lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Sunday, May 30, 2010

ഹേ....! ബാബിലോണിയാക്കാരെ, ഞങ്ങള്‍ നിങ്ങളുടെ പിന്മുറക്കാരാകട്ടോ...!

ഞാന്‍, മലയാളി. രാവില്‍, ഇരുട്ടില്‍ നക്ഷ(താംഗിത കറുത്ത ആകാത്തേയ്‌ക്ക്‌ നോക്കി മട്ടുപ്പാവില്‍ മദ്യവും,മാംസവും, മദിരാഷിയും കഴിഞ്ഞ്‌ ക്ഷീണമകറ്റാന്‍ പുകയൂതി മലര്‍ന്നു കിടന്നപ്പോഴാണ്‌, മിന്നല്‍പ്പിണര്‍പോലെ ഒരു വിസ്‌ഫോടനം പുതിയ ആശയമായി തലച്ചോറിനെ (പകമ്പനം കൊള്ളിച്ചുകൊണ്ട്‌ പൊട്ടിവിടര്‍ന്നത്‌.

ബാബിലോണിയാക്കാരാ, കേരളം ഇന്ത്യാമഹാരാജ്യത്തിലെ ഒരു ചെറുപാവയ്‌ക്കാവലുപ്പമുള്ള ഒരുതുണ്ടു ഭൂമിയാണെന്ന്‌ നിനക്കറിയാമല്ലോ! സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, നവോഥാന (പസ്ഥാനങ്ങള്‍, പുരോഗമന രാഷ്‌(ടിയ (പസ്ഥാനങ്ങള്‍, എന്നിവയുടെ നിതാന്ത ജാ(ഗതയുടെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം അര്‍ത്ഥശതകത്തിന്റെ ആദ്യ രണ്ടു പതിറ്റണ്ടുകള്‍ സാമൂഹിക വിദ്യാഭ്യാസ രംഗത്ത്‌ വമ്പിച്ച പുരോഗതി ആര്‍ജ്ജിച്ചുകൊണ്ട്‌ ഇന്ത്യയ്‌ക്കും ലോകരാഷ്‌(ടങ്ങള്‍ക്കും മാതൃകയായി. അറേബ്യന്‍ നാടുകളിലെ എണ്ണപ്പാടങ്ങള്‍ മലയാളിയ്‌ക്ക്‌ സാമ്പത്തിക ഭ(ദതയുണ്ടാക്കിക്കൊടുത്തു.


(കമേണെ ഞങ്ങള്‍ വൈരുദ്ധ്യങ്ങളെ കൃഷിചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ തലച്ചോറുകൊണ്ടു അദ്ധ്വാനിയക്കാനും, അദ്ധ്വാനിയ്‌ക്കാതെ ജീവിയ്‌ക്കാനും തുടങ്ങി. അ(പായോഗിക ആശയങ്ങള്‍ വിളയിയ്‌ക്കുന്ന കൃഷിയിടമാണ്‌ ഞങ്ങളുടെ തലച്ചോര്‍. സ്‌തുതിപാടലും പാദസേവയും അസൂയയും കുഴിതോണ്ടലുമാണ്‌ സാഹിത്യ - സാമൂഹിക - സാംസ്‌കാരിക (പവര്‍ത്തനമെ്‌ ഞങ്ങള്‍ കണ്ടുപിടിച്ചു.


രാഷ്‌(ടിയം ഞങ്ങള്‍ക്ക്‌ വ്യവസായമാണ്‌. ആനുകൂല്യങ്ങള്‍ നിക്ഷേപവും, (പായോഗിക രാഷ്‌(ടിയ അടവുകളും ത(ന്തങ്ങളും മാര്‍ഗ്ഗവും, അവിശുദ്ധ കൂട്ടുകളില്‍ രഹസ്യവേഴ്‌ചയും, ഇലക്ഷന്‍ ലക്ഷ്യവും, അധികാരം ധനം ഭോഗം എന്നിവ ഉത്‌പന്നങ്ങളാകുകയും ചെയ്‌ത രാഷ്‌(ടവ്യവഹാരം പരിശുദ്ധമാകുന്നതിനു പകരം ദുഷിയ്‌ക്കുകയും ചെയ്‌തു.

