Search This Blog
Popular Posts
-
നിനക്കു ഞാനും എനിയ്ക്കു നീയുമേയുള്ളു. നിനക്കുണ്ണാനില്ലാതിരുന്നാലും എനിയ്ക്കുണ്ണാതിരിയ്ക്കാനാകില്ല. നീണ്ട വിശപ്പില്‍ തളരുന്ന നിന്നെ താ...
-
ഭാഷാപോഷിണി, പുസ്തകം 34, ലക്കം 7, ഡിസംബര്‍ 2010 സക്കറിയയ്ക്ക് ബുദ്ധിയില്ല എന്ന് പറഞ്ഞുകൂട. അത് ബുദ്ധി മാന്ദ്യത്തെയാണ് സൂചിപ്പിയ്ക്കുന്...
-
മാര്ക്സിസ്റ്റുകാരന് കൊലചെയ്യപ്പെടേണ്ടവരാണ്. അവര്‍ ഈ നാടിനെ മുടിപ്പിച്ചവരും നാടിന്റെ പുരോഗതിയ്ക്ക് തടസ്സവുമാണ്. അവരെകൊല്ലൂ, നാടിനെ രക്ഷിയ...
-
കഥകളി വേദിയില്‍ ആട്ടക്കാരന്റെ വ്യക്തിത്ത്വവും ജീവിതവും വിശകലനം ചെയ്യാറില്ല. വേഷത്തിന്റെ വര്‍ണ്ണശബളിമയിലും ചുട്ടിയിലും നടനെന്ന വ്യക്തി എാതാണ്...
-
തമാശയ്ക്കപ്പുറം ഹാസ്യം പരിഹാസവും കടന്ന് അധിക്ഷേപത്തിന്റെ രൂപം പ്രാപിയ്ക്കുന്നുവെങ്കില്‍, അതുല്‍...
-
അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കാന് രാംദേവിന്റെ ധാര്‍മ്മികത എന്താണ്. പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍...
-
മാഹാത്മാഗാന്ധിയുടെ ചരമദിനം ഇത്തവണയും നിരാശപ്പെടുത്തി. ആഘോഷിയ്ക്കാന്‍ അവധിയും ബാറുമില്ലാതെന്താഘോഷം. റിപബ്ലിക്ദിനം ആഘോഷത്...
Total Pageviews
Pages
Followers
Tuesday, August 9, 2011
വാവുബലി - സമകാലീന ചിന്തകള്‍
വാവു ബലികള്‍ നല്ലതാണ്. പിതൃക്കളെ ഓര്‍ക്കാനും ആദരിയ്ക്കാനും അഭികാമ്യമായ ഒരു ദിനം. ജീവിച്ചരിയ്ക്കുമ്പോള്‍ പലപ്പോഴും മാതാപിതാക്കളെപ്പോലും വേണ്ടത്ര പരിണിയ്ക്കുകയോ ആദരിയ്ക്കുകയോ ശുശ്രൂക്ഷിയ്ക്കുകയോ ചെയ്യാതെ അവഗണിച്ച് ക്രൂരമായി നരകത്തീയിലേയ്ക്ക് വലിച്ചെറിയുന്ന തലമുറയ്ക്ക് പ്രായശ്ചിത്തം ചെയ്യാനൊരവസരം ലഭിയ്ക്കുന്നത്, മന:സമാധാനം ലഭിയ്ക്കാന്‍ ഉതകുമെങ്കില്‍ ആകട്ടെ.
വാര്‍ദ്ധക്യം ശാപവും, മരണം മോക്ഷവുമാണ്.
വാര്‍ദ്ധക്യത്തിലെ രോഗം നരകവും, മരണം സ്വര്‍ഗ്ഗകവാടവുമാണ്.
മരണം സൂക്ഷ്മമായ സുഷിരത്തിലൂടെ ഞെരുങ്ങിയിറങ്ങി, ഇരുണ്ട തിരിച്ചുവരവില്ലാത്ത അനന്തതയില്‍ വിലയംപ്രാപിയ്ക്കുന്ന വിസ്മൃതിയിലേയ്ക്ക് ആത്മാവിനെകൊണ്ടുപോകുന്നു.
പിതൃക്കള്‍ തിരിച്ചുവരുന്നില്ല. ആത്മാവും. മറിച്ചുള്ളത് വെറും സങ്കല്പം മാത്രം. നിങ്ങളുടെ ഓര്‍മ്മകളില്‍ മാത്രമേ അവരെ കണ്ടെത്താന്‍ കഴിയു. അവരുടെ ജീവിതത്തില്‍ നാം ഇടപെട്ടതെങ്ങനെയാന്നതാണ് കാതലായിട്ടുള്ളതും, നമ്മെ തേടിയെത്തുന്നതും, വേട്ടയാടുന്നതും.
ജീവിച്ചരിയ്ക്കുമ്പോള്‍ നിങ്ങള്‍ക്കവരെ കബളിപ്പിയ്ക്കാം. അത് മരണംവരെ മാത്രം. ആത്മാവിന് ഭാവിയും ഭൂതവും വര്‍ത്തമാനവും സുതാര്യമാണ്. നിങ്ങള്‍ ചെയ്തതും ചെയ്യുന്നതും ചെയ്യാനുദ്ദേശിയ്ക്കുന്നതുമെല്ലാം.
ജീവിച്ചരിയ്ക്കുമ്പോള്‍ അന്നം നല്കാത്തവന്‍, മരണാനന്തരം വായ്ക്കരിയിട്ടിട്ടെന്തുകാര്യം.
Subscribe to:
Comments (Atom)