്ക് പിന്നോട്ട് പോകേണ്ടിവരികയും, പ്രതിരോധ രംഗത്ത് പിന്നോട്ടടിയുണ്ടാവുകയറും ചെയ്യുമെന്ന ആശങ്കയാണ് അന്നത്തെ പ്രക്ഷോഭങ്ങള്‍ക്കാധാരം.

        ഇതിനെതിരെ നടന്ന സമരങ്ങളെ വ്യക്തതയോടെ നയിച്ചവര്‍ തന്നെ,  കേവലം കൈയ്യടിയ്ക്കും വിഭാഗിയതയ്ക്കും വേണ്ടി ആണവക്കരാറില്‍ നിന്നും ആണവോര്‍ജ്ജത്തിലേയ്ക്ക്   അന്നത്തെ പ്രക്ഷോഭത്തെ കേവലപ്പെടുത്തുകയും, തന്റെ വഞ്ചനാപരമായ ചെയ്തികളേയും നിലപാടുകളേയും ന്യായീകരിയ്ക്കുന്നതിനും വേണ്ടി ഉപയോഗിയ്ക്കുകയും ചെയ്യുന്നത് അപകടകരമായ രാഷ്ട്രീയ അവസ്ഥ സൃഷ്ടിയ്ക്കും.

        ചുളുവില്‍ കൈയ്യടി വാങ്ങാന്‍ കാട്ടുന്ന രാഷ്ട്രീയ തറവേല ആര്‍ക്കും മനസ്സിലാകില്ല എന്ന് ചിന്തിയ്ക്കുന്നത്, പണ്ട് ഉടുതുണിയില്ലതെ നടന്ന രാജാവിന്റെ വംഗത്തരത്തേയാണ് സൂചിപ്പിയ്ക്കുന്നത്.

                  പതിനയ്യായിരം കോടിരൂപ ചിലവിട്ട, വര്‍ഷങ്ങളുടെ കാലദൈര്‍ഘ്യമെടുത്തു പൂര്‍ത്തിയാക്കിയ, ഒരു പദ്ധതിയെ, അത് കമ്മിഷന്‍ ചെയ്യുന്നകാലംവരെ കാത്തിരുന്നശേഷം, കമ്മിഷന്‍ ചെയ്യാന്‍ പോകുന്ന ഘട്ടത്തില്‍ സമരം ചെയ്ത് കൊലചെയ്യുന്നത് എേറ്റവും കൂടുതല്‍ ഊര്‍ജ്ജപ്രതിസന്ധി നേരിടുന്ന ഒരു സംസ്ഥാനത്തെ ദ്രോഹിയ്ക്കുകയും രാജ്യത്തിന്റെ പൊതുസമ്പത്തിനെ നശിപ്പിയ്ക്കുകയും ചെയ്യുന്ന രാജ്യദ്രോഹമാണെന്ന തിരിച്ചറിവിക്കൂട്ടര്‍ക്ക് ഉണ്ടാകത്തത്, ചിന്താശൂന്യരായ ഒരു വിഭാഗത്തിന്റെ കൈയ്യടിയ്ക്കുവേണ്ടിയും സ്വാര്‍ത്ഥ രാഷ്ട്രീയ താത്പര്യം സൂരക്ഷിയ്ക്കുന്നതിനുമാണ്.

                അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് വൈദ്യുതോര്‍ജ്ജത്തെ തടസ്സപ്പെടുന്നവര്‍ക്ക് ചുരുങ്ങിയത് ഒരു വര്‍ഷത്തേയ്‌ക്കെങ്കിലും വൈദ്യുത ഉപരോധം എേര്‍പ്പെടുത്തണം.

       ആണവക്കരാറും ആണവോര്‍ജ്ജവും ഒന്നല്ല, രണ്ടാണെന്ന തിരിച്ചറിവ് മറച്ചുവച്ച് നവ പ്രക്ഷോഭകാരികളെ ഒന്നുകൂടുപ്പഠിപ്പിയ്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇക്കൂട്ടരെ ഉത്തരവാദപ്പെട്ടവര്‍ മനസ്സിലാക്കണം.


