lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Saturday, October 2, 2010

ബാബറി മസ്ജിദ്

അമ്മ കാലിടറിവീണ ആഘാതത്തിലായിരുന്നു എന്നെ പ്രസവിച്ചത്. ബോധമറ്റ അമ്മയുടെയരുകില്‍ ചോരയില്‍ കുതിര്‍ന്ന് കിടന്ന എന്നെ വളര്‍ത്തുനായ തിന്നേണ്ടതായിരുന്നു. വീട്ടില്‍ അപ്പോഴാരുമുണ്ടായിരുന്നില്ല. വീട്ടിലെ ജോലികളില്‍ അത്യാവശ്യം വന്നിരുന്ന ഉമ്മയാണ് എന്നെ നായയില്‍ നിന്നും വീണ്ടെടുത്തത്. ഉമ്മയുടെ ഉമ്മയാണ് എനിയ്ക്ക് ആദ്യം കിട്ടയ മുത്തം. ആ ഉമ്മയുടെ മുലപ്പാലും കുടിച്ചാണ് ഞാന്‍ വളര്‍ന്നത്.

പെരുന്നാളിന് ഉമ്മ ഒറട്ടിയും ഇറച്ചിയും കൊണ്ടുവരും. ഓണത്തിന് അമ്മ പലഹാരങ്ങള്‍ എത്തിച്ചു കൊടുക്കും. ഞങ്ങള്‍ കൊതിയോടെ കാത്തിരിയ്ക്കും.

എന്റെ ചങ്ങാതിമാരിലധികവും മുസ്ലീങ്ങളായിരുന്നു. നോമ്പുകാലത്ത് നോമ്പുകഞ്ഞിയ്ക്ക് ഞങ്ങള്‍ ഒത്തുപോയിരുന്നു. ചങ്ങാതിയില്‍ നിന്നും നിസ്‌കരിയ്ക്കാനും പഠിച്ചു.

കാലങ്ങള്‍ കഴിഞ്ഞു. ഞാന്‍ വളര്‍ന്നു. ഭേദപ്പെട്ട നിലയലലെത്തി. മനുഷ്യന്റെ സഹജമായ നന്ദികേട് എന്നിലുമുണ്ട്. ഞാന്‍ ഉമ്മയെ മറന്നു.

തിരിച്ചറിവിന് കാലങ്ങള്‍ക്ക് ഒരുപാട് കാത്തിരിയേ്ക്കണ്ടി വന്നു.

പിന്നെ എല്ലാ റംസാനും കോടിമുണ്ടുമായി ഉമ്മയെ കാണാന്‍ ചെല്ലാന്‍ തുടങ്ങി. സ്നേഹക്കുറവുകാട്ടിയില്ല. എങ്കിലുമൊരകല്‍ച്ച. മുമ്പില്ലാതിരുന്ന വേര്‍തിരിവിന്റെ ഒരതിര്‍വരമ്പ് ഞങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ടൊ. ഒരു റംസാന് ഞാന്‍ ചെല്ലുമ്പോള്‍ ഉമ്മ വീട്ടിലുണ്ടായിരുന്നില്ല.

എന്റെ അമ്മ മരിച്ചു. ഉമ്മവന്നില്ല. അന്യമതസ്ഥരുടെ മരണത്തിന് ഉമ്മയടെ മതക്കാര്‍ പങ്കെടുക്കില്ലത്രേ.

ഇപ്പോള്‍ ഞാന്‍ വീണ്ടും പോകാതായി. ഉമ്മയെ കണ്ടിട്ട് ഒത്തിരി നാളായി. എന്റെ കയറിച്ചെല്ലല്‍ ഉമ്മയില്‍ അസ്വസ്ഥതയുണ്ടാക്കുമോ. അതോ മറ്റാര്‍ക്കെങ്കിലും. മനസ്സ് വിങ്ങുന്നുണ്ട്. ഞാനിപ്പോള്‍ ഉമ്മയുടെ മകനല്ലാതായോ.

ഉമ്മയ്ക്ക് സ്നേഹക്കറവ് ഉണ്ടാകില്ല. ഉള്ളില്‍ തീര്‍ച്ചയും ഞാനുണ്ടാകും. റംസാന്‍ ദിനങ്ങളില്‍ ഉമ്മ എന്നെ കാണാന്‍ കാത്തിരിയ്ക്കാറുണ്ടോ. ഞാന്‍ വരണമെന്ന് ഉമ്മ ആഗ്രഹിയ്ക്കുന്നണ്ടോ.

ഇല്ല. ഒരുനിശ്ചയവുമില്ല.

''ബാബറി മസ്ജിദ!''

നിന്റെ താഴികക്കുടങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ മനുഷ്യ മനസ്സുകളിലുണ്ടായ വിള്ളലുകള്‍ എത്ര വലുതാണ്. മനുഷ്യ മനസ്സില്‍ തമോഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചവര്‍
ഭരണകൂടങ്ങള്‍ സ്വപ്നം കാണുന്നവരാണ്.

