lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Thursday, December 15, 2011

ഊണ് (കവിത)

നിനക്കു ഞാനും എനിയ്ക്കു നീയുമേയുള്ളു.


നിനക്കുണ്ണാനില്ലാതിരുന്നാലും
എനിയ്ക്കുണ്ണാതിരിയ്ക്കാനാകില്ല.
നീണ്ട വിശപ്പില്‍ തളരുന്ന നിന്നെ
താങ്ങാനെനിയ്‌ക്കൊരു നേരവും
മൃഷ്ടാനമുണ്ണാതിരിയ്ക്കുവാനാകില്ല.
നിനക്കു ഞാനും എനിയ്ക്കുനീയുമേയുള്ളു.

നീണ്ട വിശപ്പിനാല്‍ തളരുന്ന നിന്നില്‍
നിന്റെ കാമമുണരാതിരുന്നാലും
എനിയ്‌ക്കെന്റെ കാമം തീര്‍ത്തല്ലേ തീരൂ.
അസംതൃപ്തകാമം കൊല്ലും പ്രണയത്തെ-
യതിനാല്‍ കാമസംപൂര്‍ത്തിയ്ക്കു നീ-
മാത്രമല്ലനേകം ഗോപികമാരുണ്ടെന്‍
പ്രണയവല്ലരിയില്‍ നീരൊഴുക്കീടുവാന്‍.
നിനക്കു ഞാനും എനിയ്ക്കു നീയുമേയുള്ളു.

നിനക്കു ഞാനും എനിയ്ക്കു നീയുമേയുള്ളു-
വതിനാല്‍ നിന്നിലെ കാമമുറക്കി,
വരണ്ട മണ്ണില്‍, നിന്റെ കിനാക്കളെ
വറുത്തു, കുഴിയാഴത്തില്‍ കുത്തി-
യതിലിട്ടതിന്മേല്‍ കനലെരിയ്ക്കുന്നു
തിരിച്ചറിയുക നീയെന്റെ നിര്‍മ്മലപ്രണയത്തെ.

നിനക്കു ഞാനും എനിയ്ക്കു നീയുമേയുള്ളു.

Thursday, December 8, 2011

നാവറുക്കരുത് (സമകാലീന ചിന്തകള്‍)





വിമര്‍ശനം ഭയന്ന് നാവറുക്കരുത്.

ഭയം ഭരണകൂടത്തിന്റേതാണെങ്കില്‍, അത് സ്വേഛാധിപത്വത്തിലേയ്ക്ക് തുറക്കുന്ന വാതിലിന്റെ താഴിന്റെ താക്കോല്‍ തിരയലും, നിയന്ത്രണം സ്വേഛാധിപത്യത്തിന്റെ ആദ്യ ലക്ഷണവുമാണ്.

വിമര്‍ശനത്തെ സ്വാഗതം ചെയ്യുകയും, സംയമനത്തോടെ പരിശോധിയ്ക്കുകയും, പരിഹാരം കാണുകയും ചെയ്യുകയാണ് ഒരു നല്ല ഭരണകൂടം ചെയ്യേണ്ടത്. വിമര്‍ശനങ്ങള്‍ക്ക് പരിഹാരം കണ്ടുകൊണ്ടുവേണം അതിനെ അതിജീവിയ്ക്കാന്‍.

സോഷ്യല്‍ നെററുവര്‍ക്കുകളെ നിയന്ത്രിയ്ക്കാന്‍ ഭരടകൂടത്തിനെ പ്രേരിപ്പിച്ചത് ആസന്നമായിക്കൊണ്ടിരിയ്ക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുതന്നെയാണ്.

കാലികമായി ഇന്ത്യന്‍ രാഷ്ട്രിയത്തിലുയവര്‍ന്നുവന്ന അനേകം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്കാനാകാതെ കുഴങ്ങുകയാണ് ഭരണാധികാരികള്‍.

അതില്‍ നിന്നും രക്ഷപ്പെടുവാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം ന്യായീകരിയ്ക്കാവുന്നതല്ല.

നാവറുത്തെറിഞ്ഞാല്‍, അറുത്തെറിയപ്പെട്ട നാവിനെ മാത്രമേ നിശബ്ദമാക്കാന്‍ കഴിയൂ.

അറുത്തെറിയപ്പെട്ട നാവിന്‍െ ചലനം,
വാര്‍ന്നൊഴുകിയ ചോര,
നാവില്ലാമനുഷ്യന്റെ വിഹ്വലതകള്‍.
ഈ കാഴ്ചകള്‍, അനേകം മനുഷ്യരെ സ്തംഭനത്തിലാക്കിയേയ്ക്കാം.

