lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Sunday, September 16, 2012

ചിലന്തിയും വലയും



       ലൂസിഫര്‍

വരിക വരിക എന്നിരകളെ
വലകെട്ടി നേരമേറെയായി
കാത്തുകാത്തിരിയ്ക്കുന്നു
നിങ്ങള്‍ തന്‍ വരവിനായി
കത്തും വയറോടെ, ഞാന്‍.

നിങ്ങളറിയുക വലകെട്ടി
ചതിയിലൂടെയല്ലാതിരതേടാറി-
ല്ലൊരിയ്ക്കലും, അതുമത്രമേ
മാര്‍ഗ്ഗമേതുമുള്ളു, ദുര്‍ബ്ബലന്‍
ഞാനെന്നറിയുക, പൊറുക്കുക
നിങ്ങളെന്നോട്.

കത്തും വിശപ്പടക്കാനല്ലാതി-
രതേടാറില്ലൊരിയ്ക്കലും
ഇല്ല, വില്‍ക്കില്ലെന്‍ പൈതൃകവും
മാതൃത്വവും പാതിവ്രത്യവും.

വലകെട്ടില്ല ഞാനിരകളാ-
ക്കാനീ നാടിന്‍ നിസ്സഹായതയെ,
ബലിനല്‍കില്ലെന്‍ സഹ-
ജീവികളെ തുഛമാം നാണയ-
തുട്ടിന്‍കിലുക്കത്തില്‍,
ഇല്ല, അഴിയ്ക്കില്ലീ നാടിന്‍
താരുണ്യത്തിന്‍ മടിക്കുത്തൊരു
നിശാനൃത്തശാലയിലും വിടന്മാര്‍.

അറിയുക,
ഞാനിരതേടുന്നതെന്‍ കത്തും
വിശപ്പടക്കാനല്ലോ, 
പൊറുക്കുക
വലകെട്ടിയല്ലാതിരതേടാ-
നാവില്ലെനിയ്ക്ക്,
ഞാന്‍ ദുര്‍ബ്ബലന്‍.


     
  

Friday, September 7, 2012

പുലരി


           
         ലൂസിഫര്‍

മാറ്റുകയിരുട്ടിന്‍ കരിമ്പടം നീ
എത്തി നിന്‍ കാന്തന്‍ ഞാന്‍ -
പുലര്‍കാലേ, വിരഹം തീര്‍ത്തൊ-
രേകാന്ത തടവറ വിട്ടിറങ്ങുക.

രാവിന്‍ മാറാല മാറ്റി നിന്നെ
സൂര്യന്‍ ഞാന്‍ കോരിയെടുക്കട്ടെ 
ശോണിമ പടരും കവിളിലൊ-
രായിരം മുത്തമേകാം ഞാന്‍.

lucifer.de.recluse@gmail.com
mob: 8281407776; 9048517102
              

Monday, September 3, 2012

ജന്മഗുണം തൂത്താല്‍ പോവില്ലല്ലോ!

                                                       

                                                           
                                                 ലൂസിഫര്‍
                                     mobile 8281407776;  9048517102
                                        lucifer-thoughts blog spot.com

    എന്‍.എസ്.യൂ നേതാവ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരം റദ്ദു ചെയ്യാന്‍ തെരഞ്ഞെടുപ്പുകമ്മീഷന് പരാതി നല്കി പോലും
  എന്‍.എസ്.യൂ നേതാവിനിതിനപ്പുറം എന്തുകാട്ടാനാ. ജന്മഗുണം തൂത്താല്‍ പോവില്ലല്ലോ! ആകെ നാറി തൊലിയുരിഞ്ഞു നില്ക്കുകയല്ലേ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് ഹൈക്കമാന്റും. അവര്‍ക്കൊരാശ്വാസവും മാര്‍ക്‌സിസ്റ്റ വിരുദ്ധരുടെ വറട്ടു ചൊറിയിന്മേലൊന്നു ചൊറിഞ്ഞു കൊടുക്കലുമാകാം! അത്രയേ ഈ വദ്വാന്‍ ഉദ്ദേശിച്ചുള്ളു.
             ലാവ്‌ലിന്‍ കേസില്‍ സി.എ.ജിയുടെ റിപ്പോര്‍ട്ടിനെ ചൊല്ലി എന്ത് വിവാദമായിരുന്നു. അതില്‍ കുറ്റാക്കാരായ കോണ്‍ഗ്രസ് നേതാക്കന്മാരെക്കുറിച്ച് ഒറ്റയക്ഷരം പറയാതെ പിണറായിയുടെ തലയില്‍ കെട്ടിവച്ച് സ്വന്തം നേതാക്കന്മാര്‍ക്ക് ആഭിചാരക്രിയ ചെയ്യുന്ന ഊത്തൂതുന്നവനും മൂത്തു നില്ക്കുന്നവനും കല്‍ക്കരി കേസില്‍െ സി.എ.ജിയുടെ കണ്ടെത്തലിനേക്കുറിച്ച് ഒരക്ഷരം പറയാനില്ല. സ്വന്തം നാവ് അണ്ണാക്കുവഴി ആസനത്തില്‍ കുരുങ്ങിപ്പോയോ?