രണ്ടുതരം രാഷ്‌്‌(ടിയക്കാരാണിവിടെയുള്ളത്‌. ആദ്യത്തെകൂട്ടര്‍ക്ക്‌ രാഷ്‌(ടിയമുണ്ട്‌. ഇവര്‍ തങ്ങളുടെ രാഷ്‌(ടിയ നേതാക്കന്മാര്‍ക്കൊപ്പം ചേര്‍ന്ന്‌ പരസ്‌പരം ഗ്വാഗ്വാവിളിച്ചു കൊണ്ടേയിരിയ്‌ക്കും. തെറ്റേത്‌ ശരിയേത.്‌ ഒന്നുമിവര്‍ക്കു(പശ്‌നമല്ല. ചേരിതിരിഞ്ഞു കളിയ്‌ക്കുന്ന ഫുഡ്‌ബോള്‍ ടീം പോലെ. ഗോളടിയക്കുക. വിജയിയ്‌ക്കുക. രണ്ടാമത്തെ കൂട്ടരാണ്‌്‌ ബുദ്ധിമാന്മാര്‍. അരാഷ്‌(ടിയ വാതികള്‍. രാജ്യ(േദാഹമാണ്‌ ചെയ്യുന്നതെറിയാമെങ്കിലും ത(ന്തപൂര്‍വ്വമായ നിലപാടുകളിലൂടെ സ്വാര്‍ത്ഥ ലാഭം കൊയ്യുന്ന മാന്യന്മാര്‍.

ത്യാഗപൂര്‍ണ്ണമായി സാമൂഹിക(പവര്‍ത്തനം നടത്തുന്നവരെ ഞങ്ങള്‍ കുടുംബ(േദാഹികളാക്കി. സംശുദ്ധ രാഷ്‌(ടിയക്കാരനെ ഞങ്ങള്‍ കെട്ടുകെട്ടിച്ചു. ഇതിന്റെ (പത്യാഘാതത്തില്‍നിന്നും നാളിതുവരെ ഒരു പുരോഗമന രാഷ്‌(ടയക്കാരനും രക്ഷപ്പെടാനായിട്ടില്ല.

സംഘടനയാണ്‌ ഞങ്ങളുടെ ശക്തി. ഞങ്ങള്‍ക്ക്‌ ഹിഡന്‍ അജണ്ടകളേയള്ളു. സാമൂഹ്യ(േദാഹ അജണ്ടകള്‍ നേടാന്‍ ഞങ്ങള്‍ അതൊളിപ്പിച്ച്‌ തികച്ചു്‌ ദേശസേ്‌നഹ മു(ദാവാക്യങ്ങള്‍ ഉയര്‍ത്തി സമരംചെയ്‌ത്‌ നേടും.

ഇതിനെല്ലാം ബദലായി (പവര്‍ത്തിയ്‌ക്കുന്ന പുരോഗമന രാഷ്‌(ടിയ (പസ്ഥാനങ്ങളെ, ദുഷിച്ച രാഷ്‌(ടിയ (പസ്ഥാനത്തിന്റെ എാട്ടില്‍ കൊണ്ടു കെട്ടുന്ന സ്വാര്‍ത്ഥന്മാരായ ദല്ലാളന്മാര്‍, തന്റെ കൂട്ടിക്കൊടുക്കലിലൂടെ ഒരു സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലുമുള്ള ഭ(ദതയും പുരോഗതിയുമാണ്‌ തകര്‍ക്കുന്നതെന്ന സത്യത്തെ സ്വന്തം ഉടുതുണിയുരിഞ്ഞാണ്‌ മറയ്‌ക്കുന്നതെന്നതെന്നും താന്‍ നഗ്നനാണെന്നും തിരിച്ചറിയുന്ന കാലം വിദൂരമല്ല.

ആനുകൂല്യങ്ങളെല്ലാം സമരം ചെയ്‌തു നേടിയ ഞങ്ങളെപ്പോഴും തൊഴിലെടുക്കാതെ കൂലിവാങ്ങുന്നതില്‍ അതീവ(ശദ്ധാലുക്കളാണ്‌. അന്നം നല്‌കുന്ന സ്ഥാപനത്തെ ശ(തുവായി (പഖ്യാപിച്ചു തകര്‍ക്കുന്നതാണ്‌ ഞങ്ങള്‍ക്ക്‌ കൃതാര്‍ത്ഥത നല്‌കുന്ന ഒരേയൊരു (പവര്‍ത്തനം.

