lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Saturday, August 8, 2009

അണ്ണാനും തവളയും


ഒരാള്‍ പ്രകടിപ്പിയ്‌ക്കുന്ന ആശയമോ അഭിപ്രായമോ അയാള്‍ പ്രതിനിധാനം ചെയ്യുന്ന തത്വസംഹിതയുടേയോ ജീവിതശൈലിയുടേയോ വെളിപ്പെടുത്തല്‍ കൂടിയാണ്‌. വ്യക്തി താല്‌പര്യങ്ങള്‍ സംരക്ഷിയ്‌ക്കുന്നതിന്‌ രാഷ്ട്രപുരോഗതിയ്‌ക്ക്‌ എതിര്‍ നില്‌ക്കുന്നവരും, ആത്മവഞ്ചനനടത്തുന്ന കാപട്യക്കാരും, സ്വന്തം ആശയങ്ങള്‍ മാറ്റിവച്ച്‌ സമൂഹത്തിന്റെ ആകെ മാറ്റത്തിനായി സുചിന്തിതമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിയ്‌ക്കുന്നവരുമുണ്ട്‌. നിഷ്‌പക്ഷതയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങിനിന്ന്‌ സമൂഹതാത്‌പര്യത്തേയോ സംസ്‌കാരത്തോയോ സംരക്ഷിയ്‌ക്കുന്നതിന്‌ ചിന്താപരവും മാര്‍ഗ്ഗദര്‍ശ്ശകവുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പയ്‌ക്കുന്നവരും ഇല്ലായെന്നല്ല.

ആധുനികകാലഘട്ടത്തില്‍ എണ്ണത്തില്‍ കൂടുതല്‍ ഒന്നാമതായും രണ്ടാമതായും പരാമര്‍ശ്ശിയ്‌ക്കപ്പെട്ടവരാണ്‌. പരിണാമദശയില്‍ ആത്മവഞ്ചകര്‍ പ്ലാറ്റ്‌ഫോംഅന്വേഷികളെന്നെ പുതിയൊരുവര്‍ഗ്ഗമായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്‌. കൊടീയ അപകടകാരികളായ ഇവരില്‍ സ്വന്തം തട്ടകം നഷ്ടപ്പെട്ട നിരാശ്ശരുമുണ്ട്‌.

പ്ലാറ്റുഫോം അന്വേഷികളുടെ അനവസരത്തിലോ അവസരോചിതമോ ആയ ഇടപെടല്‍ മൂലം രാഷ്ട്രം, പരോഗതി, സംസ്‌കാരം, സമൂഹം, ജനം എന്നിവ യുദ്ധാനന്തരം ശിഥിലമാക്കപ്പെട്ട പരാജിതരാജ്യത്തിന്റെ ആഭ്യന്തര തകര്‍ച്ചപോലെ തകര്‍ക്കപ്പെടുന്നതു നാം തിരിച്ചറിയപ്പെടാതെ പോകുന്നണ്ടു.

പതീയേും ക്രമാനുഗതവുമായ, വിധ്വംസികളുടെ, ആക്രമണത്താല്‍ തകര്‍ന്നുകൊണ്ടിരിയ്‌ക്കുന്ന മൂല്യങ്ങളുടെ ജീവനെടുക്കന്ന അവസ്സാനത്തെ വെട്ടു വെട്ടുന്നവര്‍ ഇവരാണു. വിഗ്രഹഭഞ്‌ജകരെ നവോത്ഥാന നായകന്മരായോ ഉത്‌പതിഷ്‌ണുക്കളായോ അംഗീകരിച്ചിരുന്ന പൂര്‍വ്വകാലത്തില്‍ സാഹിത്ത്യകാരന്മാരും പരിഷ്‌ക്കര്‍ത്താക്കളും ഉന്നതമായ മൂല്യങ്ങള്‍ വച്ചുപുലര്‍ത്തുകയും സമൂഹത്തിന്റെ പുരോഗതി, സമത്വം, സംസ്‌കാരം എന്നിവയെ മുന്‍നിര്‍ത്തി ചിന്തിയക്കുകയും, എഴുതുകയും, വാദിയ്‌ക്കുകയും, പ്രവര്‍ത്തിയ്‌ക്കുകയും ചെയ്‌തിരുന്ന ശോഭനമായൊരു പൂര്‍വ്വകാലം നമുക്കുണ്ടായിരുന്നു. അവര്‍ ഒരുക്കിയ പാതയിലൂടെ മന്നേറിയാണ്‌ നാം ഇന്നു ആര്‍ജ്ജിച്ച നേട്ടങ്ങള്‍ നേടിയതു.