             കേരളത്തില്‍ സ്വാതന്ത്ര്യാനന്തരവും അതിന് മുമ്പും കോണ്‍ഗ്രസ്സുകാര്‍ ഭൂജന്മിമാരോടും സവര്‍ണ്ണ ഹിന്ദുക്കളോടും ഒട്ടിനിന്ന് അവര്‍ണ്ണക്കെതിരെ നിലപാട് സ്വീകരിച്ചവരാണ്. സവര്‍ണ്ണ ഹിന്ദുക്കളുടെ സംരക്ഷണ കേന്ദ്രമായിരുന്നു, കോണ്‍ഗ്രസ്. നവോഥാന പ്രസ്ഥാനത്തേയും ആശയങ്ങളേയും പ്രയോഗവത്ക്കരിച്ച് കേരളത്തിനെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ജാതിസ്പര്‍ദ്ദയ്ക്കതീതമായി മുന്നേട്ട് നയിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. അതിന്റെ ഗുണഭോക്തക്കളില്‍ പലര്‍ക്കുമിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് പരമ പുഛം!

      എരന്ന് വാങ്ങിയ ഭക്ഷണം എരന്ന് വാങ്ങി മൃഷ്ടാന്നം ഉഴുട്ടി ഉരുട്ടി വിഴുങ്ങി പള്ള വീര്‍പ്പിച്ച നീട്ടിവലിച്ച് ഒരേമ്പക്കവും വിട്ടിട്ട് അന്ന ദാദാവിനെ ഭള്ളുവിളിയ്ക്കുന്ന അല്പന്മാരുടെ നണ്ണം അനുദിനം കൂടിക്കൂടി വരുന്നു. എന്തു ചെയ്യാം സാംസ്‌കാരിക കേരളം ഇതും സഹിയ്ക്കണമായിരിയ്ക്കും.
             ശംഭോ മഹാദേവാ

Sunday, September 2, 2012

എമേര്‍ജിംഗ് കേരളയിലെ അപകടകരികളായ ഹരിതവാദികള്‍

          


                                                                                                                                                                                       ലൂസിഫര്‍
                                                                                                                 lucifer.de.recluse@gmail.com;  8281407776;  9048517102
                                                                                      lucifer-thoughts blog spot.com
                     നെല്ല്യാമ്പതി വിഷയത്തിലാണ് കോണ്‍ഗ്രസ്സിലെ യുവ എം.എല്‍.എ മാര്‍ ആദ്യമായി യൂ.ഡി.എഫ് സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നത്. ജനം ഇതില്‍ അത്ഭുതമൊന്നും കണ്ടില്ല. യൂ.ഡി.എഫ് സര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോഴെല്ലാം കോണ്‍ഗ്രസ്സില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും സമാനമായ രീതിയില്‍ അഭ്യന്തരകലഹവും കുതികാല്‍ വെട്ടലും പരസ്പരം അസഭ്യവര്‍ഷം ചൊരിയലും ധാരാളമായിട്ടുണ്ടായിട്ടുണ്ട്.

