lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Saturday, March 24, 2012

മുഹമ്മദ് ഷാഫി അറിയുന്നതിന്

(ഫെയ്‌സ് ബുക്ക് സുഹൃത്ത് മുഹമ്മദ് ഷാഫിയുയര്‍ത്തിയ വിവാദത്തില്‍ ഇടപെട്ട് കൊണ്ട് തയ്യാറാക്കിയ ലേഖനം)


പെന്‍ഷന്‍ എക്കാലത്തേയും ജീവനക്കാരുടെ ജീവല്‍ പ്രശ്‌നമാണ്. പെന്‍ഷന്‍ കൊടുക്കേണ്ടതില്ല എന്നായിരുന്നു മുതലാളിത്ത നയങ്ങള്‍ പിന്തുടരുന്ന ഭരണാധികാരികള്‍ ഒരിയ്ക്കല്‍ അലോചിച്ചിരുന്നത്. വലിയ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി ആ ഭരണാധികാരികള്‍ക്ക് വലിയ തിരിച്ചടികള്‍ നേരിടേണ്ടിവന്നു. തന്ത്രപരമായി പിന്‍വാങ്ങിയ അവരിന്നും ചതിക്കുഴികള്‍ കുത്തി ഇരുളില്‍, എന്നാല്‍ നമ്മുടെ മുന്നില്‍ അരുകിലായിത്തന്നെ, ശ്രദ്ധിച്ചാല്‍ അവരുടെ ശ്വാസോഛ്വാസംപോലും കേള്‍ക്കാവുന്നത്ര അടുത്ത,് പതുങ്ങിനില്ക്കുന്നൂവെന്ന സത്യം തിരിച്ചറിയപ്പെടാതെ പോകരുത്.

മുതലാളിത്തത്തില്‍ മുതലാളിയ്ക്കല്ലാതെ തൊഴിലാളിയ്ക്ക് പ്രാമുഖ്യം ഉണ്ടാവുകയില്ലെന്ന് അറിയാത്തവരായി ആരെങ്കിലുമുണ്ടാകുമോ? തീര്‍ച്ചയായും ഇല്ല. എന്നാല്‍, മറവി. അതിനെയാണ് ചൂഷണം ചെയ്ത് നമ്മെ നശിപ്പിയ്ക്കാന്‍ വര്‍ഗ്ഗ ശത്രുക്കള്‍ ആയുധമാക്കുന്നത്. മറവിയുടെ ഇരുളില്‍ നിന്നും ഓര്‍മ്മകളുടെ അതിജീവനത്തില്‍ വെളിച്ചമെന്ന സത്യത്തെ ജാഗ്രതയോടെ കാത്തുസൂക്ഷിച്ചാല്‍ മാത്രമേ നമുക്ക് ശത്രുവിനെ തിരിച്ചറിയാന്‍ സാധിയ്ക്കു.

അതുപോലെ എേകാഗ്രമായ നമ്മുടെ മനസ്സിനെയും ചിന്തകളേയും ചടുലനീക്കങ്ങള്‍ കൊണ്ട് ശിഥിലീകരിച്ച്, കലങ്ങിമറിഞ്ഞ മനസ്സിന്റെ വിഭ്രമാത്മകതയില്‍ നിന്നുമുണ്ടായ അമ്പരപ്പില്‍ അവന്റെ അജണ്ടകള്‍ ദ്രുതവേഗത്തില്‍ നടപ്പിലാക്കി വിജയിപ്പിയ്ക്കുന്നവനാണ ് ആധുനിക വര്‍ഗ്ഗശത്രു.

അവന്റെ മുദ്രാവാക്യങ്ങളുടെ സന്ദേശവാഹകരായി തൊഴിലാളി വര്‍ഗ്ഗത്തെതന്നെ മാറ്റിത്തീര്‍ക്കുന്ന പ്രക്രിയയിലെ കര്‍ത്താവ് ബൂര്‍ഷ്വാ ഭരണകൂടമാണെങ്കില്‍, കര്‍മ്മം അതിന്റെ അജണ്ടയുടെ പ്രയോഗവുമാണ്.

ആധുനിക ലോകത്തിലെ അതിദാരുണമായ അവസ്ഥയാണ് വാര്‍ദ്ധക്യം. അനാഥത്വവും എേകാന്തതയും വാര്‍ദ്ധക്യത്തിന്റെ കൂനിനു മേലുണ്ടായ മുഴയാണ്. സംരക്ഷകരില്ലാത്ത നിസ്സഹയാരായ ഉപേക്ഷിയ്ക്കപ്പെട്ട കൂനന്മാരാണിന്നധികവും.

പെന്‍ഷന്‍ മാറ്റിവയ്ക്കപ്പെട്ട വേദനമാണ്. വാര്‍ദ്ധക്യത്തിന്റെ ദുരന്തം രോഗങ്ങളും അവഗണനയുമാണ്. അനാരോഗ്യം കൊണ്ട് നിസ്സഹായരായിപ്പോയവര്‍. അവര്‍ക്ക് ലഭിയ്‌ക്കേണ്ട പെന്‍ഷനെയാണ് ആധുനിക മുതലാളിമാര്‍ സമര്‍ത്ഥമായി അട്ടിമറിച്ചിരിയ്ക്കുന്നത്. പെന്‍ഷന്‍തുക കേവലമായൊരു സംഖ്യയല്ല. അത് ഒരായുഷ്‌ക്കാല സ്വപ്‌നസാക്ഷാത്ക്കാരത്തിന്റെ ഉപാധിയായ സമ്പാദ്യവുമാണ്.

ഇവിടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിയ്ക്കാന്‍ നമ്മള്‍ ആവശ്യപ്പെടുമ്പോള്‍, ലോകത്തിലെ പല വികസിത-വികസ്വര-അവികസിത രാജ്യങ്ങളിലും പെന്‍ഷന്‍ പറ്റാനനുവദീയ്ക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി തൊഴിലാളികളും ജീവനക്കാരും അദ്ധ്യാപകരും പ്രക്ഷോഭത്തിലാണ്.

പെന്‍ഷന്‍ കേവലമായ തൊഴിലില്‍ നിന്നുമുള്ള വിരമിയ്ക്കല്‍ മാത്രമല്ല. അത് വിശ്രമകാലത്തേയും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.


മുതലാളിത്വരാജ്യങ്ങളും ഇന്ത്യയടക്കമുള്ള സാമ്രാജ്യത്വത്തിന്റെ സാമന്തരാജ്യങ്ങളും പെന്‍ഷന്‍ഫണ്ടായി തൊഴിലാളിയില്‍ നിന്നും പണം പിരിച്ച് കുബുദ്ധികളായ മുതലാളിമാരുടെ മൂലധനമാക്കുന്ന കുത്സിതമാര്‍ഗ്ഗത്തിലെ ശവംതീനികളായി മാറിയ ഭീതിതമായ കാഴ്ചകളും നാം കാണേണ്ടതുണ്ട്.

പെന്‍ഷന്‍തന്നെ അട്ടിമറിയ്ക്കപ്പെടുകയും, സിവില്‍ സര്‍വ്വീസിനെ അനാകര്‍ഷകമാക്കുകയും, അപ്രഖ്യാപിത നിയമനനിരോധനമേര്‍പ്പെടുന്നുകയും ചെയ്യുന്ന മുതലാളിത്ത വര്‍ഗ്ഗത്തിന്റെ നയങ്ങളില്‍ നിന്നും അണുവിട വ്യതിചലിയ്ക്കാതെ ആ നയങ്ങള്‍ നടപ്പിലാക്കുന്ന എേതൊരു സര്‍ക്കാരിന്റേയും എേതൊരു പദ്ധതിയേയും സംശയത്തോടെ മാത്രമേ നോക്കിക്കാണാവു.

തൊഴിലാളി വര്‍ഗ്ഗം മുതലാളി വര്‍ഗ്ഗത്തിനുനേരേ സദാ ജാഗ്രത പാലിയ്ക്കണം. ജാഗ്രതക്കുറവുണ്ടായാല്‍ അത് തൊഴിലാളിവര്‍ഗ്ഗത്തിന്റെ നശമായിരിയ്ക്കും.

കേരളാ എന്‍.ജി.ഓ യൂണിയന്‍ ഒരിയ്ക്കലും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിയ്ക്കുന്നതിനെതിരായിരുന്നില്ല. എന്നാല്‍ അതൊരു പ്രക്ഷോഭ മുദ്രാവാക്യമായി ഉയര്‍ത്തേണ്ടതില്ലായെന്നും തീരുമാനിച്ചു.

സാമൂഹിക പ്രതിബദ്ധതയെന്ന് സ്ഥാനത്തും അസ്ഥാനത്തും വലിയവായില്‍ പറഞ്ഞാല്‍ പോരല്ലോ. അഭ്യസ്തവിദ്യരും തൊഴിലന്വേഷകരുമായ വലിയയൊരുവിഭാഗത്തെ അവഗണിയ്ക്കാന്‍ എന്‍.ജി.ഓ യൂണിയന് കഴിയുമെന്ന് ഷാഫിയും വിശ്വസിയ്ക്കുന്നുണ്ടാവില്ല. നാം കേരളീയര്‍ തൊഴിലിന് പ്രാമുഖ്യം നല്കുന്നത് സര്‍ക്കാര്‍ ജോലിയ്ക്കാണ്. അതുകഴിഞ്ഞേ മറ്റു തൊഴിലുകള്‍ തേടുകയുള്ളു. സര്‍ക്കാര്‍ ജോലിയിലെ മുഖ്യ ആകര്‍ഷണം പെന്‍ഷനും. അതുകണ്ടില്ലായെന്ന് നടിച്ച് സ്വാര്‍ത്ഥമായ മുദ്രാവാക്യമുയര്‍ത്താന്‍ കഴിയില്ലയെന്നതല്ലേ സത്യം.

ഞാന്‍ പുതിയതായി ഒന്നും പറഞ്ഞില്ല. ഇത് ആവര്‍ത്തനം തന്നെയാണ്. പലമുദ്രാവാക്യങ്ങളും പഴയതുതന്നെയാണ് നല്ലത്. എല്ലാവരും പറയുന്നത് ആവര്‍ത്തിയ്ക്കുന്നത് ഉചിതമല്ല.

ഇത്തരം നിലപാടുകളാണ് എന്‍.ജി.ഓ യൂണിയനെ വ്യത്യസ്ഥമാക്കുന്നത്. പുതുമകള്‍ തേടുന്നത് കരുതലോടെ വേണം. അല്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുന്നത് സാമൂഹ്യ ബോധമായിരിയ്ക്കും.

ഈ കുറിപ്പിന് ഷാഫി നിമിത്തമായെന്നേയുള്ളു. ഷാഫിയിലൂടെ ഞാന്‍ സംബോധനചെയ്യുന്നത് സമൂഹത്തിലെ എല്ലാവിഭാഗത്തേയുമാണ്. ഷാഫി ഒരു നിമിത്തമായെന്നുമാത്രം.

അതിന് ഷാഫിയോട് നന്ദി പറയുന്നു.

No comments:

Post a Comment