ആശയ പ്രചരണരംഗത്ത്‌ ഇന്ന്‌ ഒളിപ്പോരാളികളും അവര്‍ക്ക്‌ സുരക്ഷിതമായ ഒളിത്താവളങ്ങളുമുണ്ട്‌. ഒളിപ്പോരാളികളേയും ഒളിത്താവളങ്ങളേയും പൂര്‍ണ്ണമായും കണ്ടെത്തി അടയാളപ്പെടുത്തേണ്ടതുണ്ട്‌. ഇവരുടെ എണ്ണം, വ്യാപ്‌തി, ഫലം എന്നിവ അനന്തവും വിസ്‌തൃതവും അനാദിമധ്യാന്തവും ദൂരവ്യാപകമായ ദോഷഫലങ്ങളുളവാക്കുന്നതുമാണ്‌. ഇവര്‍ നമ്മുടെ തലച്ചോറിനേയും ബോധമണ്ഡലത്തേയും മിന്നല്‍പ്പിണരിന്റെ ചടുലതയില്‍ അവിചാരിതമായ നിമിഷങ്ങളില്‍ ആക്രമിയ്‌ക്കുകയും നമ്മുടെ ചിന്തകളെ ഷെല്ലാക്രമണത്തിലെന്നപോലെ ശിഥിലീകരിയ്‌ക്കുകയും ചെയ്യും. ചിന്തകള്‍ ലക്ഷ്യം തെറ്റി നാം വിശകലനശേഷി നഷ്ടപ്പെട്ടവരാകും. തെറ്റിനെ തേച്ചുവിളക്കി നമ്മെക്കെണ്ട്‌ സ്വീകരിപ്പിയ്‌ക്കുകയും അതിന്റെ പ്രചാരകരാക്കുകയും ചെയ്യുന്ന തന്ത്രശാലികളായ മാന്ത്രികരാണിവര്‍.

ഒളിപ്പോരാളികളുടെ സുസജ്ജവും ആധുനികവുമായ യുദ്ധോപകരണങ്ങളാണ്‌ മാധ്യമങ്ങളും അവതാരകരും. കേള്‍ക്കുന്നതു മിഥ്യയും കാണുന്നതു സത്യവും- എന്ന വിശ്വാസത്തിന്‌ കേടു സംഭവിച്ചിട്ടുണ്ടെന്നു സൂക്ഷമമായി നിരീക്ഷിച്ചാല്‍ വ്യക്തമാക്കിത്തരുന്നുണ്ടു ദൃശ്യമാധ്യമങ്ങള്‍.

എഡിറ്റു ചെയ്‌ത ദൃശ്യങ്ങള്‍ വിദഗ്‌ദ്ദനായ അവതാരകന്റെ ചടുലമായ വിവരണത്തിന്റേയും, വക്രബുദ്ധികളായ-ആസനത്തില്‍ വിരലിട്ട്‌ മലം തോണ്ടിയെടുക്കുന്ന-മലംത്തോണ്ടികളായ ആങ്കറിന്റെ ബുദ്ധിപരമായ നിയന്ത്രണത്തിന്റേയും പിന്‍ബലത്തില്‍, പുതിയ തലമുറയിലെ പ്ലാറ്റുഫോം മോഹികളുടെ ചിന്താശൂന്ന്യവും അവസ്സരവാദപരവും പ്രതിക്രിയാപരവുമായ വാദപ്രതിവാദങ്ങളും പ്രസ്‌താവനകളും സത്യത്തിനുമേലുള്ള വിസര്‍ജ്ജിയ്‌ക്കലും, വിസര്‍ജ്ജ്യം അമൃതാണെന്നുള്ള പ്രഖ്യാപനവുമാണ്‌. ഇവരുടെ മുഖഭാവ-ഭാക്ഷാശൈലികളും ഒരേവശത്തേയ്‌ക്കുമാത്രമായുള്ള ആക്രമണവും പ്രേക്ഷകര്‍ വമര്‍ശ്ശനബുദ്ധിയാ വീക്ഷിയ്‌ക്കുന്നത്‌ ഇതുതിരിച്ചറിയുവാന്‍ സഹായിയക്കും.