Sunday, September 16, 2012

ചിലന്തിയും വലയും



       ലൂസിഫര്‍

വരിക വരിക എന്നിരകളെ
വലകെട്ടി നേരമേറെയായി
കാത്തുകാത്തിരിയ്ക്കുന്നു
നിങ്ങള്‍ തന്‍ വരവിനായി
കത്തും വയറോടെ, ഞാന്‍.

നിങ്ങളറിയുക വലകെട്ടി
ചതിയിലൂടെയല്ലാതിരതേടാറി-
ല്ലൊരിയ്ക്കലും, അതുമത്രമേ
മാര്‍ഗ്ഗമേതുമുള്ളു, ദുര്‍ബ്ബലന്‍
ഞാനെന്നറിയുക, പൊറുക്കുക
നിങ്ങളെന്നോട്.

കത്തും വിശപ്പടക്കാനല്ലാതി-
രതേടാറില്ലൊരിയ്ക്കലും
ഇല്ല, വില്‍ക്കില്ലെന്‍ പൈതൃകവും
മാതൃത്വവും പാതിവ്രത്യവും.

വലകെട്ടില്ല ഞാനിരകളാ-
ക്കാനീ നാടിന്‍ നിസ്സഹായതയെ,
ബലിനല്‍കില്ലെന്‍ സഹ-
ജീവികളെ തുഛമാം നാണയ-
തുട്ടിന്‍കിലുക്കത്തില്‍,
ഇല്ല, അഴിയ്ക്കില്ലീ നാടിന്‍
താരുണ്യത്തിന്‍ മടിക്കുത്തൊരു
നിശാനൃത്തശാലയിലും വിടന്മാര്‍.

അറിയുക,
ഞാനിരതേടുന്നതെന്‍ കത്തും
വിശപ്പടക്കാനല്ലോ, 
പൊറുക്കുക
വലകെട്ടിയല്ലാതിരതേടാ-
നാവില്ലെനിയ്ക്ക്,
ഞാന്‍ ദുര്‍ബ്ബലന്‍.


     
  

Friday, September 7, 2012

പുലരി


           
         ലൂസിഫര്‍

മാറ്റുകയിരുട്ടിന്‍ കരിമ്പടം നീ
എത്തി നിന്‍ കാന്തന്‍ ഞാന്‍ -
പുലര്‍കാലേ, വിരഹം തീര്‍ത്തൊ-
രേകാന്ത തടവറ വിട്ടിറങ്ങുക.

രാവിന്‍ മാറാല മാറ്റി നിന്നെ
സൂര്യന്‍ ഞാന്‍ കോരിയെടുക്കട്ടെ 
ശോണിമ പടരും കവിളിലൊ-
രായിരം മുത്തമേകാം ഞാന്‍.

lucifer.de.recluse@gmail.com
mob: 8281407776; 9048517102
              

Monday, September 3, 2012

ജന്മഗുണം തൂത്താല്‍ പോവില്ലല്ലോ!

                                                       

                                                           
                                                 ലൂസിഫര്‍
                                     mobile 8281407776;  9048517102
                                        lucifer-thoughts blog spot.com