സ്തംഭനത്തിനുശേഷമുയരുന്ന ആരവത്തിന്റെ ശക്തിയില്‍,
പ്രകമ്പനം കൊണ്ടുയരുന്ന പ്രതിക്ഷേധത്തിനെ
നേരിടാന്‍
ഭരണാധികാരികള്‍ക്ക്
ആയുധം കണ്ടെത്താനായെന്നുവരില്ല.

നെറ്റുവര്‍ക്കുകള്‍ ഭീകരപ്രവര്‍ത്തിനും വിഭാഗിയതയ്ക്കും ഉപയോഗിയ്ക്കുന്നില്ലായെന്ന് തീര്‍ച്ചയായും ഉറപ്പു വരുത്തേണ്ടതുതന്നെ.
ഒപ്പം,
ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്കു ലഭിയ്ക്കുന്ന എല്ലാ സ്വാതന്ത്ര്യവും സുരക്ഷയും സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ക്കും ലഭിയ്ക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.

ആശയപ്രകാശനത്തിനും സര്‍ഗ്ഗസൃഷ്ടികള്‍ പ്രസിദ്ധീകരിയ്ക്കുന്നതിനും പുതിയ എഴുത്തുകാരധികവും ഇന്ന് ആശ്രയിയ്ക്കുന്നത് സോഷ്യല്‍ നെറ്റുവര്‍ക്കുകളെയാണ്. വിവേചനരഹിതമായ നിയന്ത്രണങ്ങളുടെ വാള്‍മുനകള്‍ ഇവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും, വായ്ത്തലകള്‍ ഇവരുടെ കൈപ്പത്തികളും ശ്രവണപുടങ്ങളും നാസാരന്ധ്രങ്ങളും അറുത്തെറിയുകയും ചെയ്യും.

വാല്ഃ-
മലാളമാധ്യമങ്ങള്‍ക്ക് ഈ ആലോചനകളെക്കുറിച്ച് വേവലാതിയില്ല.
കോങ്കണ്ണിയും ചട്ടുകാലിയുമായ ഒരുവള്‍ക്ക് സുന്ദരിയെ കാണുമ്പോഴുണ്ടാകുന്ന അസൂയയും കുശുമ്പും അടക്കാവതല്ല.

പത്ര മാധ്യമരംഗത്തേയ്ക്ക് വിദേശകുത്തകകള്‍ കടന്നുവരുമെന്ന് കേള്‍ക്കുമ്പോത്തന്നെ അതിനെതിരെ അഭിപ്കായ രൂപീകരണത്തിന് ആളേകൂട്ടാനിറങ്ങുമ്പോള്‍ ആത്മനിന്ദ തോന്നാതിരിയ്ക്കട്ടെ.

കാണ്ടാമൃഗമേ ശരണം
നിന്റെ തൊലിക്കട്ടിയേ ശരണം.
സംഘം ശരണം ഗഛാമി

Monday, December 5, 2011

മുല്ലപ്പെരിയാര്‍ (സമകാലീന ചിന്തകള്‍)




സജീവമായ സമകാലീന വിഷയത്തെ എങ്ങനെ ലാഘവത്തേടെ കാണാമെന്നതിനുദാഹരണമായി ഇതാ അവസ്സാനം മുല്ലപ്പെരിയാറും.

ഫിലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കണോ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയ്ക്ക് സംശയമേ ഉണ്ടായിരുന്നില്ല. തീര്‍ച്ചയായും ഫിലിം അവാര്‍ഡിനോളം വരില്ല മുല്ലപ്പെരിയാറിലെ വെള്ളം.

കേരളം തന്നെ വെള്ളമയമാണല്ലോ! അതുകൊണ്ടല്ലേ ബാറുകള്‍ക്ക് ലൈസന്‍സ് വാരിവിതറിയത്.

ജനം സന്തുഷ്ടരാകട്ടെ.

അധികാരത്തിലേറി ആദ്യത്തെ പ്രസ്താവനതന്നെ ഇനി ബറുകള്‍ക്ക് ലൈസന്‍സില്ലെന്നായിരുന്നു.

ഗാന്ധിജിയോടുള്ള കടുത്ത ആരാധന.
വിധേയത്വം.
ഗാന്ധിസത്തില്‍ നിന്നും അണുകിട വ്യതിചലിയ്ക്കില്ലെന്ന ദൃഢപ്രതിജ്ഞ.

അമ്പമ്പോ.... സഹിയ്ക്കവയ്യായിരുന്നു.