പത്തിരുപത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌, നമ്മുടെ നാട്ടിന്‍പുറങ്ങള്‍ നാഗരികതയാര്‍ജ്ജിയ്‌ക്കുന്നതിനുമുമ്പ്‌, അയല്‍ക്കാര്‍തമ്മില്‍ വാക്‌ശരങ്ങള്‍ കൊണ്ടുള്ള ശണ്‌ഠകൂടല്‍ പതിവായിരുന്നു. ശണ്‌ഠയില്‍ കുടുംബരഹസ്യങ്ങള്‍, ദൗര്‍ബല്യങ്ങള്‍, കള്ളത്തരങ്ങള്‍ എന്നിവ ഓരോന്നോരോന്നായി അത്ത്യുച്ചത്തില്‍ വിളിച്ചുപറയുകയും കുറ്റവിചാരണ നടത്തകയും യുക്തിയുക്തം വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്യും. ഇവിടെ സ്വാഭാവികമായും വിജയം നേടുന്നത്‌ വാക്‌ചാതുരിയേറിയവരും സദാചാരബോധമില്ലാതെ അസഭ്യവര്‍ഷവും സദാചാരവിരുദ്ധമായ സംഗതികള്‍ ആരോപിച്ച്‌ വാദിച്ച്‌ സമര്‍ത്ഥിയ്‌ക്കുവാന്‍ പ്രാപ്‌തിയുള്ളവരുമായ ദുര്‍നടപ്പുകാരായിരിയ്‌ക്കും.

ഈ തന്ത്രം ഫലപ്രദമായി ഇന്ന്‌ ദൃശ്യമാധ്യമങ്ങള്‍ പ്രയോഗിച്ചുവരുകയും ദുര്‍ന്നടപ്പുകാര്‍ വിജയിയ്‌ക്കുകയും ചെയ്യുന്നു. ചാനലുകളില്‍ മാറിമാറി പ്രത്യക്ഷപ്പെടുന്ന പ്ലാറ്റുഫോംമോഹികളില്‍ ഭൂരിപക്ഷം പേരുടേയും പൂര്‍വ്വകാല ചരിത്രം പരിശോധിച്ചാല്‍ ഇപ്പോഴവര്‍ അധിക്ഷേപിയ്‌ക്കുന്ന പ്രസ്ഥാനത്തിന്റെ മുന്‍കാല പ്രവര്‍ത്തകരോ പ്രചാരകരോ ഗുണഭോക്താക്കളോ ആയിരുന്നവരായിരിയ്‌ക്കും. ഇവരില്‍ മിയ്‌ക്കവരും ആശയപരമായ സംഘട്ടനത്തിന്റെ ഭാഗമായി പ്രസ്ഥാനത്തില്‍ നിന്നും പുറത്തുപോയവരല്ല. സ്വാര്‍ത്ഥതാല്‌പര്യങ്ങള്‍ സംരക്ഷിയ്‌ക്കപ്പെടാതെ പോയപ്പോഴും മോഹഭംഗ്ഗങ്ങള്‍ സംഭവിച്ചപ്പോഴും പറത്തുപോയവരോ, സ്വപ്രവൃത്തിയുടെ അനന്തരഫലമായി പുറത്താക്കപ്പെട്ടവരോ ആയ നിരാശരാണെന്നു കാണാം. വേദികള്‍ നഷ്ടപ്പെട്ട ഈ വൈരാഗികള്‍ക്ക്‌ ആരുടെ വേദിയും സ്വീകാര്യമാവുകയും എല്ലാ സാമൂഹ്യവിരുദ്ധ ആശയത്തിന്റേയും പ്രചാരകരാകുകയും ചെയ്യും. പ്രതിഫലമായി പണമോ സ്ഥാനമാനങ്ങളോ ഇവരെ വിസര്‍ജ്ജിച്ച പ്രസ്ഥാനത്തെ വിമര്‍ശ്ശിയ്‌ക്കുവാനുള്ള അവസരമോ ലഭിച്ചാല്‍ മതിയാകും.