    എന്‍.എസ്.യൂ നേതാവ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരം റദ്ദു ചെയ്യാന്‍ തെരഞ്ഞെടുപ്പുകമ്മീഷന് പരാതി നല്കി പോലും
  എന്‍.എസ്.യൂ നേതാവിനിതിനപ്പുറം എന്തുകാട്ടാനാ. ജന്മഗുണം തൂത്താല്‍ പോവില്ലല്ലോ! ആകെ നാറി തൊലിയുരിഞ്ഞു നില്ക്കുകയല്ലേ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് ഹൈക്കമാന്റും. അവര്‍ക്കൊരാശ്വാസവും മാര്‍ക്‌സിസ്റ്റ വിരുദ്ധരുടെ വറട്ടു ചൊറിയിന്മേലൊന്നു ചൊറിഞ്ഞു കൊടുക്കലുമാകാം! അത്രയേ ഈ വദ്വാന്‍ ഉദ്ദേശിച്ചുള്ളു.
             ലാവ്‌ലിന്‍ കേസില്‍ സി.എ.ജിയുടെ റിപ്പോര്‍ട്ടിനെ ചൊല്ലി എന്ത് വിവാദമായിരുന്നു. അതില്‍ കുറ്റാക്കാരായ കോണ്‍ഗ്രസ് നേതാക്കന്മാരെക്കുറിച്ച് ഒറ്റയക്ഷരം പറയാതെ പിണറായിയുടെ തലയില്‍ കെട്ടിവച്ച് സ്വന്തം നേതാക്കന്മാര്‍ക്ക് ആഭിചാരക്രിയ ചെയ്യുന്ന ഊത്തൂതുന്നവനും മൂത്തു നില്ക്കുന്നവനും കല്‍ക്കരി കേസില്‍െ സി.എ.ജിയുടെ കണ്ടെത്തലിനേക്കുറിച്ച് ഒരക്ഷരം പറയാനില്ല. സ്വന്തം നാവ് അണ്ണാക്കുവഴി ആസനത്തില്‍ കുരുങ്ങിപ്പോയോ?

             കേരളത്തില്‍ സ്വാതന്ത്ര്യാനന്തരവും അതിന് മുമ്പും കോണ്‍ഗ്രസ്സുകാര്‍ ഭൂജന്മിമാരോടും സവര്‍ണ്ണ ഹിന്ദുക്കളോടും ഒട്ടിനിന്ന് അവര്‍ണ്ണക്കെതിരെ നിലപാട് സ്വീകരിച്ചവരാണ്. സവര്‍ണ്ണ ഹിന്ദുക്കളുടെ സംരക്ഷണ കേന്ദ്രമായിരുന്നു, കോണ്‍ഗ്രസ്. നവോഥാന പ്രസ്ഥാനത്തേയും ആശയങ്ങളേയും പ്രയോഗവത്ക്കരിച്ച് കേരളത്തിനെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ജാതിസ്പര്‍ദ്ദയ്ക്കതീതമായി മുന്നേട്ട് നയിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. അതിന്റെ ഗുണഭോക്തക്കളില്‍ പലര്‍ക്കുമിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് പരമ പുഛം!

      എരന്ന് വാങ്ങിയ ഭക്ഷണം എരന്ന് വാങ്ങി മൃഷ്ടാന്നം ഉഴുട്ടി ഉരുട്ടി വിഴുങ്ങി പള്ള വീര്‍പ്പിച്ച നീട്ടിവലിച്ച് ഒരേമ്പക്കവും വിട്ടിട്ട് അന്ന ദാദാവിനെ ഭള്ളുവിളിയ്ക്കുന്ന അല്പന്മാരുടെ നണ്ണം അനുദിനം കൂടിക്കൂടി വരുന്നു. എന്തു ചെയ്യാം സാംസ്‌കാരിക കേരളം ഇതും സഹിയ്ക്കണമായിരിയ്ക്കും.
             ശംഭോ മഹാദേവാ

Sunday, September 2, 2012

എമേര്‍ജിംഗ് കേരളയിലെ അപകടകരികളായ ഹരിതവാദികള്‍

          


                                                                                                                                                                                       ലൂസിഫര്‍
                                                                                                                 lucifer.de.recluse@gmail.com;  8281407776;  9048517102
                                                                                      lucifer-thoughts blog spot.com
                     നെല്ല്യാമ്പതി വിഷയത്തിലാണ് കോണ്‍ഗ്രസ്സിലെ യുവ എം.എല്‍.എ മാര്‍ ആദ്യമായി യൂ.ഡി.എഫ് സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നത്. ജനം ഇതില്‍ അത്ഭുതമൊന്നും കണ്ടില്ല. യൂ.ഡി.എഫ് സര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോഴെല്ലാം കോണ്‍ഗ്രസ്സില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും സമാനമായ രീതിയില്‍ അഭ്യന്തരകലഹവും കുതികാല്‍ വെട്ടലും പരസ്പരം അസഭ്യവര്‍ഷം ചൊരിയലും ധാരാളമായിട്ടുണ്ടായിട്ടുണ്ട്.