പക്ഷെ, ആറുമാസത്തിനിടയില്‍, അധികാരത്തിന്റെ ഇടനാഴിയില്‍ പതുങ്ങിനിന്ന, നിഴലകള്‍ക്കെന്തെന്ത് കഥകള്‍ പറയാനുണ്ടാകും! അമര്‍ത്തിയ ശീല്ക്കാരങ്ങള്‍ക്കും കിതപ്പുകള്‍ക്കും ദ്രുതചലനങ്ങള്‍ക്കുമൊപ്പം, ഞരങ്ങിയ അരമനക്കട്ടിലുകള്‍ താങ്ങിയ ഭാരവും, അനുഭവിച്ച അപമാനവും, സഹിച്ച വേദനയും അരണ്ട വെളിച്ചംവിട്ട്, എന്നെങ്കിലും ഇടനാഴി കടന്നുവരട്ടേ! കാറെത്ര വന്നുവെന്നും മദാലസകളുടെ ഉള്‍വസ്ത്രത്തിന്നുള്ളിലമര്‍ന്ന കറെന്‍സികള്‍ക്കുള്ളില്‍ തറയ്ക്കപ്പെട്ട ഗാന്ധിജിയുടെ നിസ്സഹായതയുടെ നെടുവീര്‍പ്പുകളെത്രയുയര്‍ന്നുവെന്നും നാളെ ചരിത്ര ഗവേഷകര്‍ കണ്ടെത്തുമെങ്കില്‍ കണ്ടെത്തട്ടെ.

ഗാന്ധജിയെ മറന്നെന്ന് മാത്രം പറയരുതേ! അഴിമതിപ്പണത്തിലാഖേനം ചെയ്തിരിയ്ക്കുന്നതും ഗാന്ധിജിയുടെ പടം തന്നെയല്ലെ!

മുല്ലപ്പെരിയാറിനു വേണ്ടി പ്രധാനമന്ത്രിയുടെ മുന്നില്‍ ഇരന്ന് നില്ക്കുന്നതിനേക്കള്‍, സിനിമാക്കാര്‍ക്ക് നടുവിലുള്ള ഇരുപ്പാണ് സുഖപ്രദമെന്ന് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞുപോയ പാവം മുഖ്യന്റെ വ്യഥകളേക്കുറിച്ചാരും ചിന്തച്ചില്ല.

കുത്തകള്‍ക്കുവേണ്ടി വക്കാലെടുത്ത് സദാ വാചാലനാകുകയും, ദരിദ്രര്‍ക്കുവേണ്ടി ഒരിയ്ക്കല്‍ പോലും ഉരിയാടാതിരിയ്ക്കുകയും ചെയ്യുന്ന, വെറുമൊരു ഉദ്യോഗസ്ഥ പ്രമാണിയായ പ്രധാനമന്ത്രിയില്‍ വിശ്വാസമില്ലെന്ന് മുഖ്യമന്ത്രിയുടെ സഹകാരികളില്‍ ചിലര്‍ തിരിച്ചറിഞ്ഞു.

അതുകൊണ്ടാണ് ആശങ്കയേതുമില്ലാതെ സുസ്‌മേരവദനനായി മുഖ്യമന്ത്രി സിനിമാക്കാര്‍ക്കിടയിലും, മറ്റുള്ളവര്‍ ആശയറ്റവരായി വ്യാകുലതകളോടെ പാര്‍ലമെന്റിനുമുന്നിലും, ഇരുന്നത്.

ആറുമാസം കൊണ്ട് കേരളത്തില്‍ അന്യം നിന്നുപോയ കര്‍ഷക ആത്മഹത്യ പുനഃസ്ഥാപിച്ച്, ജനസംഖ്യയില്‍ ഗണിമായ കുറവുവരുത്തുന്ന സര്‍ഗ്ഗാത്മക പ്രവൃത്തിയെ ശ്ലാഘിയ്ക്കാത്ത കേരള സമൂഹത്തിന്റെ അധഃപ്പതനത്തില്‍ ഖിന്നനാണദ്ദേഹം.

ജനസമ്പര്‍ക്കപരിപാടിയില്‍ വാരിയെറിയുന്ന പണത്തിനുത്തുരവാദിത്ത്വമുണ്ടോ എന്ന് ചോദിച്ചു തന്നെ വേദനിപ്പിയ്ക്കുന്നവരെയോര്‍ത്തദ്ദേഹം വാര്‍ക്കാത്ത കണ്ണീരില്ല.

വാല്:-
പണ്ട് രണ്ടു രാജാക്കന്മാര്‍ കണ്ടുമുട്ടിയപ്പോള്‍:-
ഒന്നാമന്‍:- 'എന്റെ രാജ്യത്ത് ഞാന്‍ അന്നദാനം നടത്തി. പതാനായിരങ്ങള്‍ പങ്കെടുത്തു. അവരുടെ സംതൃപ്തിയോളം വരില്ല, മറ്റൊന്നും.'
രണ്ടാമന്‍:- 'എന്റെ രാജ്യത്ത് ഞാനും നടത്തി. പക്ഷെ, ആരും വന്നില്ല.'
ഒന്നാമന്‍:- 'അതെന്താ?'
രണ്ടാമന്‍:- 'എന്റെ രാജ്യത്ത് പട്ടിണിയില്ല.'