തെരഞ്ഞെടുപ്പുകള്‍ ഭാരതീയര്‍ക്ക്‌ ഉഝവലഹരിപകരുന്ന വൈകാരികമായ മഝരമാണ്‌. ചേരികളായി തിരിഞ്ഞ്‌ സ്വന്തം ചേരിയുടെ വിജയമുറപ്പിയ്‌ക്കുവാന്‍ വിജയമുറപ്പിയ്‌ക്കുവാന്‍ ആര്‍പ്പുവിളിച്ച്‌, ലഹരിയേറ്റി, ആളേക്കൂട്ടുന്ന മറ്റൊരു കായികമഝരവും പോലെ നാം തെരഞ്ഞെടുപ്പകളും ആഘോഷിയ്‌ക്കുന്നു. ജാതി, മതം, ഗ്ലാമര്‍, പണം, വാഗ്‌ദാനങ്ങള്‍, ശവലാസ്ഥാപനങ്ങള്‍ തുടങ്ങി തൊട്ടിലുട്ടല്‍, ശൗചം വരെ നീണ്ടു പോകുന്ന അനന്തമായ പ്രകടനങ്ങളിലൂടെ ആര്‍ക്കും ജയിയ്‌ക്കാമെന്ന സത്യം ഭാരതത്തിന്റെ ഹൃദയത്തിനുമുകളില്‍ തൂങ്ങിക്കിടക്കുന്ന കുന്തമുനയോടുകൂടിയ ഇരിതലമൂച്ഛയുള്ള വാളാണ്‌.

തെരഞ്ഞെടുപ്പകളില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോകുന്ന വസ്‌തുതകള്‍ പരിശോധിച്ചു നോക്കു. പ്രകടനപത്രികകള്‍, രാഷ്ട്രീയകക്ഷികളുടെ രാഷ്ട്രീയ നയങ്ങള്‍, അഖണ്ഡഭാരതത്തിന്റെ ഒരുമയോടുള്ള വളര്‍ച്ച, സാമ്പത്തിക നയങ്ങള്‍, ഭാരതത്തിന്റെ വളര്‍ച്ചയില്‍ രാഷ്ട്രീയ കക്ഷികള്‍ വഹിച്ച പങ്ക്‌, ഭാവി രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ ഓരോ രാഷ്ട്രീയ കക്ഷികള്‍ക്കുമുള്ള സ്ഥാനം, സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വളര്‍ച്ച, ഭാരതത്തോടൊപ്പം സ്വതന്ത്രരായ രാഷ്ട്രങ്ങളില്‍ അല്ലെങ്കില്‍ 1947-നു ശേഷം മറ്റു രാജ്യങ്ങളില്‍ ഉണ്ടായ വളര്‍ച്ചയും തമ്മില്‍ താരതമ്മ്യം ചെയ്യല്‍, ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ഭാരതത്തിന്റെ സ്ഥാനം, ഭാവി, ഇപ്പോഴത്തെ നയസമീപനത്തീലൂടെ ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം നാമെവിടെയെത്തും തുടങ്ങി ഗൗരവമേറിയ അനേകം വിഷയങ്ങള്‍മാത്രമാണെന്ന്‌ നാം തിരിച്ചറിയണം. നിര്‍ഭാഗ്യവാന്മാരായ നമുക്ക്‌ അത്തരം ചര്‍ച്ചകള്‍ക്കായി ഇനിയുമേറെക്കാലം കാത്തിരിയ്‌ക്കേണ്ടിവരും.

