Search This Blog
Popular Posts
-
നിനക്കു ഞാനും എനിയ്ക്കു നീയുമേയുള്ളു. നിനക്കുണ്ണാനില്ലാതിരുന്നാലും എനിയ്ക്കുണ്ണാതിരിയ്ക്കാനാകില്ല. നീണ്ട വിശപ്പില്‍ തളരുന്ന നിന്നെ താ...
-
ഭാഷാപോഷിണി, പുസ്തകം 34, ലക്കം 7, ഡിസംബര്‍ 2010 സക്കറിയയ്ക്ക് ബുദ്ധിയില്ല എന്ന് പറഞ്ഞുകൂട. അത് ബുദ്ധി മാന്ദ്യത്തെയാണ് സൂചിപ്പിയ്ക്കുന്...
-
മാര്ക്സിസ്റ്റുകാരന് കൊലചെയ്യപ്പെടേണ്ടവരാണ്. അവര്‍ ഈ നാടിനെ മുടിപ്പിച്ചവരും നാടിന്റെ പുരോഗതിയ്ക്ക് തടസ്സവുമാണ്. അവരെകൊല്ലൂ, നാടിനെ രക്ഷിയ...
-
കഥകളി വേദിയില്‍ ആട്ടക്കാരന്റെ വ്യക്തിത്ത്വവും ജീവിതവും വിശകലനം ചെയ്യാറില്ല. വേഷത്തിന്റെ വര്‍ണ്ണശബളിമയിലും ചുട്ടിയിലും നടനെന്ന വ്യക്തി എാതാണ്...
-
തമാശയ്ക്കപ്പുറം ഹാസ്യം പരിഹാസവും കടന്ന് അധിക്ഷേപത്തിന്റെ രൂപം പ്രാപിയ്ക്കുന്നുവെങ്കില്‍, അതുല്‍...
-
അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കാന് രാംദേവിന്റെ ധാര്‍മ്മികത എന്താണ്. പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍...
-
മാഹാത്മാഗാന്ധിയുടെ ചരമദിനം ഇത്തവണയും നിരാശപ്പെടുത്തി. ആഘോഷിയ്ക്കാന്‍ അവധിയും ബാറുമില്ലാതെന്താഘോഷം. റിപബ്ലിക്ദിനം ആഘോഷത്...
Total Pageviews
Pages
Followers
Wednesday, February 29, 2012
സമകാലീന ചിന്തകള്‍ (22.02ഭ2012) ജയഗീത: ഔദ്യോഗിക ഗോവിന്ദച്ചാമിമാരും കൂട്ടിക്കൊടുപ്പുകാരും.
ജയഗീതയിലൂടെ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത് ഗോവിന്ദച്ചാമി വെറുംചാമിയാണെന്നും, റെയില്‍വേയ്ക്കകത്തെ ചാമിമാരാണ് യഥാര്‍ത്ഥ ആസാമിമാരെന്നുമാണ്.
ജയഗീത പറയുന്നത് വിശ്വാസത്തിലെടുത്താല്‍, ജയഗീതയോട് അപമര്യാദയായി പെരുമാറിയവര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. അജണ്ടയും.
ദീര്‍ഘകാലമായി വ്യക്തമായ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സത്രീകളെ കുടുക്കിലാക്കുന്ന വിദഗ്ദ്ധന്മാരായ ചൂണ്ടക്കാരാണിവര്‍.
അത് വ്യഭിചാരികളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും ലക്ഷ്യവും സംസ്‌കാരവുമാണ്. വരുമാനത്തിന്റേയും സുഖഭോഗത്തിന്റേയും ഇണചേരലുമാണ്.
ഈ നവ ഗോവിന്ദച്ചാമിമാര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ സ്ത്രീസമൂഹത്തിനും സദാചാരത്തിനും എതിര്‍ നില്ക്കുന്നവരും ഇരുട്ടിന്റെ നിഗൂഢതയില്‍ വിവാഹേതര ലാസ്യലഹരിയില്‍ മദനോത്സവമാടി ഇണചേര്‍ന്ന് രമിച്ച് രസിയ്ക്കവേ, ഗര്‍ഭപാത്രത്തില്‍ പതിച്ചുപോയ പാഴ്‌വിത്ത് മുളച്ചു ജനിച്ചുപോയതാകാം.
ഇത് പിന്മുറക്കാക്കുവേണ്ടിയുള്ള മഹത്തായ സുരതത്തില്‍ പിറന്നവരായിരിയ്ക്കില്ലെന്ന് സ്വയം വിശ്വസിയ്ക്കുന്ന, ജാരന്മാരുടെ പാരമ്പര്യം പേറുന്ന, വികലമനസ്സുകളുടെ സംസ്‌കാരവും ജീവിതവുമാണ്.
സ്ത്രീസമൂഹത്തില്‍ ഇവരുടെ അമ്മയും സഹോദരിയും ഭാര്യയും മകളുമുള്‍പ്പെടുന്നുണ്ട്.
വ്യഭിചാരികളും കൂട്ടിക്കൊടുപ്പുകാരുമായ നവ ഗോവിന്ദച്ചാമിമാരില്‍ കുടികൊള്ളുന്നത് ''ബന്ധങ്ങളെന്തായാലും സ്ത്രീകള്‍ ഒരുപോലെ. ഭോഗവസ്തുക്കള്‍. ഭോഗിയ്ക്ക തന്നെ.'' എന്ന സംസ്‌കാരമാണ്.
ഈ സംസ്‌കാരമുള്ളിടത്തോളം ഇവരുടെ സ്വന്തം ഗൃഹത്തിലെ സ്ത്രീകളുടെ ചാരിത്ര്യം സുരക്ഷിതമായിരിയ്ക്കില്ല.
ഇവര്‍ക്കുമുന്നിലെ ജയഗീതമാരുടെ വിലാപങ്ങള്‍ക്കെന്തുവില. സ്വന്തം വീട്ടിലെ സ്ത്രീകളുടെ തേങ്ങലുകള്‍ക്കൊപ്പം അമര്‍ത്തപ്പെടുകയേയു
Subscribe to:
Post Comments (Atom)

No comments:
Post a Comment