അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കാന് രാംദേവിന്റെ ധാര്‍മ്മികത എന്താണ്. പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ രാംദേവ് ഇന്ത്യയിലെ ജയിലുകളിലൊന്നില്‍ നിയമ ലംഘനങ്ങള്‍ക്ക് ശിക്ഷിയ്ക്കപ്പെട്ടു തടവുകാരനായി കഴിയേണ്ടയാളാണ്. പക്ഷെ നമ്മുടെ ദൗര്‍ഭാഗ്യം ഇത്തരമാളുകള്‍ ബഹുമാനിതാരായി നമ്മെ പ്രതിധാനം ചെയ്യുന്നുവെൂന്നതാണ്.
അഴിമതിയും, കള്ളപ്പണവും, കള്ളപ്പണത്തിന്റെ വിദേശ നിക്ഷേപവും കോടികളില്‍ നിന്നും ലക്ഷം കോടികളിലേയ്ക്കു കടന്നു.
എന്നാല്‍, ബഹളമയമായ രാംദേവിന്റെ സമരയാഭാസത്തെ നേരിട്ടതുപേലെ, എന്തുകൊണ്ട് രാംദേവു ഉയര്‍ത്തികൊണ്ടുവന്ന ആരോപണങ്ങളെക്കിറിച്ചു ഗൗരവമായ നടപടികള്‍ ഉണ്ടാകുന്നില്ല.
അഴിമതികളെക്കുറിച്ചും കള്ളപ്പണത്തേക്കുറിച്ചും കള്ളപ്പണത്തിനെറ വിദേശനിക്ഷേപത്തെക്കുറിച്ചും, പാര്‍ലമെന്റിന്റെ ഇരു സഭകളിലും കാലങ്ങള്‍ക്കുമുമ്പുതന്നെ ആക്ഷേപവും മുന്നറിയിപ്പകളുമുണ്ടായിട്ടും ഒരു നടപടിയുമുണ്ടായില്ല.
മാധ്യമങ്ങള്‍ക്കു മൂടിവയ്ക്കാന്‍ കഴിയാത്തവണ്ണം പുറത്തു വന്ന് ചീഞ്ഞുനാറിയിട്ടും അന്വേഷണങ്ങള്‍ക്കും നടപടികള്‍ക്കും മുതിരാതിരുന്നതും കുറ്റകരമായ അനാസ്ഥ തന്നെയല്ലേ.
ആരുന്നയിച്ചു എന്നതിനേക്കാള്‍ എന്ത് ഉന്നയിച്ചു എന്നതും ഗൗരവമായ വിഷയമാണ്. പക്ഷെ നാം എന്നത്തേയും പോലെ ഇന്നും ദൗര്ഭാഗ്യവാന്മാര്തന്നെയാണ്.
ബ്രിട്ടിഷുകാരന് ബാക്കിവച്ചുപോയ അധികാരസ്രോദസ്സുകളോടുള്ള അമിതമായ ആരാധനയും അടിമബോധവും വിധേയത്ത്വവും നമ്മുടെ മനസ്സുകളെ ഇന്നും ഭരിയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.
Search This Blog
Popular Posts
-
നിനക്കു ഞാനും എനിയ്ക്കു നീയുമേയുള്ളു. നിനക്കുണ്ണാനില്ലാതിരുന്നാലും എനിയ്ക്കുണ്ണാതിരിയ്ക്കാനാകില്ല. നീണ്ട വിശപ്പില്‍ തളരുന്ന നിന്നെ താ...
-
ഭാഷാപോഷിണി, പുസ്തകം 34, ലക്കം 7, ഡിസംബര്‍ 2010 സക്കറിയയ്ക്ക് ബുദ്ധിയില്ല എന്ന് പറഞ്ഞുകൂട. അത് ബുദ്ധി മാന്ദ്യത്തെയാണ് സൂചിപ്പിയ്ക്കുന്...
-
മാര്ക്സിസ്റ്റുകാരന് കൊലചെയ്യപ്പെടേണ്ടവരാണ്. അവര്‍ ഈ നാടിനെ മുടിപ്പിച്ചവരും നാടിന്റെ പുരോഗതിയ്ക്ക് തടസ്സവുമാണ്. അവരെകൊല്ലൂ, നാടിനെ രക്ഷിയ...
-
കഥകളി വേദിയില്‍ ആട്ടക്കാരന്റെ വ്യക്തിത്ത്വവും ജീവിതവും വിശകലനം ചെയ്യാറില്ല. വേഷത്തിന്റെ വര്‍ണ്ണശബളിമയിലും ചുട്ടിയിലും നടനെന്ന വ്യക്തി എാതാണ്...
-
തമാശയ്ക്കപ്പുറം ഹാസ്യം പരിഹാസവും കടന്ന് അധിക്ഷേപത്തിന്റെ രൂപം പ്രാപിയ്ക്കുന്നുവെങ്കില്‍, അതുല്‍...
-
അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കാന് രാംദേവിന്റെ ധാര്‍മ്മികത എന്താണ്. പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍...
-
മാഹാത്മാഗാന്ധിയുടെ ചരമദിനം ഇത്തവണയും നിരാശപ്പെടുത്തി. ആഘോഷിയ്ക്കാന്‍ അവധിയും ബാറുമില്ലാതെന്താഘോഷം. റിപബ്ലിക്ദിനം ആഘോഷത്...
No comments:
Post a Comment