രണ്ടായിരത്തിയെട്ട്‌ മദ്ധ്യമാസങ്ങളില്‍ പാര്‍ലമെന്റെിലുണ്ടായ രാഷ്ട്രീയ മാറ്റത്തിന്റേയും അതീലൂടെ വന്ന നയവ്യതിയാനത്തിന്റേയും തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പിന്റേയും രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടാതെ പോയത്‌ ഇത്തരം രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഹൈജാക്ക്‌ ചെയ്യപ്പെട്ടതുകൊണ്ടമാണ്‌.

കേരളം ഇന്ത്യയുടെ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്‌തമാണ്‌. സാക്ഷരരും പത്രവായന ശീലമാക്കിയവരും ദൃശ്ശ്യമാധ്യമങ്ങളിലെ വാര്‍ത്തകളും രാഷ്ട്രീയ ചര്‍ച്ചകളും ശ്രദ്ധിയ്‌ക്കുന്നവരും വളരെക്കൂടുതലാണ്‌. തൊള്ളായിരത്തിതൊണ്ണൂറുകള്ളുടെ ആരംഭത്തില്‍ നാം സ്വീകരിച്ച സാമ്പത്തിക നയങ്ങളെ സംബന്ധിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും ബോധവാന്മാരും അനുഭവങ്ങള്‍ തിരിച്ചറിവുകളാക്കിയവരുമാണ്‌. ഈ ബോധത്തെ ജാതിമത സംഘടനകള്‍ പോലും ഹൈജാക്കുചെയ്‌തുകൊണ്ടു പോകുന്നുവെന്ന പരിഹാസ്സ്യമായ വസ്‌തുതയും കാണാതിരുന്നുകൂട. കേരളീയര്‍ ഭാരതത്തിന്റെ ഇന്നത്തെ ഇന്നത്തെ സ്ഥിതിയില്‍ ഉത്‌കണ്‌ഠാകുലരുമാണ്‌. ആടിയുലയുന്ന കപ്പലിന്റെ കപ്പിത്താനാകുന്നതിനേക്കാള്‍ ഒറ്റയ്‌ക്കു നയിയ്‌ക്കാന്‍ നില്‌ക്കാതെ, സ്വന്തം തുഴയെടുത്ത്‌ രക്ഷപ്പെടണമെന്ന തത്വവും, ത്യാഗം നിഷ്‌പ്രയോജനകരമായ ദുരാചാരമാണെന്നും, സമൂഹത്തെക്കൊണ്ട്‌ അംഗീകരിപ്പയ്‌ക്കുകയും, സമുഹത്തില്‍ നിന്നും കുടുംബത്തിലേയ്‌ക്കും കുടുംബത്തില്‍ നിന്നും തന്നിലേയ്‌ക്കും ചുരുക്കി സാമൂഹികപ്രതിബദ്ധതയില്‍ നിന്നു സ്വാര്‍ത്ഥതയിലേയ്‌ക്കും വ്യക്തിയെ ചുരുക്കിയതിന്‌ ചില പത്രമാസികകള്‍ വഹിച്ചപങ്ക്‌ വളരെ വലുതാണ്‌. തെരഞ്ഞെടുപ്പജണ്ടകളില്‍ പുതുവിത്തുകള്‍ മുളപ്പിച്ചില്ലെങ്കില്‍ ``ഇന്ത്യ'' എന്ന ചിന്ത തെരഞ്ഞെടുപ്പുകളെ സ്വാധീനിയ്‌ക്കുമെന്ന്‌ ബോദ്ധ്യമുള്ളവര്‍ ഒളിത്താവളങ്ങളിലിരുന്ന്‌ തയ്യാറാക്കിയ അജണ്ടയുടെ പ്രയോഗവത്‌ക്കരണമാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളിലൂടെ, തിരക്കഥയെഴുതി സംവിധാനം ചെയ്‌ത്‌, ദൃശ്യവത്‌ക്കരിച്ചത്‌.