സര്‍വ്വജ്ഞനും സര്‍വ്വാധികാരിയും സര്‍വ്വശക്തനും കരുണ്യവാനുമായ ദൈവം. അള്ളാഹു!

ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഇന്ത്യയുടെ ഹൃദയത്തിലുണ്ടാക്കിയ മുറിവ്. ഹേ, സോദരാ, എന്നോട് ക്ഷമിയേ്ക്കണമേ

കാശ്മീര്‍! ഭൂമിയിലെ സ്വര്‍ഗ്ഗം! ഇന്ന് ഇന്ത്യയുടെ തലച്ചോറിലെ ക്യാന്‍സര്‍!

ആരാണിതിനുത്തരവാദി!

നരകതുല്ല്യമായ ജീവിതം ജനങ്ങള്‍ക്കെറിഞ്ഞുകൊടുത്തതല്ലാതെ മറ്റെന്താണവര്‍ക്ക് നേടിക്കൊടുത്തത്. വികലാങ്കരേയും, വിധവകളേയും, അനാധരേയും അവരുടെ ജീവിതത്തേയും ആരെങ്കിലും മുതലെടുക്കാതെ സംരക്ഷിയ്ക്കാനും അവരുടെ നഷ്ടപ്പെട്ട ജീവിതം തിരികെ നല്കാനും ആരെങ്കിലും തയ്യാറാകുന്നുണ്ടോ!

ഈശ്വരനെ പങ്കുവയ്ക്കാന്‍ കഴിയുമോ! അതെങ്ങനെ ദൈവഹിതമാകുിം. ഒരു വിഭാഗത്തിന്റേതായി ചുരുക്കാന്‍ കേവലമായ മനുഷ്യനെന്തധികാരം! സര്‍വ്വചരാചരങ്ങളക്കും അധിപനും സര്‍വ്വജ്ഞനും സര്‍വ്വവ്യാപിയും കാരുണ്യവാനുമായ ദൈവം. ആരെന്ത് പറഞ്ഞാലും ഇതാണ് ഈശ്വരന്‍.

സ്‌നേഹവും ശാന്തിയും സമാധനവുമാണ് ഈശ്വരന്റെ വരദാനവും ഹിതവും.

മനുഷ്യന്റെ സ്വാര്‍ത്ഥയ്ക്ക് വേണ്ടിമാത്രമാണ് ഈശ്വരനെ വിഭജിച്ചത്. വിദ്വേഷം വിതയ്ക്കുന്നത് ദൈവമല്ല. ചെകുത്താനാണ്.

ആക്രമിയ്ക്കുന്നവനും ഈശ്വരനെ പങ്കുവയ്ക്കുന്നവനും ദൈവത്തെയല്ല ചെകുത്താനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ദൈവമെന്ന വ്യാജേനെ ചെകുത്താനെയാണ് ഇവര്‍ ആരാധിയ്ക്കുന്നത്.
ഈശ്വരന്‍ ഇവരില്‍ നിന്നും അകലം പാലിയ്ക്കുന്നു. അവസ്സാന വിധി ഈശ്വരന്റേതായിരിയ്ക്കും. ന്യായാധിപന്റെ പീഠത്തിലവനമരുന്നണ്ട്. ഓര്‍ക്കുന്നത് നന്ന്.

ദൈവത്തിന്റെ പെര് പറഞ്ഞ് ആക്രമിയ്ക്കുന്നവര്‍, രാജ്യം വേണമെന്ന് ശഠിയ്ക്കുന്നവര്‍ അധികാരത്തേയും ധൂര്‍ത്തിനേയും സേഛാധിപത്ത്യത്തേയും ചെകുത്താനേയും പ്രധിനിധികരിയ്ക്കുന്നു.

ഈശ്വരന്‍ ക്ഷേത്രത്തില്‍ മാത്രമല്ല തീര്‍ച്ചയായും പള്ളികളിലും ഗുരുദ്വാരയിലും പഗോഡയിലും സിനഗോഗിലും തൂണിലും തുരുമ്പിലും ദൈവവും ദൈവത്തിന്റെ ചൈതന്യവുണ്ട്.

അള്ളാഹൂ..... ക്രൂരനും ദുര്‍മോഹിയുമായ എന്നോട് ക്ഷമിയ്‌ക്കേണമേ...... എന്റെ വലം കൈയ്യെ നീ കാത്തുകൊള്ളണേ.....

എന്റേയും എന്റെ പിന്മുറക്കാരുടേയും തലമുറകളെ ചെകുത്താന്മാരില്‍ നിന്നും രക്ഷിയ്‌ക്കേണമേ.....!

വെളിച്ചമേ നയിച്ചാലും

No comments:

Post a Comment