വിദ്യാഭ്യാസരംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഞങ്ങള്‍, ആധുനിക ശാസ്‌(ത-സാങ്കേതിക വളര്‍ച്ചയ്‌ക്കൊപ്പം വിദ്യാഭ്യാസ സ(മ്പദായം മാററാന്‍ തയ്യാറായില്ല. ഫലം ലോക നിലവാരമെടുത്താല്‍ കുറേ ഡി(ഗികളുള്ള വെറും സാക്ഷരതാ നിലവാരമുള്ളവരേറ്റവും കൂടുതലുള്ള നാടായും, ആധുനിക വിദ്യാസമ്പന്നരുടെ കാര്യത്തില്‍ താഴന്ന്‌ നിലവാരമുള്ളവരുടെ നാടായും ഞങ്ങളുടെ നാടിനെ ഞങ്ങള്‍ ബോധപുര്‍വ്വം മാറ്റിമറിച്ചു.

ആഗോള സാമ്പത്തിക മാന്ദ്യവും, അറേബ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തരവും വൈദേശികവുമായ യുദ്ധങ്ങളും, ശ(തുതയും, ഭൂഖണ്ഡാന്തര വര്‍ഗ്ഗീയ (ധുവീകരണങ്ങളും അറേബ്യന്‍ രാജ്യങ്ങളിലെ തൊഴില്‍ സാദ്ധ്യതയ്‌ക്കു മങ്ങലേല്‌പ്പിച്ചു.

ഞങ്ങളുടെ ജീവിതനിലവാരം വരവിനേക്കാള്‍ പതിന്മടങ്ങുയര്‍ത്തി ഞങ്ങള്‍ അയല്‌ക്കാരുടെ മൂക്കില്‍ വിരല്‍ വപ്പിച്ചു. കടം ഞങ്ങള്‍ക്ക്‌ കല്‌പ്പവൃക്ഷമാണ്‌. പരാന്നഭോജികളായിരിയ്‌ക്കുന്നതില്‍ ഇ(തമേല്‍ അഭിമാനം കൊള്ളുന്ന ഒരു ജനവിഭാഗത്തെ നിങ്ങള്‍ക്ക്‌ മറ്റെങ്ങും കണ്ടെത്താനാകില്ല.

പണിയെടുക്കാതെ സമ്പാദിയ്‌ക്കാനും, സമ്പാദിയക്കുന്ന പണം മദ്യം മുതല്‍ മേലോട്ട്‌ നക്ഷ(തങ്ങള്‍ വരെ എത്തുന്ന ആഡംബരങ്ങള്‍ക്കായി ധൂര്‍ത്തടിച്ച്‌, സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ്‌, അന്നം മുതല്‍ എന്തിനും സര്‍ക്കാരിനെ നോക്കി കാക്കകുഞ്ഞുങ്ങളേപ്പോലെ നീട്ടിക്കരയുന്ന ഒരേയൊരൂ ജനത ഞങ്ങളായതില്‍ ഞങ്ങള്‍ക്കെന്തഭിമാനമാണെന്നോ!

ഞങ്ങളുടെ മീയ്‌ക്കവീടുകളിലും തീ പുകയുത്‌ ഞങ്ങളുടെ പെണ്ണുങ്ങള്‍ പണിയ്‌ക്കു പോകുതുകൊണ്ടാണെന്നാര്‍ക്കാണറിഞ്ഞുകൂടാത്തത്‌. അവരുടെ വരുമാനത്തിന്റെ മുഖ്യ പങ്ക്‌ ഞങ്ങള്‍ക്ക്‌ ധൂര്‍ത്തടിയ്‌ക്കാന്‍ തന്നില്ലങ്കിലാവീടുറങ്ങിയതുതന്നെ!

പിന്നല്ലാ....!

ഞങ്ങള്‍ക്ക്‌ വ്യവസായം വേണം. തൊഴില്‍ തേടിയലയുന്ന എനിയ്‌ക്കും എന്റെ മക്കള്‍ക്കും തൊഴില്‍ വേണം. എന്നാല്‍ വ്യവസായത്തിനാവശ്യമായ പശ്ചാത്തലമൊരുക്കാന്‍ ഞാന്‍ എന്റെ (പദേശത്തനുവദിയ്‌ക്കില്ല. ഞാന്‍ ഫുഡ്‌ബോള്‍ കളിക്കാരനാണ്‌. അല്ലെങ്കില്‍ ബുദ്ധിമാനായ അരാഷ്‌(ടിയ വാദിയാണ്‌.