              അതിന്റെ അവസാനത്തെ ഉദാഹരണമാണ് ആന്റണിയെ അധികാരഭ്രഷ്ടനാക്കി ഉമ്മന്‍ചാണ്ടി അധികാരമേറ്റെടുത്തതും അതിന് മുമ്പ് കരുണാകരനെ ഉന്തിത്താഴെയിട്ടിട്ട് ആന്റണി മുഖ്യമന്ത്രിയായതും. ആ കാലയളവുകളില്‍ നടത്തിയ കോണ്‍ഗ്രസ് വിമത നേതാക്കന്മാരുടെ പ്രക്ഷോഭങ്ങള്‍ക്ക് പുരോഗമന-സംശുദ്ധ രാഷ്ട്രീയ ആശയങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച പുറന്തോലുണ്ടായിരുന്നു. അതിനുള്ളില്‍ ഒളിമറപിടിച്ച് ഇരുട്ടിന്റെ ശക്തികള്‍ പിന്തിരിപ്പന്‍ ആശയത്തിന്റെയും വ്യക്തമായ ലക്ഷ്യ ബോധത്തോടെ നടത്തിയ അധികാര രാഷ്ട്രീയത്തിന്റെയും ആഭിചാരക്രിയകള്‍ നടത്തുകയായിരുന്നു.

             ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയ്ക്കും ഭയമുണ്ട് ചരിത്രം ആവര്‍ത്തിയ്ക്കമോയെന്ന്. രമേശ്‌ചെന്നിത്തല ചരിത്രം ആവര്‍ത്തിപ്പിയ്ക്കുവാന്‍ തന്നേക്കാള്‍ മിടുക്ക് കുറഞ്ഞയാളല്ലെന്ന് ഉമ്മന്‍ചാണ്ടിയ്ക്ക് നന്നായറിയുകയും ചെയ്യാം. 

             നെല്ല്യാമ്പതി വിഷയത്തില്‍ കോണ്‍ഗ്രസ്സിലെ യുവ എം.എല്‍.എ മാര്‍ യൂ.ഡി.എഫ് സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നതിനു പിന്നില്‍ യൂത്തുകോണ്ഗ്രസ്സുകാര്‍ ''അമ്പലക്കാള'' യെന്ന ഓമനപ്പേരിട്ട് വിളിയ്ക്കുന്ന പിസി. ജോര്‍ജ്ജിനെ ഒതുക്കുകയെന്ന പരസ്യലക്ഷ്യത്തിനൊപ്പം ഉമ്മന്‍ചാണ്ടിയ്‌ക്കെതിരേയുള്ള പടയൊരുക്കത്തിന്റെ തുടക്കവും കെ.പി.സി.സി പുന:സംഘടനയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസിന്റെ മേലാളന്മാര്‍ക്കൊരു താക്കീതും.

             അല്ലാതെ കോണ്ഗ്രസ് ഒരുകാലത്തും സ്വീകരിച്ചിട്ടില്ലാത്ത, പുഛിച്ചുതള്ളിയ പുരോഗമന ആശയങ്ങള്‍ കേരളത്തിലെ നാല് എം.എല്‍.എമാര്‍ സ്വീകരിയ്ക്കുമെന്ന് വിശ്വസിയ്ക്കാന്മാത്രം വഡ്ഢികളല്ല കേരളീയര്‍. ഈ നാലുപേര്‍ക്കുപിന്നില്‍ ഇവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഒളിഞ്ഞിരിയ്ക്കുന്ന യഥാര്‍ത്ഥ കള്ളന്മാര്‍ പുറത്തുവരാന്‍ ഇനിയും നാം കാത്തിരുന്നേ മതിയാകു.

             ഇതിനേക്കാള്‍ അപകടകരമായ ഒരു ഗൂഢലക്ഷ്യവുംകൂടി ഈ വായ്ത്താരികള്‍ക്കുപിന്നിലിവര്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.  കേരളത്തിലിന്നവശേഷിയ്ക്കുന്ന തുഛമായ ശേഷിപ്പുകള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് യഥേഷ്ടം പണസമ്പാദനം നടത്തുന്നതിന് തീറുനല്കാന്‍ യൂ.ഡി.എഫിന് പിന്തുണനല്കാനും പ്രതിപക്ഷത്തിന്റേയും പരിസ്ഥിതിവാദികളുടേയും പ്രക്ഷോഭങ്ങളെ മുക്കികൊല്ലാനുള്ള കുളംവെട്ടാനുമാണിവര്‍ ഹരിതവാദികളായി രംഗത്തുവന്നിരിയ്ക്കുന്നത്.