              അതിന്റെ അവസാനത്തെ ഉദാഹരണമാണ് ആന്റണിയെ അധികാരഭ്രഷ്ടനാക്കി ഉമ്മന്‍ചാണ്ടി അധികാരമേറ്റെടുത്തതും അതിന് മുമ്പ് കരുണാകരനെ ഉന്തിത്താഴെയിട്ടിട്ട് ആന്റണി മുഖ്യമന്ത്രിയായതും. ആ കാലയളവുകളില്‍ നടത്തിയ കോണ്‍ഗ്രസ് വിമത നേതാക്കന്മാരുടെ പ്രക്ഷോഭങ്ങള്‍ക്ക് പുരോഗമന-സംശുദ്ധ രാഷ്ട്രീയ ആശയങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച പുറന്തോലുണ്ടായിരുന്നു. അതിനുള്ളില്‍ ഒളിമറപിടിച്ച് ഇരുട്ടിന്റെ ശക്തികള്‍ പിന്തിരിപ്പന്‍ ആശയത്തിന്റെയും വ്യക്തമായ ലക്ഷ്യ ബോധത്തോടെ നടത്തിയ അധികാര രാഷ്ട്രീയത്തിന്റെയും ആഭിചാരക്രിയകള്‍ നടത്തുകയായിരുന്നു.

             ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയ്ക്കും ഭയമുണ്ട് ചരിത്രം ആവര്‍ത്തിയ്ക്കമോയെന്ന്. രമേശ്‌ചെന്നിത്തല ചരിത്രം ആവര്‍ത്തിപ്പിയ്ക്കുവാന്‍ തന്നേക്കാള്‍ മിടുക്ക് കുറഞ്ഞയാളല്ലെന്ന് ഉമ്മന്‍ചാണ്ടിയ്ക്ക് നന്നായറിയുകയും ചെയ്യാം. 

             നെല്ല്യാമ്പതി വിഷയത്തില്‍ കോണ്‍ഗ്രസ്സിലെ യുവ എം.എല്‍.എ മാര്‍ യൂ.ഡി.എഫ് സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നതിനു പിന്നില്‍ യൂത്തുകോണ്ഗ്രസ്സുകാര്‍ ''അമ്പലക്കാള'' യെന്ന ഓമനപ്പേരിട്ട് വിളിയ്ക്കുന്ന പിസി. ജോര്‍ജ്ജിനെ ഒതുക്കുകയെന്ന പരസ്യലക്ഷ്യത്തിനൊപ്പം ഉമ്മന്‍ചാണ്ടിയ്‌ക്കെതിരേയുള്ള പടയൊരുക്കത്തിന്റെ തുടക്കവും കെ.പി.സി.സി പുന:സംഘടനയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസിന്റെ മേലാളന്മാര്‍ക്കൊരു താക്കീതും.

             അല്ലാതെ കോണ്ഗ്രസ് ഒരുകാലത്തും സ്വീകരിച്ചിട്ടില്ലാത്ത, പുഛിച്ചുതള്ളിയ പുരോഗമന ആശയങ്ങള്‍ കേരളത്തിലെ നാല് എം.എല്‍.എമാര്‍ സ്വീകരിയ്ക്കുമെന്ന് വിശ്വസിയ്ക്കാന്മാത്രം വഡ്ഢികളല്ല കേരളീയര്‍. ഈ നാലുപേര്‍ക്കുപിന്നില്‍ ഇവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഒളിഞ്ഞിരിയ്ക്കുന്ന യഥാര്‍ത്ഥ കള്ളന്മാര്‍ പുറത്തുവരാന്‍ ഇനിയും നാം കാത്തിരുന്നേ മതിയാകു.