രാഷ്ട്രീയ പാര്‍ട്ടികളുടെ ജിഹ്വകളല്ലാത്ത മാധ്യമങ്ങള്‍ പക്ഷാപാതപരമായ സമീപനം സ്വീകരിച്ചത്‌, ഇവരുടെ അജണ്ടകള്‍ ആരോ ഹൈജാക്കു ചെയ്‌തിട്ടുണ്ട്‌. അല്ലെങ്കില്‍ ഇവര്‍ പ്രതിനിധാനം ചെയ്യുന്ന കക്ഷിരാഷ്ട്രീയ തത്വസംഹിതകള്‍ക്ക്‌ അടിസ്ഥാനമായ സമീപനമാണ്‌ ഇവര്‍ സ്വീകരിച്ചത്‌. അതുമല്ലെങ്കില്‍ ഒളിപ്പോരാളികളുടെ ഒളിത്താവളങ്ങള്‍ക്കായി ഇവര്‍ മാധ്യമങ്ങളെ വാടകയ്‌ക്കു നല്‌കിയിരിയ്‌ക്കുന്നു. ഒരുപക്ഷേ ഇതെല്ലാം കൂടിയാണ്‌.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന രണ്ടു അജണ്ടകള്‍ തെരഞ്ഞെടുപ്പിനുശേഷം ഇവര്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചു, വല്ലപ്പോഴും അടക്കോഴികള്‍ കൊക്കരിയ്‌ക്കുന്നതുപോലെ ജല്‌പ്പനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും,

ജാതി-മത-രാഷ്ട്രീയ-സാമ്പത്തിക-പ്രാദേശിയ കക്ഷികള്‍ കുഴച്ചുമറിച്ച, പരോഗതിയില്‍ വളരെ പിന്നോക്കം നില്‌ക്കുന്ന, ദുരാചാരങ്ങള്‍ നിലനില്‌ക്കുന്ന സംസ്‌കാരം തകര്‍ക്കപ്പെടുന്ന ഭാരതത്തെ പുന:സൃഷ്ടിയ്‌ക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വലിയ പങ്കു വഹിയ്‌ക്കുവാന്‍ മാധ്യമങ്ങള്‍ക്കു കഴിയും.

അവസരവാദികളും പ്ലാറ്റുഫോംമോഹികളും കണ്ണുതുറന്നു ഭാരതത്തെ ദര്‍ശിയ്‌ക്കണം. താനിരിയ്‌ക്കുന്ന കൊമ്പു മുറിച്ചാല്‍ ആരും കാളിദാസനാരില്ല. അപ്പോള്‍ വൃക്ഷത്തിന്റെ കൊമ്പുകള്‍ തന്നെ മുറിച്ച്‌ തന്റെ മേല്‍ മറിച്ചിടാന്‍ ശ്രമിച്ചാലോ ? ഇവര്‍ക്കും ഇവരുടെ പിന്മുറക്കുര്‍ക്കും ഈ രാജ്യമല്ലാതെ മറ്റേതെങ്കിലും തൃശങ്കു സ്വര്‍ഗ്ഗം നിര്‍മ്മിച്ചു നല്‌കാമെന്ന്‌ ആരെങ്കിലും വാഗ്‌ദാനം ചെയ്‌തിട്ടുണ്ടോ ?

ആനയെ കണ്ടു മോഹിച്ച അണ്ണാന്റേയും, കാളക്കൂറ്റന്റെ രൂപം പ്രാപിയ്‌ക്കിവാന്‍ മോഹിച ്‌ച തവളയുടേയും കഥകള്‍ വര്‍ ഓര്‍ക്കുന്നത്‌ നന്നായിരിയ്‌ക്കും.

No comments:

Post a Comment