            ടു.ജി സ്‌പെക്ട്രത്തില്‍ തുടങ്ങി കോമണ്‍വെല്‍ത്തിലൂടെ സഞ്ചരിച്ച് കല്‍ക്കരിപ്പാടത്തിലെത്തി നില്ക്കുന്ന കോണ്ഗ്രസ്സിന്റെ അഴിമതി രാഷ്ട്രീയവും സാമ്പത്തികനയവും വെറും ഇരുപത്് എം.പിമാരെമാത്രം സംഭാവനചെയ്യുന്ന കോണകം പോലുള്ളൊരു സംസ്ഥാനത്തിലെ നാല് കോണ്ഗ്രസ് എം.എല്‍.എമാര്‍ വെല്ലുവിളിയ്ക്കുമെന്ന് സാമാന്യ ബുദ്ധിയുള്ള ഒരാളും വിശ്വസിയ്ക്കില്ല.

            കല്‍ക്കരിപ്പാടങ്ങളിലെ അഴിമതി രാഷ്ട്രീയത്തെക്കുറിച്ചറിയണമെങ്കില്‍ ബുക്കര്‍പ്രൈസ് ജേതാവായ ''white tiger'' എന്ന അരവിന്ദ് അഡിഗെയുടെ നോവല്‍ വായിയ്ക്കണം.

           ടിപി വധത്തിന് ശേഷം കലക്കിമറിയ്ക്കപ്പെട്ട രാഷ്ട്രീയ പശ്ചാത്തലം ഇടത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അപ്രാപ്യമാണെന്ന നീചചിന്തയില്‍, കേരളത്തിന്റെ പൊതുമുതല്‍ സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റ് അഴിമതിയും കോണ്ഗ്രസിന്റെ സ്വകാര്യവത്ക്കരണനയവും ഒന്നിച്ച് നടപ്പിലാക്കാമെന്ന കുത്സിത ചിന്തയ്ക്ക്, തിരിച്ചടി നല്കി, പ്രതിസന്തികളെ അതിജീവിച്ച് വളര്‍ന്നുവന്ന ചരിത്രമുള്ള ഇടത്പുരോഗമന പ്രസ്ഥാനങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങളേറ്റെടുക്കുമെന്നും, അത് പൊതുസമൂഹത്തിന് സ്വീകാര്യമായിരിയ്ക്കുമെന്നുമുള്ള തിരിച്ചറിവിലും, സുഗതകുമാരിടീച്ചറെ പോലുള്ള, സാംസ്‌കാരിലകകേരളം അംഗീകരിയ്ക്കുന്ന, പരിസ്ഥിതി വാദികളുടെ പ്രക്ഷോഭങ്ങള്‍ക്ക് സ്വീകാര്യതയേറുമെന്ന ഉള്‍വിളിയില്‍ നിന്നും കൂടിയാണ് ഈ നാല്‍വര്‍ സംഘം ഈ പടപ്പുറപ്പാട്് നടത്തുന്നത്.

         ഇതിനെതിരെ ജാഗ്രതവേണം. ഇത് ജനങ്ങളോട് പറയുവാന്‍ വായില്‍ എല്ലില്ലാത്തവരെന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന നവശുനകന്മാരിന്ന്, ശുനകന്മാര്‍ക്കെന്നും പ്രിയങ്കരമായ അമേദ്യമാണ് ഭക്ഷിയ്ക്കുന്നതെന്ന തിരിച്ചറിവു നമുക്കുണ്ടാവുകയും വേണം.
                                                                                                                                                                                     [തുടരും]

Saturday, August 18, 2012

ഓണനിലാവ്




          
              ലൂസിഫര്‍


ആവണിമാസത്തില്‍  ആമോദത്തോടെ ഞാന്‍
പൊന്നൂഞ്ഞാലിട്ടേറെ  കാത്തിരുന്നു!

പൊന്നോണ സദ്യയും  കോടിയുമായി നീ
എന്നെ ക്ഷണിയ്ക്കുമതോര്‍ത്തിരുന്നു!

തുമ്പയും  മന്ദാരപ്പൂക്കളിറുത്തു നാം
പൊന്നോണ  പൂക്കളമിട്ടതല്ലേ!

പൊന്നിന്‍ കിനാവിലേ  പൂമരക്കൊമ്പിലേ
പൂക്കളടര്‍ത്തി ഞാന്‍ തന്നതല്ലേ!

ഓണനിലാവിലാ കല്പടവിലെന്റെ
ഹൃയരാഗം നീ നുകര്‍ന്നതല്ലേ!

പൂമണം പേറും ഇളങ്കാറ്റില്‍ പാറും നിന്‍
കൂന്തലാലെന്നെ പുതപ്പിച്ചതല്ലേ!