എനിയ്‌ക്ക്‌ വാഹനമുണ്ട്‌. ഇടറോഡിലൂടെ (പധാന റോഡില്‍ കയറാനാകുന്നില്ല. നിരനിരയായി പോകുന്ന വാഹനവ്യൂഹങ്ങള്‍! റോഡില്‍ കയറിയാലോ, നിറുത്താനാകുന്നില്ല. പാര്‍ക്കിംഗ്‌ സൗകര്യവുമില്ല. നിറുത്താതെ ഓടിച്ചുകൊണ്ടിരിയ്‌ക്കണം. തീ(വപരിചരണമാവശ്യമായ രോഗിയുമായി ആംബുലന്‍സ്‌ പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെപ്പോലെ.

ഗതാഗത സൗകര്യം വര്‍ദ്ധിപ്പിയ്‌ക്കണം. റോഡുകള്‍ക്ക്‌ വീതികൂടണം. പാര്‍ക്കിംഗ്‌ സൗകര്യം വേണം. എന്നാല്‍ എന്റെ വസ്‌തുവില്‍ കൂടിവേണ്ട. അയല്‍ക്കാരന്റെ വസ്‌തുവില്‍കൂടി, എന്റെ അതിരില്‍ തൊട്ടുതലോടി, റോഡുകള്‍ വരട്ടെ.

വൈദ്യുതി! ഒരു സെക്കന്റു നേരത്തേയ്‌ക്കുള്ള വൈദ്യുതി കട്ടു പോലും സഹിയ്‌ക്കാനാകില്ല. എന്നാല്‍ ആണവനിലയം,ജലവൈദ്യുതി നിലയം, താപവൈദ്യുതി നിലയം (കല്‍ക്കരിയായാലും,ഡീസലായാലും), എന്റെ (പദേശത്തുവേണ്ട. ജനസംഖ്യാ സാ(ന്ദതയുള്ള പാവയ്‌ക്കാപോലുള്ള ഈ കുഞ്ഞു സംസ്ഥാനത്തേ വേണ്ട.

കൃഷി വേണം. പച്ചക്കറിയും ധാന്യങ്ങളും വേണം. എന്റെ നിലം ഞാന്‍ നികത്തും. റബ്ബര്‍ നടും. കെട്ടിടവും പണിയും.

അറിയാമല്ലോ! ഞാന്‍ ഫുഡ്‌ബോള്‍ കളിക്കാരനാണ്‌. ബുദ്ധിമാനായ രാഷ്‌(ടിയക്കാരനാണ്‌.

പാവയ്‌ക്കാ നാട്ടില്‍ ഒന്നും നടക്കില്ല. പിന്നെന്തു ചെയ്യാന്‍. കിഴക്കറ്റം ചേര്‍ന്ന്‌ നീണ്ടു നിവര്‍ന്നു പരന്നു കിടക്കകയല്ലേ തമിഴ്‌നാട്‌. അവിടെ ഉത്‌പ്പാദിപ്പിച്ച്‌ ഇങ്ങോട്ട്‌ കൊണ്ടു വന്നാലോ? വടക്കാണേല്‍ കര്‍ണ്ണാടകക്കാരനുമുണ്ട്‌. അങ്ങോട്ടു കയറിയാലോ? കാലുകുത്തിയാല്‍ തട്ടും. ഞങ്ങളൊക്കെ പുരോഗതിയേക്കുറിച്ച്‌ പറഞ്ഞും എഴുതിയും പാടിയുമാടിയും നടക്കുന്നനേരത്തു, അവന്മാരത്‌ നടപ്പിലാക്കികാണിച്ചുതന്നിട്ടു, ഞങ്ങളെ നോക്കി പരിഹസിയ്‌ക്കുന്നു. ശപ്പന്മാര്‍!

അങ്ങനെ ചിന്താവിഷ്ടനായി മട്ടുപ്പാവില്‍ മലര്‍ന്നു കിടക്കുമ്പോഴതാ ആകാശത്ത്‌ നക്ഷ(തങ്ങള്‍, ച(ന്ദന്‍, ഗ്രഹങ്ങള്‍! തലയ്‌ക്കകത്തൊരു മിന്നല്‍. അങ്ങോട്ടു പോയാലോ? പക്ഷേ, ശസ്‌ത്രസാങ്കേിതിക വിദ്യ! ഓ... അതുണ്ടെങ്കില്‍ തന്നെ അമേരിയ്‌ക്കാകാരന്‍...!

