lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Sunday, May 27, 2012

രക്തസാക്ഷികള്‍

                                            



                                                                         
                                                     ലൂസിഫര്‍

                                    രക്തസാക്ഷിയെ രക്തസാക്ഷിയോടല്ലാതെ മറ്റൊന്നിനോടും ഉപമിയ്ക്കാന്‍ കഴിയാത്ത അതുല്യനായ ധീരനാണ്.  പ്രസ്ഥാനത്തേയും ആശയത്തേയും സംരക്ഷിയ്ക്കാന്‍ സ്വയം ബലിനല്കിയവന്‍  രക്തസാക്ഷി. 

                                   എല്ലാ രാഷ്ട്രീയ കൊലപാതകത്തിലും കൊലചെയ്യപ്പെട്ടവന്‍ രക്തസാക്ഷിയല്ല.  ബിന്‍ലാദന്‍ രക്തസാക്ഷിയല്ല.  എന്നാല്‍ സദാം ഹുസൈന്‍ രക്തസാക്ഷിയാണ്.

                    ബിന്‍ലാദന്‍ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ലോകത്താകമാനം  ഭീകരപ്രവര്‍ത്തനം നടത്തി.  അതിന്റെ അനന്തരഫലമായി അയാള്‍ കൊലചെയ്യപ്പെട്ടു. അതിനാല്‍ അയാള്‍ ലോകജനാധിപത്യ വിശ്വാസികളുടെ മുന്നില്‍ ഭീകരനാണ്. എന്നാല്‍ ബിന്‍ലാദന്‍ കേവലമായ ഒരു ന്യൂനപക്ഷത്തിന്റെ ആരാധ്യനും അതുകൊണ്ടുതന്നെ അവരുടെ ധീരനായ രക്തസാക്ഷിയുമാണ്. 

                                  എന്നാല്‍ സദാം ഹുസൈന്‍ ലോകത്താകമാനമുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് മുന്നില്‍ വേട്ടയാടപ്പെട്ട ബലിമൃഗവും ധീരനായ രക്തസാക്ഷിയുമാണ്.  സാമ്രാജ്യത്ത്വത്തിന്റെ കൊലക്കയറിനു മുന്നില്‍ പതാറാതെ നിന്ന ധീരനാണ്.  എേതൊരു രക്താസാക്ഷിയ്ക്കും എക്കാലത്തേയും മാതൃകയാണ്.   അതിനല്‍ സദാം ജനാധിപത്യ വിശ്വാസികളുടെ രക്തസാക്ഷിയാണ്. അതുകൊണ്ടുതന്നെ  സദാം ലോകാരാധ്യനായ രാക്തസാക്ഷിയായി മാറപ്പെട്ടു.

                   ഇന്ദിരാഗാന്ധിയ്ക്കും രാജീവ് ഗാന്ധിയ്ക്കും രക്തസാക്ഷി പരിവേഷമുണ്ടെങ്കിലും അവര്‍ സ്വീകരിച്ച നയങ്ങളുടെ തിരിച്ചടിയായി കൊലചെയ്യപ്പെടല്‍ സംഭവിച്ചതിതിനാല്‍  ഗാന്ധിജിയ്‌ക്കൊപ്പം രക്തസാക്ഷിത്ത്വത്തിന്റെ മഹത്ത്വം ഈ രണ്ടു കൊലപാതരങ്ങള്‍ക്കും നേടാനായില്ല.  അതുകൊണ്ട് അസ്സല്‍ ഗാന്ധിയേക്കാള്‍ ഗാന്ധിനാമം അവരോധിയ്ക്കപ്പെട്ടുകിട്ടിയവര്‍ കൂടുതല്‍ സ്മരണീയരാക്കപ്പെട്ട ഈ കലിയുഗത്തില്‍ ഗാന്ധിജി ഒരുപക്ഷെ പൂര്‍ണ്ണമായും വിസ്മരിയ്ക്കപ്പെട്ടുപോയേനെ.