ഓളങ്ങള്‍ താളത്തിലൊഴുകും പുഴയില്‍ നാം
നീരാടി  കേളികളാടിയില്ലേ!

രാവിലാ പുഴയുടെ തീരത്തു നീയെന്റെ
പ്രണയം നുകര്‍ന്നു മയങ്ങിയില്ലേ!

എങ്ങുപോയെങ്ങുപോയ്  എന്റെ കിനാപ്പക്ഷി
നിന്‍ ചിറകൊച്ചയ്ക്കായ് കാതോര്‍ക്കുന്നൂ ഇന്നും!


സൂര്യന്‍ ഞാന്‍ തേടുന്നെന്‍ താമരപ്പൂവേയെന്‍
മാനസസരസ്സില്‍ നീ വീണ്ടും വിടരില്ലേ!

സൂര്യന്‍ ഞാനെന്നും ഉദിയ്ക്കുന്നീ മാനസ-
സരസ്സിന്റെ തീരത്തു  നിന്നെയും തേടി ഞാന്‍.

കേള്‍ക്കുന്നു നിന്റെയമര്‍ത്തിയ തേങ്ങല്‍ ഞാന്‍
ഇളങ്കാറ്റില്‍  മൂളും മുളതന്‍ സ്വനംപോലെ!

ചുഴറ്റി വരുന്നുണ്ട് ഒരു കാറ്റെന്‍ ഹൃദയത്തില്‍
വിരഹത്തിന്‍ തീമഴ പെയ്യുന്നതിനൊപ്പം!

വരിക നീ ഈ ജന്മത്തിന്നപ്പുറത്തൊരു
വാസന്ത ഋതുവായി  താമരപ്പൂവായി!

നിന്റെയാ ജന്മത്തില്‍  പുനര്‍ജ്ജന്മം തേടി ഞാന്‍
സ്വയം എരിഞ്ഞമരുന്നു  കനലായി ചാരമായ്!  




Thursday, August 2, 2012

''മനോജിന്റെ കൊല കൊലയല്ല. കാരണം അവന്‍ മാര്‍ക്‌സിസ്റ്റാണ്.'' - മാധ്യമങ്ങള്‍ പറയാതെ പറയുന്നത്. ലൂസിഫര്‍



                                                                                             മനോജിന്റെ കൊല മാധ്യമങ്ങള്‍ ആഗ്രഹിച്ചിരുന്നോ? മാര്‍ക്‌സ്ിസ്റ്റുകാരെ ഉന്മൂലനം ചെയ്യാന്‍ അങ്കപ്പണം വാങ്ങിയിരിയ്ക്കുന്നവരില്‍ ഈ അധമവര്‍ഗ്ഗവുമുണ്ടെന്ന തിരിച്ചറിവില്ലാതെ പോകുന്നതാണ് സമൂഹം നേരിട്ടുകൊണ്ടിരിയ്ക്കുന്ന വലിയ ദുരന്തം.

           മാധ്യമങ്ങളെ തിരിച്ചറിയു. അവര്‍ ഈ നാട്ടിലുണ്ടാക്കുന്ന ഭീകരതയെ തിരിച്ചറിയൂ. മാര്‍കസിസ്റ്റുകാരെ ആര്‍ക്കും കൊലചെയ്യാം. ആ കൊലയെ ഞങ്ങള്‍ തമസ്‌കരിയ്ക്കാം. അല്ലെങ്കില്‍ ചാനല്‍ ചര്‍ച്ചയെന്ന മാര്‍ക്‌സിസ്സറ്റുവിരുദ്ധ പ്രചരണത്തിലൂടെ കൊലയാളികളെ ധീരയോധാക്കളാക്കി ഞങ്ങള്‍ സംരക്ഷിയ്ക്കാം. ഈ സന്ദേശം പ്രചരിപ്പിയ്ക്കുന്ന മാധ്യമങ്ങള്‍ കൊലക്കത്തിയുമായി നിങ്ങള്‍ക്കുനേരെ എേതുനിമിഷവും പാഞ്ഞുവരാം.

             മാര്‍ക്‌സിസ്റ്റുകാരെ കൊലചെയ്യാന്‍ കൂട്ടുനില്ക്കുന്ന മാധ്യമങ്ങള്‍ നാട്ടിലേയ്ക്ക് ഭീകരതയെ ആനയിച്ചുകൊണ്ടു വരികയാണ്. ഇവരെ തിരിചച്‌റിയൂ. ഇല്ലെങ്കില്‍ സര്‍വ്വ നാശം, ഉറപ്പ്.