ഹായ്‌.... അപ്പോഴാണ്‌ ചങ്ങാതിമാരേ ഞാന്‍ നിങ്ങളേക്കുറിച്ചോര്‍ത്തത്‌. മൊസപ്പെട്ടേമിയന്‍ സംസ്‌ക്കാരം. ഹേയ്‌.... ബാബിലോണിയാ നിന്റെ ഹാംഗിംഗ്‌ ഗാര്‍ഡന്‍!

ഞങ്ങള്‍ നക്ഷത്രങ്ങളില്‍ കൊളുത്തി ചങ്ങലകളില്‍ തൂക്കിയിട്ട തട്ടുകളില്‍ വ്യവസായം! കൃഷി! ഗതാഗത സൗകര്യങ്ങള്‍! വൈദ്യുത നിലയങ്ങള്‍!

സുന്ദരസുരഭില- സസ്യശ്യാമള-സ്വയംപര്യാപ്‌തിത-സമ്പന്ന കേരളം! മാവേലി നാട്‌!

ഹേ.....! ബാബിലോടിയാക്കാരേ....! ഞങ്ങള്‍ നിങ്ങളുടെ പിന്മുറക്കാരാകട്ടോ...?

ങേ.....! വേണ്ടെന്നോ....! യാഥാര്‍ത്ഥ്യത്തെ വ്യഭിചരിയ്‌ക്കുന്ന, സത്യത്തേയും ധര്‍മ്മത്തേയും അറുത്തുകൊല്ലുന്ന, പരാന്നഭോജികളായ, ഞങ്ങള്‍ നിങ്ങള്‍ക്കപമാനമാണെന്നോ...?

വേണ്ടാ...! കളിവേണ്ടാ...! പ്രബുദ്ധ കേരളത്തില്‍ രണ്ടുകൂട്ടര്‍ മാത്രമാണ്‌ അവകാശസമരങ്ങള്‍ നാളിതുവരെ നടത്താതെ അസംഘടിതരായുള്ളു. ഒന്ന്‌ പരമ്പരാഗത പാവം കള്ളന്മാര്‍. രണ്ട്‌ വാടകകൊലയാളികള്‍.

ഞങ്ങള്‍ രഹസ്യ അജണ്ട നടപ്പിലാക്കാന്‍, ആ അജണ്ട ഉള്ളിലൊളിപ്പിച്ച്‌, ദേശിയോദ്‌ഗ്രഥന മാദ്രാവാക്യങ്ങള്‍ മുഴക്കി, ജനങ്ങളുടെ നിഷ്‌കളങ്കതകളെ മുതലാക്കി നിരന്തര സമരങ്ങള്‍ ചെയ്യുന്നവരാണെന്നോര്‍ക്കുന്നത്‌ നന്ന്‌. വാര്‍ത്താമാധ്യമങ്ങളുടെ ഒരു വന്‍പട തന്നെ ഞങ്ങള്‍ക്ക്‌ പിന്‍ബലം തന്നുകൊണ്ട്‌ ഞങ്ങളുടെ പിന്നില്‍ അണിനിരന്നിട്ടുണ്ടെന്നറിയാമോ? നിങ്ങളെ ഞങ്ങള്‍ പ്രൈം ടൈമില്‍ ചര്‍ച്ചചെയ്‌ത്‌ നാറ്റിയ്‌ക്കും. പത്രത്തില്‍ മുന്‍ പേജില്‍ വെണ്ടയ്‌ക്കാ വലുപ്പത്തില്‍ മുഴുത്ത പൈങ്കിളിഭാഷയില്‍ എഴുതി നാണം കെടുത്തും. എഡിറ്റോറിയലില്‍ ഞങ്ങളുടെ ഒരുപ്രയോഗമുണ്ട്‌. പല മാന്യന്മാരും പോയവഴി പിന്നെ പുല്ലുകിളിര്‍ത്തിട്ടില്ല.

ഞങ്ങളുടെ പത്രപ്രവര്‍ത്തനമുണ്ടല്ലോ! സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ളയും, വക്കം അബ്‌ദുല്‍ഖാദറും പിറന്ന നാടാണെന്ന ധൈര്യമൊന്നും വേണ്ട. അവരുടെ വീട്ടുമുറ്റത്തു കാഷ്ടിച്ചു വയ്‌ക്കുന്നവരാടേ... ഞങ്ങള്‍...! ഞങ്ങളോട്‌ കളിവേണ്ടാ...! നിന്റെയെന്നല്ല... നിന്റപ്പന്റേവരെ പിന്മുറക്കാരാകും ഞങ്ങള്‍....!

പിന്നല്ല...!