                                  സാമ്രജ്യത്വം സോഷ്യലിസ്റ്റ് ചിന്തകളെ നേരിടുന്നത് പുതിയ മാര്‍ഗ്ഗത്തിലൂടെയാണ്.  പഴയകാല മര്‍ദ്ദിതമാര്‍ഗ്ഗങ്ങളില്‍ നിന്നും ഗതിമാറ്റി ആധുനിക വാര്‍ത്താ മാധ്യമങ്ങളെയുപയോഗിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചും, അത്തരം വാര്‍ത്തകള്‍ക്ക് വിശ്വാസ്യത വര്‍ദ്ധിപ്പിയ്ക്കുന്നതിനുതകും വിധം ചര്‍ച്ചകള്‍ വളര്‍ത്തിയും, സോഷ്യലിസ്റ്റുപ്രസ്ഥാനങ്ങളെ  നിയമസംരക്ഷണം കിട്ടാന്‍ പോലും അര്‍ഹതയില്ലാത്ത ഔട്‌ലാസുകളാക്കിമാറ്റി ഒറ്റപ്പെടുത്തി ഇല്ലായ്മചെയ്യുന്ന കുടിലവും ബൗദ്ധികവുമായ തന്ത്രങ്ങളാണ് അവരുടെ ആധുനിക ആയുധം.  മാധ്യമങ്ങള്‍ എക്കാലത്തും എല്ലായിടത്തും മുതലാളിത്ത്വം അംഗീകരിയ്ക്കുന്ന മുതലാളിമാരാല്‍ ഉടമസ്ഥതപ്പെട്ടിരിയ്ക്കുന്നതിനാല്‍ സോഷീലിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരുന്ന ഇടങ്ങളിലെല്ലാം ഇത് നടന്നുവരുന്നു.  ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായമായി മാധ്യമവ്യവസായവും മാറിയതിനാല്‍ വാര്‍ത്തകളെ വിവാദമാക്കുകയും വിവാദങ്ങളെ വാര്‍ത്തകളാക്കുകയും ഇവരണ്ടും കിട്ടിയില്ലായെങ്കില്‍ കൃത്രിമമായി വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുകയും ചെയ്തുകൊണ്ടു സാധാരണ ജനത്തിന്റെ ചിന്തകളെ ശിഥിലീകരിച്ച് സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കെതിരേ ആശയപ്രചരണം നടത്തുകയും മാര്‍ക്കറ്റില്‍ റേറ്റിംഗുയര്‍ത്തി ലാഭമുണ്ടുക്കുകയും ചെയ്യുന്ന കുറുക്കന്മാരുടെ മടകളാണ് ഇന്ന് മാധ്യമ സ്ഥാപനങ്ങള്‍.  അതുകൊണ്ടാണ് ലോകത്തിലെ എേറ്റവും വലിയ മാധ്യമ മുതലാളിയ്ക്ക് ബ്രിട്ടനില്‍ തല്ലുകൊണ്ടത്.

                                 കൊലപാതകങ്ങളെ അപലപിയ്ക്കാതിരിയ്ക്കാനാകില്ല.  എന്നാല്‍ കൊലചെയ്യപ്പെട്ട ആദ്യനിമിഷങ്ങളില്‍ കൊലചെയ്തവരെ തിരിച്ചറിയുംമുമ്പ് കൊലപാതകികളെ നിശ്ചിയ്ക്കുന്നത് സംശയത്തിനിടവരുത്തും.  അന്വേഷണം പുരോഗമിയ്ക്കവേ ഭരണാധികാരിയല്ലാത്ത, രാഷ്ട്രീയത്തില്‍ ഉന്നതാധികാരമുള്ള,  ആഭ്യന്തരം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയിലെ എേറ്റവും ഉയര്‍ന്ന നേതാവായ ഒരാള്‍  പോലിസ് ഓഫീസര്‍മാരുടെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കിടയിലേയ്ക്ക് കയറി ചെല്ലുന്നതും അവിശ്വാസം വര്‍ദ്ധപ്പിയ്ക്കും.  കൂടികാഴ്ച്ചയുടെ അനന്തരഫലമെന്ന വണ്ണം സത്യസന്ധനെന്നും  കാര്യശേഷിയുള്ളവനെന്നും പരക്കെ അംഗീകിയ്ക്കപ്പെട്ട പോലിസ് ഓഫീസറെ അന്വേഷണച്ചുമതലകളില്‍ നിന്നും മാറ്റപ്പെട്ടതും സംശയുമുളവാക്കും.  ഈ ഉദ്യോഗസ്ഥനെതിരെ പൊടുന്നനെ ഒരു പക്ഷത്തിനിന്നും കൂമാറി മറുകണ്ടം ചാടിയ ഒരു പക്ഷപാതി പണ്ടെങ്ങോ നടന്നതെന്നവകാശപ്പെട്ടുകൊണ്ടൊരു കുറ്റം ആരോപിച്ച് പരാതി സമര്‍പ്പിയ്ക്കുന്നതും സംശയങ്ങളുടെ കുന്ത മുനയ്ക്ക് മൂര്‍ച്ചയേറ്റുകയാണ്.