             ഇതിനേക്കാള്‍ അപകടകരമായ ഒരു ഗൂഢലക്ഷ്യവുംകൂടി ഈ വായ്ത്താരികള്‍ക്കുപിന്നിലിവര്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.  കേരളത്തിലിന്നവശേഷിയ്ക്കുന്ന തുഛമായ ശേഷിപ്പുകള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് യഥേഷ്ടം പണസമ്പാദനം നടത്തുന്നതിന് തീറുനല്കാന്‍ യൂ.ഡി.എഫിന് പിന്തുണനല്കാനും പ്രതിപക്ഷത്തിന്റേയും പരിസ്ഥിതിവാദികളുടേയും പ്രക്ഷോഭങ്ങളെ മുക്കികൊല്ലാനുള്ള കുളംവെട്ടാനുമാണിവര്‍ ഹരിതവാദികളായി രംഗത്തുവന്നിരിയ്ക്കുന്നത്.

            ടു.ജി സ്‌പെക്ട്രത്തില്‍ തുടങ്ങി കോമണ്‍വെല്‍ത്തിലൂടെ സഞ്ചരിച്ച് കല്‍ക്കരിപ്പാടത്തിലെത്തി നില്ക്കുന്ന കോണ്ഗ്രസ്സിന്റെ അഴിമതി രാഷ്ട്രീയവും സാമ്പത്തികനയവും വെറും ഇരുപത്് എം.പിമാരെമാത്രം സംഭാവനചെയ്യുന്ന കോണകം പോലുള്ളൊരു സംസ്ഥാനത്തിലെ നാല് കോണ്ഗ്രസ് എം.എല്‍.എമാര്‍ വെല്ലുവിളിയ്ക്കുമെന്ന് സാമാന്യ ബുദ്ധിയുള്ള ഒരാളും വിശ്വസിയ്ക്കില്ല.

            കല്‍ക്കരിപ്പാടങ്ങളിലെ അഴിമതി രാഷ്ട്രീയത്തെക്കുറിച്ചറിയണമെങ്കില്‍ ബുക്കര്‍പ്രൈസ് ജേതാവായ ''white tiger'' എന്ന അരവിന്ദ് അഡിഗെയുടെ നോവല്‍ വായിയ്ക്കണം.

           ടിപി വധത്തിന് ശേഷം കലക്കിമറിയ്ക്കപ്പെട്ട രാഷ്ട്രീയ പശ്ചാത്തലം ഇടത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അപ്രാപ്യമാണെന്ന നീചചിന്തയില്‍, കേരളത്തിന്റെ പൊതുമുതല്‍ സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റ് അഴിമതിയും കോണ്ഗ്രസിന്റെ സ്വകാര്യവത്ക്കരണനയവും ഒന്നിച്ച് നടപ്പിലാക്കാമെന്ന കുത്സിത ചിന്തയ്ക്ക്, തിരിച്ചടി നല്കി, പ്രതിസന്തികളെ അതിജീവിച്ച് വളര്‍ന്നുവന്ന ചരിത്രമുള്ള ഇടത്പുരോഗമന പ്രസ്ഥാനങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങളേറ്റെടുക്കുമെന്നും, അത് പൊതുസമൂഹത്തിന് സ്വീകാര്യമായിരിയ്ക്കുമെന്നുമുള്ള തിരിച്ചറിവിലും, സുഗതകുമാരിടീച്ചറെ പോലുള്ള, സാംസ്‌കാരിലകകേരളം അംഗീകരിയ്ക്കുന്ന, പരിസ്ഥിതി വാദികളുടെ പ്രക്ഷോഭങ്ങള്‍ക്ക് സ്വീകാര്യതയേറുമെന്ന ഉള്‍വിളിയില്‍ നിന്നും കൂടിയാണ് ഈ നാല്‍വര്‍ സംഘം ഈ പടപ്പുറപ്പാട്് നടത്തുന്നത്.

         ഇതിനെതിരെ ജാഗ്രതവേണം. ഇത് ജനങ്ങളോട് പറയുവാന്‍ വായില്‍ എല്ലില്ലാത്തവരെന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന നവശുനകന്മാരിന്ന്, ശുനകന്മാര്‍ക്കെന്നും പ്രിയങ്കരമായ അമേദ്യമാണ് ഭക്ഷിയ്ക്കുന്നതെന്ന തിരിച്ചറിവു നമുക്കുണ്ടാവുകയും വേണം.
                                                                                                                                                                                     [തുടരും]