നമ്മെ അന്ധകാരത്തിലേയ്ക്കു നയിയ്ക്കുന്നവര്‍ ലൂസിഫര്‍


                സ്വന്തം സഹോദരനെ പിന്നില്‍ നിന്നു കുത്തുകയും, ആപത്തുകാലത്തു ശത്രുവിന്റെ ഒറ്റുകരനാവുകയും ചെയ്യുന്ന സഹയാത്രികനും സഹോദരനും ഇരുളില്‍ മറഞ്ഞിരിയ്ക്കുന്ന വര്‍ഗ്ഗശത്രുവിന്റെ ചാവേറുകളാണ്.

                                   കൃത്രിമായി  വൈദ്യുനി പ്രതിസന്ധി സൃഷ്ടിക്കുകയും, നമ്മെ സമ്മര്‍ദ്ദത്തിലാക്കി, ആണവോര്‍ജ്ജത്തിലേയ്ക്കു നയിയ്ക്കുകയും ചെയ്യുന്ന ഭരണാധികാരി  ഇരുളിലൊളിച്ചരിയ്ക്കുന്ന രക്തരക്ഷസ്സിനെപ്പോലെയാണ്.  അവന്‍ ഇരുട്ടിലെ ഇരപിടിയനുമാണ്.

               ഭരണവൈകല്യങ്ങള്‍  നാട്ടില്‍ ദുര്‍ഗന്ധം പരത്തിത്തുടങ്ങുമ്പോള്‍,  അഴിമതിയുടെ അരമനരഹസ്യങ്ങള്‍ അങ്ങാടിയില്‍ പാട്ടാകുമ്പോള്‍,  ദരിദ്രന്മാരുടെ നാട്ടില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ച്ചെയ്യാതെ സംഭരണികളില്‍ ചീഞ്ഞ് പുഴുക്കള്‍ ഞുളയ്ക്കുമ്പോള്‍,  ജനശ്രദ്ധതിരിയക്കുവാന്‍ രാഷ്ട്രീയപ്രതിയോഗികളെ കാരാഗൃഹത്തിലടയ്ക്കുന്ന രാഷ്ട്രീയ ഗുണ്ടകളാക്കി പോലിസിനെ മാറ്റിയ ഭരണാധികാരി  ഭീകരതയില്‍ ഹിറ്റലര്‍ക്കും മുകളിലാണ്.

               മാധ്യമങ്ങളുടെ രാഷ്ട്രീയമറിയാതെ, സെന്‍സേഷണല്‍ വാര്‍ത്തകളെ വിചിന്തനം ചെയ്യാത്ത, പുത്തന്‍ ഉദാരവത്ക്കരണയുഗത്തിലെ ലക്ഷ്യബോധമില്ലാത്ത, അലസരായ, സ്വാര്‍ത്ഥരായ, സങ്കുചിതചിത്തരായ തലമുറ ജനദ്രോഹികളാണ്.

               ആഗോളീകരണത്തിന്റെ പൂക്കാലത്തിനുവേണ്ടി കൃത്രിമമായി വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുകയും,  തലച്ചോറില്‍ വിസ്‌ഫോടനം നടത്തി ചിന്തകളെ ശിഥിലീകരിയ്ക്കുകയും ചെയ്യുന്ന, ദിശാബോധം നഷ്ടപ്പെടുത്തുന്ന മാധ്യമങ്ങള്‍ അതിസമ്പന്നര്‍ക്കുവേണ്ടി ദേശസ്‌നേഹികള്‍ക്കുന്നേരെ ഇരുളില്‍ നിന്നും പാഞ്ഞടുക്കുന്ന ഒളിപ്പോരാളികളാണ്.

                                     ആധുനികകാലത്തെ മാധ്യമപ്രവര്‍ത്തകനും മാധ്യമമുതലാളിയും സ്വദേശാഭിമാനി രാമകൃഷ്ണനിള്ളയുടേയും വക്കം അബ്ദുഖാദറിന്റേയും കൊലയാളികളാണ്.

                                     നാളെ രാഷ്ട്രം, ജനങ്ങള്‍ മാധ്യമ ഭീകരതയുടെ ഇരകളാക്കപ്പെടും.