                                ഇത്തരം സംഭവങ്ങള്‍ ഇന്നത്തെ പ്രതിപക്ഷം ഭരിയ്ക്കുമ്പോഴാണുണ്ടായതെങ്കില്‍ മാധ്യമങ്ങള്‍ എന്തു നിലപാട് സ്വീകരിയ്ക്കുമായിരുന്നു. 

                                രണ്ടുമാസങ്ങള്‍ക്കുമുമ്പ് ഒരു വിദ്യദര്‍ത്ഥിനേതാവിനെ എതിര്‍ വിഭാഗത്തിലെ പാര്‍ട്ടിക്കാര്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു.  ആ കൊലപാതകം വെറും ''വെട്ടേറ്റുമരിയ്ക്കലും'' ഇപ്പോഴത്തെകൊലപാരകം ''കൊലചെയ്തു'' ''വെട്ടിക്കൊന്നു'' ''അന്‍പത്തിയൊന്ന് വെട്ട്'' ഇങ്ങനെ വാര്‍ത്തകള്‍ നല്കുന്നത് നിഷ്പക്ഷ വാര്‍ത്തകളെന്ന് അവകാസപ്പെടുന്നതുകൊണ്ട് സത്യത്തെ മറയ്ക്കാകുമെന്ന് കരുതുന്നുണ്ടോ?

                                      അകാരണമായി പത്രമുതലാളിയുടേയും പത്രാധിപരുടേയും നയങ്ങളെ പിന്തുണച്ചില്ലെന്ന ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിച്ച് ഒരു കവിയുടെ ഖണ്ഡകാവ്യത്തിന്റെ തുടര്‍ പ്രസിദ്ധീകരണം നിരാകരിച്ചു കൊണ്ട് ഫാസിസത്തെ വളര്‍ത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് സുവ്യക്തമായി തെളിയിച്ചു മലയാളത്തിലെ സമകാലിക മലയാളമെന്ന വാരിക.

                                     എം.എം ഹസന്‍ കോണ്‍ഗ്രസുകാരും കൊന്നിട്ടണ്ടെന്നു പറഞ്ഞാലത് വാര്‍ത്തയാകുന്നില്ല.  മാ.ര്‍ക്‌സിസ്റ്റു കാരെ ഉന്മൂലനം ചെയ്യുന്നത് അജണ്ടയാക്കിയവര്‍ക്ക് മാര്‍ക്‌സ്ിസ്റ്റ്കാരെ കൊല്ലുന്നത് ജനാധിപത്യസംരക്ഷണത്തിന്റെ അനിവാര്യ ഭാഗമാണെന്ന് പറയാതെ പറയുകയാണ്. 

                                      നുണപരിശോധന എന്ന വങ്കത്തരവുമായി ഞാനും ജീവിച്ചിരിപ്പുണ്ടെന്ന് നുണയന്മാരുടെ കഞ്ഞിവയ്പ്പുകരനായ അധികാരസ്ഥാനങ്ങളില്‍ നിന്നും സ്വന്തം പാര്‍ട്ടിക്കാരാല്‍ തന്നെ ആട്ടിയോടിയ്ക്കപ്പെട്ട ഒരു മുന്‍ യൂത്ത് നേതാവ് കുഴലൂത്തും നടത്തി. സ്വന്തം പാര്‍ട്ടിക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയാലെന്തായിരിയ്ക്കുമെന്ന് നന്നായറിയാവുന്ന ഈ മുന്‍ യൂത്ത് നേതാവ് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് നേരെ ഒളിയമ്പെയ്ത് മാളത്തിലിരുന്ന് ആര്‍ത്ത് ചിരിയ്ക്കുന്നുണ്ടാകാം.

                                  എം.എം മണിയുടെ പ്രസംഗം ഉയര്‍ത്തുന്ന അലകളും തിരമാലകളും കൊടുങ്കാറ്റും കെട്ടടങ്ങുമ്പോള്‍ ചിലപ്പോള്‍ സംശുദ്ധ സംഗീതം കേട്ട് നമുക്ക് സുഖമായുറങ്ങാന്‍ കഴിഞ്ഞേയ്ക്കും.

                                  അരാഷ്ട്രീയ വാദികളും ചരിത്രം വായിയ്ക്കാത്തവരും അലസരുമടങ്ങുന്ന പുതുതലമുറ വസ്തുതകള്‍ പഠിച്ച് നെല്ലും പതിരും വേര്‍തിരിയ്ക്കുന്ന കാലം വരുന്നതുവരെ വൈതാളികനൃത്തം ആടിക്കൊണ്ടുതന്നെയിരിയ്ക്കും

No comments:

Post a Comment